അങ്ങാടിപ്പുറം : രാഷ്ട്രപിതാവിന്റെ ജീവിതവും മരണവും പാഠപുസ്തകങ്ങളിൽ നിന്ന് പോലും മായ്ക്കപ്പെടുന്ന കാലത്ത് ഗാന്ധിജിയെ കുറിച്ച് നമുക്ക് ആവർത്തിച്ച് സംസാരിക്കാം. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഒക്ടോബർ 2 രാഷ്ട്രപിതാവ് ഗാന്ധിജിയുടെ 154 ജന്മദിനം മായ ഗാന്ധിജയന്തി ദിനത്തിൽ അങ്ങാടിപ്പുറം ടൗണിലെ ബസ്റ്റോപ്പുകളും, വില്ലേജ് ഓഫീസ് പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനo വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ടും ടീം വെൽഫെയർ മലപ്പുറം ജില്ല വൈസ് ക്യാപ്റ്റൻ കൂടിയായ സൈതാലി വലമ്പൂരിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് പാർട്ടി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഷമീർ അങ്ങാടിപ്പുറം, റഹ്മത്തുള്ള അരങ്ങത്ത്, അഹമ്മദ് സാദിഖ്, ഇക്ബാൽ കെ വി,അഷറഫ്, അബ്ദുൽ ഖാദർ, ഷാനവാസ്, മുജീബ് റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി..
Year: 2023
അരിസോണയില്‍ കലാക്ഷേത്ര യുഎസ്‌എയുടെ ചെണ്ടവാദ്യ അരങ്ങേറ്റം ഒക്ടോബര്‍ 14-ന് മനു നായര്‍
ഫീനിക്സ്: കലാക്ഷേത്ര യുഎസ്‌എ യുടെ ചെണ്ട പഠന വിദ്യാലയത്തിലെ കലാകാരന്മാരുടെ അരങ്ങേറ്റം ശനിയാഴ്ച ഒക്ടോബര്‍ 14ന് സ്കോട്ട് ഡൈല്‍ നഗരത്തിലെ ഹൊറിസോണ്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മേള കലാരത്നം ശ്രീ കലാമണ്ഡലം ശിവദാസ് ഗുരുക്കളുടെ ശിഷ്യത്വത്തില്‍ രാജേഷ് നായരുടെ നേതൃത്വത്തിലാണ് അഞ്ചു കുട്ടികളടക്കം 11 കലാകാരന്മാരുടെ ചെണ്ട വാദ്യം അരങ്ങേറ്റം നടക്കുന്നത്. കലാക്ഷേത്രയുടെ രണ്ടാമത്തെ ബാച്ചിന്റെ അരങ്ങേറ്റമാണിത്. കഴിഞ്ഞ അരങ്ങേറ്റത്തില്‍ ഏകദേശം മുപ്പതു കലാകാരന്മാര്‍ ചെണ്ട വാദ്യ കലയില്‍ അരങ്ങേറ്റം നടത്തിയതായി കലാക്ഷേത്ര യു.സ്.എ. യുടെ മുഖ്യ സംഘാടകരില്‍ ഒരാളായ സുധീര്‍ കൈതവന അറിയിച്ചു. മേളകലയിലെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ അഞ്ച് കാലങ്ങളില്‍ കാലപ്പൊരുത്തം കൈവിടാതെ കോല്‍ പെരുക്കത്തിലൂടെ വാദ്യമേളം അഭ്യസിച്ചവരില്‍ 12 വയസ്സുകാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെയുണ്ട്. കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കേരളത്തിന്റെ കലയും സാഹിത്യവും സാംസ്‌കാരിക പൗരാണിക പൈതൃകവും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക…
ജേക്കബ് തരകന്‍ (കുഞ്ഞുമോൻ) അന്ത്യാഞ്ജലി
