സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

മലപ്പുറം : പട്ടർ കടവ് വിദ്യാനഗർ പബ്ലിക് സ്കൂളിൻറെ ഇരുപതാമത് വാർഷികാഘോഷം വർണ്ണാഭമായ പരിപാടികളോട് കൂടി നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ വി പി സ്വാഗതം പറയുകയും MECTചെയർമാൻ ശൈക്ക് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിക്കുകയും ചെയ്തു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, പ്രശസ്ത ഗായകൻ ബാസിൽ ബഷീർ എന്നിവർ മുഖ്യാതിഥികളായി എത്തി. മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനദാനവും ഇതോടൊപ്പം യുകെജി കുരുന്നുകളുടെ ഗ്രാജുവേഷൻ സെറിമണിയും നടന്നു. സ്കൂൾ മാനേജർ ഇബ്രാഹിം ഹെഡ്മിസ്ട്രസ് അമീറ പ്രോഗ്രാം കൺവീനർ സുജാത എന്നിവർ ചടങ്ങിൽ സംസാരിക്കുകയും വൈസ് പ്രിൻസിപ്പൽ റഹഷി മോൾ കെപി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്കി.

എടത്വ:ആനപ്രമ്പാൽ ജെ.എം.എം.ജൂബിലി അഗതി മന്ദിരത്തിലെ ശുദ്ധജല ക്ഷാമം ഉൾപ്പെടെ പരിഹരിച്ച് പ്രദേശത്ത് അടിയന്തിര കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നിവേദനം നല്കി. 38 അന്തേവാസികൾ ഉൾപ്പെടെ കഴിയുന്ന സ്ഥാപനത്തിലെ 2 കിണറുകളും വറ്റി. സമീപത്തെ തോട്ടിലെ നീരൊഴുക്ക് ഇല്ലാതാകുകയും മലിനമാകുകയും ചെയ്തു. മാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് സൗഹൃദ വേദി എന്ന സന്നദ്ധ സംഘടന ഇതിനോടകം 9000 ലീറ്റർ ശുദ്ധജലമെത്തിച്ചു കഴിഞ്ഞു.ഇത്രയും ശുദ്ധജല ക്ഷാമം നേരിടുന്നുണ്ടെങ്കിലും പ്രദേശത്ത് കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല. തലവടി പഞ്ചായത്ത് വാർഡ് 12-ൽ പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ ആയി.പൊതു ടാപ്പുകൾ ഇല്ലാത്ത ഏക വാർഡാണ് തലവടി പഞ്ചായത്തിലെ 12-ാം വാർഡ്. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപെട്ട് വർഷങ്ങളായി നിരവധി പ്രതിഷേധ സമരങ്ങളും ധർണ്ണയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ…

നീതിയിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഇസ്‌ലാമോഫോബിയക്ക് എതിരെ നിലകൊള്ളുക: എസ്.ഐ.ഒ

കോഴിക്കോട് : മുസ്‌ലിംകൾക്കും മുസ്‌ലിം ചിഹ്നങ്ങൾക്കും മുസ്ലിം കർതൃത്വ രാഷ്ട്രീയത്തിനും എതിരെ നടക്കുന്ന വംശീയമായ പൈശാചിക വൽകരണത്തെ ജനകീയമായി ചെറുത്ത് തോൽപ്പിക്കണമെന്നും നീതിയിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഇസ്ലാമോഫോബിയക്കെതിരെ അണിനിരക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപെട്ടു. ഐക്യരാഷ്ട്ര സഭ മാർച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മത നേതൃത്വങ്ങൾക്ക് എസ്.ഐ.ഒ കേരള കമ്മിറ്റി പുറത്തിറക്കിയ ‘എന്താണ് ഇസ്ലാമോഫോബിയ? കൈപുസ്തകം’ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എൽ.എമാരായ ടി. സിദ്ധീഖ്, കെ.പി.എ മജീദ്, മാത്യു കുഴൽനാടൻ, വ്യാജകേസിൽ ജയിലിലടക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, പ്രമുഖ സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ കെ.സച്ചിദാനന്ദൻ, സാഹിത്യകാരൻ കല്പറ്റ നാരായണൻ, മീഡിയാവൺ ഡൽഹി ചീഫ് ധനസമൂദ്, പ്രമുഖ ആക്ടിവിസ്റ്റ് ഗ്രോ വാസു, തുടങ്ങി…

Free Study, Stipend, and Employment in Travel & Tourism Diploma Course

Thiruvananthapuram: BIZAP EDU Foundation, a non-profit foundation registered under the Ministry of Corporate Affairs and an IAF and ISO certified institution, has invited applications from financially backward students for free studies in Travel and Tourism Diploma Course. The selected students will receive the opportunity to study without paying tuition fees, and all students will be provided with training, stipend, and post-employment during the course period. The Travel and Tourism Diploma Course is open to all individuals who have passed Plus Two, irrespective of age. In addition, the students who do…

കൂടുതൽ എമിറാത്തികള്‍ക്ക് ജോലി; യു.എ.ഇ നിര്‍ദേശം പാലിച്ച് യൂണിയന്‍ കോപ് (Union Coop)

