സേട്ട് സാഹിബ് അനുസ്മരണവും ആദരിക്കലും; എസ്എസ്എൽസി, പ്ലസ് ടൂ ഉന്നത വിജയികൾക്കുള്ള അനുമോദനവും നടത്തി ഐ എൻ എൽ

മണ്ണാർക്കാട്: ഇന്ത്യൻ നാഷണൽ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്ന്റെ അനുസ്മരണവും മണ്ണാർക്കാട്ടെ വിവിധ മേഖലകളിൽ മാതൃക തീർത്തവരെ ആദരിക്കലും എസ്എസ്എൽസി, പ്ലസ് ടൂ ഉന്നത വിജയികൾക്കുള്ള അനുമോദനവും നടത്തി ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി. മണ്ണാർക്കാട് എമറാൾഡ് ഹാളിൽ നടന്ന പരിപാടി മുൻ തുറമുഖ വകുപ്പ് മന്ത്രിയും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് മായ അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഇന്ത്യൻ രാഷ്ട്രീയത്തിലും രാജ്യത്തിന്റെ പാർലമെന്റ്ലും നിലപാടുകൾ കൊണ്ട് ചരിത്രം തീർത്ത വലിയ നേതാവായിരുന്നുവെന്നും വിദ്യാർത്ഥികൾക്കും പൊതു രാഷ്ട്രീയ പ്രവർത്തകർക്കും അദ്ദേഹത്തിൽ ഏറെ മാതൃക ഉണ്ടെന്നും അഹമ്മദ് ദേവർകോവിൽ സൂചിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദു മാഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനറും ജില്ലാ സെക്രട്ടറിയുമായ കെ.വി.അമീർ ആമുഖ പ്രഭാഷണം…

സിനിമ നിരൂപണ ശിൽപശാല

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമ നിരൂപണ ശിൽപശാല സംഘടിപ്പിക്കുന്നു. ജൂൺ 1 ന് ശനിയാഴ്ച വൈകുന്നേരം 7 മുതൽ 9:30 വരെ മലപ്പുറം മലബാർ ഹൗസിൽ നടക്കുന്ന പരിപാടിയിൽ സിനിമ നടനും എഴുത്തുകാരണയും സാഫി കോളേജ് അസിസ്റ്റന്റ് പ്രഫസറുമായ നസറുള്ള വാഴക്കാട് സെഷനുകൾ അവതരിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.bit.ly/solidarity107 എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8848712604 എന്ന നമ്പറിൽ ബന്ധപ്പെടുക.

എ പ്ലസ് വിജയികളെ ആദരിച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: ഈ വർഷം മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ജില്ലയിലെ കുട്ടികളെയും സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയവരെയും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഹാർവസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മെയ്‌ 30 വ്യാഴാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷെഫ്രിൻ പരിപാടി ഉദ്ഘടനം ചെയ്ത് സംസാരിച്ചു. പ്രശസ്ത ട്രെയ്‌നറും ടെക്കിയുമായ ഒമർ അബ്ദുസലാം, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, കെ എസ് ടി എം ജില്ലാ പ്രസിഡന്റ്‌ ജാബിർ ഇരുമ്പുഴി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, യുവ സംരഭകനും…

കാന്തപുരത്തിൻ്റെ ആത്മകഥ: പ്രീ പബ്ലിക്കേഷൻ ബുക്കിംഗിൽ പങ്കാളികളായി മർകസ് ജീവനക്കാർ

കുന്ദമംഗലം: ജൂൺ ആദ്യവാരത്തിൽ പുറത്തിറങ്ങുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’ പ്രീ പബ്ലിക്കേഷൻ ക്യാമ്പയിനിൽ പങ്കാളികളായി മർകസ് സെൻട്രൽ ഓഫീസ് ജീവനക്കാർ. എസ് വൈ എസ് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ സ്റ്റാഫ് അംഗം അബ്ദുൽ ഗഫൂർ ലത്വീഫിയിൽ നിന്ന് നൂറ് കോപ്പിക്കുള്ള ഓർഡർ സ്വീകരിച്ച് മർകസ് ഡയറക്ടർ ജനറലും ഹജ്ജ് കമ്മറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ബുക്കിംഗ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സോൺ പ്രസിഡൻ്റ് സൈനുദ്ദീൻ നിസാമി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, സി.എ. ഒ വി എം റഷീദ് സഖാഫി, സോൺ സെക്രട്ടറി റഫീഖ് പിലാശ്ശേരി, സയ്യിദ് അലി നിയാസ്, അഡ്വ. മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കിഴക്കോത്ത്, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഹനീഫ അസ്ഹരി, ദുൽകിഫിൽ…

