വാദപ്രതിവാദങ്ങള്‍ (കവിത): എ.സി. ജോര്‍ജ്

ഞങ്ങള്‍ തന്‍ വിശ്വാസങ്ങളെല്ലാം നിങ്ങള്‍ക്കു അന്ധവിശ്വാസങ്ങള്‍ നിങ്ങള്‍ തന്‍ വിശ്വാസങ്ങളെല്ലാം ഞങ്ങള്‍ക്ക്‌ അന്ധവിശ്വാസങ്ങള്‍ ഞങ്ങള്‍ തന്‍ ആചാരങ്ങളെല്ലാം നിങ്ങള്‍ക്ക്‌ അനാചാര ദുരാചാരങ്ങള്‍ നിങ്ങള്‍ തന്‍ ആചാരങ്ങളെല്ലാം ഞങ്ങള്‍ക്ക്‌ അനാചാര ദുരാചാരങ്ങള്‍ ഞങ്ങള്‍ തന്‍ ദൈവങ്ങളോട്‌ നിങ്ങള്‍ക്ക്‌ വെറുപ്പാണ്‌ പുച്ഛമാണ്‌ നിങ്ങള്‍ തന്‍ ദൈവങ്ങളോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പാണ്‌ പുച്ഛമാണ്‌ ഞങ്ങള്‍ തന്‍ ആരാധനാമൂര്‍ത്തിയോട്‌ നിങ്ങള്‍ക്ക്‌ വെറുപ്പാണ്‌ കലിപ്പാണ്‌ നിങ്ങള്‍ തന്നെ ആരാധനാമൂര്‍ത്തിയോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പാണ്‌ കലിപ്പാണ്‌ ഞങ്ങളുടെ മാര്‍ഗമാണ്‌ ശരിയെന്നു ഞങ്ങളും പാര്‍ശ്വവര്‍ത്തികളും.. നിങ്ങളുടെ മാര്‍ഗമാണ്‌ ശരിയെന്നു നിങ്ങളും പാര്‍ശ്വവര്‍ത്തികളും.. ഞങ്ങളുടെ സമരം, യുദ്ധം സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയെന്ന്‌ ഞങ്ങള്‍ നിങ്ങള്‍ അക്രോശിക്കുന്നു ഞങ്ങളുടെ യുദ്ധം ഭീകരതയെന്ന്‌, ഞങ്ങള്‍ ഭീകരരെന്ന്‌ മറിച്ച്‌ അക്രോശിക്കുന്നു നിങ്ങളുടെ യുദ്ധമാര്‍ഗ്ഗമാണ്‌ ഭീകരത, നിങ്ങളാണ്‌ ഭീകരര്‍ ഞങ്ങള്‍ തന്‍ മത ഭൂരിപക്ഷ രാഷ്ട്രം ആ മത രാഷ്ട്രമായി പ്രഖ്യാപിക്കണം.. ഞങ്ങളുടെ മതം ഭൂരിപക്ഷം ഇല്ലാത്ത…

ഡാളസ് കേരള അസോസിയേഷൻ ഋഷിരാജ് സിംഗ്, ഐപിഎസ്സിനു നവ: 14നു സ്വീകരണം നൽകുന്നു

ഗാർലാൻഡ് : കേരള അസോസിയേഷൻ  ഓഫ് ഡാളസ്   ശ്രീ. ഋഷിരാജ് സിംഗ്,  ഐപിഎസ്സിനു  സ്വീകരണം നൽകുന്നു നവംബർ 14, 2023 (ചൊവ്വ) വൈകീട്ട് 7 മണിക് അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ( 3821 Broadway Blvd, Garland, TX 75043)ചേരുന്ന സ്വീകരണ സമ്മേളനത്തിൽ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. ഋഷിരാജ് സിംഗ്  കേരളത്തിലെ ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറലായിരുന്നു. 2021 ജൂലൈ 31-ന് അദ്ദേഹം പോലീസ് ഡയറക്ടർ ജനറലായി വിരമിച്ചു. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിനായുള്ള അസാധാരണമായ അർപ്പണബോധത്തിനും പ്രതിബദ്ധതയ്ക്കും അദ്ദേഹം പ്രശസ്തനാണ്. സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ വിപുലമായ അനുഭവവും വൈദഗ്ധ്യവും കൊണ്ട്, നിരവധി ഉന്നതമായ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള വിവിധ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കും ഋഷിരാജ് സിംഗ് അംഗീകാരം നേടിയിട്ടുണ്ട്. അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ…

