ചേർത്തല സ്വദേശി വർഗീസ് ജോൺ കൺസേർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായി ലണ്ടനിൽ

ന്യൂയോർക്ക്: ചേർത്തല സ്വദേശി വർഗീസ് ജോൺ യുകെയിലെ ലണ്ടനിൽ വോക്കിങ് ബറോ കൗൺസിലിൽ ഈ വരുന്ന മെയ് നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മലയാളി സാന്നിധ്യമായി കൺസേർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. ഒരു മലയാളി ആദ്യമായിട്ടാണ് ലണ്ടനിലെ വോക്കിങ് ബറോയിൽ മത്സര രംഗത്ത് എത്തുന്നത്. കൺസേർവേറ്റീവ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി സണ്ണി എന്നറിയപ്പെടുന്ന വർഗ്ഗീസ് ജോൺ ഏറ്റുമുട്ടുന്നത് ലിബറൽ ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മൌണ്ട് ഹെർമൻ വാർഡിൽ ആണ്. 2010 മുതൽ കൺസേർവേറ്റീവ് പാർട്ടിയിൽ പ്രവർത്തിക്കുന്ന സണ്ണി 2014 മുതൽ ജോലി ചെയ്യുന്ന സെയിൻസ്ബറിസ് എന്ന സ്ഥാപനത്തിൽ അഞ്ഞൂറോളം വരുന്ന സഹപ്രവർത്തകരുടെ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധിയും പ്രവാസി മലയാളി ഫെഡറേഷൻ എന്ന ആഗോള സംഘടനയുടെ ഗ്ലോബൽ ഓർഗനൈസറും മുൻ ഗ്ലോബൽ ജനറൽ സെക്രട്ടറിയും ആണ്. വോക്കിങ് ബറോ കൗൺസിലിൽ ഇന്ന് വരെയും ഒരു ഇന്ത്യൻ സാന്നിധ്യം ഉണ്ടായിട്ടില്ല. കുറച്ചു…

ബ്രൂക്ക്ലിൻ അപ്പാർട്ട്മെന്റിൽ തീപിടുത്തത്തിൽ അമ്മയും 2 പെൺമക്കളും മരിച്ചു

ബ്രൂക്ക്ലിൻ(ന്യൂയോർക്) : വെള്ളിയാഴ്ച പുലർച്ചെ ബ്രൂക്ക്ലിനിലുണ്ടായ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും മരിച്ചു. ബെഡ്‌ഫോർഡ്-സ്റ്റ്യൂവെസന്റിലെ 587 ഗേറ്റ്‌സ് അവന്യൂവിലെ അപ്പാർട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. . തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്. 48 കാരിയായ ഡാനിയേൽ ഹാവൻസും രണ്ട് പെൺമക്കളായ ജേർണി മൈൽസും (11), കെസ്‌ലീ മൈൽസ് (9) എന്നിവരാണ് തീപിടുത്തത്തിൽ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. മറ്റ് താമസക്കാർക്ക് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞു, മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാടകക്കാരെ സഹായിക്കാൻ അമേരിക്കൻ റെഡ് ക്രോസ് രംഗത്തുണ്ടായിരുന്നു. ഫയർ മാർഷൽ തീപിടുത്തത്തിന്റെ കാരണം നിർണ്ണയിക്കും. അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് അന്വേഷണം തുടരുകയാണ്. കെട്ടിടത്തിനുള്ളിൽ ശക്തമായ പുക അലാറം ഉണ്ടായിരുന്നു, എന്നിരുന്നാലും തീപിടിത്ത സമയത്ത് അത് പ്രവർത്തിച്ചിരുന്നോ എന്ന് കണ്ടെത്താൻ ശ്രമിക്കുന്നതായി അവർ പറഞ്ഞു.

