ബലാത്സംഗം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ഭാര്യാസഹോദരിയുടെ കഴുത്തറുത്തു

ലഖ്‌നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട സഹോദരീഭര്‍ത്താവ് ഭാര്യാസഹോദരിയുടെ കഴുത്തറുത്തു. തുടര്‍ന്ന് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഝാൻസി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

ജഖ്‌ലൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മദൗൺ ഗ്രാമത്തിലാണ് പ്രദേശവാസികളെ ഞെട്ടിച്ച സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് മാസമായി മരുമകൻ നാഗേന്ദ്ര ഭാര്യാവീട്ടിലായിരുന്നു താമസം. വ്യാഴാഴ്ച വീട്ടിലുള്ളവരെല്ലാം ജോലിക്കായി പുറത്ത് പോയതായിരുന്നു. പെൺകുട്ടിയും മരുമകനും വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്താണ് നാഗേന്ദ്ര പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, പെൺകുട്ടി ഇതിനെ എതിർത്തു. തുടര്‍ന്നാണ് നാഗേന്ദ്ര മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ചത്.

സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട നാഗേന്ദ്ര ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുകാർ പരിക്കേറ്റ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ ഡോക്ടർമാർ പെണ്‍കുട്ടിയെ ജാൻസി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

ജഖ്‌ലൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലളിത്പൂർ പോലീസ് സൂപ്രണ്ട് (എസ്‌പി) ഗോപാൽ കൃഷ്ണ ചൗധരി പറഞ്ഞു. നിലവിൽ പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.

Print Friendly, PDF & Email

Leave a Comment

More News