രാഹുൽ മാങ്കൂട്ടത്തിൽ കാന്തപുരത്തെ സന്ദർശിച്ചു

കാരന്തൂർ: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. രാവിലെ 6 മണിക്ക് മർകസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തിരഞ്ഞെടുപ്പിന് മുമ്പായി അനുഗ്രഹം വാങ്ങാൻ എത്തിയതാണെന്നും എല്ലാവർക്കും ഇടമുള്ള കേന്ദ്രമാണ് മർകസ് എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ, അബ്ദു റഹ്‌മാൻ എടക്കുനി, അബ്ദുൽ ജബ്ബാർ നരിക്കുനി എന്നിവർ സന്നിഹിതരായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർഥി ഡോ. പി സരിനും കാന്തപുരത്തെ സന്ദർശിച്ചിരുന്നു.

മർകസ് ഖുർആൻ ഫെസ്റ്റ് മത്സരങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം

കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ ഫെസ്റ്റിൽ 29 ക്യാമ്പസിലെ 800 വിദ്യാർഥികൾ മാറ്റുരക്കും കോഴിക്കോട്: വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) വെള്ളിയാഴ്ച(08-11-24) ആരംഭിക്കും. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ രണ്ടാം എഡിഷനിലെ സെന്‍ട്രല്‍ മത്സരങ്ങൾക്കാണ് കാരന്തൂരിലെ മർകസ് കേന്ദ്ര ക്യാമ്പസിൽ വെള്ളിയാഴ്ച തുടക്കമാവുക. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ കേരളത്തിലെ വിവിധ ജില്ലകളിലെ 29 ക്യാമ്പസുകളിലെ 800 വിദ്യാർഥികൾ മാറ്റുരക്കും. ഖുർആൻ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷകം. ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റിൽ നടക്കും.…

ഈഞ്ചക്കൽ ഗവ. യു പി എസിൽ അഡോപ്റ്റ് എ സ്‌കൂൾ സി എസ് ആർ പദ്ധതി പ്രകാരം ഐ ടി ലാബ് സജ്ജീകരിച്ച് യു എസ് ടി

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി നടപ്പാക്കി വരുന്ന സി എസ് ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) സംരംഭമായ അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി തിരുവനന്തപുരം ഈഞ്ചക്കൽ ഗവണ്മെന്റ് യു പി സ്‌കൂളിലും വ്യാപിപ്പിച്ചു. ഈഞ്ചക്കൽ ഗവണ്മെന്റ് യു പി എസിൽ പുതിയ ഐ ടി ലാബ് സജ്ജമാക്കിയാണ് യു എസ് ടി അഡോപ്പ്റ്റ് എ സ്‌കൂൾ പദ്ധതി നടപ്പാക്കിയത്. നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഐ ടി ലാബ് സജ്ജീകരിച്ചതിനൊപ്പം, ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ, അവശ്യ ഫർണിച്ചറുകൾ തുടങ്ങിയവയും കമ്പനി സ്‌കൂളിന് കൈമാറി. അഡോപ്റ്റ് എ സ്‌കൂൾ പദ്ധതിയിലൂടെ ഈ വർഷം ഇതു വരെ 25 ലധികം സ്‌കൂളുകളിൽ ഐ ടി ലാബുകളും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും കമ്പനി നിർമ്മിച്ച്…

നക്ഷത്ര ഫലം (07-11-2024 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതായുണ്ട്. നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലായതിനാൽ ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യത. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള സാധ്യതകള്‍ ഉള്ളതിനാൽ ധനം സൂക്ഷിച്ച് ചെലവഴിക്കുക. നിങ്ങളുടെ തെറ്റായ മാനസികാവസ്ഥ നിങ്ങൾക്ക് ഒരു ചീത്തപ്പേരുണ്ടാക്കിയേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. തുലാം: നിങ്ങൾക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയുന്നത് നിങ്ങൾക്ക് സന്തോഷം നൽകുന്നതായിരിക്കും. നിങ്ങളുടെ മാന്യതയും അന്തസും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം. വൃശ്ചികം: രാവിലെ എല്ലാമേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും, പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. അവിടെ ഭാരിച്ച അധ്വാനവും കുറഞ്ഞഫലവും എന്ന അനുഭവം…

