ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍‌കര്‍ ഉദ്ഘാടനം ചെയ്തു. കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിൽ ആണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ലോകമെമ്പാടുമുള്ള സഞ്ചാരികൾ ആയുർവേദത്തിന്റെ പരിവർത്തന രീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ പുനരുജ്ജീവനവും രോഗശാന്തിയും തേടുന്നു. കേരളത്തിന്റെ ആയുർവേദ ടൂറിസം ക്ഷേമം മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ആയുഷ് മന്ത്രാലയം രാജ്യത്തുടനീളം ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ്. ഈ ചുവടുവയ്പ് ഒരു നാഴികക്കല്ലാണ്. പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സാർവത്രിക ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനും ഇത് ഇന്ത്യയെ സഹായിക്കും. 8 വർഷം മുമ്പ് ഏകദേശം 20,000 കോടി രൂപയായിരുന്ന ആയുഷ് വ്യവസായം ഇന്ന് ഏകദേശം 1.5 ലക്ഷം കോടി രൂപയിലെത്തി. ഇന്ത്യയുടെ ഡിജിറ്റൽ…

60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണം: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: പ്രവാസി വെൽഫെയർ ബോർഡിൽ അംഗമാകാനുള്ള പ്രായപരിധി അറുപത് വയസ്സ് എന്നത് മാറ്റി 60 കഴിഞ്ഞവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള അവസരമൊരുക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സീസൺ സമയത്ത് വിമാന ടിക്കറ്റ് ചാർജ് ഇരട്ടിയും അതിലധികവുമായി വർധിപ്പിച്ച് പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ കേരള സർക്കാർ ഇടപെടണമെന്നും വിമാന ടിക്കറ്റ് കൊള്ളക്ക് ശാശ്വത പരിഹാരമായി യാത്രാ കപ്പൽ സംവിധാനം ഏർപ്പെടുത്തണമെന്നും ഇത് കേരളത്തിലെ ടൂറിസം മേഖലക്ക് കൂടി ഗുണപ്രദമാകുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്ഷേമനിധി, സാന്ത്വനം സഹായങ്ങൾ തുടങ്ങിയവ പ്രവാസികൾക്ക് ലഭിക്കാൻ കാലതാമസം നേരിടുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മലപ്പുറം ഫാറൂഖ് ഹാളിൽ ചേർന്ന യോഗത്തിൽ ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ചു. എകെ സൈതലവി, കോട്ടയിൽ ഇബ്‌റാഹിം, ഹംസ മണ്ടകത്തിങ്കൽ, മുഹമ്മദലി സി വേങ്ങര, മുഹമ്മദലി മാസ്റ്റർ മങ്കട എന്നിവർ സംസാരിച്ചു.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജീവിതം ദുരൂഹത നിറഞ്ഞതാണെന്ന് നാട്ടുകാര്‍

ചാത്തന്നൂർ: കൊല്ലം ഓയൂർ സ്വദേശിനിയായ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തില്‍ പത്മകുമാറും കുടുംബവും ഒറ്റപ്പെട്ടതും ദുരൂഹത നിറഞ്ഞതുമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ താമസിക്കുന്ന ഇരുനില വീട്ടിൽ ആരും അങ്ങനെ കയറില്ല. ഇവര്‍ പുറത്തുപോകുന്നതെല്ലാം കാറിലാണ്. അയൽക്കാരുമായി അടുപ്പം പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. 52 കാരനായ പത്മകുമാർ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ഇവർ ജംഗ്ഷനിൽ ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ ഇടയ്ക്കിടെ ബേക്കറിയില്‍ പോകും. ജീവനക്കാരിയാണ് മുഴുവൻ സമയവും ബേക്കറിയില്‍. വീട് നിറയെ നായ്ക്കളാണ്. അതുകാരണം ഭയന്ന് കച്ചവടക്കാർ പോലും പോകാറില്ലെന്ന് നാട്ടുകാർ പറയുന്നു. നാലു കിലോമീറ്റർ അകലെ ചിറക്കരയില്‍ ഫാം ഉണ്ടെന്നും നാട്ടുകാർ പറയുന്നു. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി ഓടുമേഞ്ഞ വീട്ടിലാണ് തന്നെ പാർപ്പിച്ചതെന്ന് കുട്ടി പറഞ്ഞിരുന്നു. ഈ ഫാമിലാണൊ വീട് എന്ന് പോലീസിന്…