ആർമി ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് മൂന്ന് സൈനികർ മരിച്ചു

അലാസ്ക:അലാസ്കയിലെ ഹീലിക്ക് സമീപം സൈനിക പരിശീലന കഴിഞ്ഞു മടങ്ങുകയായിരുന്ന രണ്ട് എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകൾ വ്യാഴാഴ്ച കൂട്ടിയിടിച്ച് മൂന്ന് സൈനികർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎസ് ആർമി അധികൃതർ അറിയിച്ചു. ഫോർട്ട് വെയ്ൻ‌റൈറ്റിന്റെ തെക്ക് 100 മൈൽ അകലെയാണ് അപകടമുണ്ടായത്, രണ്ട് സൈനികർ സംഭവസ്ഥലത്തും മൂന്നാമത്തേത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും മരിച്ചുവെന്ന് യുഎസ് ആർമിയുടെ 11-ാമത് എയർബോൺ ഡിവിഷനിൽ നിന്നുള്ള അറിയിപ്പ് പറയുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചതിന് ശേഷം 24 മണിക്കൂർ വരെ മറച്ചുവെക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. സൈനികരുടെ കുടുംബങ്ങൾക്കും അവരുടെ സഹ സൈനികർക്കും ഡിവിഷനും ഇത് അവിശ്വസനീയമായ നഷ്ടമാണ്,” 11-ആം എയർബോൺ ഡിവിഷന്റെ കമാൻഡിംഗ് ജനറൽ മേജർ ജനറൽ ബ്രയാൻ ഈഫ്‌ലർ പ്രസ്താവനയിൽ പറഞ്ഞു. “ഞങ്ങളുടെ ഹൃദയങ്ങളും പ്രാർത്ഥനകളും അവരുടെ കുടുംബങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും പ്രിയപ്പെട്ടവരിലേക്കും പോകുന്നു, അവരെ പിന്തുണയ്ക്കാൻ സൈന്യത്തിന്റെ മുഴുവൻ വിഭവങ്ങളും…

അബ്ദുന്നാസര്‍ മഅ്ദനിയെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ അടിയന്തര ഇടപെടൽ നടത്തണം – എസ്.ഐ.ഒ

കോഴിക്കോട് : ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയ ശേഷവും അബ്ദുന്നാസർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര തടഞ്ഞുകൊണ്ടിരിക്കുന്ന കർണ്ണാടക സർക്കാർ നടപടികളുടെ സാഹചര്യത്തിൽ മഅ്ദനിയെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ്‌ സഈദ് ടി.കെ. സുപ്രീംകോടതിയുടെ ജാമ്യ ഇളവുകൾ ‘സുരക്ഷ’യുടെ പേരു പറഞ്ഞ് 50 ലക്ഷം കെട്ടിവെക്കണമെന്ന് കർണാടക സർക്കാർ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധവും നിയമ സംഹിയതയോടുള്ള തുറന്നെതിർപ്പുമാണ്. ഭരണകൂടത്തിന്റെ അതിക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ പതിറ്റാണ്ടുകൾ നീണ്ട ഹിംസകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അബ്ദുന്നാസർ മഅ്ദനിയെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഈ വാർധക്യത്തിലും സുപ്രീംകോടതി വിധിയെ പോലും വകവെക്കാതെ പൗരാവകാശങ്ങൾ നിഷേധിക്കുന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാൻ സാധ്യമല്ല. കർണാടക സർക്കാരിൻ്റെ മനുഷ്യത്വ വിരുദ്ധ നടപടിയിൽ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ…

Hindu mantras to start the day of Delaware Senate

Hindu invocation is scheduled to be read in Delaware State Senate on May nine, containing verses from world’s oldest extant scripture. Distinguished Hindu statesman Rajan Zed will deliver the invocation from ancient Sanskrit scriptures. After Sanskrit delivery, he then will read the English interpretation of the prayers. Sanskrit is considered a sacred language in Hinduism and the root language of Indo-European languages. Zed, who is the President of Universal Society of Hinduism, will recite from Rig-Veda, the oldest scripture of the world still in common use; besides lines from Upanishads and Bhagavad-Gita (Song of the…

