പ്ലസ് വൺ കണക്കുകൾ കൊണ്ടുള്ള കള്ളകളി സർക്കാർ അവസാനിപ്പിക്കണം: ബിന്ദു പരമേശ്വരൻ

നിലമ്പൂർ :പ്ലസ് വൺ സീറ്റിൻ്റെ കാര്യത്തിൽ പറയുന്ന കണക്കുകൾ ശരിയല്ലെന്ന് ബോധ്യമുണ്ടായിരുന്നിട്ടും സർക്കാറും ഉദ്യോഗസ്ഥരും തുടരുന്ന കള്ള കളി പുതിയ തലമുറകളോട് കാണിക്കുന്ന നീതികേടാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ അഭിപ്രായപ്പെട്ടു. ഇനിയും വിവേചനം തുടർന്നാൽ ഭരണകൂടത്തെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭ സമരത്തിന് നേതൃത്വം നൽകാൻ വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സന്നദ്ധമാകുമെന്നും അവർ പറഞ്ഞു. മലപ്പുറം മെമ്മോറിയലിൻ്റെ ഭാഗമായി ജില്ലയുടെ കിഴക്കൻ മേഖലയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ നയിക്കുന്ന ജസ്റ്റിസ് റൈഡിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ ,ഹയർ സെക്കൻ്ററി രൂപീകരണത്തിൻ്റെ ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും മലപ്പുറത്ത് എസ്.എസ്.എൽ.സി പരീക്ഷ ജയിച്ച കുട്ടികൾക്ക് സർക്കാർ മേഖലയിൽ പ്ലസ്ടു പഠിക്കാൻ സീറ്റില്ല, ഒന്നാം അലോട്ട്മെന്റ് വന്ന സാഹചര്യത്തിൽ മൂന്നിൽ ഒരു വിദ്യാർത്ഥിക്ക് പ്ലസ് വൺ സീറ്റിന് അഡ്മിഷൻ ലഭിക്കാത്ത അവസ്ഥയാണ്…

ചോർന്നൊലിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം: പെരുമാറ്റച്ചട്ടം കഴിഞ്ഞു; ഇനിയും എന്താണ് തടസ്സം ?

എടത്വ: ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി കുത്തിയിരിപ്പ് സമരം ഉൾപ്പെടെ എടത്വ വികസന സമിതി നടത്തിയെങ്കിലും അധികൃതർ ഇതൊന്നും അറിഞ്ഞില്ലയെന്ന ഭാവത്തിലാണ്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്കാണ് നിർവഹണ ചുമതല.എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്.റോഡ് വികസനത്തിന്റെ പേരില്‍ ടൗണിൽ ഉണ്ടായിരുന്ന തണൽ മരവും വെട്ടിക്കളഞ്ഞു. മഴക്കാലം ശക്തമായതോടെ ജനം ദുരിതത്തിലാണ്. എടത്വാ പാലത്തിലെ ഗതാഗത തടസ്സം ശാശ്വതമായി പരിഹരിക്കാൻ പാലത്തിന്റെ വശങ്ങളില്‍ നടപ്പാത…

കൊല്ലം പ്രവാസി അസോസിയേഷന്‍ – ഹമദ് ടൌൺ ഏരിയക്ക് പുതിയ നേതൃത്വം.

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൌൺ ഏരിയ സമ്മേളനം ഹമദ്‌ടൗൺ ഫെലിസിറ്റി പൂളില്‍ വച്ചു നടന്നു. ജോയിന്‍റ് സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ അജിത്കുമാര്‍ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ ജോയിന്‍റ് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ വിനീത് രാജഗോപാലും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരിലാൽ, അൽ അമൽ ഹോസ്പിറ്റൽ പി.ആർ..ഓ. അബ്ദുൽ ബാസിത്, ഡോ. അനൂപ് അബ്ദുള്ള , കെ.പി.എ സെക്രെട്ടറിയേറ്റ് കമ്മിറ്റി, എന്നിവർക്കുള്ള…

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവും സുഹൃത്തുക്കളും പിടിയില്‍

പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം ബ്യൂട്ടിപാർലറിലെ ടാറ്റൂ ആർട്ടിസ്റ്റായ അഭിനവ് (19), കൂട്ടാളി കോട്ടയം സ്വദേശി അനന്തു എസ്. നായർ (22), സച്ചിൻ (24), അനീഷ് ടി. ബെന്നി (25) എന്നിവരാണ് അറസ്റ്റിലായത്. കടപ്ര സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിനവ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പക്കൽ നിന്ന് 10 പവനോളം സ്വർണം പലതവണയായി ഇയാള്‍ തട്ടിയെടുത്തു എന്ന് പോലീസ് പറഞ്ഞു. ഇന്നലെ (ജൂൺ 5) രാവിലെ മാന്നാറിലേക്ക് പോയെ പെണ്‍കുട്ടിയെ അഭിനവിൻ്റെ സുഹൃത്തുക്കൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി. രാത്രി വൈകിയിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്…

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പലതവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാതിരുന്ന സ്വപ്ന സുരേഷ് വാറണ്ടിൻ്റെ തൊട്ടടുത്ത ദിവസം തന്നെ ഹാജരായി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന ഗോവിന്ദൻ തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്‌ന സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് കേസിനാസ്പദം. ഈ പോസ്റ്റ് തൻ്റെയും മുഖ്യമന്ത്രിയുടെയും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദൻ മാനനഷ്ടത്തിന് പരാതി നൽകിയത്. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയും സമാനമായ പരാതി നൽകി. ജൂണ്‍ 26-ന് അടുത്ത വാദം…

പാർലമെൻ്റിൻ്റെ സുരക്ഷ ലംഘിച്ചവര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കാന്‍ ഡല്‍ഹി എൽജിയുടെ അംഗീകാരം

ന്യൂഡല്‍ഹി: പാർലമെൻ്റിൻ്റെ സുരക്ഷ ലംഘിച്ചതിന് ആറ് പേര്‍ക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന അനുമതി നൽകി. 2023-ൽ രാജ്യത്തെ പാർലമെൻ്റിൻ്റെ സുരക്ഷ ലംഘിച്ച് കലാപമുണ്ടാക്കിയതിനാണ് 6 പേര്‍ക്കെതിരെ പ്രോസിക്യൂഷൻ (ട്രയൽ) ഡൽഹി എൽജി അംഗീകരിച്ചതായി രാജ് നിവാസ് അധികൃതർ പറഞ്ഞു. ഇവരെയെല്ലാം യുഎപിഎ പ്രകാരമാണ് പ്രതികളാക്കിയിരിക്കുന്നത്. യുഎപിഎയുടെ 16, 18 വകുപ്പുകൾ പ്രകാരം ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി പൊലീസ് ലഫ്റ്റനൻ്റ് ഗവർണറോട് അഭ്യർത്ഥിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അവരെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനൻ്റ് ഗവർണർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ പ്രകാരം ആവശ്യമായ അനുമതിക്കായി ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നുവെന്നും ഈ വർഷം മെയ് 30ന് അന്വേഷണ ഏജൻസി ശേഖരിച്ച മുഴുവൻ തെളിവുകളും പരിശോധിച്ച് കേസിൽ ആറു പേരുടെ പങ്കാളിത്തം കണ്ടെത്തിയെന്നും രാജ് നിവാസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാർലമെൻ്റ്…

ഉക്രെയ്നെ സഹായിക്കുന്നത് നിർത്തൂ, അല്ലാത്തപക്ഷം നിങ്ങൾ അനന്തരഫലങ്ങൾ നേരിടേണ്ടിവരും: ജര്‍മ്മനിക്ക് പുടിന്റെ മുന്നറിയിപ്പ്

രണ്ടു വര്‍ഷത്തിലേറെയായി ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട്. ഇപ്പോള്‍ യുദ്ധം അതിലും അപകടകരമായ വഴിത്തിരിവിലായിരിക്കുകയാണ്. അതിനിടെ, ഉക്രൈന് ആയുധം നൽകിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യൂറോപ്യൻ രാജ്യമായ ജർമനിക്ക് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്നെ സഹായിക്കുന്നതുപോലെ, അവർക്കെതിരായ യുദ്ധത്തിൽ ചില രാജ്യങ്ങൾക്ക് ആയുധം നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് പുടിൻ പറഞ്ഞു. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ നമ്മള്‍ തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിക്കുമെന്നാണ് റഷ്യ ജർമ്മനിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാസ്തവത്തില്‍ ജർമ്മനിയും യു എസും റഷ്യൻ മണ്ണിലെ ചില ലക്ഷ്യങ്ങൾ ആക്രമിക്കാൻ അടുത്തിടെ ഉക്രെയ്നെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കിയെവിന് ദീർഘദൂര ആയുധങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജർമ്മൻ ടാങ്കുകൾ യുക്രൈനിലേക്ക് വിതരണം ചെയ്തത് റഷ്യയിലെ പലരെയും ഞെട്ടിച്ചെന്ന് പുടിൻ പറഞ്ഞു. “ഇപ്പോൾ അവർ മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ പ്രദേശത്ത് ആക്രമണം നടത്തുകയാണെങ്കിൽ, അത്…

