വാഷിംഗ്ടൺ: മാരകമായ കാർ സ്ഫോടനത്തിന് വേദിയായ നയാഗ്ര റെയിന്‍ബോ പാലത്തിലുള്ള യുഎസ്-കാനഡ അതിർത്തി ക്രോസിംഗ് വ്യാഴാഴ്ച വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു. തലേദിവസം (ബുധനാഴ്ച), അതിവേഗത്തിൽ സഞ്ചരിച്ച ഒരു കാർ റെയിൻബോ ബ്രിഡ്ജിലെ ചെക്ക്‌പോയിന്റ് ബാരിയറിൽ ഇടിച്ച് പൊട്ടിത്തെറിച്ചിരുന്നു. രണ്ടു പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് അതിർത്തി അടയ്ക്കുകയും വൻ സുരക്ഷാ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 400 മൈൽ (640 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി നടന്ന സ്ഫോടനത്തിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് പ്രാദേശിക എഫ്ബിഐ ഫീൽഡ് ഓഫീസ് നിഗമനം ചെയ്തു. നയാഗ്രയിലെ റെയിൻബോ ബ്രിഡ്ജ് പോർട്ട് ഓഫ് എൻട്രിയിൽ യാത്രക്കാരുടെ ഗതാഗതത്തിനായി സാധാരണ പ്രവർത്തനങ്ങൾ ഇപ്പോൾ പുനരാരംഭിച്ചതായി കനേഡിയന്‍ ബോർഡർ സർവീസസ് ഏജൻസി പറഞ്ഞു. ഏറ്റവും തിരക്കേറിയ യുഎസ് യാത്രാ ദിനങ്ങളിലൊന്നായ താങ്ക്സ് ഗിവിംഗ് അവധിയുടെ തലേ ദിവസം ദശലക്ഷക്കണക്കിന് അമേരിക്കക്കാർ റോഡു…
Year: 2023
പി.സി. മാത്യുവിന് ഗാർലാൻഡ് സിറ്റി കൗൺസിൽ അംഗീകാരം
ഡാളസ്: ഗാർലാൻഡ് സിറ്റിയുടെ മികച്ച സിവിക് സെർവീസിനുള്ള അവാർഡ് നൽകി പി. സി. മാത്യുവിനെ ഗാർലാൻഡ് സിറ്റി കൌൺസിൽ ആദരിച്ചു. ഗാർലാൻഡ് സിറ്റി കൗൺസിലിന്റെ “ഗാർലാൻഡ് റീഇമാജിൻഡ്” എന്ന് പേരിട്ടു നടത്തിയ വാർഷീക ഡിന്നർ പാർട്ടിയിൽ ഗാർലാൻഡ് സിറ്റിയുടെ വിവിധ ബോർഡുഅംഗങ്ങളുടെയും കമ്മീഷൻ അംഗങ്ങളുടെയൂം സിറ്റി കൗൺസിലിന്റെയും സംയുക്ത സാന്നിധ്യത്തിലാണ് മേയർ സ്കോട്ട് ലെമേ പ്ലാക് നൽകിയത്. കഴിഞ്ഞ വര്ഷം മുതൽ ഈ വര്ഷം വരെ എൻവിറോൺമെന്റൽ ആൻഡ് കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡിൽ അനുഷ്ടിച്ച സേവനത്തിനാണ് അംഗീകാരം നൽകിയത്. തന്റെ നേതൃത്വത്തിൽ നടത്തിയ “ആൻ ഓത്ത് ഫോർ സർവൈവൽ” (മലയാളത്തിൽ ‘ഉണർവ്) എന്ന പരിസ്ഥിതി സംരക്ഷണ അവബോധ വല്കരണ ഹൃസ്വ ചിത്രം ബോർഡ് മീറ്റിംഗിൽ പ്രദര്ശപ്പിക്കുകയും ബോർഡിൻറെ അനുമോദനം നേടുകയും ചെയ്തിരുന്നു. മലയാളി സംഘടനകളിലൂടെ പ്രവർത്തിച്ചു ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ എന്ന സഘടനക്കു രൂപം നൽകി സാമൂഹ്യ…
ഹോളിവുഡ് താരം ഫോക്‌സിനെതിരെ വീണ്ടും ലൈംഗികാരോപണം
