സാങ്കേതിക വാദങ്ങൾ ഉയർത്തി തീരദേശത്ത് വികസനം തടസ്സപ്പെടുത്തരുത്

പരപ്പനങ്ങാടി : തീരദേശത്തെ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ സാങ്കേതികവാദങ്ങൾ ഉയർത്തി സർക്കാർ വൈകിപ്പിക്കുകയാണെന്ന് വെൽഫയർ പാർട്ടി പരപ്പനങ്ങാടി കൊട്ടുമ്മൽ കടപ്പുറത്ത് സംഘടിപ്പിച്ച ചർച്ച സദസ്സ് അഭിപ്രായപ്പെട്ടു. തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കുക എന്ന പ്രമേയത്തിൽ വെൽഫെയർ പാർട്ടി ജില്ലയിലെ 5 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന തീരദേശ ചർച്ച സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനമാണ് പരപ്പനങ്ങാടിയിൽ നടന്നത്. ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് നിർവ്വഹിച്ചു. മണ്ണെണ്ണ സബ്സിഡി, വള്ളങ്ങളുടെ ഇൻഷുറൻസ് , ഭവന പദ്ധതി, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, തീരദേശ ഹൈവേ, ബ്ലൂ എക്കണോമി, CRZ നിയമം, തീരശോഷണം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹംസ വെന്നിയുർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ തീരദേശ കൺവീനർ സി.പി. ഹബീബ് റഹ്മാൻ വിഷയമവതരിപ്പിച്ചു. പരപ്പനങ്ങാടി മുൻസിപ്പൽ…

തൃശൂർ പൂരം: ഉത്സവത്തിന് തിങ്ങിനിറയൂ, സുരക്ഷ ഉറപ്പാക്കൂ: വനിതാ കൂട്ടായ്മ

തൃശൂർ: തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള ജനപ്രിയ നാടൻ പാട്ടാണ്… “കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ കാന്താ ഞാനും വരാം തൃശ്ശൂർപൂരം കാണാൻ പൂരം എനിക്കൊന്നു കാണണം കാന്താ… പൂരം അതിലൊന്ന് കൂടണം കാന്താ … കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ തിമില എനിക്കൊന്നു കാണണം കാന്താ.. തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ… കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ….” ഇപ്പോഴിതാ അത് തിരുത്തിയെഴുതാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം സ്ത്രീകൾ. സ്‌പോർട്‌സ് (വിംഗ്‌സ്) വഴിയുള്ള സ്ത്രീകളുടെ സംയോജനവും വളർച്ചയും എന്നതിന്റെ ആഭിമുഖ്യത്തിൽ, പൂരം നാളിൽ, പ്രത്യേകിച്ച് കുടമാറ്റം സമയത്ത്, തേക്കിൻകാട് മൈതാനം റെയ്ഡ് ചെയ്യാൻ ഒരു കൂട്ടം സ്ത്രീകളെ സജ്ജമാക്കിയിട്ടുണ്ട്. ഈ വർഷത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ കൂടുതൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൂരം കാണാൻ എന്ന പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സജീവമാണ്.…

പിതാവിന്റെ സംസ്ക്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാത്ത താരങ്ങൾക്കെതിരെ പരാതിയില്ല: മകന്‍ നിസാര്‍

കോഴിക്കോട്: കോഴിക്കോട്ട് നടന്ന മുതിർന്ന നടൻ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് സിനിമാ രംഗത്തെ നിരവധി നടന്മാരും പ്രൊഫഷണലുകളും വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് മകൻ നിസാർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. നടൻ മാമുക്കോയ മഹത്തായ സംഭാവനകൾ നൽകിയ മലയാള സിനിമാലോകം അദ്ദേഹത്തിന് അർഹമായ ബഹുമാനം നൽകിയില്ലെന്ന സംവിധായകൻ വിഎം വിനു കോഴിക്കോട്ട് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ തുറന്നടിച്ച സംവിധായകൻ സിനിമാ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ചു. “ഇതിഹാസ താരത്തിന് മുഖ്യധാരാ അഭിനേതാക്കളും സിനിമാ സാഹോദര്യവും ആദരാഞ്ജലികൾ അർപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ആരും എത്തിയില്ല. മാമുക്കോയ എറണാകുളത്ത് മരിച്ചിരുന്നെങ്കിൽ താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാ മേഖലയിൽ നിന്ന് കൂടുതൽ പേർ എത്തുമായിരുന്നു. ഇത് തീർച്ചയായും ദയനീയമാണ്, ”അദ്ദേഹം പറഞ്ഞു. സിനിമാ താരങ്ങൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാത്തതിൽ പരാതിയില്ലെന്നാണ് വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് മാമുക്കോയയുടെ മൂത്ത മകൻ…