എല്ലാ വര്‍ഷവും സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ എമിറാത്തികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ ഭാഗമായാണ് യൂണിയന്‍ കോപ് കൂടുതൽ എമിറാത്തി യുവാക്കള്‍ക്ക് തൊഴിൽ നൽകുന്നത്. യൂണിയന്‍ കോപ് (Union Coop) 2022 അവസാനം വരെ 38% എമിറാത്തികള്‍ക്ക് ജോലി നൽകിയതായി എമിറാത്തൈസേഷൻ വകുപ്പ് ഡയറക്ടര്‍ അഹ്‍മദ് സലീം ബിൻ കെനയ്ദ് അൽ ഫലാസി. എല്ലാ വര്‍ഷവും സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ എമിറാത്തികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ ഭാഗമായാണ് യൂണിയന്‍ കോപ് കൂടുതൽ എമിറാത്തി യുവാക്കള്‍ക്ക് തൊഴിൽ നൽകുന്നത്. വിവിധ മേഖലകളിലായ 445 എമിറാത്തി വനിതകളും യുവാക്കളും യൂണിയന്‍ കോപ് ബ്രാഞ്ചുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 11 പേര്‍ പ്രധാനപ്പെട്ട ഉയര്‍ന്ന പദവികളും വഹിക്കുന്നു. ഉയര്‍ന്ന ശമ്പളം, തൊഴിൽ പരിചയം, റിവാ‍ഡുകള്‍, പ്രൊമോഷനുകള്‍ തുടങ്ങി പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ എമിറാത്തി ഉദ്യോഗാര്‍ഥികള്‍ക്ക് യൂണയിന്‍ കോപ് നൽകുന്നുണ്ട്.  

അപെക്‌സ് ബോഡി നേതാക്കള്‍ക്ക് കള്‍ച്ചറല്‍ ഫോറം സ്വീകരണം നൽകി

ദോഹ: ഇന്ത്യൻ എംബസിക്ക് കീഴിലെ അപെക്‌സ് ബോഡികളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, സ്ഥാനമൊഴിയുന്ന പ്രസിഡൻറുമാർ എന്നിവര്‍ക്ക് കൾച്ചറൽ ഫോറം സ്വീകരണം നല്‍കി. ഐ. സി. സി അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി. സി, ഐ. സി. ബി. എഫ്, ഐ. എസ്. സി, എന്നീ മൂന്ന് അപേക്‌സ് ബോഡികളിലെക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരും വിവിധ കമ്യൂണിറ്റി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. ഐ.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.പി മണികണ്ഠന്‍ മനേജിംഗ് കമ്മറ്റിയംഗങ്ങളായ സുമ മഹേഷ ഗൗഡ, അഡ്വ. ജാഫര്‍ഖാന്‍, അബ്രഹാം ജോസഫ്, മോഹന്‍ കുമാര്‍, സുബ്രമണ്യ ഹെബ്ബഗലു, സത്യനാരായണ മലിറെഡ്ഡി, സജീവ് സത്യശീലന്‍ ഐ.സി.ബി.എഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാനവാസ് ബാവ, മനേജിംഗ് കമ്മറ്റിയംഗങ്ങളായ മുഹമ്മദ് കുഞ്ഞി ടി.കെ, കുല്‍ദീപ് കൗര്‍, വര്‍ക്കി ബോബന്‍, ദീപക് ഷെട്ടി, ഐ.എസ്.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി അബ്ദുറഹ്മാന്‍ മനേജിംഗ് കമ്മറ്റിയംഗങ്ങളായ…

അന്തർവാഹിനി വിരുദ്ധ യുദ്ധത്തിൽ പങ്കെടുക്കാൻ നേവിയുടെ P8I വിമാനം

ന്യൂഡെൽഹി: ദീർഘദൂര സമുദ്ര നിരീക്ഷണ വിമാനങ്ങൾക്കായുള്ള ഏകോപിത മൾട്ടി-ലാറ്ററൽ ആന്റി സബ്മറൈൻ വാർഫെയർ (എഎസ്‌ഡബ്ല്യു) അഭ്യാസത്തിന്റെ മൂന്നാം പതിപ്പായ സീ ഡ്രാഗൺ 23, ഇന്ത്യൻ നാവികസേനയുടെ പി8ഐ വിമാനങ്ങൾ അവതരിപ്പിക്കും. മാർച്ച് 15 മുതൽ 30 വരെ നടക്കാനിരിക്കുന്ന അഭ്യാസം, പങ്കെടുക്കുന്ന രാജ്യങ്ങൾക്കിടയിൽ കോർഡിനേറ്റഡ് അന്തർവാഹിനി വിരുദ്ധ യുദ്ധത്തിന് ഊന്നൽ നൽകുന്നതായിരിക്കും. ഇന്ത്യൻ നേവിയിൽ നിന്നുള്ള P8I, യുഎസ് നേവിയിൽ നിന്നുള്ള P8A, ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിൽ നിന്നുള്ള P1, റോയൽ കനേഡിയൻ എയർഫോഴ്‌സിൽ നിന്നുള്ള CP 140, RoKN-ൽ നിന്നുള്ള P3C എന്നിവയെല്ലാം ഡ്രില്ലിൽ പ്രതിനിധീകരിക്കും. മാർച്ച് 14 ന് ഇന്ത്യൻ നേവിയുടെ P8I വിമാനം യുഎസിലെ ഗുവാമിലേക്ക് പറന്നു. യുഎസ് നേവിയുടെ P8A, ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ P1, റോയൽ കനേഡിയൻ എയർഫോഴ്‌സിന്റെ CP 140, റിപ്പബ്ലിക് ഓഫ്…

