അഗാപ്പെ 2023 ത്രിദിന കൺവെൻഷന് ഇന്ന് തുടക്കം, പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകൻ

ഡാലസ്: സണ്ണിവെയിൽ   അഗാപ്പെ ചർച്ചിന്റെ  നേതൃത്വത്തിൽ ഒക്ടോബർ 13  മുതൽ 15   വരെ  (2635 നോർത്ത്  ബെൽറ്റ് ലൈൻ, സണ്ണിവെയിൽ  75182 },വെച്ച് നടത്തപ്പെടുന്ന ത്രി ദിന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ ,പാസ്റ്റർ ബാബു ചെറിയാൻ  വചന പ്രഘോഷണം നിർവഹിക്കും

“ദി ഇയർ ഓഫ് കംഫെർട്”  എന്ന വിഷയത്തെ  ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളിയാഴ്ചയും, ശനിയാഴ്ചയും  വൈകിട്ട് 7 മണി മുതലും ,ഞായറാഴ്ച രാവിലെ 10 30 മുതലുമാണ് നടത്തപ്പെടുന്നത്. കൺവെൻഷനിൽ അഗാപ്പെ ഗായക സംഘത്തിന്റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.കൺവെൻഷനിലേക്ക് എല്ലാവരെയും  ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News