വാഷിംഗ്ടൺ: പലസ്തീനിയൻ ഹമാസ് തീവ്രവാദി ഗ്രൂപ്പിന്റെ അഭൂതപൂർവവും അപ്രതീക്ഷിതവുമായ ഭീകരാക്രമണത്തെ നിരവധി ഇന്ത്യൻ അമേരിക്കൻ രാഷ്ട്രീയക്കാർ ശക്തമായി അപലപിച്ചു. ഒക്‌ടോബർ 7 ന് ഫലസ്തീൻ പോരാളികൾ തെക്കൻ ഇസ്രായേലിൽ ആക്രമണം നടത്തി, ഗാസയുടെ പോരാളികൾ അതിർത്തി കടന്നപ്പോൾ റോക്കറ്റുകൾ തൊടുത്തുവിടുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഇസ്രായേൽ പ്രതികാര ആക്രമണം നടത്തുന്നു, ഇസ്രായേൽ ഇപ്പോൾ “യുദ്ധത്തിലാണെന്ന്” പ്രഖ്യാപിച്ചു. “ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ, ഇറാനിയൻ പിന്തുണക്കാർ – അവർ ഇസ്രായേലിനെ വെറുക്കുന്നു, അവർ അമേരിക്കയെ വെറുക്കുന്നു. നമുക്ക് ശ്രദ്ധ തിരിക്കാനാവില്ല. ഇസ്രായേലിന് സംഭവിച്ചത് ഇവിടെ അമേരിക്കയിലും സംഭവിക്കുമെന്ന് ഞങ്ങൾ ഓർക്കണം, ”മുൻ സൗത്ത് കരോലിന ഗവർണറും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ യുഎൻ അംബാസഡറുമായിരുന്ന നിക്കി ഹേലി പറഞ്ഞു. “ഇത് ഇസ്രായേലിനെതിരായ ആക്രമണം മാത്രമല്ല – ഇത് അമേരിക്കയ്‌ക്കെതിരായ ആക്രമണമാണ്. അവരെ…
Year: 2023
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാഷണങ്ങളില്‍ കൂടിയും സോഷ്യല്‍ മീഡീയായില്‍ കൂടിയും കേള്‍ക്കുന്ന പദങ്ങളാണ്. പക്ഷെ പ്രവ്യത്തിയിലേക്ക് കൊണ്ടു വരണമെങ്കില്‍ വളരെയധികം ബുദ്ധിമുട്ടും അതിലുമുപരി ഒരുപാട് വെല്ലു വിളികളും തരണം ചെയ്യേണ്ടതായിട്ടുണ്ട് ഡോ ഗോപിനാഥ് മുതുകാടിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ(DAC)ഭിന്നശേഷി കുട്ടികള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒരു കൈത്താങ്ങായി മാറി എന്നുള്ളത് നേരിട്ട് കണ്ടു മനസിലാക്കിയതിന്റെ പശ്ചാത്തലം ആണ് ഈ ലേഖനം എഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം. ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ (GIC) വെബ്‌സൈറ്റ് ഒന്ന് നോക്കുവാന്‍ ഇടയായി. മലയാളികളെ മാത്രമല്ല വിദേശ ഇന്ത്യക്കാരെ ബന്ധപ്പെടുത്തിക്കൊണ്ട് രൂപം കൊടുത്ത ഒരു വലിയ നെറ്റ്‌വര്‍ക്ക് സംഘടന ആണെന്നും മനോഹരമായ പദ്ധതികള്‍ മുന്നില്‍ നിര്‍ത്തി കൊണ്ട് നല്ല വ്യക്തികളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതാണെന്നും മനസിലായി. മഹാന്മാ ഗാന്ധിയെ മുന്‍ നിര്‍ത്തി എടുത്ത ഷോര്‍ട്ട് ഫിലിം (…
അഗാപ്പെ 2023 ത്രിദിന കൺവെൻഷന് ഇന്ന് തുടക്കം, പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകൻ
ഡാലസ്: സണ്ണിവെയിൽ അഗാപ്പെ ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13 മുതൽ 15 വരെ (2635 നോർത്ത് ബെൽറ്റ് ലൈൻ, സണ്ണിവെയിൽ 75182 },വെച്ച് നടത്തപ്പെടുന്ന ത്രി ദിന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ ,പാസ്റ്റർ ബാബു ചെറിയാൻ വചന പ്രഘോഷണം നിർവഹിക്കും “ദി ഇയർ ഓഫ് കംഫെർട്” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളിയാഴ്ചയും, ശനിയാഴ്ചയും വൈകിട്ട് 7 മണി മുതലും ,ഞായറാഴ്ച രാവിലെ 10 30 മുതലുമാണ് നടത്തപ്പെടുന്നത്. കൺവെൻഷനിൽ അഗാപ്പെ ഗായക സംഘത്തിന്റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ജോസഫ് ജോൺ കാൽഗറിയുടെ “പദ്‌മശ്രീയും സ്വാതന്ത്ര്യവും’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു
