സുമനസ്സുകളുടെ കാരുണ്യത്താൽ അനാഥത്വം വഴിമാറി; സഞ്ചന മോളുടെ മൂന്നാം ജന്മദിനം ആഘോഷിച്ചു

പുറക്കാട്: സഞ്ചന മോളുടെ മൂന്നാം ജന്മദിനം ആഘോഷിക്കുന്നതിന് അനാഥത്വം തടസ്സമായില്ല. 2021 ജൂൺ 6ന് ആണ് സഞ്ചനയുടെ അമ്മ ജയന്തി കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എടത്വ പാണ്ടങ്കരി പനപറമ്പിൽ ജയന്തൻ്റെയും വത്സലകുമാരിയുടെ മകൾ ആയിരുന്നു ജയന്തി. ജയന്തിയും മകളും താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം വാടക വീട്ടിലായിരുന്നു. ജയന്തി മരിക്കുമ്പോൾ സഞ്ജനയ്ക്ക് 6 മാസം പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ജൂൺ 12ന് ജയന്തിയുടെ പിതാവിൻ്റെ ജീവനും കോവിഡ് അപഹരിച്ചു. വാടക കൊടുക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ജയന്തിയുടെ അമ്മ ചെറുമകൾ സഞ്ചനയോടൊപ്പം പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലേക്ക് താമസം മാറ്റി. ഇവരുടെ ദുരിത കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സൗഹൃദ വേദി രണ്ടര വർഷം മുമ്പ് സഹായഹസ്തവുമായി എത്തിയത്. സഞ്ചനയുടെ അമ്മ ജയന്തിയുടെ മരണം കോവിഡ് മരണ പട്ടികയിൽ ഇടം പിടിക്കാഞ്ഞതിനെ തുടർന്ന് സൗഹൃദ വേദിയുടെ ഇടപെടലിലൂടെ ആലപ്പുഴ ജില്ലാ ലീഗൽ സർവീസ്…

വിയോജിപ്പിന്റെ ശബ്ദങ്ങളെ ഭരണകൂടം വേട്ടയാടുന്നത് ഭീരുത്വം : വെൽഫെയർ പാർട്ടി

മലപ്പുറം : ഭരണകൂട വിമർശനവും വിലയോജിപ്പുകളും ചേർന്നതിനെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അത്തരം വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുന്നത് ഭീരുത്വവും ഭരണകൂടത്തിന്റെ ഫാഷിസ്റ്റ് സ്വഭാവം വെളിവാക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റിയംഗം ഷംസീർ ഇബ്രാഹീം. ന്യൂസ് ക്ലിക്ക് ജേണലിസിറ്റുകളെ ഡൽഹി പോലീസ് വേട്ടയാടുന്നതെനിരെ വെൽഫെയർ പാർട്ടി മലപ്പുറം ടൗണിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു.നൗഷാദലി അരീക്കോട് , ഉസ്മാൻ താമരത്ത്, സിദ്ദീഖ് കാപ്പൻ , ബാസിത് താനൂർ, ഇബ്രാഹിംകുട്ടി മംഗലം, മുനീബ് കാരക്കുന്ന്, നൗഷാദ് ചുള്ളിയൻ, ആരിഫ് ചുണ്ടയിൽ,അഷറഫ് അലി കട്ടുപ്പാറ,നസീറ ബാനു, ശരീഫ് മൊറയൂർ എന്നിവർ സംസാരിച്ചു.

