ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാര സമർപ്പണത്തിനു ഒരുക്കങ്ങൾ തുടരുന്നു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു . പുരസ്‌കാരങ്ങൾക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 15-നു സമാപിച്ചപ്പോൾ ഒട്ടേറെ അപേക്ഷകൾ ലഭിച്ചു. വിദഗ്ധ സമിതി അവ പരിശോധിച്ച് ജേതാക്കളെ വൈകാതെ പ്രഖ്യാപിക്കും. അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌ , നിയുക്ത പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡണ്ട് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലാക്കാട്ട് , ജോയിൻറ് ട്രഷറർ ജോയി തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവരും സംഘാടക സമിതിക്കു നേതൃത്വം നൽകി വരുന്നു. 2023 ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ…

MAGH പ്രസിഡന്റായി ജോജി ജോസഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) 2023ലെ പ്രസിഡന്റായി ഹ്യൂസ്റ്റൺ മലയാളികൾക്ക് സുപരിചിതനായ ജോജി ജോസഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിസിനസ് സംരംഭകനും കലാകായിക രംഗങ്ങളിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുള്ള ജോജി ജോസഫ് 2020ലെ ജോയിന്റ് സെക്രട്ടറിയായും 2021ലെ സെക്രട്ടറിയായും MAGH-ല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓ ഐ സി സി ഹ്യൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി, വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ്, ഐ എ പി സി ഹൂസ്റ്റന്റെ ആദ്യ ട്രഷറർ, സ്റ്റാഫോർഡ് ഏരിയ മലയാളി അസോസിയേഷൻ (സാമ) സെക്രട്ടറി, സെന്റ് ജോസഫ് സിറോ മലബാർ മുൻ പാരിഷ് കൗണ്‍സിൽ അംഗം എന്നീ നിലകളിലും ജോജി ജോസഫ് പ്രവർത്തിച്ചിട്ടുണ്ട്. ബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 3 ശനിയാഴ്ച കേരള ഹൗസിൽ വച്ച് നടത്തപ്പെടും. പ്രസിഡന്റായി ജോജി…

സെന്റ് ലൂസിയ മെഡിക്കൽ കൗൺസിൽ സർക്കാർ പ്രതിനിധിയായി സിബി ഗോപാലകൃഷ്ണൻ

വെസ്റ്റ് ഇൻഡീസ്: സെന്റ് ലൂസിയ (വെസ്റ്റ് ഇൻഡീസ് ) മെഡിക്കൽ ആൻഡ് ഡെന്റൽ കൗൺസിലിൽ മലയാളി തിളക്കം. കരുനാഗപ്പള്ളി സ്വദേശിയായ സിബി ഗോപാലകൃഷ്ണനാണ് സർക്കാർ പ്രതിനിധിയായി നിയമിതനായത്. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ഈ സ്ഥാനത്തേക്ക് നിയമിതനാവുന്നതും. നിലവിൽ ലോക കേരള സഭയിലെ അംഗമാണ് അദ്ദേഹം. മെഡിക്കൽ വിഭാഗത്തിനു പുറമെനിന്നുള്ള സർക്കാറിന്റെ പ്രതിനിധിയായാണ് സിബിയെ തിരഞ്ഞെടുത്തത്. ലോക്കൽ ഗവൺമെന്റുമായി ചേർന്ന് നിരവധി വോളന്റീയർ പ്രവർത്തനത്തിലേർപ്പെട്ടു വരുന്ന സിബി ജസ്റ്റിസ് ഓഫ് ദ പീസ് ഓഫ് ദി സ്റ്റേറ്റ് ഓഫ് സെന്റ് ലൂസിയ എന്ന പദവി ലഭിച്ച ആദ്യ ഇന്ത്യൻ വംശജനുമാണ്. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും ധാരാളം വിദ്യാർഥികൾ മെഡിസിൻ പഠിക്കുവാൻ പോകുന്ന ഡാലസ് ആസ്ഥാനമായ സെന്റ് ലൂസിയയിലെ ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡന്റ് – പബ്ലിക് റിലേഷൻസ് ആയി സിബി പ്രവർത്തിച്ചു വരുന്നു. ക്രിക്കറ്റിനു…

