ഡാലസ്:ഒരു കുപ്പി വെള്ളത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഒരു കൺവീനിയൻസ് സ്റ്റോർ ക്ലർക്കിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് 29 കാരിയായ ഡാളസ് യുവതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 52 കാരനായ ഇനായത്ത് സയ്യിദിൻ്റെ കൊലപാതകത്തിന് പോലീസ് അലീഗ ഹോണിനെതിരെ കൊലക്കുറ്റം ചുമത്തി. അറസ്റ്റ് വാറണ്ട് സത്യവാങ്മൂലത്തിൽ, ജൂലൈ 8 ന് അലീഗ ഹോൺ നടക്കുമ്പോൾ ഡാളസ് മൃഗശാലയ്ക്ക് സമീപമുള്ള നോർത്ത് ഓക്ക് ക്ലിഫിലെ മാർസാലിസ് അവന്യൂവിലെ എ ആൻഡ് എ മാർട്ടിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു സയ്യിദ്. കടയ്ക്കുള്ളിൽ നിന്നുള്ള വീഡിയോ അലീഗ ഒരു കുപ്പി വെള്ളം കൗണ്ടറിൽ വയ്ക്കുന്നത് കാണിക്കുന്നു. ഹോണും സെയ്ദും തർക്കിക്കുകയും , തുടർന്ന് അലീഗ ഒരു കൈത്തോക്ക് പുറത്തെടുക്കുന്നു, പോലീസ് രേഖയിൽ പറയുന്നു. സയ്യിദിൻ്റെ കഴുത്തിൽ ഷൂട്ട് ചെയ്യുന്ന ഹോൺ പിന്നീട് കടയിൽ നിന്ന് വെള്ളവുമായി പുറത്തേക്ക് പോകുന്നത് വീഡിയോയിൽ കാണാം. സെയ്ദിൻ്റെ സഹപ്രവർത്തകരും പ്രതികരിക്കുന്ന രണ്ട്…
Year: 2024
കേരളം വിവാദ രോഗത്തിന്റെ അടിമ; രമേഷ് നാരായണൻ-ആസിഫ് അലി വിഷയം സംഘാടകരുടെ പിടിപ്പുക്കേട്: സതീഷ് കളത്തിൽ
കേരളമിന്നു വിവാദരോഗത്തിന്റെ അടിമയാണെന്ന്, കവിയും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ. സോഷ്യൽ മീഡിയയുടെ വരവോടെ ദിവസം ഒരു വിവാദച്ചുഴിയിലെങ്കിലും അകപ്പെടാതെ കടന്നുപോകാൻ നമുക്കു കഴിയാതായിരിക്കുവെന്നും രമേഷ് നാരായണൻ – ആസിഫ് അലി വിഷയത്തിലുള്ള തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ സതീഷ് പറഞ്ഞു. സംഘാടകരുടെ പിടിപ്പുക്കേടിന്റെ തിക്തഫലമാണ് രമേഷ് നാരായണൻ – ആസിഫ് അലി വിഷയം. ഒരാൾ ബഹുമാനിതനാകുന്നു എന്നതു പോലെതന്നെ പ്രധാനം തന്നെയാണ്, ആരാൽ ബഹുമാനിക്കപ്പെടുന്നു എന്നതും. ആത്യന്തികമായി അതു നിശ്ചയിക്കേണ്ടത്, ബഹുമാനിക്കാൻ നടക്കുന്നവരെക്കാളും ബഹുമാനിക്കപ്പെടാൻ പോകുന്നവർ തന്നെയാണ്. ഇക്കാര്യത്തിൽ ഇരുഭാഗത്തുനിന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് സംഭവിച്ചിട്ടുണ്ട്. അതിൽ, രമേഷ് നാരായണനേക്കാൾ ശ്രദ്ധ പുലർത്തേണ്ടതു സംഘാടകരായിരുന്നു. രമേഷ് നാരായണന്റെ പ്രവൃത്തിയെ ന്യായീകരിക്കാനല്ല ഈ കുറിപ്പ്, ഈഗോയെന്നത് ഒരാളുടെയും കുത്തകയല്ല എന്നോർമ്മിപ്പിക്കാനാണ്. പ്രയോറിറ്റി എന്നത് ഏതൊരു സാധാരണകാരനും ആഗ്രഹിക്കുന്ന കാര്യമാണ്. അതൊരു പ്രിവിലേജ് ആണ്. സൂക്ഷ്മമായാണെങ്കിൽ പോലും ആ അവബോധം എല്ലാവരിലും…
ഹൂസ്റ്റണിൽ ഒഐസിസി( യുഎസ്എ) ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന് (ജൂലൈ 18 വ്യാഴം )