ഭരണകൂട ഭീകരതക്ക് മുന്നിൽ വിധേയപ്പെടാതെ നിൽക്കുക : ഗ്രോ വാസു

മലപ്പുറം : ഭരണകൂടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഭീകര വേട്ടകൾക്ക് മുന്നിൽ വിധേയപ്പെടാതെ നിൽക്കുക എന്ന് ഗ്രോ വാസു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം മമ്പുറം തങ്ങൾ നഗറിൽ സംഘടിപ്പിച്ച കാമ്പസ് കോൺഫറൻസിൽ മുഖ്യാതിഥിയായി സംസാരിക്കവേയാണ് പറഞ്ഞത്. ” വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം, ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം ” എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ യു.പി ഭരണകൂട ഭീകരതക്ക് ഇരയായ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ , സാമുഹ്യ പ്രവർത്തകയും ആദിവാസി മേഖലകളിൽ സജീവ സാനിദ്ധ്യവുമായ ചിത്ര നിലമ്പൂരും മുഖ്യതിഥികളായി പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മുൻ ദേശിയ പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് , വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്‌റഫ്‌, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം തുടങ്ങിയവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറിമാരായ ബാസിത്…

രാശിഫലം (08-10-2023 ഞായര്‍)

ചിങ്ങം: എല്ലാ കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കും. ഈ ദിനത്തില്‍ സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരില്‍ ദുഖിക്കേണ്ടി വരും. കന്നി: വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ഈ ദിനം ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കേണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനലായത്തില്‍ ദര്‍ശനം നടത്തും. തുലാം: നിങ്ങള്‍ വ്യത്യസ്‌തങ്ങളായ മാനസികാവസ്ഥയില്‍ ആയിരിക്കും. നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ് കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയാറായിരിക്കുക. വൃശ്ചികം: ഇന്ന് നിങ്ങളുടെ സ്വാധീനം ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കുകയും അവരെ വശീകരിക്കുകയും ചെയ്യും. വികാരങ്ങള്‍ കൂടുതല്‍ ശക്തിയായി ഈ ദിനത്തില്‍ പ്രകടിപ്പിക്കും. കൂടുതല്‍ ശുഷ്‌കാന്തിയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും…

സേവന വിവരങ്ങളും എസ്എംഎസ് അലേർട്ടുകളും പ്രാദേശിക ഭാഷകളിൽ നൽകണമെന്ന് കേരളത്തിലെ ഉപഭോക്തൃ അവകാശ പാനൽ ബാങ്കുകളോട് ആവശ്യപ്പെട്ടു

എറണാകുളം: അക്കൗണ്ട് തുറക്കുന്ന ഘട്ടത്തിൽ തന്നെ എസ്എംഎസ് അലേർട്ടുകൾക്കായി ഉപഭോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുള്ള പ്രാദേശിക ഭാഷകളിൽ ഫോമുകളും സേവന വ്യവസ്ഥകളും മാർഗ്ഗനിർദ്ദേശങ്ങളും പ്രസിദ്ധീകരിക്കണമെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ബാങ്കുകളോട് നിർദ്ദേശിച്ചു. പ്രസിഡൻറ് ഡി.ബി.ബിനു, അംഗങ്ങളായ വി.രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവരടങ്ങിയ കമ്മീഷൻ ഉത്തരവ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി (ആർ.ബി.ഐ.) പങ്കിടാൻ നിർദേശിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ചെറിയപ്പിള്ളി ശാഖയുടെ അശ്രദ്ധയും കാര്യക്ഷമതയില്ലായ്മയും സേവന പോരായ്മയും ചൂണ്ടിക്കാട്ടി, 2019 ഫെബ്രുവരിയില്‍ ഒഡീഷ ദിയോഗർ ജില്ലയിലെ മൂന്ന് എടിഎം ഇടപാടുകളിൽ നിന്ന് 45000 രൂപ നഷ്ടപ്പെട്ടതായി ആരോപിച്ച് വടക്കൻ പറവൂരിലെ അംബിക ഗോപി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്. ഓരോ ഇടപാടിന് ശേഷവും ബാങ്കിൽ നിന്ന് ഇംഗ്ലീഷിലുള്ള എസ്എംഎസ് അലേർട്ടുകൾ എങ്ങനെ പരിശോധിക്കണമെന്ന് പരാതിക്കാരിക്ക് അറിയില്ലായിരുന്നു, മൂന്ന് മാസത്തിന് ശേഷം,…

മോദിയും, ലോക നേതാക്കളും ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു; ഹമാസിനെ ഇറാൻ അഭിനന്ദിച്ചു