അടിമാലിയിൽ സമരം ചെയ്യുന്ന വയോധികർക്കു നല്‍കിയ വാഗ്ദാനം നിറവേറ്റി സുരേഷ് ഗോപി

ഇടുക്കി: ക്ഷേമ പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് അടുത്തിടെ സമരം നടത്തിയ അടിമാലി സ്വദേശികളായ മറിയക്കുട്ടി (87), അന്നമ്മ (80) എന്നിവർക്ക് പെൻഷന്റെ ആദ്യ ഗഡു വിതരണം നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി നിർവഹിച്ചു. നവംബർ 17 ന് അടിമാലിക്ക് സമീപം മറിയക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച സുരേഷ് ഗോപി അവർക്കും അന്നമ്മയ്ക്കും എംപിയുടെ പെൻഷനിൽ നിന്ന് 1600 രൂപ വീതം വരും മാസങ്ങളിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ബി.ജെ.പി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി.എൻ.സുരേഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്ത സുരേഷ് ഗോപി, പണം ഈ വയോധികര്‍ക്ക് വിതരണം ചെയ്യാൻ നിർദേശിച്ചു. സുരേഷും മറ്റ് നേതാക്കളും വെള്ളിയാഴ്ച അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടിലെത്തി തുക കൈമാറി. വരുംമാസങ്ങളിലും തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പെൻഷൻ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് നവംബർ എട്ടിന് അടിമാലി ടൗണിൽ…

രേഖാചിത്രം ഇത്ര ‘പെര്‍ഫെക്റ്റ്’ ആയത് ഈ ദമ്പതികളുടെ കരവിരുതുകൊണ്ട്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പിടികൂടിയപ്പോൾ രേഖാചിത്രവും പ്രതിയും തമ്മിലുള്ള സാമ്യം കണ്ട് എല്ലാവരും അമ്പരന്നു. ഇപ്പോൾ ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കുറ്റവാളിയുടെ രേഖാചിത്രവും യഥാർത്ഥ ചിത്രവും തമ്മിൽ ഇതാദ്യമായാണ് ഇത്രയും സാമ്യം കാണുന്നതെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ സമ്മതിക്കുന്നു. അഭിനന്ദന പ്രവാഹമാണ് ആ ചിത്രങ്ങൾ വരച്ച കലാകാരന്മാർക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നീരാവിൽ സ്വദേശികളായ ഷജിത്ത്-സ്മിത ദമ്പതികളാണ് രേഖാചിത്രം വരച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അതേ രാത്രി തന്നെ ചിത്രകലയിൽ പ്രാവീണ്യമുള്ള ഈ ദമ്പതികളെ പോലീസ് സമീപിച്ചിരുന്നു. പോലീസ് പറഞ്ഞതുപ്രകാരം അഞ്ച് രേഖാചിത്രങ്ങള്‍ ഇവര്‍ വരച്ചു നല്‍കി. ആദ്യ രേഖാചിത്രങ്ങൾ വരയ്ക്കാൻ സഹായിച്ചത് പാരിപ്പള്ളിയിലെ കട നടത്തിപ്പിക്കാരി ഗിരിജ എന്ന സ്ത്രീയായിരുന്നു. അർദ്ധരാത്രി 12 മണിക്ക് ശേഷമായിരുന്നു പോലീസ് ചിത്രം വരയ്ക്കാനായി ആവശ്യപ്പെട്ട് വിളിച്ചതെന്ന് ഷജിത്ത് പറഞ്ഞു. നേരം വെളുക്കുവോളം ഇരുന്ന്…

ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കൊല്ലം: ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദമ്പതികളും മകളും ഉൾപ്പെടെ മൂന്നുപേരെ കൊല്ലം പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പിടികൂടി. കൊല്ലം ചാത്തന്നൂര്‍ സ്വദേശി പദ്‌മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. തമിഴ്‌നാട് തെങ്കാശിക്ക് സമീപമുള്ള പുളിയറയില്‍ നിന്ന് ഇന്ന് (ഡിസംബര്‍ 1) വൈകിട്ടോടെയാണ് മൂവരും പിടിയിലായത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ പദ്‌മകുമാറിന് സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. എഡിജിപി എംആര്‍ അജിത്കുമാര്‍ ഡിഐജി ആര്‍ നിശാന്തിനി ഐജി സ്‌പര്‍ജൻ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിന് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ച് നല്‍കിയ ആളെയും കുട്ടിയെ കടത്തികൊണ്ടു പോയതിന് ശേഷം എത്തിച്ച വീടിന്‍റെ ഉടമസ്ഥനെയും…

ചക്രവാതച്ചുഴി: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തിയായ മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ദക്ഷിണ ശ്രീലങ്കയിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിയോടും മിന്നലോടും കൂടിയ മഴ വരാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ ഒന്നിന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ശ്രീലങ്കക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 1 ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി നില നിന്നിരുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറി. തുടർന്ന് ഡിസംബർ 3-ഓടെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഡിസംബർ 4 വൈകുന്നേരത്തോടെ…