ന്യൂജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ ആറ്റുപുറത്ത് എന്നിവരോടൊപ്പം ഉണ്ടായിരുന്ന ഏക അയ്‌മേനി ചാക്കോച്ചൻ കിളിയിലത്തിന്റെ കൊച്ചുമകൻ ജേക്കബ് തരകൻ (കുഞ്ഞുമോൻ-64) തിരുവനന്തപുരത്ത് അന്തരിച്ചു. ദീർഘകാലമായി ന്യു ജേഴ്‌സിയിൽ ഈസ്റ് ഹാനോവർ നിവാസി ആയിരുന്നു. മരുതൂർ കിളിയിലത്ത് പരേതരായ ചാക്കോ വർഗീസിന്റെയും മേരി വർഗീസിന്റെയും (ഞായല്ലൂർ കുടുംബാംഗം) ഒൻപതു മക്കളിൽ ഒരാളായിരുന്നു. സംസ്കാര ശുശ്രുഷ ഒക്ടോബർ 3 ചൊവ്വ 9 മണിക്ക് മണ്ണന്തല (ടിസി 13/ 179-2) വീട്ടിലും സംസ്കാരം മുന്ന് മണിക്ക് അരുവിയോട് സെന്റ് റീത്താസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലും നടക്കും. (മരുതൂർ, തിരുവനന്തപുരം-28) ഭാര്യ മോളി ജേക്കബ് ന്യുവാർക്ക് യു.എം.ഡി.എൻ. ജെ. യിൽ നഴ്സ് പ്രാക്ടീഷണർ. ഏലപ്പാറ കളപ്ലാക്കൽ…
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തകർക്കാനുള്ള ജസ്റ്റിൻ ട്രൂഡോയുടെ ശ്രമം ലജ്ജാകരമാണ്: മസ്‌ക്
സാന്‍ഫ്രാന്‍സിസ്കോ: അഭിപ്രായ സ്വാതന്ത്ര്യത്തെ തകർക്കാൻ ശ്രമിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ടെസ്‌ല/സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌ക് വിമർശിക്കുകയും അത് ലജ്ജാകരമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ട്രൂഡോ തന്റെ പേര് ഫാൾസെഡ്യു എന്ന് മാറ്റണമെന്ന് അദ്ദേഹത്തിന്റെ അനുയായികളിലൊരാളായ, എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഗ്ലെൻ ഗ്രീൻവാൾഡ് എക്സില്‍ പോസ്റ്റ് ചെയ്തതിന് കനേഡിയൻ സർക്കാർ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണ് മസ്ക് പ്രതികരിച്ചത്. കാനഡയിൽ ആവിഷ്‌കാര സ്വാതന്ത്ര്യം തകർക്കാനാണ് ട്രൂഡോ ശ്രമിക്കുന്നതെന്ന പോസ്റ്റില്‍ മസ്ക് കരയുന്ന ഇമോജി മുഖം പോസ്റ്റ് ചെയ്താണ് പ്രതികരിച്ചത്.
മഞ്ച് ഓണഘോഷം വർണ്ണാഭമായി
ന്യൂജേഴ്സി : ന്യൂജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ഈ വർഷത്തെ ഓണഘോഷം സെന്റ് ജോർജ് സിറോ മലബാർ ചർച് ഓഡിറ്റോറിയത്തിൽ നിറഞ്ഞ കവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ അത് അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പുതിയ ഒരു ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. പരമ്പരാഗതമായി ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നു ഇക്കൊല്ലവും സംഘടിപ്പിച്ചു കൊണ്ട് മഞ്ച് ശ്രദ്ധ പിടിച്ചു പറ്റി.അഞ്ഞുറിലേറേ പേര്‍ പങ്കെടുത്ത ഓണസദ്യക്കു ശേഷം നടന്ന പ്രോസഷൻ നയന മനോഹരമായിരുന്നു. ശിങ്കാരി മേളവും ചെണ്ടമേളവും , മുത്തുകുടയും താലപ്പൊലിയും ഏന്തി നൂറുകണക്കിന് ആളുകളുടെ അകമ്പടിയോട് മാവേലി മന്നനെ എതിരേറ്റത്. മാവേലി ആയി അപ്പുകുട്ടൻ പിള്ള എത്തിയത് മനോഹരമായിരുന്നു. ജോയിന്റ് സെക്രട്ടറിയും ഓണം കോർഡിനേറ്ററുമായ ഉമ്മൻ കെ ചാക്കോ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഡോ . ഷൈനി രാജു തന്റെ അധ്യക്ഷ പ്രസംഗത്തിൽ മനുഷ്യ സാഹോദര്യം ഉദ്‌ഘോഷിക്കുന്ന മഹനീയമായ ആഘോഷമാണു…