ന്യൂഡൽഹി: ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ഫ്രാൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി നേതാക്കൾ ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ പുതിയ റോക്കറ്റ് ആക്രമണത്തെ അപലപിച്ചു. റിപ്പോർട്ടുകൾ പ്രകാരം 40-ലധികം ഇസ്രായേൽ സൈനികരും 198 ഫലസ്തീനികളും ഇതുവരെ കൊല്ലപ്പെട്ടു. “ഇസ്രായേലിലെ ഭീകരാക്രമണ വാർത്തയിൽ ആഴത്തിൽ ഞെട്ടിപ്പോയി. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു,” എക്‌സിൽ (മുന്‍ ട്വിറ്റർ) ഒരു പോസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. Deeply shocked by the news of terrorist attacks in Israel. Our thoughts and prayers are with the innocent victims and their families. We stand in solidarity with Israel at…

ആരെൻഖിലൂടെ ചരിത്രം സൃഷ്ടിച്ച് കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെഎഎൽ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകളുടെ വിതരണം ഏറ്റെടുത്ത് ആരെൻഖ് ഇന്ത്യ ഒട്ടാകെ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖുമായി സഹകരിച്ചുകൊണ്ടാണ് കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണം ഇന്ത്യയിലുടനീളം നടത്തി വരുന്നത്. കൂടാതെ ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ഇതിനു പുറമെ നേപ്പാൾ, ഭൂട്ടാൻ, ആഫ്രിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും കെഎഎല്ലിന്റെ വണ്ടികൾ കയറ്റുമതി ചെയ്യുന്ന കാര്യം പരിഗണനയിലാണ്. ”കെഎഎൽ ഓട്ടോകൾ മികച്ചതാണ്. ഇപ്പോൾ കന്യാകുമാരി മുതൽ കാശ്മീർ വരെ ഈ വാഹനങ്ങൾ വിൽക്കുവാനും സർവീസ് നടത്തുവാനും ആരൻഖിന് കഴിയും. മൂന്നു വർഷം സർവീസ് വാറൻറ്റിയോട് കൂടി പുറത്തിറക്കുന്ന വാഹനങ്ങൾക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും, റോഡ് സൈഡ് അസ്സിസ്റ്റൻസും ഞങ്ങൾ നൽകും.…

പുതുവൈപ്പിലെ ഐ ഒ സി പ്ലാൻ്റ് വാതക ചോർച്ച.വൈപ്പിൻ നിവാസികളുടെ ആശങ്ക പരിഹരിക്കുക: വെൽഫെയർ പാർട്ടി

കൊച്ചി : പുതുവൈപ്പിലെ ഐ ഒ സി വാതക പ്ലാൻ്റിൽ നിന്ന് വാതകം ചോർന്ന സംഭവത്തിൽ പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ ഫലമായി രൂക്ഷ ഗന്ധം അനുഭവപ്പെടുകയും, മുതിർന്നവർക്കും, കുട്ടികൾക്കും ശാരീരിക അസ്വസ്ഥകൾ ഉണ്ടാവുകയും ചെയ്തത് ഗൗരവതരമാണ്. ഐ ഒ സി യുടെ പ്രവർത്തന പരീക്ഷണം ആരംഭിച്ച് ആദ്യമായി ഐ ഒ സി ടെർമിനലിൽ എത്തിയ കപ്പലിൽ നിന്നു തന്നെ പ്രദേശത്തെമ്പാടും മെർക്യാപ്റ്റൻ്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടത് ആശങ്ക ഉയർത്തുന്നതാണ്. വൈകീട്ട് 5 മണി മുതൽ പരിസര പ്രദേശത്തെ ജനങ്ങൾക്ക് വീടിനകത്ത് പോലും ഇരിക്കാൻ കഴിയാത്ത തരത്തിൽ രൂക്ഷഗന്ധം പരന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം പ്ലാൻ്റുകൾ സ്ഥാപിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് കമ്പനിയുടെ നിർമാണ ഘട്ടത്തിൽ തന്നെ വെൽഫെയർ പാർട്ടി അധികാരികളെ ബോധ്യപ്പെടുത്തിയതാണ് . വികസനത്തിൻ്റെ പേര് പറഞ്ഞ് ജനങ്ങളുടെ ജീവന് യാതൊരു…