കണക്ടിക്കട്ട്: കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ആനുകാലിക പ്രസീദ്ധീകരണങ്ങളിൽ ഹാസ്യലേഖനങ്ങൾ, കഥകൾ എന്നിവകൾ എഴുതാറുള്ള ജോസഫ് ജോൺ കാൽഗറി (തൂലികാനാമം ജെ.ജെ അടൂർ) തന്റെ അനുഭവങ്ങളെ ആസ്പദമാക്കിയെഴുതിയ റൊമാൻസൺ പ്രിന്റിന്റിങ് & പബ്ലിഷിംഗ് ഹ൱സിങ് പ്രസിദ്ധീകരിച്ച മലയാളം മിഷൻറെ ഡയറക്ടറും , കവിയുമായ മുരുഗൻ കാട്ടാക്കട അവതാരിക എഴുതിയ “പദ്‌മശ്രീയും സ്വാതന്ത്ര്യവും ” എന്ന രണ്ടാമത് പുസ്തകം അമേരിക്കയിലെ, കണക്ടിക്കട്ടിലെ സ്റ്റാംഫോർഡ് ഹിൽട്ടണിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പത്താമത് വാർഷികത്തിന്റെ സമാപന സമ്മേളനത്തിൽ , പ്രശസ്ത നിരൂപകനും ജേര്ണലിസ്റ്റുമായ അഡ്വക്കേറ്റ് ജയശങ്കറും , 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പിപി ജെയിംസ്, 24 ന്യൂസ് അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് എന്നിവർ കൂടി പ്രകാശനം ചെയ്തു. ഐഎപിസി ചെയർമാൻ കമലേഷ് മേത്ത, ഫൗണ്ടർ ചെയർമാൻ ജിൻസ്മോൻ സക്കറിയ, ബോർഡ് സെക്രട്ടറി അജയ്…
സ്പീക്കർ സ്ഥാനാർത്ഥി സ്റ്റീവ് സ്കാലിസ് മത്സരത്തിൽ നിന്നും പിന്മാറി; റിപ്പബ്ലിക്കൻ പാർട്ടിയിൽ അനിശ്ചിതത്വം
വാഷിംഗ്‌ടൺ: ലൂസിയാനയിലെ പ്രതിനിധി സ്റ്റീവ് സ്കാലിസ് വ്യാഴാഴ്ച സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും നിന്ന് പിന്മാറി, ഹൗസ് റിപ്പബ്ലിക്കൻമാർക്കിടയിൽ ബുധനാഴ്ച നടന്ന ക്ലോസ്-ഡോർ രഹസ്യ ബാലറ്റ് മത്സരത്തിനിടെ സ്പീക്കറായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് ശേഷം, ഹൗസ് ഫ്ലോറിൽ തിരഞ്ഞെടുക്കപ്പെടേണ്ടതിനാവശ്യമായ 217 വോട്ടുകൾ ലഭിക്കുക അസ്സാദ്ധ്യമാണെന്നും മുൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് അംഗീകരിച്ച വലതുപക്ഷ റിപ്പബ്ലിക്കൻ, ഒഹായോയുടെ പ്രതിനിധി ജിം ജോർദാന്റെ നിരവധി പിന്തുണക്കാരും തങ്ങളുടെ കൂറ് മാറാൻ വിസമ്മതിക്കുകയും ചെയ്തതാണ് സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും പിന്മാറാൻ സ്റ്റീവ് സ്കാലിസിനെ പ്രേരിപ്പിച്ചത്. സ്വദേശത്തും വിദേശത്തും വെല്ലുവിളികൾ നേരിടുന്ന സമയത്ത് കോൺഗ്രസിന്റെ ഒരു ചേമ്പറിനെ സ്തംഭിപ്പിച്ച ആഭ്യന്തര കലഹം, ഭിന്നിപ്പുള്ള പാർട്ടിയെ മറ്റാർക്കെങ്കിലും ഒന്നിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ താൻ മാറിനിൽക്കുമെന്ന് മിസ്റ്റർ സ്കാലീസ് പറഞ്ഞു.”സ്പീക്കർ-ഡിസൈനി സ്ഥാനാർത്ഥി എന്ന നിലയിൽ എന്റെ പേര് പിൻവലിക്കുകയാണെന്ന് ,” മിസ്റ്റർ സ്കാലീസ് കൂട്ടിച്ചേർത്തു.
