ഭാര്യ ഒളിച്ചോടിപ്പോയത് ആഘോഷമാക്കി യുവാവ്

കോഴിക്കോട്: ഭാര്യ സുഹൃത്തിനൊപ്പം ഒളിച്ചോടി പോയ സംഭവം ആഘോഷമാക്കിയ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. 250 പേർക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചും ഭാര്യയുടെ ഒളിച്ചോട്ടം ഭർത്താവ് ആഘോഷിച്ചു. എല്ലാ അയൽവാസികളെയും സുഹൃത്തുക്കളെയും ആഘോഷത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് യുവാവ് സംഭവം കെങ്കേമമാക്കിയത്. കോഴിക്കോട് വടകരയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

തൻറെ ഭാര്യ ഇറങ്ങിപ്പോയ സന്തോഷത്തിൽ പങ്കെടുക്കാനെത്തിവർക്ക് യുവാവ് മദ്യവും വിളമ്പി. പാട്ടും നൃത്തവും കൊഴുത്തതോടെ വീട് ഒരു കല്യാണ വേദി പോലെ ആയി മാറുകയായിരുന്നു.പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർക്കൊപ്പം പാട്ടിന് ചുവട് വെച്ച് ഭർത്താവ് ആടിത്തിമിർത്തു.

അതേസമയം, ഭാര്യ പോയതിന്റെ പേരിൽ മാനസികമായി വിഷമിച്ചെന്നും തന്റെ മനസ്സിലെ വിഷമം ഇല്ലാതാക്കാനാണ് താൻ ഇതെല്ലാം ചെയ്യുന്നതെന്നും ഭർത്താവ് വിശദീകരിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News