തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കുന്ന ഇശല്‍ നിലാവ് സീസണ്‍ 2 ഫെബ്രുവരി 9 ന് ഐസിസി അശോക ഹാളില്‍

ദോഹ: ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്‌സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ബ്രോട്ട് യു ബൈ അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് ഫെബ്രുവരി 9 ന് ഐസിസി അശോക ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുത്ത തനത് മാപ്പിളപ്പാട്ടുകളാകും ഇശല്‍ നിലാവിന്റെ സവിശേഷത. മാപ്പിളപ്പാട്ടിന് മഹത്തായ സംഭാവന നല്‍കിയ അനശ്വര പ്രതിഭകളായിരുന്ന എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, വി എം .കുട്ടി എന്നിവരുടെ തെരഞ്ഞെടുത്ത പാട്ടുകള്‍ കോര്‍ത്തിണക്കിയ മെഡലിയും ഇശല്‍ നിലാവിന് മാറ്റു കൂട്ടും. പ്രമുഖ ഗായകന്‍ ആദില്‍ അത്തുവിനൊപ്പം ഖത്തറിലെ ജനപ്രിയ ഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നിശീത , മൈഥിലി എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദെല്‍വാന്‍ ഗ്രൂപ്പ്…

അദാനി vs ഹിൻഡൻബർഗ്: ഇന്ത്യയിലുടനീളമുള്ള എൽഐസി, എസ്ബിഐ ഓഫീസുകൾക്ക് പുറത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

മുംബൈ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഫീസുകൾക്ക് പുറത്ത് കോൺഗ്രസ് പാർട്ടി നേതാക്കൾ പ്രതിഷേധ പ്രകടനം നടത്തി. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് ബിസിനസ് മുതലാളി ഗൗതം അദാനിയുടെ സംഘടനയായ അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാൻഡ് ഓൾഡ് പാർട്ടി അംഗങ്ങൾ റീജിയണൽ ഓഫീസുകൾക്ക് പുറത്ത് പ്ലക്കാർഡുകൾ പിടിച്ച് നിൽക്കുന്നതാണ് പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യങ്ങൾ. അഴിമതി ആരോപണത്തിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ സുപ്രീം കോടതി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തി. അദാനിയുടെ അഴിമതിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച എൽഐസി ഓഫീസിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകൾക്കും മുന്നിൽ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു. എൽഐസിയും എസ്ബിഐയും അദാനിയുടെ സ്ഥാപനത്തിന് വായ്പ നൽകിയിട്ടുണ്ട്, അദ്ദേഹത്തിന്റെ [അദാനി] സംരംഭത്തെ തുറന്നുകാട്ടുന്നത് പാർലമെന്റിലും ബഹളത്തിന്…

സഹോദരന്‍റെ അപകടമരണത്തെ തുടര്‍ന്ന് വിഷമത്തിലായ അനുജന് കൊല്ലം പ്രവാസി അസോസിയേഷന്‍റെ കൈത്താങ്ങ്‌

മുഹറഖില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരണപെട്ട കൊല്ലം കരുനാഗപള്ളി സ്വദേശി ശ്രീ. രാജന്‍ ഗോപാലന്‍റെ സഹോദരന്‍ വിജയനാഥ് ഗോപാലന് കൊല്ലം പ്രവാസി അസോസിയേഷന്‍ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നല്‍കി. മരണപെട്ട രാജന്‍റെ സഹായത്താല്‍ വിസിറ്റ് വിസയില്‍ ജോലിക്കായി നാട്ടില്‍ നിന്നും മൂന്നു മാസം മുന്നേ വന്നതായിരുന്നു വിജയനാഥ്. സഹോദരന്‍റെ ആകസ്മിക നിര്യാണത്തില്‍ ബഹറൈനില്‍ തുടരുന്നതും വിസ സംബന്ധമായ കാര്യങ്ങളില്‍ താമസം നേരിടുകയും ചെയ്യുന്നതില്‍ മാനസിക വിഷമത്തിലായ വിജയനാഥിന്‍റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ കെപിഎ ഭാരവാഹികള്‍ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നല്‍കുകയായിരുന്നു. ഗുദൈബിയ ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നാരായണൻ ഏരിയ പ്രസിഡന്റ് തോമസ് ബി.കെ എന്നിവർ സന്നിഹതരായിരുന്നു.

