കൊച്ചി: 2022-23 സാമ്പത്തിക വർഷത്തിൽ ആദ്യമായി 5.35 കോടി രൂപ പ്രവർത്തന ലാഭം കൈവരിക്കാൻ കൊച്ചി മെട്രോയ്ക്ക് കഴിഞ്ഞതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. ഉയർന്ന ശരാശരി പ്രതിദിന യാത്രക്കാർ, പുതിയ സംവിധാനങ്ങൾ, ചെലവ് ചുരുക്കൽ നടപടികൾ എന്നിവ കാരണം ഇത് സാധ്യമായതായി മെട്രോ റെയിൽ ലിമിറ്റഡ് പറഞ്ഞു. 2020-21ൽ 56.56 കോടി രൂപയായിരുന്ന പ്രവർത്തന നഷ്ടം 2021-22ൽ 34.94 കോടിയായി കുറയ്ക്കാൻ കെഎംആർഎല്ലിന് കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവർത്തന ലാഭത്തിലെത്താൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രക്കാർക്കും വേണ്ടിയുള്ള വിവിധ പദ്ധതികൾ, സ്വയം ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കൽ, യാത്രക്കാരെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചാരണങ്ങൾ എന്നിവ വിജയിച്ചതായും മെട്രോ അധികൃതർ വ്യക്തമാക്കി. 2017 ജൂണിലാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ചത്. ആ മാസം 59894 ആളുകളാണ് മെട്രോയിൽ യാത്ര…
Year: 2023
ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ ഒരിറ്റു ചോര ചീന്താതെ (ലേഖനം): ജയൻ വർഗീസ്
ഹോമോ സാപ്പിയൻസ് എന്നറിയപ്പെടുന്ന മനുഷ്യാവസ്ഥയുടെ ചരിത്രത്തിന് ഏകദേശം രണ്ടു ലക്ഷംവർഷങ്ങളുടെ പഴക്കമേയുള്ളുവെന്ന് ശാസ്ത്രം പറയുന്നു. കൃത്യമായിപ്പറഞ്ഞാൽ 190000 വർഷത്തിനും 135000 വർഷത്തിനും ഇടയിലുള്ള ഒരു കാലഘട്ടത്തിലാണ് ആദിമ മനുഷ്യൻ പ്രത്യക്ഷപ്പെട്ടത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ആഫ്രിക്കൻ വൻകരയുടെ എത്യോപ്യൻ മേഖലയിൽ എവിടെടോ ഉടലെടുത്ത ഈ പ്രത്യേക ജീവി വർഗ്ഗത്തിൽനിന്ന് രണ്ടു കാലിൽ എഴുന്നേറ്റു നിന്ന് നടന്നു തുടങ്ങിയവർ വന്നത് മുപ്പത്തഞ്ച് ലക്ഷം വർഷങ്ങൾക്ക്മുൻപായിരുന്നു എന്ന മുൻ നിഗമനം തിരുത്തിക്കുറിച്ചു കൊണ്ടാണ് ഈ പുത്തൻ കാലഗണന. വെട്ടലുംതിരുത്തലും ശാസ്ത്ര നിഗമനങ്ങളുടെ കൂടപ്പിറപ്പ് ആയതു കൊണ്ടു തന്നെ ഇതൊന്നുമല്ലാത്ത പുത്തൻ കാലഗണന ഇനിയും വന്നേക്കാം. അലഞ്ഞ് നടന്ന് ആഹാരം കണ്ടെത്തിയിരുന്ന ആദിമ അവസ്ഥയിൽ നിന്ന് ഒരിടത്ത് നിന്ന് ആഹാരംഉൽപ്പാദിപ്പിക്കാവുന്ന സൂത്രമായ കൃഷി കണ്ടെത്തി പ്രയോഗിച്ചു തുടങ്ങിയിട്ട് പതിനായിരം വർഷങ്ങൾആയിട്ടേയുള്ളുവത്രേ ! എന്നിരുന്നാലും ഈയൊരു വഴിത്തിരിവിന് ശേഷമാണ് മനുഷ്യ മുന്നേറ്റത്തിലെമഹത്തായ…
നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി
ഷിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റീനിയല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. പ്രഡിസന്റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രേയ മഹേഷ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ഏവരേയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ഓണാഘോഷ പരിപാടികള്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച ഏവരോടും നന്ദി അറിയിക്കുകയും ചെയ്തു. പ്രസിഡന്റും മറ്റു ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂവിടല്‍, തിരുവാതിരകളി, വിവിധ നൃത്തനൃത്യങ്ങള്‍, ഗാനാലാപനം, തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ മുഖ്യ സ്്‌പോണ്‍സറും കമ്മറ്റി മെമ്പറുമായ എം.ആര്‍.സി. പിള്ളയെ അനില്‍കുമാര്‍ പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. മറ്റു വിവിധ പരിപാടികള്‍ക്ക് രാജഗോപാലന്‍ നായര്‍ രാധാകൃഷ്ണന്‍ നായര്‍, വിജി നായര്‍, രഘുനാഥന്‍ നായര്‍, സതീശന്‍…