ഹെപ്പറ്റൈറ്റിസ് എ ബാധിച്ച വേങ്ങൂര്‍ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് പഞ്ചായത്ത് ധനസഹായം നൽകുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തില്‍ ഏപ്രിൽ 18 മുതൽ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ദുരിതത്തിലായ കുടുംബങ്ങളുടെ ആശുപത്രിച്ചെലവുകൾക്ക് ധനസഹായം നല്‍കാന്‍ ആരംഭിച്ച ഫണ്ട് സമാഹരണ യജ്ഞത്തിലൂടെ ഏകദേശം 4 ലക്ഷം രൂപ സമാഹരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഏതാനും രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അവരുടെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു. ഇതുവരെ സമാഹരിച്ച നാല് ലക്ഷം രൂപയിൽ 75,000 രൂപ വീതം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൈപ്പിള്ളി വാർഡിലെ അഞ്ജനയ്ക്കും ഭർത്താവ് ശ്രീകാന്തിനും നൽകിയതായി പഞ്ചായത്ത് ചെയർപേഴ്‌സൺ ശിൽപ സുധീഷ് പറഞ്ഞു. കേരള വാട്ടർ അതോറിറ്റിയുടെ (കെഡബ്ല്യുഎ) ചൂരത്തോട് പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വിതരണം ചെയ്ത മലിനജലം കുടിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്ന ഹെപ്പറ്റൈറ്റിസ് എ ബാധയെ തുടർന്ന് 220-ലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതോടെയാണ് വേങ്ങൂരിൽ ആരോഗ്യ പ്രതിസന്ധി നേരിട്ടത്. രോഗം ബാധിച്ച് മരിച്ച രണ്ട് സ്ത്രീകളുടെ…

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ 3 ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി മോദി എത്തി

ചെന്നൈ : മൂന്നു ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയിലെത്തി. വ്യോമസേനാ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹം ചെറിയ വിശ്രമത്തിനായി സർക്കാർ ഗസ്റ്റ് ഹൗസിൽ എത്തും. ശേഷം കന്യാകുമാരി ദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. തമിഴ് സാംസ്കാരിക ഐക്കണും സന്യാസിയുമായ തിരുവള്ളുവരുടെ പ്രതിമയ്ക്ക് മുന്നിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിക്കും. നേരത്തെ തീരുമാനിച്ചിരുന്നതിനെക്കാള്‍ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്. അനുകൂല കാലാവസ്ഥയായതിനാൽ വ്യോമസേന ഹെലികോപ്പ്റ്ററിൽ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ അദ്ദേഹത്തെ അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം പോകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടുമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണ റാലികളിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തുന്നത്. ഇവിടെ ദീർഘനേരം അദ്ദേഹം ധ്യാനമിരിക്കുമെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ജൂൺ…

ജമ്മുവിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു; 47 പേർക്ക് പരിക്കേറ്റു

ജമ്മു: ജമ്മു ജില്ലയിൽ വ്യാഴാഴ്ച തീർത്ഥാടകരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് 21 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ (എൽജി) മനോജ് സിൻഹ അനുശോചനം രേഖപ്പെടുത്തി. ജില്ലയിലെ ചൗക്കി ചോര ബെൽറ്റിലെ തുങ്കി-മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു, ബസ് 150 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. UP81CT-4058 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ബസ് തോട്ടിലേക്ക് മറിഞ്ഞ് 21 യാത്രക്കാർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വക്താവ് പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നുള്ള ഭക്തരുമായി ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ പൂനി പ്രദേശത്തെ ശിവ് ഖോറിയിലേക്ക് പോവുകയായിരുന്നു ബസ്. ഉത്തർപ്രദേശിൽ നിന്നാണ് യാത്ര തുടങ്ങിയത്. മൃതദേഹങ്ങൾ അഖ്‌നൂർ ഉപജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് വക്താവ് പറഞ്ഞു, പരിക്കേറ്റവരിൽ…

