ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 2 മുതല്‍ 6 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ 2, വെള്ളി വൈകുന്നേരം 6:00 ന് ഷിക്കാഗോ സെന്റ് തോമസ് രൂപതാ അധ്യക്ഷൻ മാര്‍ ജോയ് ആലപ്പാട്ട് കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റെവ. ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരുമായിരിക്കും. സേക്രഡ് ഹാര്‍ട്ട് യൂത്ത് ഗായകസംഘം തിരുനാൾ ഗാനങ്ങൾ ആലപിക്കും. മാര്‍. ജോയ് ആലപ്പാട്ട് പിതാവ് തിരുന്നാള്‍ സന്ദേശം നല്‍കും. ഇതേ തുടര്‍ന്ന് മതബോധന ദിനം കുട്ടികളുടെ വിവിധ ഇനം…
Year: 2023
അത്യപൂർവ ചരിത്ര സംഗമത്തിന് രാഹുൽ ഗാന്ധിക് വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്
ന്യൂയോർക്ക് :അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചു വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക് വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ കമ്മിറ്റി.രാഹുൽജിയുടെ പൊതു പരിപാടികളിൽ പ്രവേശനം സൗജന്യമാണെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്തു പങ്കെടുക്കുന്നവർ മുൻകൂട്ടി റെജിസ്റ്റർചെയ്യണമെന്നു ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അറിയിച്ചിട്ടുണ്ട് . സന്ദർശന പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടേയും പങ്കാളിത്വവും പിന്തുണയും ഉറപ്പു വരുത്തുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. കർണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ വർഗീയ ശക്തികൾക്കെതിരായ കോൺഗ്രസിൻ്റെ കരുത്ത് കാട്ടിത്തന്നു കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്. മെയ് 30 നു കാലിഫോര്ണിയയിൽ ആരംഭിച്ചു…
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
ബോസ്റ്റൺ : 2024 ഓഗസ്റ്റിൽ ബോസ്റ്റണിൽ വെച്ച് നടത്തപ്പെടുന്ന ഐപിസി ഫാമിലി കോൺഫറൻസിന്റെ നാഷണൽ യൂത്ത് കോർഡിനേറ്ററായി ഡോ. മിനു ജോർജിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിയമിച്ചു. ന്യൂയോർക്ക് ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസ്, ന്യൂയോർക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് അപ്സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തു. ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ യൂത്ത് ഡയറക്ടറായും, യൂത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും സീനിയർ പാസ്റ്ററായിരുന്ന ജി.ജി വർഗീസിന്റെ പരിഭാഷകനായി പരിശീലനം ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിലെ PYFA യുടെ യൂത്ത് കോർഡിനേറ്ററായിരുന്നു. ഒക്കലഹോമയിലെ പ്രമുഖ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റിസ് സ്പെഷ്യലിസ്റ്റുമായ ഡോ. ജോർജ്ജ്, യൂണിവേഴ്സിറ്റി ഓഫ് ഒക്ലഹോമ കോളേജ് ഓഫ് മെഡിസിൻ അസോസിയേറ്റ് പ്രൊഫസറായും പ്രവർത്തിക്കുന്നു. ഒക്ലഹോമ ഐപിസി ഹെബ്രോണിലെ സജീവ അംഗമാണ്. യൂത്ത് ഡയറക്ടറായും സൺഡേ സ്കൂൾ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. സീനിയർ പാസ്റ്ററായ ഷിബു…
ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പദ്ധതി യു എസ് ജനപ്രതിനിധി സഭ തടഞ്ഞു