യോഗി ആദിത്യനാഥിന് സുപ്രീം കോടതിയുടെ പ്രഹരം; വീടുകൾ തകർന്നവർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ന്യൂഡല്‍ഹി: റോഡ് വീതി കൂട്ടുന്നതിൻ്റെ പേരിൽ വീടുകൾ തകർത്തതിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. റോഡ് വീതി കൂട്ടുന്നതിനായി ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്ത യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് ഈ കേസ്. ഈ കേസിൽ മനോജ് തിബ്രേവാൾ ആകാശ് സമർപ്പിച്ച റിട്ട് ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുകയും നഷ്ടപരിഹാരം നൽകാൻ യുപി സർക്കാരിനോട് ഉത്തരവിടുകയും ചെയ്തു. യുപി സർക്കാരിൻ്റെ നടപടി നടപടിക്രമങ്ങളില്ലാതെ ഏകപക്ഷീയമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. തകർന്ന വീടിൻ്റെ ഉടമയ്ക്ക് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു അറിയിപ്പും നൽകാതെ ഒരാളുടെ വീട് പൊളിക്കാൻ നിങ്ങൾക്ക് അധികാരമുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് സർക്കാരിനോട് ചോദിച്ചു. ഇതാണോ ശരിയായ വഴി?’ ഈ നടപടി അരാജകത്വമാണെന്നും…

ട്രമ്പിസം (ലേഖനം): രാജു മൈലപ്ര

അങ്ങനെ ട്രംപ് വിജയിച്ചു. സന്തോഷം കൊണ്ട് ഇരിക്കാന്‍ മേലാ. എനിക്കല്ല, എന്‍റെ പ്രിയതമ പുഷ്പാജിക്ക്. എന്തുകൊണ്ടോ അവള്‍ക്ക് കമലാ മാഡത്തിനെ അത്ര ഇഷ്ടമല്ല. ‘ആ പെണ്ണുംപിള്ള എപ്പോഴും ഇളിച്ചുകൊണ്ടാ നടക്കുന്നത്’, ഒരു മാതിരി വളിച്ച ചിരി. അതവള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. കമലാ ഹാരിസ് ചിലപ്പോള്‍ എന്നെ നോക്കിയാണ് ചിരിക്കുന്നത് എന്നവള്‍ക്കു തോന്നും. “എന്തോന്നാ ഇത്ര കണ്ട് ന്യൂസ് കാണാന്‍. എഴുന്നേറ്റു പോകരുതോ? ആ എരണം കെട്ടവളുടെ ഒരു ചിരി കാണാന്‍ കുത്തിയിരിക്കുന്നു.” ഏതെങ്കിലും അല്പസ്വല്പം ചന്തമുള്ള ഒരു തരുണീമണി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചാല്‍, ഒരു സംശയദൃഷ്ടിയോടെ അവള്‍ എന്നെയൊന്നു നോക്കും. എന്നിട്ടൊരു കമന്‍റും. “എനിക്കൊന്നും അറിയത്തില്ല എന്നാ അങ്ങേരുടെ വിചാരം. ഞാനത്ര പൊട്ടിയൊന്നുമല്ല.” അതിന് അകമ്പടിയായി അമക്കിയൊരു മൂളലും. അമേരിക്കയില്‍, മലയാളികളുടെ ഗൃഹഭരണത്തിന്‍റെ അവസാന വാക്ക് സ്ത്രീകള്‍ക്കാണെങ്കില്‍ത്തന്നെയും നാടു ഭരിക്കുന്നത് പുരുഷന്മാരായിരിക്കണം എന്ന ചിന്താഗതിയുള്ള ധാരാളം…

