വിറാൾ മലയാളി കമ്മ്യൂണിറ്റി പുതു വത്സര സംഗമം നടത്തി

ലിവർപൂൾ : വിറാൾ മലയാളി കമ്മ്യൂണിറ്റി നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ നടത്തപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം വിറാൾ മേയർ ജെറി വില്യംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വിറാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻറ് ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. മേയർറെസ് അയറിൻ വില്യംസ്, സെക്രട്ടറി സിബി സാം തോട്ടത്തിൽ, അലക്സ് തോമസ്, ഷൈനി ബിജു, മനോജ് തോമസ് ഓലിക്കൽ, ലസിത ബേസിൽ, ഷിബി ലോനപ്പൻ, ലിൻസൺ ലിവിങ്സ്റ്റൺ, നോയൽ ആന്റോ, പ്രീതി ദിലീപ്, ബിനോയ് ജോൺ, സോണി ജിബു, ജൂബി ജോഷി എന്നിവർ സന്നിഹിതരായിരുന്നു. വിറാൾലിൽ ഉള്ള മുഴുവൻ മലയാളികൾക്കും സൗജന്യമായി നൽകുന്ന കലണ്ടറിന്റെ പ്രകാശനവും മേയർ നടത്തി. ഉദ്ഘാടന പ്രസംഗത്തിൽ യുകെയിലെ ആരോഗ്യരംഗത്ത് മലയാളികൾ നൽകുന്ന സേവനങ്ങൾക്ക് മേയർ നന്ദി പറഞ്ഞു.വിറാൾ മലയാളി കമ്മ്യൂണിറ്റിയിൽ വിറാൾ കൗൺസിൽ ഏരിയയിൽ താമസിക്കുന്ന 170 ഓളം കുടുംബങ്ങൾ…

രാശിഫലം (16-01-2024 ചൊവ്വ)

ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കണം. കന്നി: ബിസിനസ്സ്‌ രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. പഴയ തെറ്റുകള്‍ മനസ്സിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും തുലാം: പഴയകാല അനുഭവങ്ങളിൽ നിന്ന് ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. ചില വിലകൂടിയ വസ്തുക്കളുടെ മേൽ കൂടുതൽ അധീനത ഉള്ളവനായിരിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമ്മർദ്ദത്തിലാക്കും. വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട്‌ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ധനു: ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ശ്രമിക്കും. അതിന് വളരെ സമയമെടുക്കുമെങ്കിലും അവസാനം മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും.…

പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കേരള സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജകളും വിവാഹങ്ങളും തടസ്സപ്പെടുത്തരുതെന്ന് നിർദ്ദേശം

എറണാകുളം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തുന്നു. വൈകീട്ട് എറണാകുളത്ത് റോഡ് ഷോയിൽ പങ്കെടുക്കും. 17-ന് രാവിലെ ഏഴിന് മുമ്പ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി 7.40 ഓടെ ഇവിടെ നിന്ന് റോഡ് മാർഗം ഗുരുവായൂരിലെത്തുമെന്നാണ് വിവരം. ക്ഷേത്രത്തിൽ തന്ത്രി, മേൽശാന്തി, ഉദയാസ്തമന പൂജ ഓതിക്കന്മാർ, കീഴ്ശാന്തി, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ തുടങ്ങിയവർ മാത്രമേ ക്ഷേത്രത്തില്‍ ഉണ്ടാകൂ. തുടർന്ന് 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ക്ഷേത്രവും സന്ദർശിക്കും. ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് വഴിയാണ് മോദി ക്ഷേത്രത്തിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇരു ക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലും കിഴക്ക് ടിപ്പുസുൽത്താൻ റോഡിന്റെ ഇരുവശങ്ങളിലും പടിഞ്ഞാറ് നടപ്പാതയിലും…

