ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 10 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച മൂന്നുമണിക്ക് അവസാനിക്കും. ചങ്ങനാശ്ശേരി അതിരൂപതാസഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, മതബോധനസ്കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണു ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കു മലയാളത്തിലുള്ള മൂന്നുദിവസത്തെ ധ്യാനം ആണു മാര്‍ തോമസ് തറയില്‍ നയിക്കുന്നത്. മാര്‍ച്ച് 10 വെള്ളിയാഴ്ച്ച ഏഴുമണിക്ക് ജപമാലയോടും, വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്‍റെ വഴി എന്നിവയാണു വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍. ഒന്‍പതു മണിക്ക് സമാപനം. മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. അഞ്ചുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും. മാര്‍ച്ച് 12 ഞായറാഴ്ച്ച രാവിലെ എട്ടരക്കുള്ള…
Month: March 2023
മാര്‍ച്ച് 12 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്
ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 12ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2022 നവംബര്‍ 6 യായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ) വിന്റര്‍(ണശിലേൃ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.
എസ്ബി അസ്സെംപ്ഷൻ അലുമ്‌നിയുടെ കുടുംബസംഗമവും അവാർഡ് നെറ്റും പ്രൗഢഗംഭീരമായി
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ കുടുംബസംഗമവും അവാർഡ് നെറ്റും പ്രൗഢഗംഭീരമായി. ചിക്കാഗോ സെൻറ് തോമസ് സിറോമലബാർ കാത്തോലിക്കാരൂപതയുടെ മെത്രാനായ മാർ ജോയ് ആലപ്പാട്ടും ഇല്ലിനോയി സ്റ്റേറ്റ് അസംബ്‌ളി റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കലും മുഖ്യാതിഥികളായിരുന്നു. മാർ ജോയ് ആലപ്പാട്ട് മുഖ്യ പ്രഭാഷണവും കെവിൻ ഓലിക്കൽ സ്പെഷ്യൽ ഡിഗ്നിറ്ററി പ്രഭാഷണവും നടത്തി. മാർച്ച് 5 ഞായര് വൈകുന്നേരം 6:30 നു ആർലിംഗ്ടൺ ഹൈട്സിലുള്ള സൊനെസ്റ്റാ സെലക്ട് മോട്ടലിന്റെ മീറ്റിംഗ് ഹാളാണ് സമ്മേളനത്തിന് വേദിയായത്.പ്രസ്തുത സമ്മേളനത്തിൽ മാർ ജോയ് ആലപ്പാട്ടിനും കെവിൻ ഓലിക്കലിനും( ഇല്ലിനോയി സ്റ്റേ റെപ്രെസെന്ററ്റീവ്) സ്വീകരണം നൽകി. നിരവധി അലുംനി കുടുംബങ്ങളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന പ്രൗഢഗംഭീരമായ സമ്മേളനത്തിൽ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ്തന്റെ അധ്യക്ഷ പ്രസംഗത്തിൽ സംഘടനാ രക്ഷാധികാരിയും മുൻ എസ്ബി കോളേജ്…
ബൈഡന്റെ അതിർത്തി നയങ്ങൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി
ഫ്ലോറിഡ:ബൈഡന്റെ അതിർത്തി നയങ്ങൾ നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി, യുഎസ് ഇന്റീരിയറിലേക്ക് കുടിയേറ്റക്കാരെ പരോൾ ഉപയോഗിച്ചു കൂട്ടത്തോടെ മോചിപ്പിക്കുന്നതിനുള്ള സമ്പ്രദായം നിയമവിരുദ്ധമാണെന്ന് ഫ്ലോറിഡയിലെ ഫെഡറൽ ജഡ്ജി ബുധനാഴ്ച കണ്ടെത്തി, അതിർത്തിയെ “മണലിൽ അർത്ഥമില്ലാത്ത വരയായി” മാറ്റുന്നുവെന്ന് ഭരണകൂടത്തെ ജഡ്ജി കുറ്റപ്പെടുത്തി. ബൈഡൻ ഭരണകൂടം പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ മാനുഷിക പരോൾ വഴി തടങ്കലിൽ വയ്ക്കാനുള്ള നടപടിയുടെ ഭാഗമായി മോചിപ്പിച്ചത് “പരോൾ + എടിഡി” – ഇത് നിയമവിരുദ്ധമാണെന്ന് ഫ്ലോറിഡ സംസ്ഥാനത്തു നിന്നുമുള്ള ഒരു പരാതി പരിഗണിക്കവെ ജഡ്ജി പറഞ്ഞു ബൈഡൻ ഭരണകൂടം “തെക്കുപടിഞ്ഞാറൻ അതിർത്തിയെ മണലിലെ അർത്ഥശൂന്യമായ ഒരു വരയാക്കി മാറ്റി, കൂടാതെ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന അനധിക്രത കുടിയേറ്റക്കാരെ സ്പീഡ് ബമ്പിനെക്കാൾ അല്പം കൂടുതലാണ്” എന്ന് ബുധനാഴ്ച ജഡ്ജി അഭിപ്രായപെട്ടു കൂടാതെ, ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ നയങ്ങൾ, പിടികൂടുക ,വിട്ടയക്കുക എന്നിവ ഉൾപ്പെടെ, അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള മാർഗമാക്കിയത് അതിർത്തിയുടെ…
ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സുവിശേഷ യോഗം – മാർച്ച് 19 ഞായറാഴ്ച
ഹൂസ്റ്റൺ: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് (CRF ) ൻറെ ആഭിമുഘ്യത്തിൽ നടത്തി വരാറുള്ള വാർഷിക സുവിശേഷ യോഗം ഈ വർഷം മാർച്ച് 19 നു ഞായറാഴ്ച നടത്തപ്പെടും. ഞായറാഴ്ച വൈകുന്നേരം 5:30 നു മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ (1415, Packer Ln, Stafford, TX 77477) വച്ചാണ് യോഗം നടക്കുന്നത്. അന്തരിച്ച പ്രൊഫസർ എം.വൈ യോഹന്നാൻ (റിട്ട പ്രിൻസിപ്പൽ സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി ) സ്ഥാപിച്ച ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ് കോലഞ്ചേരി ആസ്ഥാനമായി സഭ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്. രക്ഷകനായ യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപ ക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചു കൊണ്ട് പ്രവർത്തിക്കുന്നതും സഭ വ്യത്യാസമെന്യേ സുവിശേഷ വേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് CRF . സഭയോ സമുദായമോ മാറുകയല്ല, മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മനസാന്തരപ്പെട്ടവരുടെ മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ…
എസ്ബി അസ്സെംഷൻ അലുംനി ബിഷപ്പ് ജോയ് ആലപ്പാട്ടിനും കെവിൻ ഓലിക്കലിനും സ്വീകരണം നൽകി
ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി അസ്സെംപ്ഷൻ അലുമ്‌നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കാത്തോലിക്കാരൂപതയുടെ മെത്രാനായ മാർ ജോയി ആലപ്പാട്ടിനും ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവായ കെവിൻ ഓലിക്കലിനും സ്നേഹോഷ്മളമായ സ്വീകരണം നൽകി. മാർച്ച് 5 നു വൈകുന്നേരം 6:30 നു ആർലിംഗ്ടൺ ഹെയ്‌ഗ്റ്സിലുള്ള സെലെസ്റ്റാ സെലക്ട് മോട്ടലിലെ മീറ്റിംഗ് ഹാളിൽ നടന്ന അലുംനി കുടുംബസംഗമംത്തിലാണ് സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനത്തിൽ അലുംനി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.റോസ് മാത്യു പ്രാർത്ഥനാഗാനം ആലപിച്ചു. മാത്യു ഡാനിയേൽ(വി.പി) സ്വാഗതം ആശംസിച്ചു.എസ്ബി അലുംനികളായ ബഹ്‌റൈൻ ഗോപിയോ പ്രസിഡന്റ് സണ്ണി കുളത്താക്കലും ഡോ: ജോ പുത്തൻപുരക്കലും വേൾഡ് മലയാളീ കൌൺസിൽ ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ് എന്നിവരും പ്രസംഗിച്ചു. ഗൂഡ്‌വിൻഫ്രാൻസിസ്, ഗ്രേസിലിൻ ഫ്രാൻസിസ് തോമസ് ഡീക്രോസ്സ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.മാത്യു വര്ഗീസ്…
അടിച്ചുപൂട്ടലിന്റെയും അടിച്ചുവാരലിന്റെയും കാലഘട്ടമാണ് നോബ് ,ബിഷപ്പ് മാർ റാഫേൽ തട്ടിൽ
ഡാളസ് : നോബ് കാലഘട്ടം ആടിച്ചുപൂട്ടലിന്റെയും അടിച്ചുവാരലിന്റെയും സമയമാണെന്ന് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്‌ബോധിപ്പിച്ചു ദൈനദിന ജീവിതത്തിൽ നാം ശീലിച്ചുവന്നിരുന്ന ചില ദുസ്വഭാവങ്ങൾ നേരെ വാതിൽ അടച്ചുകളയുബോൾ തന്നെ നമ്മുടെ മനസ്സിനകത്തു അടിഞ്ഞുകൂടികിടക്കുന്ന മാലിന്യങ്ങളെ അടിച്ചുവാരി വ്രത്തിയാക്കേണ്ട അവസരമാണെന്നുകൂടി വിസ്മരിക്കരുതെന്നും തിരുമേനി ഓർമിപ്പിച്ചു . ലൂക്കാ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിൽ ഈശോതമ്പുരാൻ പറഞ്ഞ പത്തു നാണയം കൈവശമുണ്ടായിരുന്ന സ്ത്രീയുടെ ഉപമയെ ആസ്‍പദമാക്കി തിരുവചനങ്ങള സത്യങ്ങളെ വ്യാഖ്യാനിച്ചു .തന്റെ കൈവശം ഉണ്ടായിരുന്ന പത്തു നാണയങ്ങളിൽ ഒന്ന് നഷ്ടപ്പെട്ടപ്പോൾ വിള ക്ക് കൊളുത്തി വീട് മുഴുവൻ അടിച്ചു വാരി കാണാതായ നാണയം കണ്ടെത്തുന്നു. കണ്ടെത്തിയപ്പോൾ എല്ലാവരെയും വിളിച്ചുകൂട്ടി സന്തോഷിക്കുന്നു . ഇതു വലിയ സത്യമാണ് നമ്മെ പഠിപ്പിക്കുന്നത്. അവർക്കു ഒരു നിശ്ചയം ഉണ്ടായിരുന്നു . ആ നാണയം നഷ്ടപെട്ടത് പുറത്തല്ല വീടിനകത്തുതന്നെയായിരുന്നു . നാം നമ്മിൽ തന്നെ ശുദ്ധരായി…
ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച് 9, വ്യാഴം)
ചിങ്ങം: അൽപം ബുദ്ധിമുട്ടുകൾ ഉള്ള ഒരു ദിവസമാണ് ഇന്ന്. സുഖസൗകര്യങ്ങൾ ഇന്ന് അനുഭവിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കരുത്. ഉത്കണ്ഠയും കുറഞ്ഞ ഉത്പാദനക്ഷമതയും അനുഭവപ്പെടുന്നതിനാൽ നിരാശരാകരുത്. കന്നി: നിങ്ങളുടെ സൌമ്യതയുള്ള സമീപനവും സംസാരവും കാരണം മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടും. ഇത് ഒന്നിലധികം വഴികളിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും. ശാരീരികമായും മാനസികമായും ഇന്ന് നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു. തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമായിരിക്കും. പ്രത്യേകിച്ച് ഒരു ഇൻറർവ്യൂവിൽ നിന്ന്. പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. വൃശ്ചികം: ജീവിതം മികച്ച അധ്യാപകനാണ് എന്ന് അറിവുള്ളവർ പറയുന്നു. ഇന്ന് നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. ബിസിനസിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിക്കും. എന്നാൽ ഇത് മറ്റുള്ളവർക്ക് അസൂയ തോന്നാൻ കാരണമാകും. അത്തരം കാര്യങ്ങൾ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണ്. ക്ഷമിക്കുന്നത് ദൈവികവും എന്ന് എപ്പോഴും ഓർക്കുക. ധനു: ചില പ്രധാന ചർച്ചകൾ ഇന്ന് നടന്നേക്കും. പങ്കാളിയുമായി എല്ലാ…
ഓർലാണ്ടോയിൽ അന്തരിച്ച രെഞ്ജു വർഗീസിന്റെ പൊതുദർശനം ശനിയാഴ്ച, സംസ്കാരം ഞായറാഴ്ച
ഓർലാണ്ടോ (ഫ്ലോറിഡ); മാരാമൺ വടക്കേത്ത് വർഗീസ് മാത്യുവിന്റെയും (ബാബു) അയിരൂർ കാഞ്ഞീറ്റുകര പനംതോടത്തിൽ ലൗലി വർഗീസിന്റെയും (ഓർലാണ്ടോ) മകൻ രെഞ്ജു മാത്യു വർഗീസ് (37 വയസ്സ്) ഓർലാണ്ടോയിൽ അന്തരിച്ചു. ഭാര്യ ബിൻസു സാറാ മാത്യു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗം അയിരൂർ കാഞ്ഞീറ്റുകര പൊടിപ്പാറ തടത്തിൽ മാത്യു വർഗീസിന്റെയും (ബാബു) മേരി മാത്യുവിന്റെയും (ശാന്തി) മകളാണ്. ഒർലാണ്ടോ മാർത്തോമാ ഇടവകയുടെ സജീവ പ്രവർത്തകനായിരുന്നു രഞ്ജു. ഭാര്യ ബിൻസു ഇടവകയുടെ മുൻ സെക്രട്ടറിയാണ്. സഹോദരൻ: സഞ്ജു വർഗീസ് – മിലി സഞ്ജു (കുവൈറ്റ് ) ഭാര്യാ സഹോദരങ്ങൾ : ബിബിൻ മാത്യു (ഹൂസ്റ്റൺ), ബിയ മാത്യു (ഹൂസ്റ്റൺ) പൊതുദർശനവും ശുശ്രൂഷയും: മാർച്ച് 11 നു ശനിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഓർലാണ്ടോ ചാപ്പൽ ഹിൽ സെമിത്തേരിയിൽ (Chapel Hill Cemetery,.2420 Harrell Rd, Orlando, FL…
ജവാനും മുല്ലപ്പൂവും റിലീസ് തീയതി പ്രഖ്യാപിച്ചു
സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2 ക്രിയേറ്റീവ് മൈൻഡ്‌സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേത്തും ചേർന്ന് നിർമ്മിക്കുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 31ന് തിയേറ്ററുകളിലെത്തും. നവാഗതനായ രഘുമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സുരേഷ് കൃഷ്ണനാണ്. ജയശ്രീയുടെ ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും അഭിനയിക്കുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്ര രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫോർ മ്യൂസിക്കിന്റെ സംഗീത സംവിധാനത്തിൽ ബി കെ…
