ലീലാ മാരേട്ട്, ജോസഫ് കുരിയാപുറം, അലക്സ് തോമസ് എന്നിവർ ചേർന്ന് ഫൊക്കാനയുടെ 2020 ലെ തെരെഞ്ഞെടുപ്പിൽ വിജയിതരായ ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന ടീമിനെതിരായി ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി സുപ്രീം കോടതിയിൽ നൽകിയ കേസ് നിരുപാധികം തള്ളിക്കൊണ്ട് ഇന്നലെ (Nov. 16) കോടതി ഉത്തരവിട്ടു. ശ്രീമതി ലീലാ മാരേട്ട് കേസിൽ നിന്നും നേരത്തെ തന്നെ പിന്മാറിയിരുന്നു. ഡോ. മാമ്മൻ സി ജേക്കബ്, ബെൻ പോൾ, ഫിലിപ്പോസ് ഫിലിപ്പ്, കുരിയൻ പ്രാക്കാനം, ജോർജി വർഗീസ്, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്നിവരെ പ്രതി ചേർത്താണ് കേസ് കൊടുത്തിരുന്നത്. തെരഞ്ഞെടുപ്പ് അസാധുവാക്കുന്നതിനു ഉപോൽബദമായ തെളിവുകൾ ഹാജരാകുവാൻ വാദി ഭാഗത്തിന് സാധ്യമായില്ല എന്നു കോടതി നിരീക്ഷിച്ചു. അവരുടെ വാദങ്ങൾ കോടതി നിരുപാധികം തള്ളിക്കളഞ്ഞു. ഇതായിരുന്നു കാനയുമായുള്ള തൽപ്പര കക്ഷികളുടെ മെയിൻ കേസ് .…
Year: 2022
ലില്ലി ജെയിംസ് (74) അന്തരിച്ചു
ന്യൂയോർക്ക്/തൃശ്ശൂർ: തൃശ്ശൂർ പഴഞ്ഞി പുലിക്കോട്ടിൽ പി സി ജെയിംസ് മാസ്റ്ററുടെ ഭാര്യ ലില്ലി പി ഐ (ലില്ലി ജെയിംസ് 74) തൃശൂർ പഴഞ്ഞിയിൽ നിര്യാതയായി. പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ച് അംഗമാണ്. നിരവധി തവണ ന്യൂയോർക്കിൽ സന്ദർശനം നടത്തിയിട്ടുള്ള ഇവർക്ക് വലിയൊരു സുഹൃത്ബന്ധം ആണ് ഇവിടെയുള്ളത്. മക്കൾ: ജിൻസി ബിജോയ് – ബിജോയ് തോലത്ത്, ചെറിഷ് ജെയിംസ് – നിസ ചെറീഷ് (ന്യൂയോർക്ക് ) സംസ്കാരം പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ചിൽ നവംബർ 20 ഞായറാഴ്ച 3 മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് ചെറിഷ് ജയിംസ്, ന്യൂയോർക്ക് 646 683 0489.