സെബാസ്റ്റ്യൻ സജി കുര്യനു മികച്ച ക്യാമറാമാൻ അവാർഡ്

മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ ബെസ്ററ് ക്യാമറാമാൻ അവാർഡ് നൽകി സെബാസ്റ്റ്യൻ സജി കുര്യനെ (സ്റ്റാർലൈൻ സജി) ആദരിച്ചു. 2023 നവംബർ 2, 3, 4 തീയതികളിലായി മയാമിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വച്ച് നടത്തപ്പെട്ട  പത്താമത് ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന്റെ പ്രൗഢഗംഭീരമായ അവാർഡ് ദാന ചടങ്ങിലാണ് പുതുപ്പള്ളി എംഎൽഎ ശ്രീ. ചാണ്ടി ഉമ്മൻ,  അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ എന്നിവർ ചേർന്ന് സജിക്ക് അവാർഡ് സമ്മാനിച്ചത്. പരിപാടിയിൽ ഐപിസിഎൻഎ പ്രസിഡണ്ട്, ശ്രീ. സുനിൽ തൈമറ്റം സെക്രട്ടറി ശ്രീ. രാജു പള്ളത്ത് , ട്രഷറർ ശ്രീ. ഷിജോ പൗലോസ്, കൺവീനർ  ശ്രീ. മാത്യു വർഗീസ് , പ്രസിഡണ്ട് ഇലക്ട് ശ്രീ. സുനിൽ ട്രൈസ്റ്റാർ എന്നിവരോടൊപ്പം മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു. കൂടാതെ കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരായ പി.ജി സുരേഷ്…

എ. വി. ജോർജ് (ജോർജ്ജുകുട്ടി) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് :എ  വി. ജോർജ്  (ജോർജ്ജുകുട്ടി 70)  നവംബർ 10 ഉച്ചകഴിഞ്ഞ് യോങ്കേഴ്സിൽ നിര്യാതനായി . തലവടി ആനപറംബെൽ  അഞ്ചേരിൽ  പരേതരായ ഈപ്പൻ വർഗീസിനെയും ശോശാമ്മ വർഗീസിനെയും ഇളയമകനാണ് ജോർജ്  ന്യൂയോർക് സിറ്റി   ട്രാൻസിറ്റ് ഉദ്യോഗസ്ഥനും യോങ്കേഴ്‌സ്  സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക അംഗവുമാണ്ഭാര്യ:  എൽസമ്മ ജോർജ് മക്കൾ :  ജിനി എലുവത്തിങ്കൽ (ഫ്ലോറിഡ )ജിമ്മി ജോർജ് ജിജോ( ന്യൂയോർക്ക്) മരുമക്കൾ : ജയ്സൺ എലുവത്തിങ്കൽ ,ജിൻസി ജോർജ് സഹോദരങ്ങൾ: സാറാമ്മ ചെറിയാൻ, മറിയാമ്മ ഗീവർഗീസ്,എ  വി വർഗീസ് ,പരേതനായ എ  വി തോമസ്, അന്നമ്മ മാത്യു. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്.കൂടുതൽ വിവരങ്ങൾക്ക് :സുനിൽ വർഗീസ് 914 433 7980 , സുധി തോമസ് 914 419 7170  

തുഞ്ചത്തെഴുത്തച്ഛൻറെ ജീവചരിത്രം പറയുന്ന “എഴുത്തച്ഛൻ” നാടകം ഞായറാഴ്ച ഡാലസിൽ

ഡാളസ്: മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി പ്രശസ്ത കഥാകൃത്ത്സി സി. രാധാകൃഷ്ണൻ രചിച്ച പുസ്തകമാണ് “തീക്കടൽ കടഞ്ഞ് തിരുമധുരം” ഈ നോവലിലെ പ്രസക്ത ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രവാസികളുടെ ചരിത്രത്തിൽ ആദ്യമായി ‘എഴുത്തച്ഛൻ’ എന്ന നാടകം ഡാലസിൽ അരങ്ങേറുകയുണ്ടായി. ശ്രേഷ്‌ഠമായ മലയാള ഭാഷ നമ്മുക്ക് പ്രദാനം ചെയ്യുവാനായി ഭാഷാപിതാവ് അനുഭവിച്ച യാതനകൾ കാണികളുടെ കേരളലയിപ്പിക്കുകയുണ്ടായി. നിറഞ്ഞു കവിഞ്ഞ വേദിയിലെ ആദ്യപ്രദർശനത്തിൽ ഇടം ലഭിക്കാതിരുന്നവരും കണ്ടവരിൽ തന്നെ പലരും ഈ നാടകം വീണ്ടും കാണണമെന്നുള്ള അഭ്യർഥന ഉയർത്തികൊണ്ടിരുന്നു. എൽഎംജെ ഗ്രൂപ്പ് സിഇഓ ലിയോ മാത്യു മുഖ്യ സ്പോൺസറായി സുഹൃത്തുക്കളുടെ അഭിലാഷം സക്ഷാൽക്കരിക്കുവാൻ “എഴുത്തച്ഛനെ” ഡാലസിലെ ഭാഷാ സ്നേഹികൾക്കായി വീണ്ടും അരങ്ങിലെത്തിക്കുന്നു. എല്ലാ കലാപ്രേമികൾക്കും എഴുത്തച്ഛനെ നേരിൽ കാണുവാൻ നവംബർ 12 ന് വൈകുന്നേരം 5:30 നു ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓർത്തോഡോക്സ് വലിയ പള്ളി ഓഡിറ്റോറിയത്തിൽ (4133…