വാഷിംഗ്‌ടൺ: ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പരിപാടി തടയുന്നതിനുള്ള നടപടി യു എസ് ഹൗസ് പാസാക്കി. ഇതുസംബന്ധിച്ചുള്ള നിയമനിർമ്മാണം 218-203 വോട്ടിനു പാസാക്കി, . പ്രസിഡന്റ് ജോ ബൈഡന്റെ വിദ്യാർത്ഥി കടാശ്വാസ പദ്ധതി തടയുന്നതിനുള്ള റിപ്പബ്ലിക്കൻ നടപടി പാസാക്കുന്നതിന് ജനപ്രതിനിധി സഭ ബുധനാഴ്ചയാണ് വോട്ട് ചെയ്തത് . , പ്രധാനമായും പാർട്ടി ലൈനുകളിൽ, രണ്ട് ഡെമോക്രാറ്റുകൾ – മെയ്നിലെ ജനപ്രീതിയാർജ്ജിച്ച ജാരെഡ് ഗോൾഡൻ, വാഷിംഗ്ടണിലെ മേരി ഗ്ലൂസെൻകാമ്പ് പെരസ് – എന്നിവർ റിപ്പബ്ലിക്കൻമാരോടൊപ്പം ഈ നടപടിയെ പിന്തുണച്ചു. എന്നാൽ ഡെമോക്രാറ്റിക് നിയന്ത്രിത സെനറ്റിൽ ഈ നടപടി അംഗീകരിക്കാൻ സാധ്യതയില്ല. 10,000 ഡോളറിനും 20,000 ഡോളറിനും ഇടയിൽ വരുമാനം നിശ്ചിത നിലവാരത്തിൽ താഴെയുള്ളവരോ പെൽ ഗ്രാന്റ് ലഭിച്ചവരോ ആയ വായ്പക്കാർക്ക് 10,000 ഡോളറിനും 20,000 ഡോളറിനും ഇടയിലുള്ള വായ്പകൾ റദ്ദാക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ പരിപാടി ഈ നിയമനിർമ്മാണം റദ്ദാക്കും. ലോൺ പേയ്‌മെന്റുകളുടെയും…
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും മെയ് 28ന്
വാഷിംഗ്‌ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്‌ടൺ ഡി സി ക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിൻറെ സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മെയ് 28 നിർവഹിക്കപ്പെടുന്നു. രാവിലെ 11 30 ന് 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും ശിവഗിരി മഠത്തിലെ സന്യാസി ശ്രെഷ്ഠരായ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ശങ്കരാനന്ദ സ്വാമികൾ എന്നിവർ സഹ കാർമികത്വം വഹിക്കും
Former Ambassador T.P. Sreenivasan talks on the Emerging World Order in New York – The world is in transition between an order that has diminished and an order yet to take shape
Former Indian Ambassador T.P. Sreenivasan was hosted at a dinner/talk by the Global Organization of People of Indian Origin (GOPIO) and Bharatiya Vidya Bhavan in New York City on May 18th at the Bhavan’s Romanti Auditorium in New York on May 18, 2023.. The program started with an introduction of the Bhavan by Bhavan’s Operations Manager Minesh Patel followed by remarks on the history of the Bhavan in USA by its Chairman Dr. Navin Mehta. GOPIO Chairman Dr. Thomas Abraham welcomed everyone on behalf of GOPIO and its chapters and spoke…
ശിൽപശാല സംഘടിപ്പിച്ചു
കൾച്ചറൽ ഫോറം വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ സോഷ്യല്‍ മീഡിയ ആക്ടിവിസം എങ്ങനെ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ ശിൽപശാല സംഘടിപ്പിച്ചു.’പോസ്റ്റ് ഇറ്റ് നൌ’ എന്ന തലക്കെട്ടിൽ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ സ്ത്രീകൾക്ക് മാത്രമായി നടന്ന പരിപാടിക്ക് വുമൺ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഫൌസിയ ആരിഫ് നേതൃത്വം നൽകി.നീതിയെക്കുറിച്ച് സംസാരിക്കുന്നിടത്തുനിന്നാണ് ആക്ടിവിസം ആരംഭിക്കുന്നതെന്നും സോഷ്യല്‍ മീഡിയ കാലത്തെ ഫേക്ക് ആക്ടിവിസത്തെയും പ്രൊപഗണ്ട രാഷ്ട്രീയത്തെയും കൃത്യമായി തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റും വുമൺ എംപവർമെൻ്റ് ഇൻചാർജുമായ സജ്ന സാക്കി അധ്യക്ഷത വഹിച്ചു. ഫൌസിയ ആരിഫിനുള്ള കൾച്ചറൽ ഫോറത്തിൻ്റെ സ്നേഹോപഹാരം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് സജ്ന സാക്കി കൈമാറി.നജ്ല നജീബ് ഗാനമാലപിച്ചു.കൾച്ചറൽ ഫോറം മുൻ സെക്രട്ടറി ഷാഹിദ ജലീൽ ,മുഫീദ അഹദ്,ജഫ് ല ഹമീദുദ്ദീൻ,സകീന അബ്ദുല്ല,സന നസീം തുടങ്ങിയവർ ചർച്ചയിൽ…
