മണിപ്പൂരിൽ നടക്കുന്നത് ഒരു വിഭാഗത്തെ തുടച്ചുനീക്കാനുള്ള ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥ; നാളെ കേരളത്തിലും ഇത് സംഭവിക്കാം: ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ഇന്ന് മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങള്‍ നാളെ കേരളത്തിലും നടക്കാമെന്ന ഭീതിയിലാണ്‍ ജീവിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. മണിപ്പൂർ കലാപം ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ആസൂത്രണം ചെയ്തതാണെന്നും, അവിടെ നടക്കുന്ന കലാപങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരക്കഥ തയ്യാറാക്കിയാണ് ആക്രമണം നടത്തിയത്. 48 മണിക്കൂറിനുള്ളിൽ 200 ലധികം ആരാധനാലയങ്ങളാണ് അവർ തകർത്തത്. വിഷയത്തിൽ ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവൻ എംപി നയിക്കുന്ന ഉപവാസ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ശക്തമായ പട്ടാള സാന്നിധ്യം ഏർപ്പെടുത്തി കലാപം അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കലാപം ന്യൂനപക്ഷ പീഡനം മാത്രമായി കാണുന്നില്ലെന്നും രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള വംശീയ കലാപമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment

More News