ഓസ്റ്റിൻ മാർത്തോമാ ചർച്ച് യുവജനസഖ്യത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണൽ കലാമേള മത്സരങ്ങൾ ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് സെപ്റ്റംബർ മാസം മുപ്പതാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. ഓസ്റ്റിൻ മാർത്തോമ ചർച്ച് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളിലും, ഗ്രൂപ്പ് മത്സരങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി കൊണ്ടാണ് ഓസ്റ്റിൻ മാർത്തോമ മാർത്തോമ ചർച്ച് വിജയികളായത്. സൗത്ത് വെസ്റ്റ് റീജണൽ പ്രസിഡൻറ് റവ. സാം കെ ഈശോ അധ്യക്ഷത വഹിച്ചു. ശ്രീ. സാജൻ ജോൺ സ്വാഗത പ്രസംഗം നടത്തി. റവ.സന്തോഷ് തോമസ് പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. “ജീവന്റെ പൂർണ്ണത ക്രിസ്തുവിൽ” എന്നതായിരുന്നു മീറ്റിങ്ങിന്റെ ചിന്താവിഷയം. യുവത്വത്തിന്റെ നിറവിൽ നിന്ന യോസഫിനെ തന്റെ യജമാനന്റെ ഭവനത്തിൽ പ്രലോഭനങ്ങൾ ഒട്ടനവധി ഉണ്ടായെങ്കിലും, ദൈവത്തോട് പാപം ചെയ്യാതെ വിശ്വാസത്തിൽ ഉറച്ചു നിന്ന ജോസഫ് എന്ന യൗവനക്കാരൻ ജീവൻറെ പൂർണ്ണത…
രണ്ടാമത്തെ മലേറിയ വാക്സിൻ യുഎൻ അംഗീകരിച്ചു
ലോകാരോഗ്യ സംഘടന തിങ്കളാഴ്ച രണ്ടാമത്തെ മലേറിയ വാക്സിൻ അംഗീകരിച്ചു. പരാന്നഭോജി രോഗത്തിനെതിരായ ലോകത്തിലെ ആദ്യത്തെ ഷോട്ടിനെക്കാൾ വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമായതുമായ ഒരു ഓപ്ഷൻ രാജ്യങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഒരു തീരുമാനമാണിത്. രണ്ട് വിദഗ്ധ ഗ്രൂപ്പുകളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുഎൻ ആരോഗ്യ ഏജൻസി പുതിയ മലേറിയ വാക്സിൻ അംഗീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “ഒരു മലേറിയ ഗവേഷകനെന്ന നിലയിൽ, മലേറിയയ്‌ക്കെതിരെ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിൻ ലഭിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. ഇപ്പോൾ രണ്ടെണ്ണം ലഭിച്ചു,” ടെഡ്രോസ് പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പുതിയ ത്രീ ഡോസ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഇത് 75 ശതമാനത്തിലധികം ഫലപ്രദമാണെന്നും ഒരു ബൂസ്റ്റർ ഉപയോഗിച്ച് ഒരു വർഷമെങ്കിലും സംരക്ഷണം നിലനിർത്തുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഷോട്ടിന് ഏകദേശം $2 മുതൽ $4…
പുതുപ്പള്ളിയുടെ പുതിയ നായകനും മയാമിയിലേക്ക്: ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ പങ്കെടുക്കും
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനായി മയാമി ഒരുങ്ങിക്കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം പുതുപ്പള്ളിയിലെ പുതിയ നായകൻ ചാണ്ടി ഉമ്മൻ എം.എൽ.എയും സമ്മേളനത്തിൽ പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ശേഷം ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര പരിപാടി കൂടിയാണ് മയാമിയിലെ മാധ്യമ സമ്മേളനം. നവംബര്‍ 2,3,4 തിയതികളില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ ചാണ്ടി ഉമ്മന്റെ സാന്നിധ്യം ഉണ്ടാകും. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് സംഘടന രംഗത്തേക്ക് ഉയര്‍ന്നുവന്ന യുവ നേതാവാണ് ചാണ്ടി ഉമ്മന്‍. ദില്ലിയിലെ പ്രമുഖ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബുരുദ്ധം…