ഇന്നത്തെ രാശിഫലം (ഫെബ്രുവരി 6, തിങ്കള്‍)

ചിങ്ങം: നിങ്ങൾ പ്രഭാതത്തിൽ ഉദ്ദേശിച്ച ഒരു പ്രത്യേക ലക്ഷ്യം ഇന്ന് നേടാൻ കഴിയാതെ വരും. പക്ഷേ ദിവസം പുരോഗമിക്കുമ്പോൾ നിങ്ങളുടെ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ സ്വതസിദ്ധമായ കഴിവുകൾ വിജയത്തിൻറെ അളവ് കൂട്ടാൻ സഹായിക്കും. നിങ്ങളുടെ കഴിവുകളും കഴിവുകളും വിശകലനം ചെയ്യാനായി ഇരിക്കുമ്പോൾ അത് ഒരു വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻ വിധിയില്ലാതെയും ചെയ്യുക. കന്നി: മറ്റുള്ളവർ അറിയുന്നതിനെക്കാൾ കൂടുതൽ നിസ്വാർത്തനും ഉദാരമനസ്‌കതയും ഉള്ളവരാകും. പങ്കാളിയോ സുഹൃത്തുക്കളുമായോ ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് നിങ്ങൾ ലാഭമുണ്ടാക്കിയേക്കാം. ഇന്നത്തെ സായാഹ്നം ബിസിനസ്സിലും ഉല്ലാസസമ്മേളനങ്ങളിലും അതുപോലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലുകളിൽ നിങ്ങൾ പങ്കെടുക്കും. തുലാം: ഇന്ന് നിങ്ങൾ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ അത് വിചിത്രരീതിയിൽ അവസാനിക്കും. ഉച്ചതിരിഞ്ഞ്, വീട്ടിലെ വാഹനങ്ങൾ വൃത്തിയാക്കുകയും വീട്ടുപകരണങ്ങൾ പുനക്രമീകരിക്കുകയും ചെയ്യും. പൊതുവേ, വസ്‌തുക്കളോടുള്ള നിങ്ങളുടെ ലളിതമായ സമീപനം ക്ഷീണം ഒഴിവാക്കും. വൃശ്ചികം: നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവൻ സൃഷ്‌ടിപരമായ കഴിവുകൾ കൊണ്ടുനിറയും. ജോലിയിലുള്ള ആത്മാർത്ഥത നിങ്ങളെ മറ്റുള്ളവരേക്കാൾ…

ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തനോത്ഘാടനവും അധികാര കൈമാറ്റവും മാർച്ച് 4 ന്

അറ്റ്ലാന്റാ, ഫെബ്രുവരി 7 : ജോർജിയ, ടെന്നസി, കരോലിന, അലബാമ, എന്നീ അമേരിക്കൻ സംസ്ഥാനയങ്ങളിൽനിന്നുമുള്ള മലയാളീ സങ്കടന്കളുടെ കൂട്ടായമയായ ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന്റെ പ്രവർത്തനോത്ഘാടനവും, അധികാര കൈമാറ്റവും മാർച്ച് 4 ന് അറ്റ്ലാന്റയിലെ സെന്റ് അൽഫോൻസാ ഹാളിൽ ഉജ്ജല പരിപാടികളുടൻ നടത്തപെടുമെന്നു റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിലുള്ള സംഘാടകർ അറിയിച്ചു. അതേദിനം ഫോമയുടെ നാഷണൽ എക്സിക്യൂട്ടീവ്സ് ന് സ്വീകരണവും, മുൻ സാരഥികൾ, പുതിയ സാരഥികള്ക്ക് അധികാര കൈമാറ്റവും നടത്തപെടുമെന്നതുമായിരിക്കും. ഫോമാ സൗത്ത് ഈസ്റ്റ് റീജിയനിനിന്നുമുള്ള, കല സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മലയാളീ സംഘടനകളുടെ നേതാക്കമാരും ഇതിൽ പങ്കെടുക്കുന്നതായിരിക്കും എന്ന് നാഷ്‌വിലിൽ നിന്നുമുള്ള മുൻ വൈസ് പ്രസിഡന്റ് ബിജു ജോസഫ് അറിയിച്ചു. ഗാമയുടെ പ്രസിഡന്റ് ബിനു കാസിം,അമ്മയുടെ പ്രസിഡന്റ് ജെയിംസ് ജോയ്, MASC പ്രസിഡന്റ് അനീഷ് രാജേന്ദ്രൻ, KAN പ്രസിഡന്റ് രാകേഷ് കൃഷ്ണൻ…