ക്ഷേത്രത്തിന് പുറത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് കാനഡയിലെ ഹിന്ദു സഭാ ക്ഷേത്രത്തിലെ പുരോഹിതനെ സസ്‌പെൻഡ് ചെയ്തു

കാനഡയിലെ ബ്രാംപ്ടണിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു സഭാ ക്ഷേത്രത്തിലെ പുരോഹിതനെ സസ്‌പെൻഡ് ചെയ്തു. അടുത്തിടെ നടന്ന ഖാലിസ്ഥാനി പ്രതിഷേധത്തിനിടെ പുരോഹിതന്‍ പ്രകോപനപരമായ പ്രസ്താവനകൾ നടത്തി രംഗത്തെത്തിയിരുന്നു. ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ സംഭവത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും സിഖ്-ഹിന്ദു സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഖാലിസ്ഥാനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാർ കോൺസുലേറ്റ് ചടങ്ങ് തടസ്സപ്പെടുത്തിയ സംഘർഷത്തെ തുടർന്നാണ് നടപടി. ഈ സംഭവത്തിന് ശേഷം സംഘർഷം കുറയ്ക്കാൻ ഇരു സമുദായങ്ങളിലെയും നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ സംഭവത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും സിഖ്-ഹിന്ദു സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടതിൻ്റെ ആവശ്യമുണ്ടെന്നും പറഞ്ഞു. അക്രമത്തിൽ നിന്നും വിദ്വേഷത്തിൽ നിന്നും അകന്നു നിൽക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം ക്രമസമാധാനം നിലനിർത്താൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. ക്ഷേത്ര പുരോഹിതൻ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിക്കപ്പെട്ടതിനാൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായി ബ്രാംപ്ടൺ മേയർ…

നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള ബൈബിൾ വ്യാഖ്യാന ഓൺലൈൻ ഉദ്ഘാടനം ചെയ്തു

ഹൂസ്റ്റൺ: ആർട്ടിഫിഷൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ചു ബൈബിൾ പഠനത്തിനു തയ്യാറാക്കിയ പുതിയ പ്ലാറ്റ്‌ഫോം, ബൈബിൾ ഇൻ്റർപ്രിട്ടേഷൻ. എഐ (BibleInterpretation.ai), ഹൂസ്റ്റണിലെ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ മുഖ്യ തിരുന്നാളിൻ്റെ കലോത്സവത്തോടനുബന്ധിച്ച് പൂനയിലെ സീറോ-മലങ്കര കത്തോലിക്കാ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മാർ പാകോമിയോസ് ഉദ്ഘാടനം ചെയ്തു. ഈ പ്ലാറ്റ്‌ഫോം, വിശുദ്ധ ഗ്രന്ഥത്തെ കൂടുതൽ എളുപ്പത്തിൽ അപഗ്രധിക്കുവാനും പഠിപ്പിക്കുവാനും എല്ലാവർക്കും സഹായകമാണ്. കത്തോലിക്കാ പ്രബോധനങ്ങൾക്കധിഷ്ടിതമായ ബൈബിൾ വിശദീകരണങ്ങൾ കൂടുതൽ എളുപ്പമാക്കുന്ന ഈ സൈറ്റ് വികസിപ്പിക്കുന്നതിനു തയ്യാറായ റവ. ഫാ. ഏബ്രഹാം മുത്തോലത്തിൻ്റെ ദീർഘവീക്ഷണത്തെ ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് പക്കോമിയോസ് പ്രശംസിച്ചു. “ബൈബിൾ ഇൻ്റർപ്രട്ടേഷൻ. എഐ സഭാമക്കളുടെയും പ്രബോധകരുടെയും ആത്മീയ യാത്രയിൽ പുതിയൊരു വഴിത്തിരിവായിരിക്കും,” അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വച്ചുകൊണ്ട്, മതാദ്ധ്യാപകർ, പ്രാർത്ഥനാ ഗ്രൂപ്പുകൾ, വൈദികർ, ബൈബിൾ പ്രഭാഷകർ തുടങ്ങിയവർക്ക് ഈ പ്ലാറ്റ്‌ഫോം വളരെ സഹായകരമായിരിക്കും എന്ന് അദ്ദേഹം…

