കനത്ത മഴ: മൂന്നാർ-തേനി ഹൈവേയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

തിരക്കേറിയ മൂന്നാർ-തേനി അന്തർസംസ്ഥാന പാതയിൽ വെള്ളിയാഴ്ച പുലർച്ചെ മണ്ണിടിച്ചിലും കൂറ്റൻ പാറക്കല്ലുകൾ ഇടിഞ്ഞു  വീണും ദേശീയപാതയെ തടസ്സപ്പെടുത്തിയത് യാത്രക്കാരെ വലച്ചു. കഴിഞ്ഞ നാല് ദിവസമായി മൂന്നാറിൽ പെയ്യുന്ന പേമാരിയാണ് വെള്ളിയാഴ്ച രാവിലെ മൂന്നാർ-തേനി അന്തർസംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന ലോക്ക്ഹാർട്ട് ഗ്യാപ്പിൽ സീസണിലെ ആദ്യത്തെ വലിയ മണ്ണിടിച്ചിലിന് കാരണമായത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെ ബൈസൺവാലിക്ക് സമീപമാണ് സംഭവം. ദേശീയപാതയിൽ കൂറ്റൻ പാറകളും ചെളിയും അടിഞ്ഞുകൂടിയതോടെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പാറക്കെട്ടുകൾ ഇടിഞ്ഞുവീണപ്പോൾ വാഹനഗതാഗതം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പോലീസിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കല്ലുകളും ചെളിക്കൂമ്പാരങ്ങളും നീക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്. ഹൈവേയിൽ മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്ത് ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം ജില്ലാ കളക്ടർ നിരോധിച്ചു. കലക്ടറുടെ ഉത്തരവ് പ്രകാരം ദേവികുളം താലൂക്കിലെ എരച്ചിൽപാറ മുതൽ ഉടുമ്പൻചോല താലൂക്കിലെ ചെമ്മണ്ണാർ ഗ്യാപ്പ്…

അപൂർവ മസ്തിഷ്ക അണുബാധ; കേരളത്തില്‍ കൗമാരക്കാരൻ മരിച്ചു

തിരുവനന്തപുരം/ആലപ്പുഴ: മലിനജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബകൾ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്‌ക അണുബാധ മൂലം ആലപ്പുഴ ജില്ലയിൽ ഒരു കൗമാരക്കാരൻ മരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ തിരുമല സ്വദേശി നവാസ്‌ (13) ആണ്‌ മരിച്ചത്‌. പള്ളാത്തുരുത്തി തോട്ടില്‍ നീന്തുന്നതിനിടെയാണ്‌ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി നവാസിന്‌ രോഗം പിടിപെട്ടത്‌. പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് എന്ന രോഗമാണ് കുട്ടിയെ ബാധിച്ചത്. അപൂർവ അണുബാധയുടെ അഞ്ച് കേസുകൾ സംസ്ഥാനത്ത് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ച് മന്ത്രി പറഞ്ഞു. 2016ൽ ആലപ്പുഴ തിരുമല വാർഡിലാണ് ആദ്യം ഈ രോഗം റിപ്പോർട്ട് ചെയ്തതെന്നും അവർ പറഞ്ഞു. 2019, 2020 വർഷങ്ങളിൽ മലപ്പുറത്ത് രണ്ട് കേസുകളും 2020, 22 വർഷങ്ങളിൽ യഥാക്രമം കോഴിക്കോടും തൃശൂരും ഓരോ കേസും റിപ്പോർട്ട് ചെയ്തതായി മന്ത്രി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പനി,…

മണിപ്പൂരിൽ നടക്കുന്നത് ഒരു വിഭാഗത്തെ തുടച്ചുനീക്കാനുള്ള ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥ; നാളെ കേരളത്തിലും ഇത് സംഭവിക്കാം: ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ഇന്ന് മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ നാളെ കേരളത്തിലും നടക്കാമെന്ന ഭീതിയിലാണ്‍ ജീവിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മണിപ്പൂർ കലാപം ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ആസൂത്രണം ചെയ്തതാണെന്നും, അവിടെ നടക്കുന്ന കലാപങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരക്കഥ തയ്യാറാക്കിയാണ് ആക്രമണം നടത്തിയത്. 48 മണിക്കൂറിനുള്ളിൽ 200 ലധികം ആരാധനാലയങ്ങളാണ് അവർ തകർത്തത്. വിഷയത്തിൽ ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി നയിക്കുന്ന ഉപവാസ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ശക്തമായ പട്ടാള സാന്നിധ്യം ഏർപ്പെടുത്തി കലാപം അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കലാപം ന്യൂനപക്ഷ പീഡനം…