രാശിഫലം (13-10-2023 വെള്ളി)
ചിങ്ങം : ഒരു ഇടത്തരം ദിവസമാണിന്ന്. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും, അസാധാരണമായി ഒന്നും ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബംഗങ്ങള്‍ നിങ്ങള്‍ക്ക് പിന്തുണ നൽകും. സാമ്പത്തികമായി നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമാകും. ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണം. കന്നി : ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും സ്വാദിഷ്‌ടമായ ഭക്ഷണവും വിനോദങ്ങളുമായി കഴിയാനും അവസരമുണ്ടകും. ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. മനസ് അസാധാരണമാംവിധം ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ യാത്ര ആഹ്ലാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവെക്കുക. തുലാം : ഇന്ന് അത്ര നല്ല ദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അരോഗ്യം പ്രശ്‌നമാകാമെന്നതുകൊണ്ട് അത് അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. നിങ്ങളുടെ വികാരങ്ങളെ…
ഫലസ്തീൻ: ഐക്യദാർഢ്യ റാലി നടത്തി
മക്കരപ്പറമ്പ്: ‘പൊരുതുന്ന ഫലസ്തീന്, പോരാടുന്ന ഹമാസിന്’ തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മക്കരപ്പറമ്പിൽ ഐക്യദാർഢ്യ റാലി നടത്തി. എസ്.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ ബാരി മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ ഷബീർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി അബ്ദുൽ ഗഫൂർ തങ്ങൾ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് ഹാനി എം കടുങ്ങൂത്ത് എന്നിവർ സംസാരിച്ചു.
40 വയസ്സിനു ശേഷവും ചർമ്മം തിളക്കവും മൃദുലവുമായി നിലനിർത്താം
പ്രായം കൂടുന്തോറും ചർമ്മത്തിന് ഇലാസ്തികതയും യുവത്വത്തിന്റെ തിളക്കവും നഷ്ടപ്പെടും. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ പലരും രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളിലേക്ക് തിരിയുമ്പോൾ, ഈ ഉൽപ്പന്നങ്ങൾ ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. വാസ്തവത്തിൽ, ശരിയായ ചർമ്മസംരക്ഷണ ദിനചര്യകൾ പാലിക്കാത്തതിന് പുറമേ, പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ ഘടകങ്ങളും ചർമ്മത്തിന് കേടുപാടുകൾ വരുത്തും. 40 വയസ്സിനു ശേഷം നിങ്ങളുടെ ചർമ്മത്തിന്റെ യുവത്വവും ഉന്മേഷവും നിലനിർത്താൻ, കൊളാജൻ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുക. കാരണം, ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ കൊളാജൻ നിർണായക പങ്ക് വഹിക്കുന്നു. ചർമ്മത്തിൽ കാണപ്പെടുന്ന ഒരു ഘടനാപരമായ പ്രോട്ടീനാണ് കൊളാജൻ, അതിന്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്താൻ അത് അത്യന്താപേക്ഷിതമാണ്. ധാരാളം കൊളാജൻ സപ്ലിമെന്റുകളും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണെങ്കിലും, പ്രത്യേക ഭക്ഷണ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ നിങ്ങൾക്ക് സ്വാഭാവികമായും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയും. കൊളാജൻ ഉൽപാദനത്തെ…