6500 സമ്പന്നരായ ഇന്ത്യക്കാർ ഈ വർഷം രാജ്യം വിടും: റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ മെച്ചപ്പെട്ട തൊഴിലിനായി വിദേശത്തേക്ക് പോകുന്നു. എന്നാൽ ഇതിനെല്ലാം ഇടയിൽ, ഓരോ വർഷവും രാജ്യം വിട്ട് വിദേശത്ത് സ്ഥിരതാമസമാക്കുന്ന നൂറുകണക്കിന് സമ്പന്നർ ഉണ്ട്. പണക്കാർ വിദേശത്ത് പോയി സ്ഥിരതാമസമാക്കുന്നത് പുതിയ കാര്യമല്ല. ഈ വർഷവും ധാരാളം സമ്പന്നരായ ഇന്ത്യക്കാർ രാജ്യം വിട്ടേക്കുമെന്ന് ഒരു റിപ്പോർട്ട് കണക്കാക്കുന്നു. ഈ വർഷം ചൈനയിൽ നിന്നുള്ള ഭൂരിഭാഗം കോടീശ്വരന്മാരും മറ്റ് രാജ്യങ്ങളിൽ പോയി സ്ഥിരതാമസമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇത്തരമൊരു സാഹചര്യത്തിൽ എന്തിനാണ് കോടീശ്വരന്മാർ രാജ്യം വിടുന്നത് എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2023 പ്രകാരം, 6500 ഉയർന്ന ആസ്തിയുള്ള വ്യക്തികൾ 2023-ൽ രാജ്യം വിട്ടേക്കാമെന്നു പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ എണ്ണം കുറവാണെങ്കിലും ഏഴായിരത്തി അഞ്ഞൂറ് പേർ ഇന്ത്യ വിട്ടിരുന്നു.…
ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗോപിനാഥ് മുതുകാടിനെ ആദരിച്ചു
ഡാളസ്: ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗ്ലോബൽ ചാരിറ്റി സെന്റർ ഒരുക്കിയ വിരുന്നിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി അഹോരാർത്ഥം പ്രവർത്തിക്കുന്ന ഡോക്ടർ ഗോപിനാഥ് മുതുകാടിനെ ഗാര്ലാണ്ടിലെ കിയ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ പതിനൊന്നിന് അരങ്ങേറിയ നിറഞ്ഞ സദസ്സിൽ ആദരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പണ ബോധത്തോടെ നടത്തുന്ന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് “ഭിന്നശേഷിക്കാരുടെ പ്രവാചകന്” ഈ അംഗീകാരം ഇന്ത്യക്കാരുടെ ഒരു ഗ്ലോബൽ നെറ്റ്‌വർക്ക് സംഘടന എന്ന നിലയിൽ അമേരിക്കയിൽ വച്ച് നൽകിയത്. സെപ്റ്റംബർ പതിനൊന്നിന് ഒഹായോ യിൽ നിന്നും രാവിലെ ഡി. എഫ്. ഡബ്ല്യൂ എയർപോർട്ടിൽ എത്തിയ മുതുകാടിന് ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യുവും പ്രോഗ്രാം കൂട്ടാളിയായി പ്രവർത്തിച്ച ജിമ്മി കുളങ്ങരയും ഊഷ്മളമായ വരവേൽപ് നൽകിയാണ് സ്വീകരിച്ചത്. ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ലോഗോ പതിച്ച ഫല ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ഇന്ത്യ പ്രസ്സ…
ജാന്‍വി കണ്ടുലയുടെ മരണം; ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ഖേദം രേഖപ്പെടുത്തി
ഷിക്കാഗോ: സിയാറ്റില്‍ പോലീസ് ഓഫീസറുടെ കാറിടിച്ച് ജീവന്‍ പൊലിഞ്ഞ 23-കാരി ജാന്‍വിയുടെ വേര്‍പാടില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ഖേദം അറിയിച്ചു. കൊല്ലപ്പെട്ട ജാന്‍വിയുടെ ജീവന് 11,000 ഡോളര്‍ വിലയിട്ട പോലീസ് ഉദ്യോഗസ്ഥന്റെ നീചവും പൈശാചികവുമായ സംഭാഷണം വളരെ ക്രൂരമായിപ്പോയെന്ന് പ്രസിഡന്റ് സന്തോഷ് നായര്‍ പറഞ്ഞു. ഡാനിയല്‍ ഓഡറല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തു വന്നിരിക്കുന്നത്. ഈ സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ആവശ്യപ്പെട്ടു. നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസ്സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജാന്‍വിയോടുള്ള വംശീയവും, മനുഷ്യത്വരഹിതവും, അധാര്‍മ്മികവുമായ പരാമര്‍ശങ്ങള്‍ക്കും പെരുമാറ്റത്തിനും ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കേണ്ടതാണെന്നും, ഇനിയും ഇതുപോലെയുള്ള നീച പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍…