Diwali Celebrated at Ferguson Library, Stamford CT

Ferguson Library, Stamford in coordination with The Connecticut Chapter of the Global Organization of People of Indian Origin (GOPIO-CT) celebrated Diwali the Festival of Lights, on Sunday, Nov. 13th 2022. The program started with a welcome address by the Library President Ms. Alice Knapp, who thanked GOPIO for initiating this celebrationand all the attendees for their show of support by their participation.Ms.Knapp also said that the library looked bright and very colorful with all the decorations and was thrilled to hear that therewere more than 80 performers at this year’s cultural…

2022 ലെ 100 മികച്ച സ്ത്രീ സൗഹാർദ കമ്പനികളുടെ അവതാർ സെറാമൗണ്ട് പട്ടികയിൽ യു എസ് ടി

ഒപ്പം എകസംപ്ളാർസ് – മോസ്റ്റ് ഇൻക്ലൂസിവ് കമ്പനീസ് ഇൻ ഇന്ത്യ 2022 അംഗീകാരവും. തുടർച്ചയായ നാലാം തവണയാണ് ഈ അംഗീകാരങ്ങൾ യു എസ് ടിയെ തേടിയെത്തുന്നത്. തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, അവതാറും സെറാമൗണ്ടും ഏർപ്പെടുത്തിയിട്ടുള്ള ‘100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൻ ഇൻ ഇന്ത്യ 2022 (ബി സി ഡബ്ള്യു ഐ), എകസംപ്ളാർസ് – മോസ്റ്റ് ഇൻക്ലൂസിവ് കമ്പനീസ് ഇൻ ഇന്ത്യ 2022 (എം ഐ സി ഐ) എന്നീ പട്ടികകളിൽ സ്ഥാനം നേടി. ഇതോടെ ഈ അംഗീകാരങ്ങൾ തുടർച്ചയായ നാലാമത്തെ വർഷവും യു എസ് ടിയെ തേടിയെത്തിയിരിക്കുകയാണ്. ലിംഗസമത്വം, തുല്യത തുടങ്ങിയവ ഉറപ്പുവരുത്തുന്നതിലെ മാതൃകാപരമായ ശ്രമങ്ങൾക്കാണ് യു എസ് ടിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. എല്ലാ ജീവനക്കാർക്കും, പ്രത്യേകിച്ച് സ്ത്രീകൾ, ഭിന്നശേഷിക്കാർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവർക്ക് ഭേദചിന്ത കൂടാതെയുള്ള തൊഴിൽ…

ഫുഡ് ഡെലിവറി ജീവനക്കാര്‍ക്ക് മണിക്കൂറിന് 23.82 ഡോളര്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമായി ന്യൂയോര്‍ക്ക് സിറ്റി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ മണിക്കൂര്‍ ശമ്പളം 23.82 ഡോളര്‍ ആക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി സിറ്റി കൗണ്‍സില്‍. അര്‍ഹമായ വേതനത്തില്‍ ജീവനക്കാര്‍ നാളുകളായി ശബ്ദമുയര്‍ത്തി കൊണ്ടിരിക്കുകയായിരുന്നു. ആപ്പിലൂടെ വിതരണം നടത്തുന്ന കമ്പനികളായ യൂബര്‍ ഈറ്റ്സ്, ഗ്രമ്പ്ഹബ്, ഡോര്‍ഡാഷ് കമ്പനികളിലെ ജീവനക്കാര്‍ക്കു അതിന്റെ ആനുകൂല്യം ലഭിക്കുക. പൂര്‍ണ്ണമായും ഇതു പ്രാബല്യത്തില്‍ വരണമെങ്കില്‍ 2025 വരെ കാത്തിരിക്കണം. ഡിസംബര്‍ 16ന് പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചതിനുശേഷം ആദ്യഘട്ടത്തില്‍ മണിക്കൂറിന് 17.87 ഡോളറും, തുടര്‍ന്ന് ഏപ്രില്‍ 2025 ഓടെ 23.82 ഡോളര്‍ നല്‍കുന്നതിനുമാണ് നിര്‍ദ്ദേശം. ആപ്പ് അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 60,000 ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ കോണ്‍ട്രാക്റ്റ് ജീവനക്കാരായി പ്രവര്‍ത്തിക്കുന്നതിനാല്‍ യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ല. ഇതില്‍ മാറ്റം വരുത്തി ജീവനക്കാര്‍ എന്ന പദവി നല്‍കുക എന്നതാണ് ഇതുകൊണ്ട് സിറ്റി ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സ്യൂമര്‍…