പ്രകൃതിദത്ത പരിഹാരങ്ങളിലൂടെ കുറഞ്ഞ രക്തസമ്മർദ്ദം (ഹൈപ്പോടെൻഷൻ) നിയന്ത്രിക്കാം
സമീപകാലത്ത്, അനാരോഗ്യകരമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും കാരണം പലരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. മുൻകാലങ്ങളിൽ അപൂർവ്വമായി കേട്ടിരുന്ന അവസ്ഥകൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു അവസ്ഥയാണ് താഴ്ന്ന രക്തസമ്മർദ്ദം, പലപ്പോഴും ഹൈപ്പോടെൻഷൻ എന്ന് വിളിക്കപ്പെടുന്നു. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം സാധാരണയായി 120/80 mmHg ആണ്. രക്തസമ്മർദ്ദം 90/60 mmHg-ൽ താഴെയാകുമ്പോൾ, അതിനെ താഴ്ന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പോടെൻഷൻ എന്ന് വിളിക്കുന്നു. കുറഞ്ഞ രക്തസമ്മർദ്ദം തലകറക്കം, തലവേദന, ഓക്കാനം, ക്ഷീണം, ബലഹീനത തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. അനിയന്ത്രിതമായി വിട്ടാൽ, അത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും. കുറഞ്ഞ രക്തസമ്മർദ്ദം സ്വാഭാവികമായി നിയന്ത്രിക്കാനും നല്ല ആരോഗ്യം നിലനിർത്താനുമുള്ള മൂന്ന് പ്രധാന വഴികൾ താഴെ… ഉണക്കമുന്തിരി കുറഞ്ഞ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള മികച്ച പ്രകൃതിദത്ത പരിഹാരമാണ് ഉണക്കമുന്തിരി. അവ ഫലപ്രദമായി ഉപയോഗിക്കുന്നതിന്, ഈ ഘട്ടങ്ങൾ പാലിക്കുക: • 4-5 ഉണക്കമുന്തിരി ഒരു രാത്രി…
12 കിലോ ഹെറോയിനുമായി രണ്ട് മയക്കുമരുന്ന് കടത്തുകാരെ പഞ്ചാബ് പോലീസ് പിടികൂടി
ചണ്ഡീഗഡ്: 12 കിലോ ഹെറോയിനുമായി രണ്ടു പേരെ പഞ്ചാബ് പോലീസ് വ്യാഴാഴ്ച പിടികൂടി. തർൺ തരൺ ജില്ലയിലെ മല്ലൻ ഗ്രാമത്തിലെ താമസക്കാരായ ബിന്ദർ എന്ന ഗുർബിന്ദർ സിംഗ്, കാന്ത എന്ന കുൽവന്ത് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഗൗരവ് യാദവ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് ഡിസയർ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിർത്തിക്കപ്പുറത്ത് നിന്ന് വൻതോതിൽ ഹെറോയിൻ കടത്താനുള്ള ശ്രമത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ലഭിച്ചതിനെത്തുടർന്ന് ഫിറോസ്പൂരിലെ കൗണ്ടർ ഇന്റലിജൻസിന്റെ പോലീസ് സംഘങ്ങൾ ഫിറോസ്പൂരിലെ ഖില്ല ചൗക്കിൽ ഓപ്പറേഷൻ നടത്തിയിരുന്നു. അതിർത്തി പ്രദേശത്ത് നിന്ന് ഹെറോയിൻ ചരക്ക് സ്വീകരിച്ച് രണ്ടു പേരും കാറിൽ വരുമ്പോഴായിരുന്നു പോലീസ് സംഘം പിടികൂടിയതും 12 കിലോ ഭാരമുള്ള 16 പാക്കറ്റ് ഹെറോയിൻ കണ്ടെടുക്കുകയും ചെയ്തത്. അറസ്റ്റിലായ രണ്ടുപേരും മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നവരാണെന്നും എൻഡിപിഎസ് നിയമപ്രകാരം…