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7,533 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 7,533 പുതിയ കോവിഡ് -19 കേസുകളും 11,047 രോഗമുക്തികളും രേഖപ്പെടുത്തി. വെള്ളിയാഴ്ച വരെ മൊത്തം സജീവ കേസുകളുടെ എണ്ണം 53,852 ആയി. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ 0.12% ആണ് സജീവ കേസുകൾ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 11,047 രോഗമുക്തികളോടെ, ഇന്ത്യയുടെ മൊത്തത്തിലുള്ള രോഗമുക്തി 4,43,47,024 ആയി ഉയർന്ന് 98.68% ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ 3.62 ശതമാനം ചേർക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,08,112 ടെസ്റ്റുകൾ നടത്തിയതായും ഇതുവരെ 92.63 കോടി ടെസ്റ്റുകൾ നടത്തിയതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു. രാജ്യത്തൊട്ടാകെയുള്ള വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ഇന്ത്യ ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട് (95.21 കോടി സെക്കൻഡ് ഡോസും 22.87 കോടി മുൻകരുതൽ ഡോസും), അതിൽ 4,775 ഡോസുകൾ കഴിഞ്ഞ…

ഓപ്പറേഷൻ കാവേരി: 600 ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: സുഡാനിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും വളരെ സങ്കീർണ്ണവും അസ്ഥിരവും അപ്രതീക്ഷിതവുമാണ്. ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്ന ഓരോ ഇന്ത്യക്കാരനെയും ഒഴിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന “ഓപ്പറേഷൻ കാവേരി” ഒഴിപ്പിക്കൽ ദൗത്യത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിച്ച ക്വാത്ര, 1,700 മുതൽ 2,000 വരെ ഇന്ത്യൻ പൗരന്മാരെ സംഘർഷ മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ഈ സംഖ്യയിൽ ഇതിനകം സുഡാൻ വിട്ടവരും തലസ്ഥാനത്ത് നിന്ന് പോകുന്നവരും ഉൾപ്പെടുന്നുവെന്നും പറഞ്ഞു. ഖാർത്തൂം നഗരം മുതൽ പോർട്ട് സുഡാൻ വരെ. ഏകദേശം 600 ഇന്ത്യൻ പൗരന്മാർ ഇതിനകം ഇറങ്ങിയിട്ടുണ്ടെന്നും അല്ലെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിൽ നിന്ന് ചാർട്ടേഡ് വിമാനം വഴി ഇന്നലെ രാത്രി 360 ഇന്ത്യക്കാർ ന്യൂഡൽഹിയിൽ എത്തിയിട്ടുണ്ടാകും. സുഡാനിലെ രണ്ട് എതിർ വിഭാഗങ്ങളുമായും മറ്റ് പ്രസക്തമായ കക്ഷികളുമായും ഇന്ത്യ ബന്ധപ്പെട്ടിരുന്നുവെന്നും വിവാദ…

ഡോ. എൻ. ഗോപാലകൃഷ്ണന് കെ. എച്. എൻ.എ. യുടെ അന്ത്യാഞ്ജലി

പ്രമുഖ ശാസ്ത്രജ്ഞനും വേദാന്ത വിശാരദനുമായിരുന്ന ഡോ: എൻ. ഗോപാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ കെ.എച്.എൻ.എ.യുടെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജി.കെ. പിള്ള, സെക്രട്ടറി സുരേഷ് നായർ, കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള എന്നിവർ അറിയിച്ചു. കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗോപാലകൃഷ്ണൻ ഭാരത സർക്കാരിന്റെ കീഴിലുള്ള സി. എസ്.ഐ.ആർ. എന്ന ഗവേഷണ സ്ഥാപനത്തിൽ 28 വർഷത്തോളം ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുകയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ആയി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ കൃത്യമായ ഇടവേളകളിൽ അമേരിക്കയിലെത്തുകയും കെ.എച്.എൻ.എ.യുടെ നിരവധി വേദികളിൽ ശ്രദ്ധേയ സാന്നിധ്യമാകുകയും ചെയ്തിരുന്നു. പൗരാണിക സംസ്‌കൃത ഭണ്ഡാകാരങ്ങൾ കണ്ടെത്തിയിരുന്ന നിഗൂഢമായ ശാസ്ത്ര സത്യങ്ങളെയും ഭൗമ ഗണിത സമവാക്യങ്ങളെയും ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളുമായി സമർത്ഥമായി സമന്വയിപ്പിച്ച ഒരു അപൂർവ്വ മലയാളി ശാസ്ത്രജ്ഞനായിരുന്നു അന്തരിച്ച ഗോപാലകൃഷ്ണൻ. വേദാന്ത രഹസ്യങ്ങളെയും ആധുനിക ശാസ്ത്ര ഗതിവിഗതികളെയും സംബന്ധിച്ച്…