ഹോളിവുഡ് താരം ജാമി ഫോക്‌സ് പുതിയ പ്രതിസന്ധിയിൽ. ഓസ്‌കാർ ജേതാവ് ജാമി ഫോക്‌സ് 2015ൽ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കോടതി രേഖകളിൽ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. 2015 ഓഗസ്റ്റിൽ ന്യൂയോർക്ക് സിറ്റിയിലെ ക്യാച്ച് റസ്‌റ്റോറന്റിന്റെ ടെറസില്‍ വെച്ച് ഫോക്‌സ് തന്നെ ആക്രമിച്ചതായി യുവതി ആരോപിച്ചു. ആളൊഴിഞ്ഞ ഒരു കോണിലേക്ക് തന്നെ കൊണ്ടുപോയ ശേഷം, ഫോക്സ് തന്റെ അനുവാദമില്ലാതെ സ്വകാര്യ ഭാഗങ്ങളിൽ മനപ്പൂർവ്വം സ്പർശിക്കുകയും ബലപ്രയോഗം നടത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ഒരു സെക്യൂരിറ്റി ജീവനക്കാരൻ പീഡനം നടക്കുന്നത് കണ്ടെങ്കിലും ഇടപെട്ടില്ലെന്നും പറയുന്നു. ഒരു സുഹൃത്ത് സംഭവം കണ്ടപ്പോൾ തന്റെ രക്ഷയ്ക്കെത്തിയതായും യുവതി പറഞ്ഞു. ആക്രമണത്തിന് ശേഷം യുവതിക്ക് ചികിത്സയ്ക്കായി ആശുപത്രിയിൽ പോകേണ്ടി വന്നതായും ഹർജിയിൽ ആരോപിക്കുന്നുണ്ട്. വേദന, കഷ്ടപ്പാട്, വൈകാരിക ക്ലേശം, ഉത്കണ്ഠ, അപമാനം എന്നിവയ്ക്കാണ് യുവതി…
നീറോ ചക്രവർത്തിയെ പോലും ലജ്ജിപ്പിച്ച ഇരട്ട ചങ്കൻ
റോമാ നഗരം കത്തിയെരിയുമ്പോൾ കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്നു വീണ വായിച്ച രസിച്ച നീറോ ചക്രവർത്തിയെ കുറിച്ചുള്ള ഓർമ്മകളാണ് ഈയിടെയുണ്ടായ ചില സംഭവങ്ങൾ കേൾക്കുകയും കാണുകയും ചെയ്തപ്പോൾ എന്നിൽ അങ്കുരിച്ചത് .ഇരുവശങ്ങളിലും ഊരിപ്പിടിച്ച വാളിന് ഇടയിലൂടെ കടന്നു പോകുമ്പോൾ രണ്ട് കൈകളും കൂട്ടിയിടിച്ച് പ്രത്യേക ശബ്ദമുണ്ടാക്കി എതിരാളികളെ ഭയപ്പെടുത്തുകയും തുരത്തി ഓടിക്കുകയും ചെയ്തുവെന്ന നമ്മുടെ ഇരട്ടചങ്കന്റെ പ്രസ്താവനയായിരുന്നു അതിനു അടിസ്ഥാനം.നീറോ ചക്രവർത്തി ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഒരു പക്ഷേ ഈ മഹാന്റെ മുൻപിൽ ലജ്ജിച്ചു തല താഴ്ത്തുമായിരുന്നു എന്നാണ് എന്റെ വിശ്വാസം രണ്ടു തവണ അധികാര സോപാനത്തിലെത്തിച്ച മലയാളി വോട്ടർമാരുടെ നീറുന്ന നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിന് കേരളം മുഴുവൻ ഇളക്കി മറിച്ചു നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ,മുഖ്യ മന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ആഡംബര ബസ്സ് കടന്നുപോകുമ്പോളാണ് സംഭവം .റോഡിനു വശത്തുള്ള നടപ്പാതയിൽ നിന്നും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്…
മുയ്തു ഹാജി (മാനു) നിര്യാതനായി
തിരൂര്‍: പഴംകുളങ്ങര സ്വദേശി പരേതനായ കുന്നത്ത് പറമ്പില്‍ കുഞ്ഞികമ്മു മകന്‍ മുയ്തു ഹാജി (മാനു – 67) 23.11.2023 ന് നിര്യാതനായി. ഭാര്യ : സുഹറ. മക്കള്‍ : സത്താര്‍, സക്കീര്‍, സുഹൈല്‍, സയ്യിദ്, സഫീന. മരുമക്കള്‍ : സജീര്‍, റംസീന, അസീന, റബീഹ, റിമ. സഹോദരങ്ങള്‍ : ബീരാന്‍കുട്ടി, പരേതനായ മുഹമ്മദ് കുട്ടി, ഫാത്തിമ, നഫീസു, ആയിശുമ്മു.
