കൊല്ലം പ്രവാസി അസോസിയേഷന്‍ – ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ഉമല്‍ഹസം കിംസ് ഹോസ്പിറ്റല്‍ ഹാളില്‍ വച്ചു നടന്നു. ജോയിന്‍റ് സെക്രട്ടറി ഫയാസ് സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. ഏരിയ സെക്രെട്ടറി വിനീത് അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു. കെപിഎ വൈസ് പ്രസിഡന്‍റ് കിഷോര്‍ കുമാര്‍ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രെട്ടറി അനോജ് മാസ്റ്റര്‍, സന്തോഷ് കാവനാട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി വിനീത് അലക്സാണ്ടറും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ മുഹമ്മദ് ഷഹനാസും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ…

പെരിയാറിൽ വിഷം കലക്കാൻ കമ്പനികൾക്ക് അനുവാദം നൽകുന്നത് സർക്കാർ : വെൽഫെയർ പാർട്ടി

കൊച്ചി: പെരിയാറിൽ വിഷം കലക്കാൻ കമ്പനികൾക്ക് സർക്കാർ ആണ് മൗനാനുവാദം നൽകുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി റീജിയണൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരിയാറിലെ മത്സ്യക്കുരുതിയും നിറം മാറിയൊഴുകലും തുടർക്കഥയാകുമ്പോഴും യഥാർത്ഥ കാരണങ്ങൾ മൂടിവച്ച് കമ്പനികളെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മലിനീകരണത്തിനെതിരെ നടപടിയെടുക്കേണ്ട ബോർഡ് അതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ വായ മൂടിക്കെട്ടി നിയന്ത്രിക്കാനാണ് നോക്കുന്നത്. ബോർഡിന്റേതല്ലാത്ത റിപ്പോർട്ടുകളെല്ലാം രാസമാലിന്യം പെരിയാറിൽ കലർന്നതായി പറയുമ്പോഴും ബോർഡ് മാത്രം കണ്ണിൽ പൊടിയിടുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സമർപ്പിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഒട്ടും വില കൽപ്പിക്കാത്ത പിസിബിയും സർക്കാരും തലമുറകളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് കെഎച്ച് സദക്കത്ത് അധ്യക്ഷത വഹിച്ചു. ജനറൽ…

ഇസ്രയേലിൻ്റെ എതിർപ്പിനെ അവഗണിച്ച് അയർലൻഡ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു

ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതിനെ എതിര്‍ത്തുകൊണ്ടിരുന്ന ഇസ്രായേലിന് തിരിച്ചടി നല്‍കി അയർലൻഡ് ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ചൊവ്വാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചൊവ്വാഴ്ച, സ്പെയിൻ, അയർലൻഡ്, നോർവേ എന്നിവ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ ഒരുങ്ങിയത് ഇസ്രായേലിൻ്റെ ശക്തമായ പ്രതികരണത്തിന് കാരണമായി. എന്നാല്‍, ഗാസയിൽ ഇസ്രായേല്‍ നടത്തിവരുന്ന യുദ്ധവും അധിനിവേശവും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേൽ വർദ്ധിച്ചുവരുന്ന ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. “പലസ്തീനെ ഒരു പരമാധികാരവും സ്വതന്ത്രവുമായ രാഷ്ട്രമായി സർക്കാർ അംഗീകരിക്കുന്നു, ഡബ്ലിനും റമല്ലയും തമ്മിൽ സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിക്കാൻ സമ്മതിച്ചു,” പ്രസ്താവനയിൽ പറയുന്നു. ഫലസ്തീൻ സ്‌റ്റേറ്റിലേക്ക് അയർലൻഡ് അംബാസഡറെ നിയമിക്കുന്നതിനും റാമല്ലയിൽ അയർലണ്ടിൻ്റെ സമ്പൂർണ എംബസി സ്ഥാപിക്കുന്നതിനും തീരുമാനവുമായി. മേഖലയിൽ സമാധാനത്തിനുള്ള പ്രതീക്ഷ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ഐറിഷ് പ്രധാനമന്ത്രി…