ബാബു വർഗീസ് ഡാളസിൽ അന്തരിച്ചു
മെസ്കീറ്റ് (ഡാളസ് ): വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിനെയും സാറാമ്മ വർഗീസിന്റെയും മകൻ ബാബു വർഗീസ് മെസ്കീറ്റില്‍ (ഡാളസ് )നിര്യാതനായി. ഭാര്യ ഷെർലി വർഗീസ് പുല്ലംപള്ളിൽ കടമ്പനാട് കുടുംബാംഗമാണ്. മക്കൾ: ഷീന രാജു – ഷിജു രാജു, ഷാൻ വർഗീസ് -ബെൻസി, രജനീഷ് വർഗീസ് 1993ൽ ഡാളസിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ അംഗമായിരുന്നു. സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ് അംഗമാണ്. പൊതുദർശനം: നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ. സ്ഥലം: സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈല റോഡ്, ഡാളസ് 75228. തുടർന്ന് 2 മണിക്ക് സംസ്കാരം: ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം, സണ്ണിവെയ്ൽ, ഡാളസ്. live stream :www.eventson.live/live
നാൻസി പെലോസി സ്പീക്കര്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നു
വാഷിംഗ്ടണ്‍: ജനുവരിയിൽ റിപ്പബ്ലിക്കൻമാർ ചേംബറിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ യുഎസ് ജനപ്രതിനിധി സഭയിലെ ആദ്യ വനിതാ സ്പീക്കറായ ഡമോക്രാറ്റ് നാൻസി പെലോസി പടിയിറങ്ങുന്നു. “അടുത്ത കോൺഗ്രസിൽ ഡമോക്രാറ്റിക് നേതൃത്വത്തിലേക്ക് ഞാൻ വീണ്ടും തിരഞ്ഞെടുക്കപ്പെടില്ല” എന്ന് ഇന്ന് നാന്‍സി പെലോസി ഹൗസ് ഫ്ലോറിലെ വികാരഭരിതമായ പ്രസംഗത്തിൽ പറഞ്ഞു. ഡമോക്രാറ്റിക് കോക്കസിനെ ഒരു പുതിയ തലമുറ നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും 82-കാരിയായ പെലോസി പറഞ്ഞു. പാർട്ടി നേതൃസ്ഥാനത്തുനിന്നുള്ള വിടവാങ്ങൽ വാഷിംഗ്ടണിലെ ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർ ഹൗസ് ഭൂരിപക്ഷം നേടിയതിന് ശേഷമാണ് നാന്‍സി പെലോസിയുടെ പടിയിറക്കം. അതേസമയം, ഡമോക്രാറ്റുകൾ സെനറ്റിന്റെ നിയന്ത്രണം നിലനിർത്തി. “ജനാധിപത്യത്തിന്റെ കടുത്ത സംരക്ഷക” എന്നും “നമ്മുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി സമ്പാദിച്ച, ജനപ്രതിനിധി സഭയുടെ സ്പീക്കർ” എന്നുമാണ് പ്രസിഡന്റ് ജോ ബൈഡന്‍ പെലോസിയെ പ്രശംസിച്ചത്. റിപ്പബ്ലിക്കൻ മുൻ പ്രസിഡന്റ്…
സഹവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ട യുവാവിനെ അറസ്റ്റു ചെയ്തു
തിരുവനന്തപുരം: വെള്ളനാട് കരുണാസായി ലഹരി ആസക്തി ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കഴക്കൂട്ടം ഉള്ളൂര്‍ക്കോണം ഉടക്കുംകര പുത്തൻവീട്ടിൽ എം വിജയനെ (50) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊല്ലം പറവൂർ പൂതക്കുളം സ്വദേശി എസ്. ബിജോയി (25)യെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ബിജോയി ചെടിച്ചട്ടികൊണ്ട് വിജയന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടനെ വിജയനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 7.30ഓടെ മരിച്ചു. ആക്രമണത്തിനു ശേഷം ചികിത്സാ കേന്ദ്രത്തിന്റെ ജനാലകള്‍ അടിച്ചു തകര്‍ത്ത ബിജോയി കെട്ടിടത്തിന്റെ മുകളില്‍ കയറി സമീപത്തെ മരത്തിലൂടെ മതിലിനു പുറത്തിറങ്ങി സ്ഥലത്തുണ്ടായിരുന്ന സ്‌കൂട്ടര്‍ എടുത്ത് രക്ഷപ്പെടുകയായിരുന്നു.