ശ്രീകുമാർ ഉണ്ണിത്താൻ വീണ്ടും ഫൊക്കാനയുടെ പി.ആർ.ഓ.

വാഷിംഗ്ടണ്‍: മാധ്യമപ്രവർത്തകനും അമേരിക്കയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാനയുടെ പി.ആർ.ഓ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 2016 -2020 കാലഘട്ടങ്ങളിൽ ഫൊക്കാനയുടെ പി.ആർ.ഒ ആയി പ്രവർത്തിച്ചിരുന്ന ഉണ്ണിത്താൻ ഫൊക്കാനയുടെ ന്യൂസുകൾ സമയാ സമയങ്ങളിൽ മാധ്യമങ്ങളിൽ എത്തിക്കുകയും എല്ലാ മാധ്യമ പ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. ഫൊക്കാനയുടെ ഓഡിറ്റർ, നാഷണൽ കമ്മിറ്റി മെംബർ, റീജിയണൽ വൈസ് പ്രസിഡന്റ്, എക്സി. വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീകുമാർ എന്നും ഫൊക്കാനയെ സ്വന്തം കുടുംബത്തെപോലെ കാണുന്ന വ്യക്തിയാണ്. എല്ലാ ഫൊക്കാനക്കാരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വെക്തി കൂടിയാണ്. ശ്രീകുമാർ ഉണ്ണിത്താൻ കലാലയ രാഷ്ട്രീയത്തിലൂടെ ആണ്പൊതുപ്രവർത്തനം ആരംഭിക്കുന്നത് , കേരളാ സ്റ്റുഡന്റസ് യൂണിയന്റെ ഭാരവാഹിയായും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം, ബ്ലോക്ക് ഭാരവാഹിയായും സേവനം അനുഷ്‌ടിച്ചിട്ടുള്ള ശ്രീകുമാർ…

ഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല (ടെക്സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ നവംബര്‍ 16 ബുധനാഴ്ച വൈകീട്ട് ഹണ്ട്സ് വില്ലയിലുള്ള ജയിലില്‍ നടപ്പാക്കി. ടെക്സസ്സിലെ ഈ വര്‍ഷത്തെ അഞ്ചാമത്തേതും ഈ വര്‍ഷത്തെ അവസാനത്തേതുമാണ് ഈ വധശിക്ഷ. സ്റ്റീഫന്‍ ബാര്‍ബി(55)യാണ് ഭാര്യ ലിസ അണ്ടര്‍വുഡ് (34), മകന്‍ ജെയ്സണ്‍ (7) എന്നിവരെ 2005 ഫെബ്രുവരിയില്‍ ഫോര്‍ട്ട് വര്‍ത്തിലുള്ള വീട്ടില്‍ വെച്ചു കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഏഴുമാസം ഗര്‍ഭിണിയായ മുന്‍ കാമുകിയും മകനും അണ്ടര്‍ വുഡ് എന്ന അറിയപ്പെടാന്‍ ബാര്‍ബി ആഗ്രഹിച്ചില്ല. ഇതാണ് ഇരുവരേയും അവരുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുവാന്‍ കാരണമെന്ന് പ്രോസിക്യൂട്ടേഴ്സ് സമര്‍ത്ഥിച്ചു. അണ്ടര്‍വുഡിന്റെ ബേബി ഷവറിന്റെ ദിവസമാണ് ഇരുവരേയും കാണാതായത്. പിന്നീട് ഡന്റന്‍ കൗണ്ടിയിലെ ഷാലൊ ഗ്രേവില്‍ ഇരുവരേയും മറവു ചെയ്തതായി കണ്ടെത്തുകയായിരുന്നു. ബാര്‍ബി കുറ്റം സമ്മതിക്കുകയും…