International Conference on Comprehensive Education for Children with Special Needs comes to a close; Sees participation from 20 countries

Thiruvananthapuram: The three-day International Conference on Comprehensive Education for Children with Special Needs, organised by the Thiruvananthapuram-based Different Art Centre (DAC), and Adelphi University, New York, concluded on Friday. The conference, held with the support of the State Department of Social Justice and the Department of Empowerment of persons with Disabilities, Government of India, witnessed a series of workshops, lectures and plenary sessions that sought to explore effective measures towards a smoother transition of these kids into adulthood. More than 500 delegates, including experts, professors, trainers, parents and others from…

നെഹ്‌റു ട്രോഫി ജലോത്സവം: വള്ളംകളി ഓഗസ്റ്റ് 12 ന്; കന്നി അങ്കത്തിനായി തലവടി ചുണ്ടൻ

ആലപ്പുഴ: 69-മത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 12 രണ്ടാം ശനിയാഴ്ച പുന്നമടക്കായലില്‍ നടക്കും. ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. നെഹ്‌റു ട്രോഫി മത്സരത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്ന ധനസഹായം ഇത്തവണയും അതേപോലെ തുടരുമെന്ന് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പറഞ്ഞു. നെഹ്‌റു ട്രോഫിയുടെ തനത് സ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ സി.ബി.എല്ലുമായി സഹകരിച്ച് പോകാനുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് എച്ച്. സലാം എം.എല്‍.എ. പറഞ്ഞു. എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയിലാണ് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഇഫ്രസ്ട്രച്കര്‍ സബ് കമ്മിറ്റി കണ്‍വീനര്‍ എം.സി. സജീവ്കുമാര്‍, മുന്‍ എം.എല്‍.എ. മാരായ…

Tackling issues related to sexuality and personal safety education for children with special needs

Thiruvananthapuram: The need to equip children with the necessary knowledge and tools to navigate through sexual development in a safe and confident manner as they transition towards adulthood was the topic of discussion at one of the sessions organised as part of the International Conference on Comprehensive Education for Children with Special Needs, at the Different Art Centre, in Thiruvananthapuram. Bangalore-based project coordinator Juhi Mathew, associated with the Suvidha project at Enfold Proactive Health, delivered an exceptional presentation on sexuality and personal safety education for children with disabilities and autism…

അറിയപ്പെടുന്ന സാഹിത്യത്തിന് വഴങ്ങാത്ത ഭാഷയും പ്രയോഗങ്ങളുമാണ് ബഷീര്‍ സാഹിത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത : ഡോ. സലീല്‍ ഹസന്‍

ദോഹ: അറിയപ്പെടുന്ന സാഹിത്യത്തിന് വഴങ്ങാത്ത ഭാഷയും പ്രയോഗങ്ങളുമാണ്  ബഷീര്‍ സാഹിത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് പ്രശസ്ത ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനും ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ ഡോ.സലീല്‍ ഹസന്‍ അഭിപ്രായപ്പെട്ടു. ബഷീര്‍ ഓര്‍മദിനമായ ജൂലൈ 5 ന് മീഡിയ പ്‌ളസ് സംഘടിപ്പിച്ച ചടങ്ങില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ കാലഘട്ടത്തിന് പരിചയമില്ലാത്ത മനുഷ്യപറ്റുള്ള ഭാഷയും പ്രയോഗങ്ങളും ധൈര്യപൂര്‍വം പ്രയോഗിച്ച് ഭാഷയില്‍ വിസ്മയം സൃഷ്ടിച്ച മഹാനാണ് ബഷീര്‍. സാഹിത്യത്തിലെ കലാപാത്രങ്ങളും നായിക നായകന്മാരും സമൂഹത്തിലെ എല്ലാ തട്ടുകളില്‍ നിന്നുമാകാമെന്ന് പ്രയോഗത്തിലൂടെ കാണിച്ചത് ബഷീറായിരുന്നു. കുശിനിക്കാരനും പ്യൂണും വേശ്യകളുമെന്നല്ല സമൂഹത്തിലെ എല്ലാ രംഗത്തുള്ളവര്‍ക്കും കഥാപാത്രങ്ങളാകാമെന്ന് ബഷീര്‍ തെളിയിച്ചു. പച്ചയായ മനുഷ്യയാഥാര്‍ഥ്യങ്ങളിലേക്ക് കഥയേയും സാഹിത്യത്തേയും കൊണ്ടുവന്നാണ് ബഷീര്‍ ഉയര്‍ന്നു നില്‍ക്കുന്നത്, അദ്ദേഹം പറഞ്ഞു. ബഡുക്കൂസ്, ബുദ്ദൂസ്, ഇമ്മിണി ബല്യ ഒന്ന് തുടങ്ങി നിരവധി പുതിയ വാക്കുകളും…