മിൽവാക്കി അതിരൂപത ആർച്ച് ബിഷപ്പായി മോസ്റ്റ് റവ. ജെഫ്രി എസ് ഗ്രോബിനെ മാർപാപ്പ നിയമിച്ചു

മിൽവാക്കി:മിൽവാക്കിയിലെ കത്തോലിക്കാ അതിരൂപതയുടെ 12-ാമത് പുതിയ ആർച്ച് ബിഷപ്പായി  മോസ്റ്റ് റവ. ജെഫ്രി എസ് ഗ്രോബിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച അറിയിച്ചു. തൻ്റെ 75-ാം ജന്മദിനത്തിൽ വിരമിക്കൽ നോട്ടീസ് നൽകിയ ഏറ്റവും ആദരണീയനായ ജെറോം ഇ. ലിസ്‌റ്റെക്കിയുടെ പിൻഗാമിയായി 63 കാരനായ ഗ്രോബ് അധികാരമേറ്റു. വിസ്കോൺസിൻ ഗ്രാമത്തിൽ വളർന്ന ഗ്രോബ് 1992-ൽ ചിക്കാഗോ അതിരൂപതയുടെ വൈദികനായി നിയമിക്കപ്പെട്ടു. കാനോൻ നിയമത്തിൽ ലൈസൻസും പിന്നീട് ഡോക്ടറേറ്റും നേടിയ ശേഷം അദ്ദേഹം അതിരൂപത ട്രൈബ്യൂണലിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. വിശുദ്ധ ദൈവശാസ്ത്രത്തിൽ ലൈസൻസും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2020 സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പ ഗ്രോബിനെ ചിക്കാഗോയിലെ സഹായ മെത്രാനായി നിയമിച്ചിരുന്നു

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് സമ്മേളനം അവിസ്മരണീയമായി

ന്യൂയോർക്കിലെ എൽമോണ്ടിലുള്ള അക്ഷരനഗരിയിൽ നവംബർ ഒന്നിന് ആരംഭിച്ച ലാന സാഹിത്യോത്സവം കേരളസെന്ററിൽ പര്യവസാനിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ സാഹിത്യകാരന്മാരുടെ സമ്മേളനത്തിനു എഴുത്തുകാരൻ ഇ. സന്തോഷ്‌ കുമാർ അതിഥിയായെത്തി. അമേരിക്കയിലെ എഴുത്തുകൂട്ടത്തിൽനിന്നും ഓർമ്മകളിലേക്കുമാറഞ്ഞ എം. എസ്. ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മമ്പലം എന്നിവരുടെ സ്മരണാഞ്ജലി മീനു എലിസബത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. തുടർന്ന് കവിത/ലിംഗസമത്വം/വിവർത്തനം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ കേരളത്തിൽ നിന്ന് വെബ് കോൺഫറൻസ് വഴി സാഹിത്യകാരായ ആയ പ്രൊഫ. ഡോ. ജെ ദേവിക, ഡോ. നിഷി ലീല ജോർജ്ജ്, സ്റ്റാലിന എന്നിവർ പങ്കെടുത്തു. ജയൻ കെ സി, ഡോണ മയൂര, സന്തോഷ് പാല എന്നിവർ സംവാദം നിയന്ത്രിച്ചു. എഴുത്തിന്റെയും വായനയുടെയും മേഖലയിൽ ഉരുത്തിരിയുന്ന സ്വവർഗ്ഗ സൗഹൃദസംഘളെക്കുറിച്ചും, അവയുടെ പിൻബലമില്ലാതെ എഴുത്തുകാരി മുഖ്യധാരയിലേക്ക് വരുമ്പോൾ നേരിടുന്ന കടമ്പകളെക്കുറിച്ചും ഡോ. ദേവിക സംസാരിച്ചു. പല…