പ്രശസ്ത മലയാള സംഗീത സംവിധായകൻ കെ ജെ ജോയ് ചെന്നൈയിൽ അന്തരിച്ചു

ചെന്നൈ: മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ കെ ജെ ജോയ് ഇന്ന് (ജനുവരി 15 തിങ്കൾ) ചെന്നൈയിലെ വസതിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. 1970 കളിൽ കീബോർഡ് പോലുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ മലയാള സിനിമാ സംഗീത ലോകത്തെ ആദ്യത്തെ ‘ടെക്നോ മ്യൂസിഷ്യൻ’ എന്നറിയപ്പെടുന്ന ജോയ്, പക്ഷാഘാതത്തെ തുടർന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സംസ്കാരം ജനുവരി 17ന് (ബുധൻ) ചെന്നൈയിൽ നടക്കുമെന്ന് അവർ അറിയിച്ചു. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനും മലയാളം പിന്നണി ഗായകനും സംഗീതസംവിധായകനുമായ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. “എന്റെ ഹൃദയംഗമമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു,” ശ്രീകുമാർ ഫേസ്ബുക്കിലെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946-ൽ ജനിച്ച ജോയ്, പതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്രരംഗത്ത് 200-ലധികം സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. 1975-ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച…

അഫ്ഗാനിസ്ഥാനെ തകർത്ത് രോഹിത് ശർമ്മ എംഎസ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി

ന്യൂഡൽഹി: ഇൻഡോറിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരമ്പര സ്വന്തമാക്കി. അതേ സമയം, രോഹിത് ശർമ്മയും ഒരു റെക്കോർഡ് സൃഷ്ടിച്ച് ഇതിഹാസ താരം എംഎസ് ധോണിക്ക് ഒപ്പമെത്തി. 14 മാസത്തിന് ശേഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ പ്രവേശിച്ച രോഹിതിന് മൊഹാലിക്ക് ശേഷവും ഇൻഡോറിൽ അക്കൗണ്ട് തുറക്കാനായില്ല. എന്നിരുന്നാലും, ഈ കാലയളവിൽ തുടർച്ചയായി മത്സരങ്ങൾ വിജയിക്കുന്നതിൽ ടീം വിജയിച്ചു. ക്യാപ്റ്റനെന്ന നിലയിൽ ഇതിഹാസ താരം എംഎസ് ധോണിയുടെ റെക്കോർഡിനൊപ്പമാണ് രോഹിത്. ക്യാപ്റ്റനെന്ന നിലയിൽ 53 ടി20 മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ്മയുടെ 41-ാം വിജയമാണിത്. മറുവശത്ത്, മഹേന്ദ്ര സിംഗ് ധോണി 72 ടി20 മത്സരങ്ങളിൽ ക്യാപ്റ്റനായിരിക്കുമ്പോൾ 41 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ബെംഗളൂരുവിൽ നടക്കുന്ന പരമ്പരയിലെ മൂന്നാം ടി20 മത്സരം ജയിച്ചാൽ മഹേന്ദ്ര സിംഗ് ധോണിയെ പിന്നിലാക്കാൻ…

മർകസ് സെന്‍ട്രല്‍ ഖുർആൻ ഫെസ്റ്റ്: ലോഗോ പ്രകാശിതമായി

കോഴിക്കോട്: മർകസ് ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന 25 സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ‘അൽ ഖലം ഖുർആൻ ഫെസ്റ്റ് 24’ ന്റെ ലോഗോ പ്രകാശനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. കലാ സാഹിത്യരംഗം മൂല്യശോഷണം നേരിടുന്ന പുതിയ കാലത്ത് മത മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കലാവിഷ്കാരം നടത്തുക, ഖുര്‍ആൻ അനുബന്ധ മത്സരങ്ങൾ പരിശീലിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നിവയാണ് അൽ ഖലമിലൂടെ ലക്ഷ്യമിടുന്നത്. മർകസ് സെൻട്രൽ ക്യാമ്പസിലും അഫിലിയേറ്റഡ് ക്യാമ്പസുകളിലുമായി എഴുന്നൂറിലധികം കുട്ടികൾ ഖുർആൻ മനഃപ്പാഠമാക്കുന്നുണ്ട്. നാല് വർഷത്തെ പഠനത്തിലൂടെ പാരായണ നിയമമനുസരിച്ച് ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പഠിതാക്കളെ ഉയർത്തിക്കൊണ്ട് വരുകയും ചെയ്യുന്ന പഠന രീതിയാണ് മർകസ് ആവിഷ്കരിച്ചിട്ടുള്ളത്. വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട 28 ഇനങ്ങളിലാണ് അൽഖലം ഫെസ്റ്റ് നടക്കുന്നത്.…

കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണം: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ

പൊടിമറ്റം: കുടുംബങ്ങൾ മൂല്യങ്ങളുടെ കേന്ദ്രങ്ങളാകണമെന്ന് സീറോ മലബാർ സഭ കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ. പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും, വി. സെബസ്ത്യാനോസിന്റെയും, വി. യൗസേപ്പിന്റെയും സംയുക്ത തിരുനാള്‍ കുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു മാർ വാണിയപുരയ്ക്കൽ. വികാരി ഫാ: മാർട്ടിൻ വെള്ളിയാംകുളം സഹകാർമ്മികനായിരുന്നു. ഓരോ കുടുംബവും ഓരോ കാൽവരിയാണ്. സമർപ്പണത്തിന്റെ വേദിയൊരുങ്ങുമ്പോൾ കുടുംബങ്ങൾ സ്വർഗ്ഗമാകും. വിശുദ്ധരുടെ തിരുനാളുകൾ വിശ്വാസി സമൂഹത്തിന് ജീവിത വിശുദ്ധീകരണത്തിനുള്ള അവസരമാണ്. പൗരോഹിത്യം വിലപ്പെട്ട ദാനവും സന്യാസം വിലപ്പെട്ട ജീവിതാന്തസ്സുമാണ്. ഇവ രണ്ടും പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. വിശുദ്ധരായ മാതാപിതാക്കളുടെ വിശുദ്ധിയുളള മക്കളാണ് സഭയെ കെട്ടിപ്പെടുക്കുന്നത്. പ്രതിസന്ധികളെ രൂക്ഷമാക്കാതെ പരിഹരിക്കുവാൻ നിശബ്ദതയുടെ പാഠം വളരെ പ്രസക്തമാണ്. നിശബ്ദരായി ജീവിച്ചുകൊണ്ട് എല്ലാവരെയും സ്നേഹിക്കാൻ നമുക്കാകണം. സഭാമക്കളുടെ സ്നേഹത്തിന്റെ കൂട്ടായ്മയും, ജീവിതസാക്ഷ്യവും, ഹൃദയം തുറന്ന പ്രാർത്ഥനകളുമാണ് പ്രതിസന്ധികളെ അതിജീവിക്കുവാൻ സഭയ്ക്ക്…

മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഡിഎന്‍എഫ്ടി-മലൈക്കോട്ടെ വാലിബന്‍ ഓഡിയോ ടീസര്‍ ലോഞ്ച്

കൊച്ചി: സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി ഡിഎന്‍എഫ്ടി. ജനുവരി 18ന് ബോള്‍ഗാട്ടി പാലസില്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ ആളുകള്‍ക്ക് ദൃശ്യ വിരുന്നില്‍ പ്രവേശനം നല്‍കുന്നു. ഇതിനായി www.dnft.global എന്ന വെബ്‌സൈറ്റില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കാം. ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിന്റെ ഡിഎന്‍എഫ്ടി ആണ് ലോകത്താദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനി ആണ്…