ദുരന്ത നിവാരണ ഫണ്ട്: രേഖകള്‍ ശരിയായി സമര്‍പ്പിക്കാത്ത കേരളത്തിന് 66 കോടിയുടെ നഷ്ടം

തിരുവനന്തപുരം: കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് ഫണ്ട് അനുവദിക്കാനാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടില്‍ 66 കോടി രൂപ കേരളത്തിന് നഷ്ടമാകും. നേരത്തെ ലഭിച്ച ഫണ്ട് വിനിയോഗം സംബന്ധിച്ച രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഈ നടപടി. സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് വിനിയോഗത്തിന്റെ വിവരങ്ങൾ നൽകുന്നതിലാണ് കേരളം വീഴ്ച്ച വരുത്തിയത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021-22ലെ എസ്ഡിഎംഎഫിലെ കേന്ദ്രവിഹിതമായ 62.80 കോടി രൂപ 2022 മാർച്ച് 29 ന് അനുവദിച്ചിരുന്നു. ഈ പണം വിനിയോഗിച്ചതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങൾ രണ്ട് മാസങ്ങളിലായി ധനമന്ത്രാലയത്തെ അറിയിക്കണം. എന്നാൽ കേരള സർക്കാർ ഇക്കാര്യം ഇതുവരെ അറിയിച്ചിട്ടില്ല. 2021-22 ലെ ഫണ്ട് വിഹിതത്തിന്റെ വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി പി ജോയിക്ക് അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി ഹിതേഷ് കുമാർ എസ്…

സോളാർ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ റെയില്‍‌വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അത്മഹത്യാ കുറിപ്പില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

കായംകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിലെ കണ്ടെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെയാണ് ആലപ്പുഴ ഹരിപ്പാട് ഏവൂരില്‍ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിൻറെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തിയതായി വിവരമുണ്ട്. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഹരികൃഷ്ണനെതിരെ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസ് കേസും ഇദ്ദേഹത്തിനെതിരെ ഉണ്ട്. ഉദ്യോഗസ്ഥൻ താമസിക്കുന്ന ഫ്ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലൻസ് റെയ്ഡും നടന്നിരുന്നു. ഹരിപ്പാട് സ്വദേശി ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പിയായിരിക്കെയാണ് സോളാർ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റത്.

എം.ജെ. ഉമ്മൻ ഹൂസ്റ്റണിൽ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മൻ (88 ) റിട്ടയേർഡ്‌ ചീഫ് അക്കൗണ്ടന്റ്, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ല) ഹൂസ്റ്റണിൽ നിര്യാതനായി. സഹധർമ്മിണി പരേതയായ അമ്മിണി ഉമ്മൻ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തിൽ വടക്കേതിൽ കുടുംബാഗമാണ്. മക്കൾ: ജോൺസൺ ഉമ്മൻ,വിൽസൺ ഉമ്മൻ, സിസിലി, രാജൻ ഉമ്മൻ മരുമക്കൾ : ശോഭ (ചാലക്കുഴി വട്ടശ്ശേരിൽ , മല്ലപ്പള്ളി ) ജിൻസി (കൊമരോത്ത്, പാലാരിവട്ടം), Dr.ജോർജ്ജി (പോരുകോട്ടൽ, മുണ്ടിയപ്പള്ളി), സുജ (മുളമൂട്ടിൽ, വടവാതൂർ) കൊച്ചു മക്കൾ : ജിഷിൽ, ജിക്സിൽ, ഏഡ്രിയൻ, ഏഞ്ചല, എമി, നേഥൻ, കെവിൻ, കാൽവിൻ ചെറുമകൾ : ഏവ മറിയം പൊതുദർശനം 2023 മെയ് 2 ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ (12955, Stafford Rd, Stafford,Texas, 77477 ) സംസ്കാര ശുശ്രുഷ : 2023 മെയ് 3…

യോങ്കേഴ്‌സ് സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

യോങ്കേഴ്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് യോങ്കേഴ്‌സിലെ ലഡ്‌ലോ സ്ട്രീറ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവക വേദിയായി. ഏപ്രിൽ 23 ഞായറാഴ്ച ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിന് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഊഷ്മളമായ സ്വീകരണം ലഭിച്ചു. സജി എം. പോത്തൻ (ഫിനാൻസ് മാനേജർ), ജേക്കബ് ജോസഫ് (വിനോദ കമ്മിറ്റി കോ-ഓർഡിനേറ്റർ), സണ്ണി വർഗീസ് (ഫിനാൻസ് കമ്മിറ്റി അംഗം) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.. ബിജി ചെറിയാൻ (ഇടവക സെക്രട്ടറി), വർഗീസ് മാമ്മൻ (ട്രസ്റ്റി & മലങ്കര അസോസിയേഷൻ അംഗം), അനിൽ എബ്രഹാം (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് വേണ്ടി കിക്ക് ഓഫ് മീറ്റിംങ്ങും ഉണ്ടായിരുന്നു. ഫാ. ഫിലിപ്പ്…