ബിജെപിയുമായി കൈകോർക്കാനുള്ള ദേവഗൗഡയുടെ തീരുമാനം തള്ളി ജെഡിഎസ് കേരള ഘടകം; ഇടതു മുന്നണിയുമായുള്ള സഖ്യം തുടരും

കൊച്ചി: ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) കൈകോർക്കാനുള്ള പാർട്ടി അദ്ധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ തീരുമാനം ഒക്‌ടോബർ 7 ന് ജനതാദൾ (എസ്) [ജെഡി (എസ്)] ന്റെ കേരള ഘടകം നിരസിക്കുകയും ഭരണകക്ഷിയായ ഇടതുപക്ഷവുമായുള്ള സഖ്യം തുടരാൻ തീരുമാനിക്കുകയും ചെയ്തു. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരായ പ്രമേയം കൊച്ചിയിൽ ചേർന്ന കേരള ഘടകം നിർവാഹക സമിതി യോഗം ഏകകണ്ഠമായി അംഗീകരിച്ചു. “മതനിരപേക്ഷത, സോഷ്യലിസം, ജനാധിപത്യം എന്നീ ആശയങ്ങളോട് പ്രതിജ്ഞാബദ്ധമായതിനാൽ ജനതാദൾ (എസ്) ന്റെ കേരള ഘടകം ഇടതുമുന്നണിയുമായി നാലര പതിറ്റാണ്ട് നീണ്ട സഖ്യം തുടരും. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി സംഘടനാ തലത്തില്‍ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായില്ല. ബിജെപിയുമായി കൂട്ടുകൂടാനുള്ള തീരുമാനത്തിൽ ദേവഗൗഡ ചൂണ്ടിക്കാണിച്ച കാരണങ്ങൾ ഞങ്ങൾക്ക് ബോധ്യപ്പെട്ടില്ല,” എം‌എൽ‌എയും ജെഡി(എസ്) കേരള പ്രസിഡന്റുമായ മാത്യു ടി. തോമസ് പറഞ്ഞു.…

ഭാര്യ ഒളിച്ചോടിപ്പോയത് ആഘോഷമാക്കി യുവാവ്

കോഴിക്കോട്: ഭാര്യ സുഹൃത്തിനൊപ്പം ഒളിച്ചോടി പോയ സംഭവം ആഘോഷമാക്കിയ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. 250 പേർക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചും ഭാര്യയുടെ ഒളിച്ചോട്ടം ഭർത്താവ് ആഘോഷിച്ചു. എല്ലാ അയൽവാസികളെയും സുഹൃത്തുക്കളെയും ആഘോഷത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് യുവാവ് സംഭവം കെങ്കേമമാക്കിയത്. കോഴിക്കോട് വടകരയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. തൻറെ ഭാര്യ ഇറങ്ങിപ്പോയ സന്തോഷത്തിൽ പങ്കെടുക്കാനെത്തിവർക്ക് യുവാവ് മദ്യവും വിളമ്പി. പാട്ടും നൃത്തവും കൊഴുത്തതോടെ വീട് ഒരു കല്യാണ വേദി പോലെ ആയി മാറുകയായിരുന്നു.പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്കൊപ്പം പാട്ടിന് ചുവട് വെച്ച് ഭർത്താവ് ആടിത്തിമിർത്തു. അതേസമയം, ഭാര്യ പോയതിന്റെ പേരിൽ മാനസികമായി വിഷമിച്ചെന്നും തന്റെ മനസ്സിലെ വിഷമം ഇല്ലാതാക്കാനാണ് താൻ ഇതെല്ലാം ചെയ്യുന്നതെന്നും ഭർത്താവ് വിശദീകരിച്ചു.