ഡാലസ് കത്തോലിക്കാ പള്ളികളിൽ ആൾമാറാട്ടം നടത്തി പണം മോഷ്ടിച്ച വ്യാജ വൈദികനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ചു ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപത

ഡാളസ് :ഡാളസ്  കത്തോലിക്കാ രൂപതയിലെ ആറ് പള്ളികളിൽ ആൾമാറാട്ടം നടത്തി സന്ദർശിച്ചിട്ടുള്ള  വ്യാജ വൈദികനെ കണ്ടെത്താൻ  സഹായമഭ്യർത്ഥിച്ചു ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപത മെമ്മോ സർകുലേറ്റ് ചെയ്തു ‘ഫാദർ മാർട്ടിൻ’ എന്ന പേരിലാണ് “അദ്ദേഹം അറിയപ്പെടുന്നത്,” ഡാളസിലെ കത്തോലിക്കാ രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാറ്റി കിസർ പറഞ്ഞു. ഡാളസിലെ കത്തോലിക്കാ രൂപതയിലെ ആറ് സ്ഥലങ്ങളെങ്കിലും അദ്ദേഹം സന്ദർശിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാമെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു .ഡാളസ് രൂപത കൂടാതെ  ഒറിഗോൺ, സിൻസിനാറ്റി, നോർത്ത് ഡക്കോട്ട, കാലിഫോർണിയ, ഒഹായോ എന്നിവിടങ്ങളിലെ പള്ളികളിൽ പ്രതിയെ കണ്ടിട്ടുണ്ട്. സ്റ്റാഫ് അംഗങ്ങളെക്കുറിച്ച് അറിയാൻ അദ്ദേഹം പള്ളികൾ സന്ദർശിക്കുന്നതിന് മുമ്പ് റിസർച്ച് നടത്തിയിരുന്നതായി ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപതയിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.ഒക്‌ടോബർ 27 ന് സെന്റ് തോമസ് മോർ കാത്തലിക് പള്ളിയിൽ നിന്ന് പണം മോഷ്ടിച്ചു സംഭവത്തിൽ ഇയാളെ പ്രതിയെന്നാരോപിച്ചാണ്  ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് ഷിക്കാഗോയിൽ നിന്ന് വൈദികരെ…

രാശിഫലം (11-11-2023 ശനി)

ചിങ്ങം: നിങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും മാതൃകയാകാന്‍ നിങ്ങള്‍ക്കാകും. ജോലി സ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല. അത് കുറച്ചു സമയം കഴിഞ്ഞ് ശരിയാകും. നിങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹവും കാരുണ്യവുമാണ് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത. കന്നി: ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് ഫലപ്രദമായ ഒരു ദിവസമാണ് കാണുന്നത്. ഒദ്യോഗിക ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങളുടെ ജോലി മികവ് മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസയ്‌ക്ക് വഴിയൊരുക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സായാഹ്നം ചെലവഴിക്കാന്‍ അവസരം ലഭിക്കും. തുലാം: ഇന്ന് നിങ്ങള്‍ക്ക് ജോലി സംബന്ധമായി നല്ല ഒരു ദിവസമായിരിക്കില്ല. ജോലി ചെയ്യാനായി നിങ്ങള്‍ക്ക് കൂടുതല്‍ സമയ ചെലവഴിക്കേണ്ടതായി വരും. ഇത് കുടുംബവുമായി ചെലവഴിക്കുന്ന നിങ്ങളുടെ സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് നിങ്ങളുടെ വിജയങ്ങള്‍ക്ക് കാരണം. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കില്ല. ജോലിയിടത്തില്‍ ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കും. ജീവിത വിജയത്തിനായി…