പ്രധാനമന്ത്രി പാർലമെന്റിൽ ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, മാർച്ച് 16, പാർലമെന്റിൽ തന്റെ ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. വാണിജ്യ-വ്യവസായ മന്ത്രി പ്രഹ്ലാദ് ജോഷി, കൃഷി മന്ത്രി പിയൂഷ് ഗോയൽ, നിയമ-നീതി മന്ത്രി നരേന്ദ്ര സിംഗ് തോമർ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി കിരൺ റിജിജു എന്നിവർ പങ്കെടുത്തു. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം നാലാം ദിവസമാണ്. അദാനി-ഹിൻഡൻബർഗ് തർക്കം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും നിർബന്ധിച്ചതോടെ തുടർച്ചയായ മൂന്നാം ദിവസവും ലോക്‌സഭയും രാജ്യസഭയും തടസ്സപ്പെട്ടു, അതേസമയം ബിജെപി അംഗങ്ങൾ രാഹുൽ ഗാന്ധിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ, ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നടന്ന ഒരു പ്രസംഗത്തിൽ കോൺഗ്രസ് അംഗം രാഹുൽ ഗാന്ധി പറഞ്ഞു, “ഇന്ത്യൻ ജനാധിപത്യം ഭീഷണിയിലാണെന്ന് എല്ലാവർക്കും അറിയാം, അത് പതിവായി തലക്കെട്ടുകളിൽ ഇടം പിടിക്കുന്നു. ഞാൻ…

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള ഏറ്റവും ശക്തനായ മത്സരാർത്ഥി പ്രധാനമന്ത്രി മോദി: അസ്ലെ ടോജെ

ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായുള്ള ഏറ്റവും ശക്തനായ മത്സരാർത്ഥി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അസ്ലെ ടോജെ. ഇന്ന് ലോകത്തെ സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപനേതാവ് എടുത്തു പറഞ്ഞു. താൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം തടയാനും സമാധാനം പ്രോത്സാഹിപ്പിക്കാനും ശേഷിയുള്ള വിശ്വസ്തനായ നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് ടോജെ പറഞ്ഞു. പ്രധാനമന്ത്രി മോദി നടപ്പാക്കിയ നയങ്ങളുടെ ഫലമായി ഇന്ത്യ സമ്പന്നവും ശക്തവുമായ രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുകയാണെങ്കിൽ അർഹതയുള്ള നേതാവിന് അത് ഒരു സുപ്രധാന അവസരമായിരിക്കുമെന്ന് ടോജെ ഊന്നിപ്പറഞ്ഞു. സമാധാനത്തിനുള്ള നോബൽ സമ്മാനം ലോകത്തിലെ ഏറ്റവും അഭിമാനകരമായ ബഹുമതികളിലൊന്നാണ്, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിലും സംഘർഷങ്ങൾ പരിഹരിക്കുന്നതിലും മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ…

ട്രാവൽ & ടൂറിസം ഡിപ്ലോമയിൽ സൗജന്യ പഠനവും സ്റ്റൈപ്പന്റും ജോലിയും

തിരുവനന്തപുരം: കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ പ്രോഫിറ്റ് ഫൗണ്ടേഷനും ഐഎഎഫ്, ഐഎസ്ഒ സർട്ടിഫൈഡ് സ്ഥാപനവുമായ ബിസാപ് എജ്യു ഫൗണ്ടേഷൻ നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമ കോഴ്സിൽ സൗജന്യ പഠനത്തിനായി അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പൂർണമായും പഠന ഫീസ് അടയ്ക്കാതെ പഠിക്കാൻ സാധിക്കും. പ്ലസ് ടു പാസായ ഏതൊരാൾക്കും പ്രായഭേദമന്യേ കോഴ്സിൽ ചേരാം. സൗജന്യ പഠനം ആഗ്രഹിക്കാത്ത മറ്റു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കോഴ്സ് കാലയളവിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റൈപ്പന്റോടെ പരിശീലനവും ശേഷം ജോലിയും നൽകും. സ്വദേശത്തും വിദേശത്തുമായി നിരവധി ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേഷൻ കമ്പനികൾ എന്നിവരുമായി സഹകരിച്ചാണ് ബിസാപ് എജ്യു ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് പരിശീലനവും തൊഴിലും ഉറപ്പാക്കുന്നത്. ജെയിൻ യൂണിവേഴ്സിറ്റി അംഗീകൃത സെർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് ലഭിക്കും. എല്ലാ ബാച്ചിലും തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ…