കാർ സ്‌ഫോടനത്തെ തുടർന്ന് അടച്ച നയാഗ്ര റെയിന്‍ബോ പാലത്തിലെ യുഎസ്-കാനഡ അതിർത്തി വീണ്ടും തുറന്നു

വാഷിംഗ്ടൺ: മാരകമായ കാർ സ്ഫോടനത്തിന് വേദിയായ നയാഗ്ര റെയിന്‍ബോ പാലത്തിലുള്ള യുഎസ്-കാനഡ അതിർത്തി ക്രോസിംഗ് വ്യാഴാഴ്ച വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു.

തലേദിവസം (ബുധനാഴ്ച), അതിവേഗത്തിൽ സഞ്ചരിച്ച ഒരു കാർ റെയിൻബോ ബ്രിഡ്ജിലെ ചെക്ക്‌പോയിന്റ് ബാരിയറിൽ ഇടിച്ച് പൊട്ടിത്തെറിച്ചിരുന്നു. രണ്ടു പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് അതിർത്തി അടയ്ക്കുകയും വൻ സുരക്ഷാ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 400 മൈൽ (640 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി നടന്ന സ്ഫോടനത്തിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് പ്രാദേശിക എഫ്ബിഐ ഫീൽഡ് ഓഫീസ് നിഗമനം ചെയ്തു.

നയാഗ്രയിലെ റെയിൻബോ ബ്രിഡ്ജ് പോർട്ട് ഓഫ് എൻട്രിയിൽ യാത്രക്കാരുടെ ഗതാഗതത്തിനായി സാധാരണ പ്രവർത്തനങ്ങൾ ഇപ്പോൾ പുനരാരംഭിച്ചതായി കനേഡിയന്‍ ബോർഡർ സർവീസസ് ഏജൻസി പറഞ്ഞു.

ഏറ്റവും തിരക്കേറിയ യുഎസ് യാത്രാ ദിനങ്ങളിലൊന്നായ താങ്ക്സ് ഗിവിംഗ് അവധിയുടെ തലേ ദിവസം ദശലക്ഷക്കണക്കിന് അമേരിക്കക്കാർ റോഡു മാര്‍ഗവും വിമാനമാര്‍ഗവും യാത്ര ചെയ്യുമ്പോഴായിരുന്നു ഈ സംഭവം നടന്നത്.

റെയിൻബോ ബ്രിഡ്ജ് – കാനഡയ്ക്കും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനും ഇടയിൽ ഏറ്റവും കൂടുതൽ തിരക്കേറിയ ചെക്ക്പോസ്റ്റ് ക്രോസിംഗുകളിൽ ഒന്നാണ് – 16 വാഹന പാതകൾ ഉണ്ട്, സാധാരണ 24 മണിക്കൂറും തുറന്നിരിക്കും.

സംഭവത്തെത്തുടർന്ന് 14 പാതകളിൽ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ചതായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു.

A vehicle burns at the Rainbow Bridge U.S. border crossing with Canada, in Niagara Falls, New York, U.S. November 22, 2023 in a still image from video. Courtesy Saleman Alwishah via REUTERS
THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT TPX IMAGES OF THE DAY
Print Friendly, PDF & Email

Leave a Comment

More News