ഡൽഹി കലാപം: ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപക്കേസിലെ ഗൂഢാലോചന ആരോപണം നേരിടുന്ന മുഖ്യ പ്രതി ഉമർ ഖാലിദിന് ഡൽഹിയിലെ കർക്കർദൂമ കോടതി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരമുള്ള ജാമ്യം നിഷേധിച്ചു. 2022 മാർച്ചിൽ ജാമ്യാപേക്ഷ നിരസിച്ച കോടതി രണ്ടാം തവണയാണ് വീണ്ടും ജാമ്യം നിരസിക്കുന്നത്. 2022 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്തുള്ള തൻ്റെ മുൻകൂർ ഹർജി പിൻവലിച്ചതിന് ശേഷം ഖാലിദ് വീണ്ടും ജാമ്യം തേടി. 2020 ഫെബ്രുവരിയിലെ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉമർ ഖാലിദും മുൻ ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമും മറ്റുള്ളവരും നേരിടുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, ആയുധ നിയമം, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം എന്നിവ പ്രകാരമുള്ള വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുഎപിഎയുടെ 13, 16, 17, 18 വകുപ്പുകൾ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്.  

ഇന്നത്തെ രാശിഫലം (മെയ് 28 ചൊവ്വ 2024)

ചിങ്ങം: സമ്മിശ്രമായ ഫലങ്ങളുള്ള ഒരു ദിവസമായിരിക്കും. ഒരു വശത്ത് പങ്കാളിയാലോ, സഹപ്രവര്‍ത്തകനാലോ നിരാശനാകുമ്പോള്‍, മറുവശത്ത് തോന്നലുകള്‍ കൊണ്ട് വലിയ ലാഭങ്ങളുണ്ടാക്കും. ഇന്ന് ഒരു സുഹൃത്തിന്‍റെ ഉപദേശത്തെ അടിസ്ഥാനമാക്കി സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചേക്കാം. കന്നി: ഇന്ന് നിങ്ങള്‍ ചിന്തകളുടെ കുത്തൊഴുക്കിലായിരിക്കും. നിങ്ങള്‍ക്ക്‌ വളരെ ശാന്തമായ ഒരു പ്രകൃതമുണ്ട്. എന്തും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇതുമൂലം ധാരാളം ആളുകളെ സഹായിക്കാന്‍ സാധിക്കും. വളരെ അസാമാന്യമായി ദയയുള്ള വ്യക്തിയാണ്. മനസുവായിക്കാനുള്ള നിങ്ങളുടെ കഴിവുകള്‍ നിങ്ങല്‍ക്ക്‌ വളരെ വിസ്‌മയാവഹമായ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്ത് പകരും. തുലാം: ഇന്ന് മുഴുവനും നിങ്ങള്‍ക്ക്‌ പ്രതീക്ഷകളായിരിക്കും. നല്ല ഭാവി പ്രതീക്ഷിക്കുന്നു. പ്രിയതമയുടെ നിങ്ങളോടുള്ള പരിഗണനയും, സ്നേഹവും മൂലം ലോകത്തോടുള്ള നിങ്ങളുടെ കാഴ്‌ചപ്പാട് തന്നെ മാറ്റുന്നതിന് തയ്യാറായേക്കാം. ഇങ്ങനെ ചെയ്യുന്നതുമൂലം ജീവിതം വളരെ മെച്ചപ്പെടും. വൃശ്ചികം: പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനാല്‍ ആവേശത്തിന്‍റെ മേഖലകള്‍ അതിരുകള്‍ ലംഘിച്ചു മുന്നോട്ടു പോകും. ഇന്ന് വളരെ നിശ്ചയദാര്‍ഢ്യത്തോടുകൂടി ഒരു നല്ല…

” നമുക്ക് ഒരുക്കാം അവർക്കായി നമ്മുടെ വിദ്യാലയം ” സി.എം.എസ് ഹൈസ്ക്കൂളിൽ തുടക്കമായി