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ യോജിച്ച നിലപാട് വേണമെന്ന് കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ചർച്ച ചെയ്യാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിക്കാനുള്ള പ്രതിപക്ഷ യു.ഡി.എഫിന്റെ തീരുമാനത്തെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഞായറാഴ്ച സ്വാഗതം ചെയ്തു, ഇക്കാര്യത്തിൽ സഹകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്തോട് കേന്ദ്രം തുടരുന്ന അവഗണന സംബന്ധിച്ച് തിങ്കളാഴ്ച രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. “രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, സംസ്ഥാനത്തിന്റെ പൊതുകാര്യത്തിൽ ഭരണകക്ഷിയായും പ്രതിപക്ഷമായും നിൽക്കുന്നതിൽ അർത്ഥമില്ല. നയപരമായ കാര്യങ്ങളിൽ ഭിന്നതയുള്ള മുതിർന്ന സാമ്പത്തിക വിദഗ്ധർ പോലും കേരളം കേന്ദ്രത്തിൽ നിന്ന് അവഗണന നേരിടുന്നുണ്ടെന്ന് ഏകകണ്ഠമായി അഭിപ്രായപ്പെടുന്നുണ്ട്,” ബാലഗോപാൽ ഇവിടെ ഒരു പരിപാടിയിൽ പറഞ്ഞു. സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രതിപക്ഷം ഒരു പൊതുമുന്നണി രൂപീകരിക്കാൻ സമ്മതിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനം നേരിടുന്ന വിവേചനവും ചർച്ചാവിഷയമാകേണ്ടതുണ്ടെന്നും മന്ത്രി…

ആഗോള ഭാവി സാധ്യത സൂചികയിൽ ഇന്ത്യ 35-ാം സ്ഥാനത്ത്; യുകെ പട്ടികയിൽ ഒന്നാമത്

ന്യൂഡല്‍ഹി: ഭാവിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ മികച്ച സ്ഥാനമുള്ള രാജ്യങ്ങളുടെ ആഗോള റാങ്കിംഗിൽ ഇന്ത്യ 35-ാം സ്ഥാനം നേടി. പട്ടികയിൽ യുകെ മുന്നിലാണ്. വേൾഡ് ഇക്കണോമിക് ഫോറം വാർഷിക മീറ്റിംഗിൽ ന്യൂസ് വീക്ക് വാന്റേജും ഹൊറൈസൺ ഗ്രൂപ്പും നടത്തിയ ആഗോള ഭാവി പ്രവണതകളെക്കുറിച്ചുള്ള സുപ്രധാന പഠനമായ ഫ്യൂച്ചർ പോസിബിലിറ്റി ഇൻഡക്സ് ആണ് (എഫ്പിഐ) ഈ റാങ്കിംഗ് പുറത്തിറക്കിയത്. ഡെൻമാർക്ക്, യുഎസ്, നെതർലൻഡ്‌സ്, ജർമ്മനി എന്നീ രാജ്യങ്ങളാണ് യുകെയുടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. വളർന്നുവരുന്ന പ്രധാന വിപണികളിൽ, ചൈന ഈ വർഷം 19-ാം സ്ഥാനത്തും, ബ്രസീൽ 30-ാം സ്ഥാനത്തും, ഇന്ത്യ 35-ാം സ്ഥാനത്തും, ദക്ഷിണാഫ്രിക്ക 50-ാം സ്ഥാനത്തുമാണ്. 70 രാജ്യങ്ങളിലെ വളർച്ചയ്ക്കും ക്ഷേമത്തിനുമായി ആറ് ആഗോള പരിവർത്തന പ്രവണതകൾ പ്രയോജനപ്പെടുത്താൻ സർക്കാരുകളെയും നിക്ഷേപകരെയും സ്വകാര്യമേഖലയിലെ പങ്കാളികളെയും സഹായിക്കുന്നതിന് വിവിധ ഘടകങ്ങൾ പഠനം വിലയിരുത്തി. എക്സാബൈറ്റ് എക്കണോമി (അഡ്വാൻസ്ഡ് ഡിജിറ്റൽ സാങ്കേതികവിദ്യകൾ),…