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്

കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിക്ക് കോഴിക്കോട് നടക്കാവ് പോലീസ് നോട്ടീസ് അയച്ചു. ഒരു ചാനൽ റിപ്പോർട്ടറെ അപമാനിച്ചുവെന്നാരോപിച്ചാണ് നടനെതിരെ കേസ്. ഈ മാസം 19 ന് മുൻപ് നടക്കാവ് പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പരാതിക്കാരിയുടെയും സാക്ഷികളായ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുത്തിരുന്നു. കൂടാതെ ആ സമയത്ത് സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന ആളുകളുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു. തന്റെ പ്രവൃത്തി മാധ്യമ പ്രവർത്തകയെ വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചിരുന്നു. എങ്കിലും താരത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. അതേസമയം, ഇടത് അനുഭാവമുള്ള മാധ്യമ പ്രവർത്തകർ പിന്തുടരുന്നതായി ആരോപണം ഉയർന്നപ്പോഴാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ മാധ്യമ റിപ്പോര്‍ട്ടര്‍മാരോട്…

ആഘോഷം പൊടിപൊടിക്കാന്‍ ഇഷ്ടം പോലെ പണമുണ്ട്; ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും പൊതുജനങ്ങള്‍ക്ക് റേഷന്‍ കൊടുക്കാനും പണമില്ല; സംസ്ഥാന സർക്കാരിനെ പരിഹസിച്ച് ഗവര്‍ണ്ണര്‍

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നീന്തൽക്കുളങ്ങൾക്കും ആഘോഷങ്ങൾക്കും ഫണ്ട് അനുവദിച്ചത് ഉയർത്തിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക തീരുമാനങ്ങളെ വിമർശിച്ചു. അനാവശ്യ ചെലവുകൾക്കായി സർക്കാർ അമിതമായ തുക ചെലവഴിക്കുന്നുണ്ടെങ്കിലും റേഷൻ, ശമ്പളം തുടങ്ങിയ അവശ്യ പേയ്‌മെന്റുകൾക്ക് ആവശ്യമായ ഫണ്ട് ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലതാമസം നേരിട്ട ബിൽ പേയ്‌മെന്റുകളെ അഭിസംബോധന ചെയ്യുന്ന ഹൈക്കോടതി ഹിയറിംഗിനോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടായാൽ തെളിവ് നൽകേണ്ടതിന്റെ പ്രാധാന്യം ഗവർണർ ഊന്നിപ്പറഞ്ഞു. രാജ്ഭവനെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കർഷകത്തൊഴിലാളികൾക്കുള്ള ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്നതും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിൽ അനിശ്ചിതത്വവും നിലനിൽക്കുന്നതും ശ്രദ്ധേയമാണ്. തലസ്ഥാനത്ത് കേരളീയം പരിപാടി പൊടിപൊടിക്കാന്‍ പണം ചെലവഴിക്കുന്നതിനിടെ, സംസ്ഥാനം വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകൾ ഉയർത്തിയ സമയത്താണ് ഗവര്‍ണ്ണറുടെ വിമര്‍ശനം.  

സൗദി അറേബ്യയിലേക്കുള്ള യാത്ര സുഗമമായതോടെ യുഎ‌ഇയില്‍ നിന്ന് ഉംറയ്ക്ക് പോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

അബുദാബി: ഇ-വിസകളിലൂടെയും താങ്ങാനാവുന്ന പാക്കേജുകളിലൂടെയും സൗദി അറേബ്യയിലേക്കുള്ള യാത്ര എളുപ്പമായതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ) നിന്ന് ഉംറയ്ക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. ഉംറ തീർത്ഥാടന യാത്രയുടെ കുതിച്ചുചാട്ടം കാരണം, യുഎഇയിലെ ടൂർ കമ്പനികൾ വ്യക്തികളെയും കുടുംബങ്ങളെയും ദമ്പതികളെയും സഹപ്രവർത്തകരെയും അവരുടെ ആത്മീയ യാത്രയിൽ സഹായിക്കുന്നതിന് ചെലവ് കുറഞ്ഞ പാക്കേജുകൾ കൊണ്ടുവരുന്നു. വാഗ്ദാനം ചെയ്യുന്ന പാക്കേജുകളിൽ ഒന്നുകിൽ ഉംറ വിസ, ഒരു വർഷത്തെ ഉംറ ഇ-വിസ അല്ലെങ്കിൽ വിസ ഇല്ലാതെ ഉൾപ്പെടുന്നു. ഉംറ പാക്കേജുകൾ ഒരാൾക്ക് 599 ദിർഹംസിൽ (13,624 രൂപ) 10 ദിവസത്തേക്ക് ബസിൽ യാത്ര ചെയ്യാം. ഒരു ഫ്ലൈറ്റ് പാക്കേജിന്റെ പ്രാരംഭ വില 2,000 ദിർഹം (45,415 രൂപ) ആണ്, ഇത് ഫ്ലൈറ്റ് ടിക്കറ്റിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെടുമെന്ന് ഷിഹാബ് പർവാദ് (റെഹാൻ അൽ ജസീറ ടൂറിസം) പറഞ്ഞു . ഇസ്‌ലാം…