എടത്വ: തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പുതിയ അധ്യയന വര്‍ഷം പ്രവേശനോത്സവത്തിന് മുന്നോടിയായി ” നമുക്ക് ഒരുക്കാം അവർക്കായി നമ്മുടെ വിദ്യാലയം ” എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാലയവും പരിസരവും വൃത്തിയാക്കി. ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് സ്ക്കൂളും പരിസരവും മനോഹരമക്കിയത്.പുതിയ കെട്ടിടം നിർമ്മിച്ചതിന് ശേഷം പെയിന്റ് അടിക്കാതിരുന്നതിനാൽ പായൽ പിടിച്ച ഭിത്തികൾക്ക് പുതിയ നിറങ്ങള്‍ നല്കിയതോടെ വിദ്യാലയത്തിന്റെ മുഖച്ഛായയും മാറി. കൂടാതെ മഴ പെയ്യുമ്പോൾ മുറ്റത്ത് വെള്ളം കെട്ടി കിടക്കുന്ന ഭാഗങ്ങൾ മെറ്റൽ ഇട്ട് ഉയർത്തി മനോഹരരമാക്കി. ചില മാസങ്ങൾക്ക് മുമ്പ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കൊടി മരം നിർമ്മിച്ചു നല്കിയിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കുരുന്നുകൾക്കായി അത്യാധുനിക നിലയി ലുള്ള നേഴ്സറിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാൻ തീരുമാനിച്ചു.ഇത് സംബന്ധിച്ച് കൂടിയ യോഗം റവ.…

തുഞ്ചൻപറമ്പിലെ സാഹിത്യ ക്യാമ്പ് സമാപിച്ചു

മലപ്പുറം: ‘എഴുത്തോല 2024’ എന്ന പേരിൽ തിരൂർ തുഞ്ചൻപറമ്പിൽ നടന്ന സംസ്ഥാനതല ദ്വിദിന സാഹിത്യ ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു. കെ ശ്രീകുമാർ സ്വാഗതവും ടി പി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. എഴുത്തുകാരായ ഷീജ വക്കം, ടി.ഡി.രാമകൃഷ്ണൻ, ശത്രുഘ്നൻ എന്നിവർ യഥാക്രമം കവിതയിലെ പുതിയ പ്രവണതകൾ, നവയുഗം, പുതിയ നോവലുകൾ, സാഹിത്യത്തിൽ പത്രാധിപരുടെ പങ്ക് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ക്യാമ്പിൽ പങ്കെടുത്ത ബീനാമോൾ, സഫിയ തിരുനാവായ, സുനിൽ മാർക്കോസ്, റോഷ്ന ആർ.എസ്., അബ്ദുൾ ഹാദിൽ പി.എം., പ്രഭാ ഭരതൻ, കെ.എ.അഭിജിത്ത്, പ്രശാന്ത് വിസ്മയ, അനിത ജയരാജ്, പ്രിയംവദ, സംഗീത ജെയ്സൺ, കാവ്യ എം., ഷൈൻ ഷൗക്കത്തലി എന്നിവർ സംസാരിച്ചു.

അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്‌കാരം

യു.എ.ഇ. കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളികളുടെ കലാ-സാഹിത്യ-സാംസ്കാരിക കൂട്ടായ്മയാണ് അക്ഷരക്കൂട്ടം. നാട്ടിലും വിദേശത്തുമായി നിരവധി എഴുത്തുകാരും സാഹിത്യാസ്വാദകരും പിന്തുണയ്ക്കുന്ന ഈ കൂട്ടായ്മ രൂപീകൃതമമായിട്ട് 25 വർഷം പൂർത്തിയാവുകയാണ്. നാട്ടിലും വിദേശത്തുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന കലാ സാഹിത്യ സാംസ്കാരിക പരിപാടികളോടെയാണ് അക്ഷരക്കൂട്ടം അതിന്റെ സിൽവർജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നത്. “സാംസ്‌കാരിക പ്രവാസത്തിന്റെ 25 വർഷങ്ങൾ” എന്ന ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 9 ന് ഷാർജയിൽ കവി / കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് പ്രൊഫ: കെ. സച്ചിദാനന്ദൻ നിർവ്വഹിക്കും. വിപുലമായ പരിപാടികളുടെ ഭാഗമായി പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, സൃഷ്ടിപരമായ എഴുത്തിന് വേദി നൽകുക എന്ന ലക്ഷ്യത്തോടെ നോവൽ മത്സരം സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് രണ്ടുവർഷം എങ്കിലും പുറം രാജ്യത്തോ മറ്റു സംസ്ഥാനങ്ങളിലോ താമസിച്ചവരോ, താമസിക്കുന്നവരോ ആയിരിക്കണം. 25,000 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം…

ഓഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന്‌ ലണ്ടനിൽ വൻ സ്വീകരണം നല്‍കുന്നു

ലണ്ടൻ: പുതുതായി നിയമിതനായ ഒഐസിസി യുടെ ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന്‌ ബുധനാഴ്ച വൈകിട്ട് ഒഐസിസി യു കെ യുടെ നേതൃത്വത്തിൽ ലണ്ടനിൽ വൻ സ്വീകരണമൊരുക്കുന്നു. ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലിൽ 6 മണി മുതലാണ് ചടങ്ങുകൾ. ഒഐസിസി യു കെ പ്രസിഡന്റ് കെ കെ മോഹൻദാസ്, പ്രോഗ്രാം കോർഡിനേഷൻ കമ്മിറ്റി കൺവീനർ ശ്രീ. ബേബിക്കുട്ടി ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വർക്കിങ് പ്രസിഡന്റുമാരായ ഷൈനു മാത്യൂസ്, സുജു കെ ഡാനിയൽ, മണികണ്ഠൻ ഐക്കാഡ്, വാഴപ്പള്ളി മുൻ പഞ്ചായത്ത് പ്രെസിഡന്റും നാഷ്ണൽ കമ്മിറ്റി അംഗവുമായ ബിനോ ഫിലിപ്പ്, സറേ റീജിയണൽ പ്രസിഡന്റ് വിത്സൺ ജോർജ്ജ്, സെക്രട്ടറി സാബു ജോർജ്ജ്, ട്രഷറർ ബിജു വർഗ്ഗീസ്, മീഡിയ കോർഡിനേറ്റർ തോമസ് ഫിലിപ്പ് തുടങ്ങി 9 അംഗ കമ്മിറ്റിയാണ് ചടങ്ങുകൾക്ക് ചുക്കാൻ പിടിക്കുന്നത്.നാഷണൽ കമ്മിറ്റി ഭാരവാഹികൾ വിവിധ റീജിയനുകളിൽ നിന്നുള്ള പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ…

ആവേശം അലയൊലിയായി പതിനാലാമത് കനേഡിയൻ നെഹ്‌റു ട്രോഫി വിളംബരം പ്രഖ്യാപനം നടത്തി

കാനഡയിലെ ബ്രാംപ്ടണ്‍ മലയാളി സമാജം വര്‍ഷംതോറും നടത്തിവരാറുള്ള വള്ളംകളി മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി. കാനഡയുടെ ഓളപരപ്പിൽ മറ്റൊരു ജലോത്സവത്തിന് കൂടി തുടക്കം കുറിച്ചു മലയാളികളുടെ അഭിമാനമായ ബ്രാംട്ടൺ ബിസിനസ് അംബാസിഡറും ബ്രാംടൺ മലയാളി സമാജം പ്രസിഡന്റും വള്ളംകളിയുടെ ചീഫ് ഓർഗനൈസറുമായ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരവങ്ങൾക്കു തിരി തെളിഞ്ഞു. ബ്രാംട്ടൺ മലയാള ചരിത്രത്തിൽ തന്നേ ആദ്യമായി സിറ്റിഹാൾ ജന സമുച്ചയത്തിൽ മുക്കികൊണ്ട്, പതിനാലാമത് കനേഡിയൻനെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള കിക്ക് ഓഫ് ഫംഗ്ഷൻ മെയ് 18- ആം തീയതി നടത്തപെടുകയുണ്ടായി. സ്വന്തം രാജ്യത്തെ ഉത്സവത്തെ മറ്റൊരു രാജ്യത്തു ഉത്സവമേളമാക്കി തീർക്കുന്നതിൽ ശ്രീ കുര്യൻ പ്രക്കാനം വഹിക്കുന്ന പങ്കു വാക്കുകൾക്കു അതീതമാണ്. വിശിഷ്ടാഥിതിയായിരുന്ന മേയർ പാട്രിക് ബ്രൗണിന്റെ നേതൃത്വത്തിൽ നാട മുറിച്ചുകൊണ്ട് ഓഗസ്റ്റ് 17 ന് പ്രൊഫസ്സഴ്‌സ് ലേയ്ക്കിൽ നടത്തുവാനുദ്ദേശിക്കുന്ന പതിനാലാമത് വള്ളംകളിയുടെ ഔദ്യോഗിക വിളംബരം പ്രഖ്യാപിക്കുകയുണ്ടായി.വിജയികൾക്കു നൽകുന്നതിനായുള്ള…