ഓണാഘോഷം 2023 – ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ
സെപ്റ്റംബർ 21 വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിലെ മലയാള വിഭാഗം സൗത്ത് ഏഷ്യ ഇൻസ്റ്റിട്യൂട്ടിന്റെ സ്പോൺസർഷിപ്പോടുകൂടി ഓണാഘോഷം ക്യാംപസിൽ സംഘടിപ്പിച്ചത്. മലയാളം വിദ്യാർത്ഥി സംഘടനയായ ലോങ് ഹോൺ മലയാളി സ്റ്റുഡന്റ്സ് അസോസിയേഷൻ (LMSA) ആണ് ആഘോഷങ്ങളുടെ നേതൃത്വം വഹിച്ചത്. ‘ഫാൾ’ സെമസ്റ്റർ ക്ലാസുകൾ തുടങ്ങിയശേഷമാണ് സാധാരണയായി ഓണാഘോഷങ്ങൾക്ക് ക്യാംപസിൽ സജ്ജീകരണങ്ങൾ ആരംഭിക്കുന്നത്. LMSA യുടെ പ്രസിഡന്റ് ശ്രീമതി ശ്രുതി രാമചന്ദ്രൻ, ട്രെഷറർ ശ്രീ മൈക്കിൾ ബേബി, കമ്മ്യൂണിക്കേഷൻ ഓഫിസർ ശ്രീമതി ശ്രീദേവി ഹരിഹരൻ, ഫാക്കൽറ്റി അഡ്വൈസർ ഡോ. ദർശന മനയത്ത് ശശി എന്നിവരാണ് ആഘോഷങ്ങൾ സജ്ജീകരിച്ചത്. ചീഫ് ഗസ്റ്റ് ആയി എത്തിയത്, അസിസ്റ്റന്റ് ദീൻ ഓഫ് സ്റ്റുഡന്റ്സ് അഫയേർഴ്സ്, ഡോ. ജസ്റ്റിൻ സാമുവേൽ ആയിരുന്നു. ഓണം പോലെ വളരെ പ്രധാനമായ കേരളീയ സംസ്കാരം മറ്റുമുള്ളവർക്കുകൂടി അനുഭവവേദ്യമാക്കിയെടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം തന്റെ പ്രസംഗത്തിൽ…
ഇന്ന് ഗാന്ധി ജയന്തി: പ്രചോദനം നൽകുന്ന ഗാന്ധി ഉദ്ധരണികളും പ്രതിഫലനങ്ങളും
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളും അഹിംസയുടെ ആഗോള പ്രതീകമായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തെ അനുസ്മരിക്കുന്ന ഇന്ത്യയിലെ വാർഷിക ആചരണമാണ് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിനും സമാധാനം, നീതി, സാമൂഹിക പരിഷ്കരണം എന്നിവയുടെ ശാശ്വതമായ പാരമ്പര്യത്തിനും ഗാന്ധിജിയുടെ ശ്രദ്ധേയമായ സംഭാവനകളുടെ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയ്‌ക്ക് വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്ന ഗാന്ധിയുടെ പഠിപ്പിക്കലുകളിലും തത്വങ്ങളിലും ഇന്ത്യക്കാർക്കും ലോകമെമ്പാടുമുള്ള ആളുകൾക്കും ചിന്തിക്കേണ്ട സമയമാണിത്. പ്രാർത്ഥനാ സേവനങ്ങൾ, ആദരാഞ്ജലികൾ, കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ പരിപാടികളാൽ ഗാന്ധി ജയന്തി അടയാളപ്പെടുത്തുന്നു, എല്ലാം അദ്ദേഹത്തിന്റെ ആദർശങ്ങളായ സത്യം, അഹിംസ, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ഗാന്ധി ജയന്തി 2023-ന്റെ ബഹുമാനാർത്ഥം മഹാത്മാഗാന്ധിയിൽ നിന്നുള്ള പത്ത് ചിന്തകളിലൂടെയും ഉദ്ധരണികളിലൂടെയും ഒരെത്തി നോട്ടം: “ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം…