ഹൂസ്റ്റൺ :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ -ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പികുന്നു. ജൂലൈ 18 വ്യാഴം വൈകീട്ട് 6:30 നു മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ,എന്നിവർ പങ്കെടുക്കും .എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ജിജി ജോസഫ് അഭ്യർത്ഥിച്ചു
റാങ്ക് ജേതാവിന് അനുമോദനം
ദോഹ: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ.ഇ) കേരള ടോപ്പറും ദേശീയതലത്തിൽ 197ാം റാങ്കുകാരനും, കേരള എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷൻ (കീം) രണ്ടാം റാങ്കുകാരനുമായ ഹാഫിസ് റഹ്‌മാനെ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോൺ അനുമോദിച്ചു. സി.ഐ.സി സോണൽ നേതാക്കൾ ഉപഹാരം കൈമാറി. വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ പി, സോണൽ കമ്മിറ്റിയംഗം നൗഫൽ സി.കെ, ബിൻ ഉംറാൻ യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് ഉനൈസ്, ഹാഫിസിൻ്റെ പിതാവ് ഡോ. അബ്ദുറഹ്‌മാൻ (ഹമദ് ഹോസ്പിറ്റൽ) തുടങ്ങിയവർ സംബന്ധിച്ചു.
ആവേശം വാനോളം ഉയർന്ന് അനുഗ്രഹ മഴയായി; തലവടി ദേശത്തിന് തിലകക്കുറിയാകുവാൻ തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു
തലവടി: ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പാട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി തലവടി ചുണ്ടൻ നീരണിഞ്ഞു.വള്ള പുരയിൽ വെച്ച് നടന്ന ചടങ്ങില്‍ വർക്കിംഗ് പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിയുന്നത് .ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിങ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്,ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ എന്നിവർ ടിടിബിസി ക്ലബ് ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, വൈസ് പ്രസിഡന്റ് കെ ആർ ഗോപകുമാർ,ട്രഷറർ അരുൺ പുന്നശ്ശേരി എന്നിവരിൽ നിന്നും ഏറ്റ് വാങ്ങി. തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുൺ, എക്സിക്യൂട്ടിവ് ഭാരവാഹികളായ…
പെൺമക്കളുടെ വിവാഹത്തെക്കുറിച്ചുള്ള ആശങ്കകൾ നീക്കി മുഖ്യമന്ത്രിയുടെ കന്യാ വിവാഹ യോജന
റായ്പൂർ (ഛത്തീസ്ഗഢ്): മുഖ്യമന്ത്രി കന്യാ വിവാഹ യോജനയുടെ പ്രധാന ലക്ഷ്യം ദരിദ്ര കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കുക, വിവാഹത്തോടനുബന്ധിച്ചുള്ള പാഴ് ചെലവുകൾ തടയുക, കൂട്ടവിവാഹങ്ങൾ സംഘടിപ്പിച്ച് സാമൂഹിക സ്ഥിതി മെച്ചപ്പെടുത്തുക എന്നിവയാണ്. ഇന്നലെ ഛത്തീസ്ഗഢിലെ റായ്ഗഡ് ജില്ലയിൽ മുഖ്യമന്ത്രി കന്യാ വിവാഹ യോജന പ്രകാരം 45 ദമ്പതികൾ വിവാഹിതരായി. സർക്കാരിനെ പ്രതിനിധീകരിച്ച് 35,000 രൂപ വീതം പെൺകുട്ടിയുടെ പേരിൽ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. വധൂവരന്മാർക്ക് സമ്മാനമായി ബാഗുകൾ, മേക്കപ്പ് വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയും ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റും നൽകി. ഇവരിൽ, 2024 ജൂലൈ 16 ന് മുഖ്യമന്ത്രി കന്യാ വിവാഹ യോജന പ്രകാരം തങ്ങളുടെ വിവാഹം നടന്നതായി ബോയ്ർദാദറിലെ ഗോപാൽപൂരിൽ താമസിക്കുന്ന ശ്രീമതി ദേവന്തി സിദാറും ഭഗവാൻപൂരിൽ താമസിക്കുന്ന ശ്രീമതി ഭാരതിയും പറഞ്ഞു. അങ്കണവാടി ജീവനക്കാർ മുഖേന രജിസ്റ്റർ ചെയ്ത ഇവർ ഈ പദ്ധതിയുടെ…
ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ 12 നക്സലൈറ്റുകളെ പൊലീസ് വധിച്ചു
ഗഡ്ചിരോലി: മഹാരാഷ്ട്രയിലെ നക്‌സലൈറ്റ് ബാധിത പ്രദേശമായ ഗഡ്‌ചിരോളിയിൽ 12 നക്‌സലൈറ്റുകളെ പോലീസ് രൂക്ഷമായ ഏറ്റുമുട്ടലിൽ വധിച്ചു. നക്‌സലൈറ്റുകളും പോലീസുകാരും തമ്മിൽ 6 മണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ചില നക്സലൈറ്റുകൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായും വിവരമുണ്ട്. ഗഡ്ചിരോളിയിൽ പോലീസ്-നക്‌സലൈറ്റ് ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ രണ്ട് സൈനികരെയും മെച്ചപ്പെട്ട ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റി. ഇരുവരും അപകടനില തരണം ചെയ്തതായാണ് വിവരം. സമീപകാലത്ത് ഗഡ്ചിറോളിയിൽ നക്‌സലൈറ്റുകൾക്കെതിരെ പോലീസ് നേടിയ വലിയ വിജയമാണിത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻ ആയുധശേഖരം സൈനികർ കണ്ടെടുത്തു. ഏഴ് ഓട്ടോമാറ്റിക് റൈഫിളുകൾക്കൊപ്പം മൂന്ന് എകെ 47 ഉം പിടിച്ചെടുത്തിട്ടുണ്ട്. കങ്കേറിൻ്റെയും ഗഡ്ചിറോളിയുടെയും അതിർത്തിയിലാണ് ഈ ഏറ്റുമുട്ടൽ നടന്നത്. ഗഡ്ചിരോളിയിൽ നക്‌സലൈറ്റുകൾക്കെതിരായ വൻ വിജയത്തിന് ശേഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഏറ്റുമുട്ടൽ ടീമിൽ ഉൾപ്പെട്ട സൈനികർക്ക് 51 ലക്ഷം രൂപ പാരിതോഷികം…
ജേക്കബ്ബ് ജോർജ് (സജു – 66) ഫിലഡൽഫിയയിൽ നിര്യാതനായി
ഫിലഡൽഫിയ: പുനലൂർ കാവലോട്ട് ബംഗ്ളാവിൽ ജോർജ്ജ് ജോസഫിന്റെയും ചിന്നമ്മ ജോർജിന്റെയും മകൻ ജേക്കബ്ബ് ജോർജ് (സജു – 66) ജൂലൈ ആറിന് ഫിലഡൽഫിയയിൽ നിര്യാതനായി. കുണ്ടറ വഴിത്താനത്ത് വീട്ടിൽ വി. ഒ. മത്തായി-റാഹേലമ്മ മത്തായി ദമ്പതികളുടെ ഇളയ മകൾ ലിസിമോൾ ആണ് ഭാര്യ. ജോർജ്ജ് ജേക്കബ്ബ് (അരുൺ), നീതു മണത്തറയിൽ എന്നിവർ മക്കളും, ആനി ജോർജ്ജ്, ജോയൽ മണത്തറയിൽ എന്നിവർ മരുമക്കളും, ജോനാഥൻ ജോർജ്ജ്, ജായേൽ മണത്തറയിൽ, മീഖായേൽ മണത്തറയിൽ, എന്നിവർ കൊച്ചുമക്കളുമാണ്. സോമി ജോർജ്ജ്, സോഫി ജോർജ്ജ്, സൂസി ജോർജ്ജ്, ജോസഫ് ജോർജ്ജ് (സുകു), തോമസ് ജോർജ്ജ് (ശശി), സാലി ജോർജ്ജ് എന്നിവരാണ് സഹോദരങ്ങൾ. ഫിലഡൽഫിയ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് അംഗമായിരുന്ന ജേക്കബ്ബ് ജോർജ്ജ് , കാർഡോൺ ഇൻഡസ്ട്രി, മാർഷൽസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. പരേതന്റെ പൊതുദർശനം ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ…
ഉമ്മൻ ചാണ്ടി, എന്നും ജനമനസ്സില്‍: ജെയിംസ് കൂടൽ