എഡ്‌മണ്ടൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ സ്‌നേഹോപകാരം ഹോപ്പ് മിഷനു കൈമാറി

എഡ്‌മണ്ടൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി മാറുവാൻ, എഡ്‌മണ്ടൻ ‘ഹോപ്പ് മിഷൻ ‘ പ്രവർത്തനങ്ങൾക്ക് എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് ഫാ;പോൾ ഡെന്നി രാമചംകുടി, ട്രഷറർ ശ്രീ ജോൺസൺ കുരുവിളയും ചേർന്ന് സാമ്പത്തിക സഹായം കൈമാറുകയുണ്ടായി . കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് വിമുക്തമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം സാധാരണ ജീവിത രീതിയിലേക്ക് തിരികെ വന്ന് കൊണ്ടിരിക്കുകയാണ്. എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ കൂട്ടായ്മയും പ്രവർത്തനങ്ങളും, 2022 ഡിസംബറിൽ നടത്തിയ സംയുക്ത ക്രിസ്തുമസ് ആഘോഷവും ഇതിലേക്ക് ഒരു പങ്കു വഹിച്ചിട്ടുണ്ട് . എഡ്‌മണ്ടൻ നഗരത്തിലെ വിവിധങ്ങളായ ഒൻപത് ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്‌മയാണ്‌ എക്യൂമെനിക്കൽ ഫെലോഷിപ്പ് . സമൂഹത്തിന്റെ നന്മ കാംഷിച്ചുകൊണ്ട് സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ശക്തമായി ഇടപെട്ട് പ്രവർത്തിച്ചു വരുന്നു . ഇതിന് നേതൃത്വം നൽകുന്നത് ബഹുമാനപ്പെട്ട വൈദികരും, അൽമായ പ്രതിനിധികളുമാണ്.…

ഏഷ്യന്‍ അമേരിക്കന്‍ കോയിലേഷന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസിനേയും കിരണ്‍ കൗര്‍ ബല്ലായേയും അവാര്‍ഡ് നല്‍കി ആദരിക്കുന്നു

ഷിക്കാഗോ: ഏഷ്യയിലെ 10 രാജ്യങ്ങളായ ജപ്പാന്‍, മലേഷ്യ, ചൈന, ഫിലിപ്പിന്‍സ്, ഇന്ത്യ, കോറിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, തായ്‌ലണ്ട്, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ ചേര്‍ന്നുള്ള അസോസിയേഷനായ ഏഷ്യന്‍ അമേരിക്കന്‍ കോഎയിലേഷന്റെ 15-അംഗ ജൂറിയാണ് കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജീനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിനും, യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്‌ക്കൂള്‍ സ്റ്റുഡന്റ് ലീഡറും, ഇല്ലിനോയ്‌സ് സ്‌റ്റേറ്റില്‍ നിന്ന് പ്രസംഗ മത്്‌സരത്തിലും, സ്‌പോര്‍ട്‌സ്, സ്‌പെല്ലിംഗ് ബീ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ കിരണ്‍ കൗര്‍ ബല്ലായ്ക്കും നല്‍കി ആദരിക്കുന്നു. ഗ്ലാഡ്‌സണ്‍ വര്‍ഗീസ് വിവിധ ഇന്ത്യന്‍ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയും, വിവിധ സംഘടനകളുടെ ചാരിറ്റി ബോര്‍ഡിലും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഇല്ലിനോയ് സ്‌റ്റേറ്റ് സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റി ആയ…

ബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്‌ളിക്കൻ അംഗം ജോ വിൽസൺ

സൗത്ത് കരോലിന: അമേരിക്കൻ ജനതയെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ചൈനീസ് ചാര ബലൂൺ സംഭവത്തിൽ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി റിപ്പബ്ലിക്കൻ സൗത്ത് കരോലിന പ്രതിനിധി ജോ വിൽസൺ പറഞ്ഞു. ജോ വിൽസന്റെ സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയുടെ തീരത്ത് ഒരു ചൈനീസ് ചാര ബലൂൺ യുഎസ് യുദ്ധവിമാനം വെടിവച്ചിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ബൈഡനും ഹാരിസും രാജിവയ്ക്കാനുള്ള വിൽസന്റെ ആഹ്വാനം. അലാസ്കയിൽ നിന്ന് കാനഡ വഴി പറന്ന ആളില്ലാ നിരീക്ഷണ ബലൂൺ കഴിഞ്ഞ ഏഴ് ദിവസമായി ഐഡഹോയിൽ നിന്ന് കിഴക്കൻ തീരത്തേക്ക് പറക്കുകയായിരുന്നു “വിനാശകരമായ ചൈനീസ് സ്പൈ ബലൂൺ അലാസ്കയിൽ നിന്ന് സൗത്ത് കരോലിനയിലേക്ക് നീങ്ങിയത് അമേരിക്കൻ പൗരന്മാരെ വ്യക്തമായി ഭീഷണിപ്പെടുത്തി, ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് ഹാരിസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു ,”…

ശ്വാസം മുട്ടി മരിച്ചതായി കരുതിയ രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി; ഫ്യൂണറൽ ഹോം ജീവനക്കാര്‍ ഞെട്ടി!!

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ അവർ പിനീട് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്ത ഞെട്ടിപ്പിക്കുന്ന സംഭവം അയോവയിൽ നിന്നും ഫെബ്രുവരി മൂന്നിനാണ് റിപ്പോർട്ടു ചെയ്തത്. ഫ്യൂണറൽ ഹോമിലെ ഒരു ജീവനക്കാരൻ ബാഗ് തുറന്നപ്പോൾ , അതിനകത്തുണ്ടായിരുന്ന 66 കാരിയുടെ “നെഞ്ച് ചലിക്കുന്നതും വായുവിനായി ശ്വാസം മുട്ടുന്നതും” കണ്ടു, അയോവ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻസ്പെക്ഷൻസ് ആൻഡ് അപ്പീൽസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ, പ്രാദേശിക സമയം ജനുവരി 3 ന്, 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഹോസ്പിസിലെ ഒരു സ്റ്റാഫ് അംഗം, രോഗിക്ക് പൾസ് ഉണ്ടായിരുന്നില്ലെന്നും “ആ സമയത്ത് ശ്വസിക്കുന്നില്ലെന്നും” റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 6 മണിയോടെ…

പരാജയപ്പെട്ട പരിശ്രമങ്ങൾ (കവിത) : ജയൻ വർഗീസ്

കാറൽ മാർക്സിൻ മനസ്സിൽ കത്തിയ സായുധ വിപ്ലവ ജ്യോതികളിൽ തകർന്നു വീണൂ ചങ്ങല മനുഷ്യൻ സ്വതന്ത്രരായീ നാടുകളിൽ അടിമച്ചങ്ങല യറുത്തു മാറ്റിയ തവകാശത്തിൻ ചെങ്കൊടിയായ് പറന്നു പാറി തലമുറ മണ്ണിൽ തുടർന്നു ജീവിത താളങ്ങൾ വിശപ്പിൽ വീണവർ തെരഞ്ഞു റൊട്ടികൾ ശവപ്പറമ്പിൻ പുതു മണ്ണിൽ മരിച്ചു വീണത് കണ്ടവർ മതിലുകൾ പൊളിച്ചെടുക്കീ സംസ്ക്കാരം. ഒരിക്കൽ യേശു പറഞ്ഞു വച്ചത് നടപ്പിലായീ നാടുകളിൽ. കുതിച്ചു പായും ശാസ്ത്രക്കുതിര- ക്കുളമ്പുണർത്തീ സംഗീതം ! ഉദിച്ചുയർന്നൊരു പുലരികൾ നമ്മളി- ലുടച്ചു വാർത്തൂ സ്വപ്‌നങ്ങൾ, കുതിച്ചു പാഞ്ഞു വരുത്തും മാനവ സമത്വ ജീവിത മോർത്തൂ നാം. നടപ്പിലായി – ല്ലൊന്നും കാലം തിരിച്ചു പോയത് കണ്ടൂ നാം. ഉയിർത്തെണീറ്റ ഫിനിക്‌സുകൾ വീണു കെടാത്ത ജീവിത വഹ്നികളിൽ ! ഒരിക്കൽ കാലുകൾ തളഞ്ഞ ചങ്ങല ചുഴറ്റി നിൽപ്പൂ തൊഴിലാളി. ഒരിക്കൽ സാന്ത്വന – മുതിർന്ന…