സഹോദരന്‍റെ അപകടമരണത്തെ തുടര്‍ന്ന് വിഷമത്തിലായ അനുജന് കൊല്ലം പ്രവാസി അസോസിയേഷന്‍റെ കൈത്താങ്ങ്‌

മുഹറഖില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരണപെട്ട കൊല്ലം കരുനാഗപള്ളി സ്വദേശി ശ്രീ. രാജന്‍ ഗോപാലന്‍റെ സഹോദരന്‍ വിജയനാഥ് ഗോപാലന് കൊല്ലം പ്രവാസി അസോസിയേഷന്‍ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നല്‍കി. മരണപെട്ട രാജന്‍റെ സഹായത്താല്‍ വിസിറ്റ് വിസയില്‍ ജോലിക്കായി നാട്ടില്‍ നിന്നും മൂന്നു മാസം മുന്നേ വന്നതായിരുന്നു വിജയനാഥ്. സഹോദരന്‍റെ ആകസ്മിക നിര്യാണത്തില്‍ ബഹറൈനില്‍ തുടരുന്നതും വിസ സംബന്ധമായ കാര്യങ്ങളില്‍ താമസം നേരിടുകയും ചെയ്യുന്നതില്‍ മാനസിക വിഷമത്തിലായ വിജയനാഥിന്‍റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ കെപിഎ ഭാരവാഹികള്‍ നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് നല്‍കുകയായിരുന്നു. ഗുദൈബിയ ഏരിയ കോ-ഓര്‍ഡിനേറ്റര്‍ നാരായണൻ ഏരിയ പ്രസിഡന്റ് തോമസ് ബി.കെ എന്നിവർ സന്നിഹതരായിരുന്നു.

Print Friendly, PDF & Email

Related posts

Leave a Comment