പ്രധാനമന്ത്രി മോദി ഇന്ന് പൂർവാഞ്ചലിന്റെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പാർലമെന്റ് മണ്ഡലമായ വാരാണസിയിലെയും ഉത്തർപ്രദേശിലെയും ജനങ്ങൾക്ക് 1565 കോടി രൂപയുടെ വികസന പദ്ധതികൾ ശനിയാഴ്ച സമ്മാനിക്കും. വാരാണസിയിലെ ഗഞ്ജരിയിൽ 450 കോടി രൂപ ചെലവിൽ നിർമിക്കുന്ന പൂർവാഞ്ചലിന്റെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. വാരാണസി ഉൾപ്പെടെ സംസ്ഥാനത്തെ 16 അടൽ റസിഡൻഷ്യൽ സ്കൂളുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ക്രിക്കറ്റ് ഇതിഹാസങ്ങൾ എത്തും. സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, കപിൽ ദേവ്, രവി ശാസ്ത്രി തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങൾ എത്തുന്നുണ്ട്. ശിലാസ്ഥാപന ചടങ്ങിന് ശേഷം ക്രിക്കറ്റ് ഇതിഹാസം ശ്രീ കാശി വിശ്വനാഥ് ധാം സന്ദർശിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയനുസരിച്ച് അദ്ദേഹം ഇന്ന് വാരാണസിയിലെത്തും. അഞ്ചര മണിക്കൂറോളം നഗരത്തിലുണ്ടാവുന്ന അദ്ദേഹം മൂന്ന് വ്യത്യസ്ത പരിപാടികളിൽ പങ്കെടുക്കും. 1115…
ബൈഡൻ ഉക്രെയ്‌നിന് 325 മില്യൺ ഡോളർ സൈനിക സഹായം പ്രഖ്യാപിച്ചു
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്നിനായി 325 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചു, ഈ സഹായ പാക്കേജിൽ വ്യോമ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ വാഷിംഗ്ടൺ സന്ദർശനത്തിനിടെയാണ് ബൈഡൻ പാക്കേജ് പ്രഖ്യാപിച്ചത്. കൌണ്ടർ എയർസ്ട്രൈക്ക് സംവിധാനങ്ങൾ, ഇരട്ട-ഉദ്ദേശ്യ നൂതന പരമ്പരാഗത യുദ്ധോപകരണങ്ങൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് പെന്റഗൺ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, പാക്കേജിൽ 300 കിലോമീറ്റർ വരെ ആക്രമണം നടത്താൻ കഴിയുന്ന ദീർഘദൂര എടിഎസിഎംഎസ് മിസൈലുകൾ ഉൾപ്പെടുത്തിയിട്ടില്ല. ഉക്രെയ്‌നിന് കൂടുതൽ സഹായം നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സെലെൻസ്‌കി നേരത്തെ ബൈഡൻ, യുഎസ് കോൺഗ്രസ് അംഗങ്ങൾ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചില റിപ്പബ്ലിക്കൻ പ്രതിനിധികളുടെ എതിർപ്പുകൾ അവഗണിച്ച് ഉക്രെയ്നിനായി കോൺഗ്രസ് അംഗീകരിക്കണമെന്ന് ബൈഡൻ ആഗ്രഹിക്കുന്ന 24 ബില്യൺ…
ഞാൻ മഹാത്മാഗാന്ധിയുടെ ഹിന്ദുവാണ്, മോദിയുടെ ഹിന്ദുവല്ല: ഒഐസിസി ഹൂസ്റ്റൺ സമ്മളനത്തിൽ രമേശ് ചെന്നിത്തല
ഹൂസ്റ്റണ്‍: ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് രമേശ് ചെന്നിത്തല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത രമേശ് ചെന്നിത്തലയ്ക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എയുടെ (ഒഐസിസി യൂഎസ്എ) നേതൃത്വത്തില്‍ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബർ 22 നു വ്യാഴാഴ്ച വൈകുന്നേരം സ്റ്റാഫോഡിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിലായിരുന്നു സ്വീകരണ ചടങ്ങുകൾ. എല്ലാ മതങ്ങളേയും അംഗീകരിക്കുകയും അതില്‍ വിശ്വാസിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് നമ്മുടേത്. എന്നാല്‍ അതെല്ലാം തകര്‍ത്തെറിഞ്ഞ് മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം വര്‍ഗീയതയാണെന്ന് വിശ്വസിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നത് ദു:ഖകരമാണ്. ന്യൂനപക്ഷത്തെ ചൂഷണം ചെയ്തും മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചും നീങ്ങുന്ന വെല്ലുവിളിയെ ഒറ്റക്കെട്ടായി നമുക്ക് നേരിടണം. മതേതരത്വമെന്ന ഇന്ത്യന്‍ മൂല്യത്തെ…
രാശിഫലം ( 23-09-2023 ശനി)
ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യ ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ഇന്ന് താല്‍പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢതരമാകും. കന്നി: ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പ്പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ നിങ്ങളനുഭവിക്കുന്ന സ്വൈര്യക്കേടിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ…