ശരദ് പവാറും അജിത് പവാറും ഇന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കറെ കാണും

ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) പിളർപ്പിനെ തുടർന്ന് മഹാരാഷ്ട്രയിൽ രാഷ്ട്രീയം ചൂടുപിടിച്ചിരിക്കുകയാണ്. ശരദ് പവാറിന്റെയും അജിത് പവാറിന്റെയും വിഭാഗം പാർട്ടിയിൽ സ്വന്തം അവകാശവാദങ്ങൾ ഉന്നയിക്കുന്നു. അതേസമയം, എൻസിപിയുടെ ഇരു വിഭാഗങ്ങളും ഇന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറെ കാണും. പ്രതിപക്ഷ നേതാവിന്റെ നിയമനവും നിയമസഭാ സ്പീക്കറുമായുള്ള യോഗത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്. മറുവശത്ത്, ഞാൻ എൻസിപിയുടെ അദ്ധ്യക്ഷനാണെന്ന് ശരദ് പവാർ വ്യാഴാഴ്ച വീണ്ടും പറഞ്ഞു. അജിത് ഗ്രൂപ്പിന്റെ വാദങ്ങളിൽ സത്യമില്ല. പാർട്ടി മുഴുവൻ എനിക്കൊപ്പം നിൽക്കുന്നു. ഇന്നലെ, അതായത് വ്യാഴാഴ്ച, പാർട്ടിയുടെ ദേശീയ പ്രവർത്തക സമിതിയുടെ യോഗം ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽ നടന്നിരുന്നു. പ്രഫുൽ പട്ടേലിനെയും സുനിൽ തത്കരെയെയും മഹാരാഷ്ട്ര സർക്കാരിൽ ചേർന്ന പാർട്ടിയിലെ ഒമ്പത് എംഎൽഎമാരെയും പുറത്താക്കാനുള്ള തീരുമാനം യോഗത്തിൽ പ്രഖ്യാപിച്ചു. ശരദ് പക്ഷത്തിന്റെ യോഗം നിയമവിരുദ്ധമെന്ന് അജിത് വിഭാഗം ശരദ് വിഭാഗം…

രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ തിരിച്ചടി

ന്യൂഡൽഹി: മോദിയുടെ പേരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. രാഹുൽ ഗാന്ധിയുടെ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാക്കളിൽ നിന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. തീരുമാനത്തിൽ കോൺഗ്രസ് നേതാക്കൾ നിരാശ പ്രകടിപ്പിച്ചു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ ഹർജി തള്ളിയ നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. നീതി ലഭിച്ചില്ല: കോൺഗ്രസ് ഹൈക്കോടതി വിധി നിർഭാഗ്യകരമാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ പറഞ്ഞു. നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും ശിവകുമാർ പറഞ്ഞു. എന്നിട്ടും രാജ്യമൊട്ടാകെ പ്രതിപക്ഷ പാർട്ടികളും രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്നു. രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കാൻ പോരാടുന്ന മഹാനായ നേതാവാണ്…

കരുണ’യുടെ ഇടപെടൽ അംഗനവാടി ടീച്ചറെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.

ചെങ്ങന്നൂർ: വാഹനാപകടത്തിൽ പരിക്കുപറ്റി ഇരുകാലുകളും ഒടിഞ്ഞ് കിടപ്പിലായ പാണ്ടനാട് നാലാം വാർഡിൽ തുണ്ടിയിൽ വീട്ടിൽ അംഗനവാടി ടീച്ചർ കൂടിയായ  കുശലകുമാരിയെ ‘കരുണ’യുടെ നേതൃത്വത്തിൽ പാണ്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. വീടിനു ചുറ്റും വെള്ളത്താൽ അകപ്പെട്ടുപോയ കുടുംബത്തിന്റെ അവസ്ഥ  പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിൻ ജിനുവാണ് കരുണയെ അറിയിച്ചത്. പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു,  വാർഡ് മെമ്പർ ശ്രീകല,ഒ ടി വിശ്വംഭരൻ ,കരുണ മേഖലാ സെക്രട്ടറി പി എസ് ബിനുമോൻ,ജോയിന്റ് സെക്രട്ടറി ബിൻസു ജോഷി, മേഖല കോർഡിനേറ്റർ സജി പാറപ്പുറം, മേഖല കമ്മിറ്റി അംഗങ്ങളായ ജിനു പുത്തെത്ത്, ഷാജി ജോർജ്‌, റിജു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.