സ്‌നേഹ സായാഹ്നം – ഏപ്രില്‍ 29 ശനിയാഴ്‌ച

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊലസ്‌ എന്ന സംഘടനയുടെ സ്ഥാപക ഷീബ അമീര്‍ പങ്കെടുക്കുന്ന സ്‌നേഹ സായാഹ്നം ഈ ശനിയാഴ്‌ച ഏപ്രില്‍ 29നു മെരിലാന്റിലെ ക്യാബിന്‍ ജോണ്‍ മിഡില്‍ സ്‌കൂളില്‍ (10701Gainsborough Rd, Potomac, MD 20854 from 5:30 pm to 8:30 pm) വച്ച്‌ നടക്കുന്നു. ജീവനു അപകടമുളള, ദീര്‍ഘകാലം രോഗമുളള കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ വേണ്ടി കുറെ മനുഷ്യര്‍ ഒത്തുചേര്‍ന്ന്‌ നില്‍ക്കുന്ന ഒരു കൂട്ടായ്‌മയാണ്‌ സൊലസ്‌. ഏതാണ്ട്‌ 4000നു മേല്‍ കുട്ടികളെ എല്ലാ മാസവും സൊലസ്‌ സപ്പോര്‍ട്ട്‌ ചെയ്യുന്നു. അവര്‍ക്ക്‌ ജീവന്‍രക്ഷാ മരുന്നുകള്‍, ഭക്ഷണം, വാടക, വീടിന്റെ അറ്റകുറ്റപണി, ആശുപത്രി ചെലവ്‌, സഹോദരങ്ങളുടെ പഠനം , കൂടാതെ അമ്മമാര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്തല്‍ എന്നിവയും സൊലസ്‌ ചെയ്ത് കൊടുക്കുന്നു. സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, Thalassimia deficiency, Hapatitis B തുടങ്ങിയ രോഗങ്ങളാല്‍ ദുരിതമനുഭവിച്ച്‌…

എസ്.ബി അസംപ്ഷന്‍ അലുംമ്‌നി അസംപ്ഷന്‍ കോളജ് പുതിയ പ്രിന്‍സിപ്പല്‍മാര്‍ക്ക് പ്രൗഡോജ്വലമായ സ്വീകരണം നല്‍കി

ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി അസംപ്ഷന്‍ അലുംമ്നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ ഏപ്രില്‍ ഒന്നിനു പുതുതായി ചുമതലയേറ്റ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പലായ റവ.ഡോ. തോമസ് പാറത്തറയ്ക്കും, വൈസ് പ്രിന്‍സിപ്പിലായി ചുമതലയേറ്റ ഡോ. റാണി മേരി തോമസിനും വൈസ് പ്രിന്‍സിപ്പലായി തന്റെ ചുമതലയില്‍ തുടരുന്ന അസോസിയേറ്റ് പ്രൊഫസര്‍ ആന്‍ മേരിക്കും പ്രൗഡോജ്വലമായ സ്വീകരണം നല്കി. ഏപ്രില്‍ 22-ന് (ശനി) സൂം മീറ്റിംഗിലൂടെയാണ് മേല്‍പ്പറഞ്ഞ വിശിഷ്ട വ്യക്തികളെ അഭിനന്ദിക്കുന്നതിനുള്ള സ്വീകരണ സമ്മേളനം നടന്നത്. ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പും ഇരു കോളജുകളുടേയും രക്ഷാധികാരിയുമായ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥിയായും, സഹായ മെത്രാനായ മാര്‍ തോമസ് തറയില്‍ സ്പെഷ്യല്‍ ഡിഗ്നിറ്റിയുമായി സൂം മീറ്റിംഗില്‍ പങ്കെടുത്തു. ഇത്തരം മീറ്റിംഗുകള്‍ കൂടെക്കൂടെ നടത്തുകയും അങ്ങനെ കോളജുകളും അലുംമ്നിയംഗങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ആഴപ്പെടുത്തി മുന്നോട്ടു കോളേജുകളും അലുംനിയംഗങ്ങളും…