പ്ലസ് വൺ സീറ്റ് അപര്യാപ്തത: വിദ്യാർത്ഥികളുടെ ഭാവി എൽഡിഎഫ് കളഞ്ഞുകുളിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാതെ വിദ്യാർത്ഥികളുടെ ഭാവിയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാർ കളിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി ആരോപിച്ചു. മെയ് 29ന് (ബുധൻ) കോഴിക്കോട് കളക്ടറേറ്റിന് പുറത്ത് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ നിർദേശിച്ച പരിഹാരമാണ് സീറ്റുകളുടെ നേരിയ വർധനയെന്നും ബഷീർ പറഞ്ഞു. ഇക്കാരണത്താൽ 60 ഓളം വിദ്യാർത്ഥികൾ ഒരു ക്ലാസ് മുറിയിൽ ഇരിക്കാൻ നിർബന്ധിതരാണെന്ന് അദ്ദേഹം പറഞ്ഞു. “അദ്ധ്യാപകർക്ക് എങ്ങനെ വിദ്യാർത്ഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും? ഈ സർക്കാർ നമ്മുടെ വരുംതലമുറയുടെ ഭാവി കൊണ്ടാണ് കളിക്കുന്നത്,” അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ നയം മാറ്റിയില്ലെങ്കിൽ തൻ്റെ പാർട്ടി ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് ഐയുഎംഎൽ നേതാവ് പറഞ്ഞു. മേഖലയിൽ 55,000 പ്ലസ്…

കനത്ത മഴ കേരളത്തിൽ ദുരിതം വിതയ്ക്കുന്നു

തിരുവനന്തപുരം: മൺസൂൺ ആരംഭിക്കുന്നതിന് മുന്നോടിയായി തെക്കൻ, മധ്യ ജില്ലകളിൽ പെയ്ത കനത്ത മഴ വിവിധ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും ജലാശയങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിലും താമസിക്കുന്നവരുടെ ദുരിതം രൂക്ഷമാക്കി. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ സ്ഥിതിയാണ് കൂടുതൽ വഷളാക്കിയത്. തിരുവനന്തപുരത്ത് ചില കടകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. റോഡുകൾ വെള്ളത്തിനടിയിലായതോടെ സംസ്ഥാനത്ത് പലയിടത്തും ഗതാഗതം സ്തംഭിച്ചു. സംസ്ഥാനത്ത് തുറന്ന 34 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 666 കുടുംബങ്ങളിലെ 2,054 പേരെ മാറ്റി. കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്തുടനീളം താലൂക്ക് തലത്തിൽ റവന്യൂ വകുപ്പ് 24 മണിക്കൂറും കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ തെക്കൻ, മധ്യ ഭാഗങ്ങളിൽ പെയ്ത മഴയിൽ 50 ഓളം വീടുകൾ ഭാഗികമായി തകർന്നു. രണ്ടുദിവസം മുമ്പ് വെള്ളത്തിനടിയിലായ തൃശൂർ അശ്വിനി ആശുപത്രിയിൽ ബുധനാഴ്ചത്തെ മഴയിൽ വീണ്ടും ഐസിയുവിൽ ഉൾപ്പെടെ വെള്ളം കയറി. ആശുപത്രിയുടെ മുൻവശത്തെ…

വടക്കുകിഴക്കൻ മേഖലയിൽ റമാൽ നാശം വിതച്ചു; 33 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ന്യൂഡൽഹി. റെമാൽ ചുഴലിക്കാറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ചു. ഇതുവരെ 33 പേരാണ് ഇവിടെ മരിച്ചത്. മിസോറാമിൽ മാത്രം 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, ഒരു ഡസനോളം പേരെ കാണാതായിട്ടുണ്ട്. മെൽത്തമിൽ കല്ല് ഖനി തകർന്ന് 14 പേർ മരിച്ചു. റെമാൽ ചുഴലിക്കാറ്റിൽ അസമിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മിസോറാം സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് അരുണാചൽ പ്രദേശിലും അസമിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം ഇംഫാലിൽ വെള്ളപ്പൊക്കമുണ്ടായി. റാമാൽ ചുഴലിക്കാറ്റിനെ തുടർന്ന് അസമിലും ത്രിപുരയിലും വൈദ്യുതി മുടങ്ങി, ഇൻ്റർനെറ്റും തകരാറിലായി. ശക്തമായ കാറ്റിനെ തുടർന്ന് ഗുവാഹത്തി ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു വീണതിനെത്തുടർന്ന്…