യുഎഇയില്‍ സംഘടിത ഭിക്ഷാടനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ
ദുബൈ: യുഎഇയിൽ സംഘടിത ഭിക്ഷാടനം നടത്തിയാൽ കുറഞ്ഞത് 100,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കൂടാതെ, കുറ്റം ചെയ്തവരെ കുറഞ്ഞത് ആറ് മാസമെങ്കിലും തടവ് ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടോ അതിലധികമോ വ്യക്തികൾ നടത്തുന്ന സംഘടിത ഭിക്ഷാടനത്തിന് കുറഞ്ഞത് ആറ് മാസത്തേക്ക് ജയില്‍ ശിക്ഷയും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും വിധിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. ഭിക്ഷാടനത്തിനായി ആളുകളെ കൊണ്ടുവരുന്നവര്‍ക്കും ഈ ശിക്ഷ ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ചിക്കാഗോ കെസിഎസിന്റെ ക്‌നാനായ എക്‌സലന്‍സ് അവാര്‍ഡുകള്‍ നവംബര്‍ 20-ന് വിതരണം ചെയ്യും
ചിക്കാഗോ: 2022 ല്‍ ചിക്കാഗോയിലെ ക്‌നാനായ സമൂഹത്തില്‍ നിന്നും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കുന്നതിനായി ചിക്കാഗോ കെ.സി.എസ്. ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 20 ന് ചിക്കാഗോ ഗേറ്റ്‌വേ തീയേറ്ററില്‍ വച്ച് നടക്കുന്ന ക്‌നാനായ നൈറ്റില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ജോയി നെടിയകാലയ്ക്കാണ് ബിസിനസ് എക്‌സലന്‍ഡ് അവാര്‍ഡ്. ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനി, ക്യാപിറ്റല്‍ ഡിപ്പോ, ഗ്രാന്റ് ഹ്യാത്ത് ചിക്കാഗോ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രസിഡന്റുമായ ജോയി നെടിയകാലായുടെ നേട്ടങ്ങള്‍ നിരവധി മലയാളികള്‍ക്ക് വ്യവസായ മേഖലയിലേക്ക് കടന്നുവരുന്നതിന് പ്രചോദനവും സഹായകരവും ആയെന്ന് ജൂറി വിലയിരുത്തി. ഇന്ത്യയിലും അമേരിക്കയിലുമുള്ള കിഡ്‌നി ഫൗണ്ടേഷനുകളും റോട്ടറി ക്ലബുകളുമായി സഹകരിച്ച് കേരളത്തിലെ ആയിരക്കണക്കിന് നിര്‍ദ്ധനരായ രോഗികള്‍ക്ക് കിഡ്‌നി ചികിത്സാരംഗത്ത് സൗകര്യം ഒരുക്കുക വഴി ശ്രദ്ധേയനായ ഷിബു പീറ്റര്‍ വെട്ടുകല്ലേലിനാണ് ഇത്തവണത്തെ സോഷ്യല്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ്. ഗിഫ്റ്റ് ഓഫ് ഹോപ്…
ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലകാല പൂജകള്‍ക്ക് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആരംഭം
ചിക്കാഗോ: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം, മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മണ്ഡലമകരവിളക്ക് കൊടിയേറ്റില്‍ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സര്‍വ്വശ്വര്യസിദ്ദിഖുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തില്‍ എത്തിയത്. കേരളത്തിൽ നിന്ന് എത്തിയ ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരിയുടെ നേതൃത്വത്തിൽ, വിഘ്ന നിവാരകനായ മഹാഗണപതിക്ക് വിശേഷാല്‍ പൂജകളോടെയാണ് ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ ആരംഭിച്ചത് . ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, അയ്യപ്പ സ്വാമിയെ ഉണര്‍ത്തുപാട്ട് പാടി ഉണര്‍ത്തിയശേഷം, കലിയുഗവരദന്റെ തിരുസനിന്നധാനം തുറന്ന്, ദീപാരാധന നടത്തി.,തുടര്‍ന്ന് ഹരിഹര പുത്രനായ അയ്യപ്പസ്വാമിക്ക്, ഹരിഹരസൂക്തങ്ങളാള്‍ നെയ്യഭിഷേകവും ശ്രീരുദ്ര ചമകങ്ങളാല്‍ ഭസ്മാഭിഷേകവും പുരുഷസൂക്തത്തിനാല്‍ കളഭാഭിഷേകവും നടത്തിയശേഷം അഷ്ടദ്രവ്യകലശം ആടി. തുടര്‍ന്നു നൈവേദ്യ സമര്‍പണത്തിനുശേഷം സര്‍വ്വാലങ്കാരവിഭൂഷിതനായ അയ്യപ്പ സ്വാമിയെ, അയ്യപ്പമന്ത്ര കവചത്തിനാലും, സാമവേദ പാരായണത്തിനാലും, മന്ത്രപുഷ്പ പാരായണത്തിനാലും, അയ്യപ്പസ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും…
കോളേജ് വിദ്യാര്‍ത്ഥികളുടെ മരണം: കൊലയാളിയെ ഇതുവരെ കണ്ടെത്താനായില്ല; ജനരോഷം പുകയുന്നു
ഐഡഹോ : കഴിഞ്ഞ ദിവസം ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാല് വിദ്യാര്‍ഥികള്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ഇതുവരെ കണ്ടെത്താനാകാത്തതില്‍ ജനരോഷം ആളിക്കത്തുന്നു. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ പോലീസിന്റെ ഭാഗത്തുനിന്നും ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജനം ശാന്തരാകണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ വേദന ഞങ്ങള്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. പോലീസ് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പു നല്‍കി. അതേസമയം, കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോളേജ് ക്യാമ്പസിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റിലാണ് നാലു പേരും കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും, മുറിയില്‍ തളംകെട്ടി നിന്നിരുന്ന രക്തം ഹൃദയഭേദകമായിരുന്നു എന്നു സഹവിദ്യാര്‍ഥികള്‍ പറഞ്ഞു. മരിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇതിനകം യൂണിവേഴ്സിറ്റി അധികൃതര്‍ പുറത്തുവിട്ടു. ഈതല്‍ ചാപിന്‍ (20) വാഷിംഗ്ടണ്‍, സെന കെര്‍നോഡില്‍ (20) അരിസോണ, മാഡിസണ്‍ മേഗന്‍ (21) ഐഡഹോ , കെയ്‌ലി ഗോണ്‍സാല്‍വസ് (21)…
ഇറാനിലെ ആറ് മുതിർന്ന മാധ്യമ ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി
വാഷിംഗ്ടണ്‍: ഇറാനിയൻ സർക്കാർ നടത്തുന്ന മീഡിയ കോർപ്പറേഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗിലെ (ഐആർഐബി) ആറ് മുതിർന്ന ജീവനക്കാർക്കെതിരെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഐആർഐബി പ്രതിഷേധത്തിനിടെ “തങ്ങളുടെ ബന്ധുക്കളെ ഇറാനിയൻ അധികാരികൾ കൊലപ്പെടുത്തിയിട്ടില്ലെന്ന് സമ്മതിക്കാൻ നിർബന്ധിതരായ വ്യക്തികളുമായി അഭിമുഖങ്ങൾ” നിർമ്മിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉപരോധം ഏര്‍പ്പെടുത്തിയവരില്‍ രണ്ട് വ്യക്തികളായ അലി റെസ്‌വാനി, അമേനെ സാദത്ത് സാബിഹ്‌പൂർ എന്നിവരെ “അന്വേഷകർ-മാധ്യമപ്രവർത്തകർ” എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിർബന്ധിത കുറ്റസമ്മതം നടത്തിക്കാന്‍ ഇറാനിയൻ രഹസ്യാന്വേഷണ ഏജൻസികളുമായി സഹകരിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും “വസ്തുനിഷ്ഠമായ മാധ്യമങ്ങൾ എന്ന നിലയിലല്ല, മറിച്ച് ഇറാനിയൻ ഗവൺമെന്റിന്റെ സ്വന്തം ജനങ്ങൾക്കെതിരെയുള്ള കൂട്ട അടിച്ചമർത്തലിന്റെയും സെൻസർഷിപ്പിന്റെയും പ്രചാരണത്തിലെ ഒരു നിർണായക ഉപകരണമാണെന്ന്…