അല്പം സീരിയസ് ലുക്കിൽ മമ്മൂട്ടിയും ജ്യോതികയും; കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി
ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം വർഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെ പോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അല്പം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്നു നേരത്തെ തെന്നിന്ത്യൻ താരം സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ഓരോ സിനിമാസ്വാദകനും. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,അലിസ്റ്റർ അലക്സ്, അനഘ…
മണിപ്പൂരിൽ വീണ്ടും അക്രമം; മന്ത്രിയുടെ വീടും കത്തിച്ചു; വെടിയേറ്റ് ഒരാൾ മരിച്ചു
മണിപ്പൂരിലെ പലയിടത്തും വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. വിഷ്ണുപുരിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വീട് കത്തിച്ചു. അതേസമയം വെടിയേറ്റ് ഒരാൾ മരിച്ചു. നിരവധി വീടുകൾ അഗ്നിക്കിരയായി. മണിപ്പൂരിലെ അക്രമങ്ങൾക്ക് അവസാനമില്ല. മെയ്‌തേയ് സമുദായത്തിന് എസ്ടി പദവി നൽകിയതിനെതിരെ മെയ് മൂന്നിന് അക്രമം ആരംഭിച്ചിട്ട് 21 ദിവസം പിന്നിട്ടു. ദിവസങ്ങൾക്ക് ശേഷം കർഫ്യൂവിന് ഇളവ് നൽകിയെങ്കിലും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ബുധനാഴ്ചയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഗോവിന്ദാസ് കൊണ്ടോയിജത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ബിഷ്ണുപൂർ ജില്ലയിലെ ട്രോംഗ്ലാവോബി ഗ്രാമത്തിലും അക്രമം നടന്നു. അക്രമ സംഭവത്തിൽ ഒരാൾ മരിച്ചു. ഇന്ന് (വ്യാഴാഴ്ച) ബിജെപി എംഎൽഎ ഗുവാഹത്തിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ഈ ദിവസങ്ങളിൽ അമിത് ഷാ മണിപ്പൂർ പര്യടനത്തിലാണ്. അക്രമത്തിനിടെ തോയ്ജാം ചന്ദ്രിമണി എന്ന യുവാവിന് വെടിയേറ്റതായാണ് വിവരം. ചന്ദ്രമണി പിന്നീട് മരണത്തിന് കീഴടങ്ങി.…
പുതിയ പാർലമെന്റ് ഹൗസിൽ ആയിരം വർഷത്തെ ചരിത്രം, ചാണക്യൻ മുതൽ അംബേദ്കർ വരെയുള്ള വിഗ്രഹങ്ങൾ
6 ഗേറ്റുകളിലും പൊതുവഴികളിലും അലങ്കരിച്ച കലയുടെ ദൃശ്യങ്ങൾ കാണുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധിക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങളും ഇവിടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി: ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ പാർലമെന്റ് മന്ദിരം മോടി പിടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പുതിയ കെട്ടിടത്തിൽ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കപ്പെടുമെന്ന് മാത്രമല്ല, ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. പാർലമെന്റ് അംഗങ്ങൾക്ക് പുറമെ സാധാരണ പൗരന്മാർക്കും രാജ്യത്തിന്റെ സംസ്കാരവും കലയും അറിയാൻ കഴിയും. കെട്ടിടത്തിന് മൂന്ന് പ്രവേശന കവാടങ്ങളുണ്ടാകും എന്നതാണ് പ്രത്യേകത. അകത്തെ കാഴ്ച 6 ഗേറ്റുകളിലും പൊതുവഴികളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന അലങ്കരിച്ച കലാരൂപങ്ങൾ കാണുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് ആരാധിക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങളും ഇവിടെ കാണുമെന്ന് അവര്‍ പറഞ്ഞു. ഗരുഡ, ഗജ, അശ്വ,…