ഇന്ത്യയുടെ സാമ്പത്തിക നില വളരെ സുരക്ഷിതം: ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ ജിത് സന്ധുവിന്റെ വാഷിംഗ്ടണ്‍ ഡിസിയിലുള്ള വസതിയില്‍ അമേരിക്കയില്‍ നിന്നുള്ള പ്രമുഖ ഇന്ത്യക്കാരെ ക്ഷണിച്ചുകൊണ്ട് ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും. അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറി ജീനാ റെയ്മണ്ടോയ്ക്കും സ്വീകരണം നല്‍കി. ചടങ്ങില്‍ വച്ച് ഇന്ത്യന്‍ ധനകാര്യ മന്ത്രി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കോവിഡിനുശേഷം മറ്റു രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ വളരെ ഉയര്‍ച്ചയും സുരക്ഷിതവുമാണെന്ന് ചൂണ്ടിക്കാട്ടി. അതുപോലെ വിവിധ മതങ്ങളും ഭാഷകളുമുള്ള ഇന്ത്യയുടെ മതേതരത്വം ഏറെ മികച്ചതാണ്. അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. തുടര്‍ന്ന് സംസാരിച്ച അമേരിക്കയുടെ കൊമേഴ്‌സ് സെക്രട്ടറിയും മുന്‍ റോഡ് അയലന്റ് ഗവര്‍ണറുമായിരുന്ന ജീനാ റെയ്മണ്ടോ താന്‍ ഈയിടെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ അനുഭവങ്ങള്‍ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. സാമ്പത്തിക രംഗത്തും വാണിജ്യ രംഗത്തും ഇരു രാജ്യങ്ങളും വളരെ സഹകരിച്ചാണ്…

സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഭദ്രാസന ഫാമിലി കോൺഫ്രൻസ്

ഹ്യൂസ്റ്റൺ : സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക-യൂറോപ്പ് 39ാം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഓഗസ്റ്റ് 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായർ) എന്നീ തീയതികളിൽ അറ്റ്ലാൻറയിൽ FFA-FCCLA Center ൽ(720 FFA Camp Rd, Covington, GA30014) വെച്ച് നടത്തപ്പെടുന്നു. ഇവാഞ്ചലിക്കല്‍ സഭയുടെ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, സുപ്രസിദ്ധ ഹൃദ്രോഗ വിദഗ്ധൻ ഡോ.വിനോ ഡാനിയേൽ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. റവ.ജെറീഷ് വർഗീസ്, റവ. റ്റിജി മാത്യു എന്നിവർ കോൺഫറൻസിന്റെ യുവജന സമ്മേളനങ്ങൾക്ക് നേതൃത്വം നൽകും. “Living by God’s Standard – A Life of Holiness'( 1 പത്രോസ് 1ൻറെ 15-16)” ദൈവിക വിശുദ്ധിയിൽ ജീവിക്കുക” എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. മഹത്തായ കുടുംബ – യുവ സംഗമത്തിലേക്ക് എല്ലാ…

ഗാർലാൻഡ്, സണ്ണിവെയ്ൽ സിറ്റി കൗൺസിൽ ഏർലി വോട്ടിംഗിൽ കനത്ത പോളിംഗ്

ഡാളസ് : ഗാർലാൻഡ് ,സണ്ണി വെയ്ൽ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിലേക്കുഏപ്രിൽ 24നു ആരംഭിച്ച ഏർലി വോട്ടിങ്ങിൽ ഏപ്രിൽ 28 വെള്ളിയാഴ്ച വൈകീട്ട് 5 വരെ കനത്ത പോളിംഗ് നടന്നതായി വൈകി ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. ഡാളസ് മെട്രോപ്ലക്സിൽ ഉൾപ്പെടുന്ന ഗാർലൻഡ്, സണ്ണി വെയിൽ സിറ്റി കൗൺസിലിലേക്ക് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന മലയാളികളായ പി.സി. മാത്യു, മനു ഡാനി എന്നിവർ അതാതു സിറ്റികളിൽ ശക്തമായ മത്സരമാണ് നേരിടുന്നത്. ഇരു സ്ഥാനാര്ഥികളുടെയും ജയാ പരാജയങ്ങൾ നിർണയിക്കുന്നതിൽ മലയാളി കമ്മ്യൂണിറ്റി വോട്ടുകൾ നിർണായകമാണ്. പി.സി. മാത്യു, മനു ഡാനി എന്നിവരെ വിജയിപ്പിക്കണമെന്ന് സണ്ണിവെയ്ൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് അഭ്യർത്ഥിച്ചു.വോട്ടിങ്ങിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ സമ്മതിദാനാവകാശം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 24 – ഏപ്രിൽ 29, 2023 (തിങ്കൾ – ശനി) രാവിലെ 8 മുതൽ വൈകുന്നേരം 5…