ഉക്രെയ്നെ സഹായിക്കുന്നത് നിർത്തൂ, അല്ലാത്തപക്ഷം നിങ്ങൾ അനന്തരഫലങ്ങൾ നേരിടേണ്ടിവരും: ജര്‍മ്മനിക്ക് പുടിന്റെ മുന്നറിയിപ്പ്

രണ്ടു വര്‍ഷത്തിലേറെയായി ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട്. ഇപ്പോള്‍ യുദ്ധം അതിലും അപകടകരമായ വഴിത്തിരിവിലായിരിക്കുകയാണ്. അതിനിടെ, ഉക്രൈന് ആയുധം നൽകിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യൂറോപ്യൻ രാജ്യമായ ജർമനിക്ക് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്നെ സഹായിക്കുന്നതുപോലെ, അവർക്കെതിരായ യുദ്ധത്തിൽ ചില രാജ്യങ്ങൾക്ക് ആയുധം നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് പുടിൻ പറഞ്ഞു. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ നമ്മള്‍ തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിക്കുമെന്നാണ് റഷ്യ ജർമ്മനിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വാസ്തവത്തില്‍ ജർമ്മനിയും യു എസും റഷ്യൻ മണ്ണിലെ ചില ലക്ഷ്യങ്ങൾ ആക്രമിക്കാൻ അടുത്തിടെ ഉക്രെയ്നെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കിയെവിന് ദീർഘദൂര ആയുധങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജർമ്മൻ ടാങ്കുകൾ യുക്രൈനിലേക്ക് വിതരണം ചെയ്തത് റഷ്യയിലെ പലരെയും ഞെട്ടിച്ചെന്ന് പുടിൻ പറഞ്ഞു. “ഇപ്പോൾ അവർ മിസൈലുകൾ ഉപയോഗിച്ച് റഷ്യൻ പ്രദേശത്ത് ആക്രമണം നടത്തുകയാണെങ്കിൽ, അത് റഷ്യൻ-ജർമ്മൻ ബന്ധത്തെ പൂർണ്ണമായും നശിപ്പിക്കും,” അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും കാര്യമില്ല
അമേരിക്കന്‍ പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും റഷ്യ-യുഎസ് ബന്ധത്തില്‍ മാറ്റമൊന്നുമുണ്ടാകുകയില്ലെന്ന് പുടിന്‍ പറഞ്ഞു. “അമേരിക്കൻ ജനത ആരെ പ്രസിഡൻ്റായി തിരഞ്ഞെടുത്താലും ഞങ്ങൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കും” എന്നും പുടിൻ പറഞ്ഞു.

വാർഷിക ഫോറത്തിലൂടെ റഷ്യയുടെ വികസനം പ്രദർശിപ്പിക്കാനും നിക്ഷേപകരെ ആകർഷിക്കാനും പുടിന്‍ ശ്രമിച്ചു. മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചകൾ മുൻ സെഷനുകളുടെ ഭാഗമായിരുന്നുവെങ്കിലും, യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചതിന് ശേഷം സെൻ്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ചടങ്ങിൽ പാശ്ചാത്യ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പുടിൻ ഉത്തരം നൽകിയില്ല.

Print Friendly, PDF & Email

Leave a Comment

More News