സൂഫിയ പർവീൺ വധക്കേസിൽ ഭാര്യയ്ക്കും ഭർത്താവിനും ജീവപര്യന്തം

റാഞ്ചി: കുപ്രസിദ്ധമായ സൂഫിയ പർവീൺ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഭാര്യാഭർത്താക്കന്മാർക്ക് ജാർഖണ്ഡ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവും ഈ കേസിൽ ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭൈരവ് സിംഗ് ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. 2021 ജനുവരി 14 ന് സൂഫിയ പർവീൺ വധക്കേസിൽ ബെലാലും ഭാര്യ അഫ്ഷാന ഖാത്തൂണും അറസ്റ്റിലായി. അവിഹിത ബന്ധത്തെ തുടർന്നാണ് സൂഫിയ കൊല്ലപ്പെട്ടത്. സൂഫിയ പർവീന്റെ കൊലപാതകത്തിൽ പങ്കുള്ള ഷെയ്ഖ് ബെലാലിനും അഫ്ഷാന ഖാത്തൂണിനും അഡീഷണൽ ജസ്റ്റിസ് എംകെ വർമയുടെ കോടതിയാണ് ജീവപര്യന്തം തടവ് വിധിച്ചത്. റാഞ്ചിയിൽ ഏറെ ശ്രദ്ധ നേടിയ കേസിൽ 19 സാക്ഷികളുടെ മൊഴികൾ പ്രോസിക്യൂഷൻ ഹാജരാക്കി. കുറ്റക്കാരായ ഭാര്യാഭർത്താക്കന്മാർക്ക് 95,000 രൂപ വീതം കോടതി പിഴ ചുമത്തി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വർഷം അധിക തടവ്…

ഇന്ത്യയില്‍ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലുടനീളമുള്ള എക്സിറ്റ് പോൾ പ്രവചനങ്ങൾ

ന്യൂഡല്‍ഹി: രാജസ്ഥാനിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സാധ്യതയുണ്ടെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഒട്ടുമിക്ക സർവേകളും ബി.ജെ.പിക്ക് അനുകൂലമാണ്, ഒന്നൊഴികെ. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 0.74 ശതമാനം വർധിച്ച് 75.45 ശതമാനത്തിലെത്തി. 74 ശതമാനം വോട്ടുകൾ ഇവിഎമ്മുകളിലൂടെയും 0.83 ശതമാനം പോസ്റ്റൽ ബാലറ്റിലൂടെയും രേഖപ്പെടുത്തി. സ്ത്രീ വോട്ടർമാരുടെ പോളിംഗ് പുരുഷന്മാരെ 0.19 ശതമാനം മറികടന്നു, ഇത് പലപ്പോഴും അധികാരികൾക്ക് ഒരു വെല്ലുവിളിയെ സൂചിപ്പിക്കുന്നു. രാജസ്ഥാനിൽ ബിജെപി 108 മുതൽ 128 സീറ്റുകളും കോൺഗ്രസിന് 56 മുതൽ 72 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനങ്ങൾ. മധ്യപ്രദേശിൽ എക്‌സിറ്റ് പോളുകൾ ബിജെപിക്ക് വൻ വിജയത്തിന് അനുകൂലമായതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. ബിജെപി 140 മുതൽ 162 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 68 മുതൽ 90 സീറ്റുകൾ വരെ നേടുമെന്നും ഏജൻസികൾ പ്രവചിക്കുന്നു. കോൺഗ്രസിന് 113 മുതൽ…

10 വോട്ടുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി യുനെസ്‌കോയിൽ പാക്കിസ്താന്‍ വൈസ് ചെയർ സ്ഥാനം ഉറപ്പിച്ചു

യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്‌കോ) എക്‌സിക്യൂട്ടീവ് ബോർഡിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ, വൈസ് ചെയർ സ്ഥാനത്തേക്ക് പാക്കിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തി. നവംബർ 24 ന് നടന്ന തിരഞ്ഞെടുപ്പിൽ, 2023-25 ​​കാലയളവിലേക്കുള്ള എക്‌സ്‌ബി സെഷനിൽ ഏഷ്യാ പസഫിക് ഗ്രൂപ്പിൽ നിന്ന് ഇസ്‌ലാമാബാദിന്റെ സ്ഥാനാർത്ഥി വൈസ് ചെയർ സ്ഥാനം നേടി. ലഭിച്ച വലിയ പിന്തുണക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട്, സഹകരണ ബഹുമുഖത്വത്തോടുള്ള പ്രതിബദ്ധത പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പങ്കിട്ട ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും യുനെസ്കോയുടെ തത്വങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ എല്ലാ അംഗങ്ങളുമായും സഹകരിക്കാൻ ആഗ്രഹിക്കുന്നു എന്ന് X-ലെ ഒരു പോസ്റ്റിൽ അവര്‍ സൂചിപ്പിച്ചു. വിവിധ പാക്കിസ്താന്‍ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, പാക്കിസ്താന്റെ സ്ഥാനാർത്ഥിക്ക് 38 വോട്ടുകൾ ലഭിച്ചു, ഇന്ത്യയ്ക്ക് 18 വോട്ടുകൾ ലഭിച്ചു, ഇത് പ്രാദേശിക എതിരാളിയെക്കാൾ പാക്കിസ്താന് നിർണായക വിജയമായി. 2023-2025…