മോദിക്കെതിരെ ‘ജൈബ് കത്ര’, ‘പനൗട്ടി’ എന്നീ പരാമർശങ്ങള്‍ പ്രയോഗിച്ചതിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. രാജസ്ഥാനിലെ ബാർമറിൽ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുല്‍ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പരാതിയെ തുടർന്നാണ് നോട്ടീസ്. ഒരു പ്രധാനമന്ത്രിയെ ‘ജൈബ് കത്ര’ (പോക്കറ്റടിക്കാരന്‍) യോട് ഉപമിക്കുകയും ‘പനോട്ടി’ (ദുശ്ശകുനം) എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ വളരെ മുതിർന്ന നേതാവിന് യോഗ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. നവംബർ 25 ന് തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ ഹാജരാകാനാണ് സമന്‍സ് അയച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുലിന്റെ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് പരാതി. “പോക്കറ്റടിക്കാരൻ ഒരിക്കലും ഒറ്റയ്ക്ക് വരില്ല, മൂന്ന് പേരായിരിക്കും വരിക. ഒരാൾ മുന്നിൽ നിന്ന് വരുന്നു, ഒരാൾ പിന്നിലും മറ്റൊരാള്‍ ദൂരെ നിന്നും വരുന്നു. മുന്നില്‍ നിന്ന് വരുന്ന ആള്‍…
ഗാസയിലെ അൽ-ഷിഫ ആശുപത്രി ഡയറക്ടറെ ഇസ്രായേൽ പ്രതിരോധ സേന അറസ്റ്റ് ചെയ്തു
ടെൽ അവീവ്: ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യാഴാഴ്ച ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് അബു സെലമ്യയെയും ഉപരോധിച്ച എൻക്ലേവിലെ ഏറ്റവും വലിയ മെഡിക്കൽ സ്ഥാപനത്തിലെ മറ്റു ചില ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ഒക്ടോബർ 27 ന് ഗാസയിൽ ഇസ്രായേൽ സൈന്യം ആരംഭിച്ച ആക്രമണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് ഈ ആശുപത്രി. ഹമാസ് തീവ്രവാദി സംഘം അൽ-ഷിഫയുടെ കീഴിൽ ഒരു കമാൻഡ് സെന്റർ നടത്തുന്നുണ്ടെന്നും ആശുപത്രിക്കുള്ളിൽ നിരവധി ടണൽ എൻട്രി പോയിന്റുകളുള്ള മെഡിക്കൽ കോംപ്ലക്‌സ് അടിസ്ഥാനമായി ഉപയോഗിക്കുന്നുണ്ടെന്നും ഐഡിഎഫ് പറഞ്ഞു. എന്നാല്‍, ആരോപണങ്ങൾ തീവ്രവാദ ഗ്രൂപ്പും ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും ആശുപത്രി അധികൃതരും ആവർത്തിച്ച് നിഷേധിച്ചു. ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരെ ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഐഡിഎഫ് നിരവധി പ്രസ്താവനകളിൽ അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച അൽ-ഷിഫ ആശുപത്രിക്ക് സമീപം മൃതദേഹം കണ്ടെത്തിയ 19 കാരനായ കോർപ്പറൽ നോ…
വെള്ളിയാഴ്ചയ്ക്ക് മുമ്പ് വെടിനിർത്തൽ ഇല്ല; ബന്ദികളെ മോചിപ്പിക്കുകയുമില്ലെന്ന് ഇസ്രായേൽ
പലസ്തീൻ, ഇസ്രായേൽ തടവുകാരുടെ കുടുംബങ്ങളും തകർന്ന ഗാസ മുനമ്പിലെ താമസക്കാരും വെടിനിർത്തൽ നടപ്പാക്കുന്നതിനായി കാത്തിരിക്കുമ്പോൾ, നവംബർ 24 വെള്ളിയാഴ്ചയ്ക്ക് മുമ്പ് വെടിനിർത്തലും സ്ട്രിപ്പിലെ ബന്ദികളെ മോചിപ്പിക്കലും ഉണ്ടാകില്ലെന്ന് ഇസ്രായേൽ അധികൃതർ പ്രഖ്യാപിച്ചു. ഗാസയിൽ ബന്ദികളാക്കിയ ആരെയും വെള്ളിയാഴ്ചയ്ക്ക് മുമ്പ് മോചിപ്പിക്കില്ലെന്ന് നവംബർ 22 ബുധനാഴ്ച വൈകുന്നേരം ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ തടസ്സമില്ലാതെ തുടരുകയാണ്. “റിലീസിന്റെ ആരംഭം കക്ഷികൾ തമ്മിലുള്ള യഥാർത്ഥ കരാർ പ്രകാരമായിരിക്കും, വെള്ളിയാഴ്ചയ്ക്ക് മുമ്പല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ തടവുകാരെയും വിട്ടയക്കുന്ന നവംബർ 23 വ്യാഴാഴ്ച നാല് ദിവസത്തെ വെടിനിർത്തലിന് പിന്നാലെയാണ് പ്രഖ്യാപനം. ഗാസയിൽ 50 ബന്ദികളേയും ഇസ്രായേൽ ജയിലുകളിൽ നിന്ന് 150 പേരെയും മോചിപ്പിക്കാൻ ഫലസ്തീനികളെ അനുവദിച്ചുകൊണ്ട് ഇസ്രായേലും ഹമാസും യുദ്ധത്തിന്റെ 47-ാം ദിവസം നാല് ദിവസത്തെ വെടിനിർത്തൽ കരാറിലെത്തി. ഖത്തറി,…
നവകേരള സദസ്: എല്ലാ വീടുകളിലും വിളക്ക് തെളിയിക്കണമെന്ന് പഞ്ചായത്തിന്റെ ഉത്തരവ്
കോഴിക്കോട്: നവകേരള സദസിന്റെ ഭാഗമായി പുറമേരി പഞ്ചായത്ത് നിവാസികൾ വീടുകളിലെ വിളക്കുകൾ തെളിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. നവകേരള സദസ് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മേമുണ്ടയിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് വൈകിട്ട് 6.30ന് വീടുകളിൽ വിളക്ക് തെളിയിക്കണമെന്ന നിർദേശം നൽകിയത്. അതേ സമയം 25ന് കൊയിലാണ്ടിയിൽ നടക്കാനിരിക്കുന്ന നവകേരള സദസിന് മുന്നോടിയായി കൊയിലാണ്ടി മുനിസിപ്പാലിറ്റി പരിധിയിലെ എല്ലാ സ്ഥാപനങ്ങളും ഇന്ന് മുതൽ പരിപാടി വരെ വൈദ്യുത ദീപാലങ്കാരങ്ങൾ കൊണ്ട് പ്രകാശിപ്പിക്കണമെന്ന് കൊയിലാണ്ടി നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി. കൂടാതെ, പ്രോഗ്രാമിനുള്ള തയ്യാറെടുപ്പിനായി സ്ഥാപനങ്ങൾക്ക് അവരുടെ മുൻഭാഗങ്ങളും പരിസരങ്ങളും വൃത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെയും ചെയർപേഴ്‌സന്റെയും പേരിലാണ് നോട്ടീസ്. അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശം വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ജീവനക്കാരെ അണിനിരത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ വകുപ്പ് മേധാവികൾക്ക് പ്രസിഡന്റ് കത്ത് നൽകി. പ്രസിഡന്റിന്റെ നിർദ്ദേശം…
നിശാപാർട്ടികളില്‍ എംഡിഎംഎ വിതരണം; ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും അറസ്റ്റിൽ
കൊച്ചി: രാത്രി പാർട്ടികൾക്കായി സ്വകാര്യ റിസോർട്ടുകളിലും ആഡംബര ഹോട്ടലുകളിലും എംഡിഎംഎ വിൽപന നടത്തിയ മൂന്ന് പേർ കൊച്ചിയിൽ പിടിയിലായി. മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇടനിലക്കാരനെയും എക്സൈസ് പിടികൂടി. ഇവരില്‍ നിന്ന് 7.5 ഗ്രാം എംഡിഎംഎയും, 1,05,000 രൂപയും, മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് പ്രസിഡന്റ് പടമുഗള്‍ സ്വദേശി ഒഎം സലാഹുദ്ദീൻ (35), പാലക്കാട് സ്വദേശി അമീർ അബ്ദുൾ ഖാദർ (27), കോട്ടയം സ്വദേശി അർഫാസ് ഷെരീദ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇടനിലക്കാരനെ പോലീസ് പിടികൂടിയതിനെ തുടർന്നാണ് മൂന്നുപേരും അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. മയക്കുമരുന്ന് കടത്തുന്നതിന് ഒരൊറ്റ വാഹനത്തിന് പകരം ഒന്നിലധികം വാഹനങ്ങൾ ഉപയോഗിക്കുന്ന തന്ത്രമാണ് അവർ സ്വീകരിച്ചത്.
