ട്രാവൽ & ടൂറിസം ഡിപ്ലോമയിൽ സൗജന്യ പഠനവും സ്റ്റൈപ്പന്റും ജോലിയും

തിരുവനന്തപുരം: കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ പ്രോഫിറ്റ് ഫൗണ്ടേഷനും ഐഎഎഫ്, ഐഎസ്ഒ സർട്ടിഫൈഡ് സ്ഥാപനവുമായ ബിസാപ് എജ്യു ഫൗണ്ടേഷൻ നടത്തുന്ന ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമ കോഴ്സിൽ സൗജന്യ പഠനത്തിനായി അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പൂർണമായും പഠന ഫീസ് അടയ്ക്കാതെ പഠിക്കാൻ സാധിക്കും. പ്ലസ് ടു പാസായ ഏതൊരാൾക്കും പ്രായഭേദമന്യേ കോഴ്സിൽ ചേരാം. സൗജന്യ പഠനം ആഗ്രഹിക്കാത്ത മറ്റു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കോഴ്സ് കാലയളവിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റൈപ്പന്റോടെ പരിശീലനവും ശേഷം ജോലിയും നൽകും. സ്വദേശത്തും വിദേശത്തുമായി നിരവധി ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, ടൂർ ഓപ്പറേഷൻ കമ്പനികൾ എന്നിവരുമായി സഹകരിച്ചാണ് ബിസാപ് എജ്യു ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്ക് പരിശീലനവും തൊഴിലും ഉറപ്പാക്കുന്നത്. ജെയിൻ യൂണിവേഴ്സിറ്റി അംഗീകൃത സെർട്ടിഫിക്കറ്റും വിദ്യാർത്ഥികൾക്ക് ലഭിക്കും.

എല്ലാ ബാച്ചിലും തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനം ഉറപ്പാക്കുമെന്ന് ബിസാപ് എജ്യു ഫൗണ്ടേഷൻ ചെയർമാൻ അസറുദ്ദീൻ കെ പറഞ്ഞു. ടൂറിസം മേഖല പുരോഗതി പ്രാപിക്കുന്ന ഈ കാലഘട്ടത്തിൽ അവസരങ്ങൾ നിരവധിയാണ്. അത് കൊണ്ട് തന്നെ കോഴ്സിന് ചേരുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജോലി നൽകാനുള്ള സാഹചര്യം ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എന്നാൽ പഠനവും ജോലിയും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ബിസാപ് എജ്യു ഫൗണ്ടേഷൻ തുടങ്ങുന്ന മറ്റ് കോഴ്സുകളിലും അവസരം നൽകുമെന്ന് മുഹമ്മദ് അസറുദ്ദീൻ പറഞ്ഞു.

കോഴ്സ് വിവരങ്ങൾക്ക് ബന്ധപ്പെടുക : 7034955255, 9207055255, Bizapedu@gmail.com

Print Friendly, PDF & Email

Leave a Comment

More News