ഡൽഹിയിലെ തോൽവിക്ക് പിന്നാലെ എഎപി കോൺഗ്രസിനെ കൈവിട്ടു

ന്യൂഡല്‍ഹി: ഡൽഹിയിലെ ഏഴ് സീറ്റുകളിലും പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വീട്ടിൽ നടന്ന യോഗത്തിന് ശേഷം മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായിയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസുമായുള്ള സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വീട്ടിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും എല്ലാ എംഎൽഎമാരുടെയും യോഗം വിളിച്ചു കൂട്ടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ചർച്ചയായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തൻ്റെ പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഗോപാൽ റായ് വ്യക്തമാക്കി. “ഈ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയാണെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് സത്യസന്ധതയോടെയാണ്…

ഇന്ത്യയിൽ ക്രിമിനൽ രാഷ്ട്രീയവത്ക്കരണം വർദ്ധിക്കുന്നു; പതിനെട്ടാം ലോക്സഭയില്‍ 46 ശതമാനം എം പിമാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍: എ ഡി ആര്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയിലെ 46 ശതമാനം എംപിമാരും നിരവധി ക്രിമിനൽ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് ശേഷം ഇത്തരം എംപിമാരുടെ എണ്ണം കൂടിവരികയാണ്. ജനാധിപത്യ പരിഷ്കരണ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ഈ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച എല്ലാ സ്ഥാനാർത്ഥികളുടെയും സത്യവാങ്മൂലം പഠിച്ചാണ് ഈ വിവരം പുറത്തെടുത്തത്. എഡിആർ റിപ്പോർട്ട് അനുസരിച്ച്, വിജയിച്ച 543 സ്ഥാനാർത്ഥികളിൽ 46 ശതമാനം (251) പേർക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, വിജയിച്ച എല്ലാ സ്ഥാനാർത്ഥികളിലും 31 ശതമാനം (170) ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളുള്ളവരാണ്. വിജയിച്ച 27 സ്ഥാനാർത്ഥികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ജയിലിലോ ജാമ്യത്തിലോ കഴിയുന്നവരാണ്. വിജയിച്ച നാല് സ്ഥാനാർത്ഥികൾക്കെതിരെ കൊലപാതകം, 27 പേർക്കെതിരെ വധശ്രമം, രണ്ട് പേർക്കെതിരെ ബലാത്സംഗം, 15 പേർക്കെതിരെ സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ, നാല് പേർക്കെതിരെ…

ബിജെപിയുടെ മൂന്നാം മന്ത്രിസഭ: ആന്ധ്രയിൽ നിന്ന് ഏഴ് മന്ത്രിമാരെ ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെൻ്ററി പാർട്ടിയുടെ യോഗം വ്യാഴാഴ്ച വിജയവാഡയിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) പ്രസിഡൻ്റ് എൻ ചന്ദ്രബാബു നായിഡുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കേന്ദ്രത്തിൽ രൂപീകരിക്കുന്ന പുതിയ സർക്കാരിൽ പാർട്ടി നേതാക്കൾക്കായി അഞ്ച് ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങളും സഖ്യകക്ഷിയായ ജനസേനയ്ക്ക് രണ്ട് സ്ഥാനങ്ങളും നൽകാൻ ഭാരതീയ ജനതാ പാർട്ടിയോട് (ബിജെപി) അഭ്യർത്ഥിക്കാൻ ഈ യോഗത്തിൽ തീരുമാനമെടുത്തു. പാർട്ടി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭാ സീറ്റുകളിൽ 16ലും ടിഡിപിയും രണ്ട് സീറ്റുകളിൽ ജനസേനയും വിജയിച്ചിരുന്നു. ടിഡിപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) ഭാഗമായ ബിജെപിയും സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ നേടി. 2014ലെ വിഭജനത്തിന് ശേഷം സംസ്ഥാനത്തിൻ്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഹൈദരാബാദ് നഷ്ടപ്പെട്ടതിനാൽ ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും പാർട്ടി ആവശ്യപ്പെടുമെന്ന് ഒരു മുതിർന്ന ടിഡിപി നേതാവ് പറഞ്ഞു. പുനഃസംഘടനാ സമയത്ത് ആന്ധ്രാപ്രദേശിന്…