സാന്ത്വന രാഷ്ട്രീയത്തിന്റെ പിതാവ്, സ്നേഹംകൊണ്ട് ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടിച്ചേർത്ത മനുഷ്യസ്നേഹി, ഒടുവിൽ ഒരു നാെമ്പരമായി ഒാർമ്മയിലേക്ക് മറഞ്ഞപ്പോൾ ഹൃദയങ്ങളിൽ ഒരായിരം തവണ പുനർജനിച്ച പച്ചയായ മനുഷ്യൻ. ഉമ്മൻചാണ്ടി, പ്രതീക്ഷകളുടെ മറ്റൊരു നാമം. അടുത്തവരോട്, ആവശ്യം അറിയിച്ചവരോട് , സങ്കടങ്ങൾ പറഞ്ഞവരോട് എന്നും സഹിഷ്ണതയോടെ മാത്രം പെരുമാറിയിരുന്ന വലിയ ചിന്തകളുടെ വലിയ മാതൃകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ എത്തിയവരാരും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ലായെന്ന് രാഷ്ട്രീയ കേരളം തുറന്നു സമ്മതിക്കും. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളിലൊരാളാകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വിസ്മരിക്കാനാകില്ല. തിരുവനന്തപുരത്ത് ഒരു മുഖവും പുതുപ്പള്ളിയിൽ മറ്റൊരു മുഖവുമായിരുന്നില്ല ഉമ്മൻ ചാണ്ടി. ചീകിയൊതുക്കാത്ത മുടിയും ചുളിഞ്ഞ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യവുമായി ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഭരണാധികാരി ജനങ്ങൾക്കൊപ്പമായിരുന്നു, അവർ സ്വന്തമെന്ന് അദ്ദേഹത്തെ കരുതിപോന്നു. പുതുപ്പള്ളി വീടും പുതുപ്പള്ളി മണ്ഡലവും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കൽ പുതുപ്പള്ളിയിലെ വീട്ടിൽ എത്തുമ്പോൾ ആവശ്യങ്ങളുമായി…
പാക്കിസ്താനില്‍ ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കമായി; സിറിയക്ക് ഓർത്തഡോക്സ് സഭക്ക് നന്ദി
പാക്കിസ്താനിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും നിരാലംബരുമായ സിറിയക് ഓർത്തഡോക്സ് ക്രിസ്ത്യൻ സമൂഹാംഗങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള ഫാ. ജോസഫ് വർഗീസിന്റെ സഹായത്തോടെ പാക്കിസ്താന്‍ സിറിയക് ഓർത്തഡോക്സ് ചർച്ച് നടപ്പാക്കുന്ന ശുദ്ധജല പദ്ധതിക്ക് തുടക്കമായി. പാക്കിസ്താനിലെ ഗോണ്ടൽ ഫാം കോട്രി ഗ്രാമത്തിലുള്ള ഷെറ മസിഹിൻ്റെയും നസ്രീൻ്റെയും വീട്ടിൽ വാട്ടർ പമ്പ് സ്ഥാപിച്ച് പദ്ധതിക്ക് തുടക്കമിട്ടതായി സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഫാ. ഷാമൂൻ മാസിഹ് അറിയിച്ചു. പാക്കിസ്താനിലെ ദരിദ്ര കുടുംബങ്ങളെ സഹായിക്കാനുള്ള ഈ പദ്ധതിക്ക് ഫാ. ജോസഫ് വർഗീസ് ആണ് സാമ്പത്തിക സഹായം നൽകുന്നത്. ഏറ്റവും ദുർബലരും ദരിദ്രരുമായ 50 കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായുള്ള ഈ പദ്ധതിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ആർക്കും ഫാ. ജോസഫ് വർഗീസ് മുഖേന തങ്ങളെ പിന്തുണയ്‌ക്കാമെന്ന് ഫാ. ഷാമൂൻ മാസിഹ് അറിയിച്ചു. വിശക്കുന്നവർക്ക് ഭക്ഷണം നൽകാനും പാവപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കാനും അവർക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും സംഭാവന…