ഗ്വാട്ടിമാലയില്‍ അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നിന്ന് നൂറുകണക്കിന് പ്രീ-ഹിസ്പാനിക് പുരാവസ്തുക്കൾ കണ്ടെത്തി

ചരിത്രാവശിഷ്ടങ്ങൾ കടത്തിയെന്നാരോപിക്കപ്പെടുന്ന അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നിന്ന് ഹിസ്പാനിക്കിന് മുമ്പുള്ള 1,222 പുരാവസ്തു വസ്തുക്കൾ കണ്ടെത്തിയതായി ഗ്വാട്ടിമാലയിലെ പ്രോസിക്യൂട്ടർമാർ അവകാശപ്പെടുന്നു. വിനോദസഞ്ചാര നഗരമായ ആന്റിഗ്വയിലെ സ്റ്റെഫാനി ആലിസൺ ജോല്ലക്കിന്റെയും ജോർജിയോ സാൽവിഡോർ റോസിലിയുടെയും വീട്ടിൽ 12 മണിക്കൂർ നീണ്ട പരിശോധനയിലാണ് വലിയ കല്ലിൽ കൊത്തുപണികൾ മുതൽ ചെറിയ മൺപാത്രങ്ങൾ വരെയുള്ള പുരാവസ്തുക്കൾ കണ്ടെത്തിയത്. അമേരിക്കൻ ദമ്പതികളുടെ വീട്ടിൽ നടത്തിയ റെയ്ഡ് സാംസ്കാരിക വസ്തുക്കൾ അനധികൃതമായി കടത്തുന്ന റാക്കറ്റുകള്‍ക്ക് കനത്ത പ്രഹരമാണെന്ന് തെക്കേ അമേരിക്കൻ രാജ്യത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ ജേഡും ബസാൾട്ടും കൊണ്ട് നിർമ്മിച്ച കല്ല് ഉരുപ്പടികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവ പരിശോധനയ്ക്കായി സാംസ്കാരിക മന്ത്രാലയത്തിന് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. എ ഡി 600 നും 900 നും ഇടയിലുള്ള രണ്ട് ശിലാ കൊത്തുപണികളുമായി ഗ്വാട്ടിമാലയിൽ നിന്ന് പറക്കാൻ…

കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അമേരിക്കയിൽ

ഹൂസ്റ്റൺ: കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് അമേരിക്കയിൽ സന്ദർശനത്തിനെത്തി. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ, സൽവേഷൻ ആർമി മുതലായ 16 സഭകളുടെയും വൈ. എം. സി. എ, വൈ. ഡബ്ലു. സി. എ, ബൈബിൾ സൊസൈറ്റി തുടങ്ങി 21 ക്രൈസ്തവ സംഘടനകളുടെയും ഐക്യ വേദിയാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്. 1940 മുതൽ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന കെ. സി. സി.യുടെ സോണുകൾ അമേരിക്കയിൽ രൂപീകരിക്കുന്നതിനും കെ. സി. സി.യുടെ പ്രവർത്തനങ്ങൾ അംഗ സഭകളിലെ ജനങ്ങളിൽ എത്തിക്കുന്നതിനും ആണ് ഈ സന്ദർശനം. കെ.…