കാരന്തൂർ: സാമൂഹ്യ പ്രവർത്തനത്തിനിറങ്ങുന്ന പ്രബോധകരുടെ സംസാരവും ഇടപെടലും വ്യക്തിജീവിതവും ജനമനസ്സുകളെ സ്വാധീനിക്കുന്നതും പൊതുസമൂഹത്തിനും സ്വന്തത്തിനും ഉപകാരപ്രദവുമാവണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ലക്ഷ്യബോധത്തോടെയും ആസൂത്രണത്തോടെയുമാവണം പ്രവർത്തനങ്ങൾ എന്നും മർകസ് വിദ്യാർഥി യൂണിയൻ ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
Year: 2024
മർകസ് ഇഹ്‌യാഉസ്സുന്നക്ക് നവ സാരഥികൾ
കാരന്തൂർ: ജാമിഅഃ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുനഃസംഘടനാ ജനറൽബോഡിയിൽ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. വിജ്ഞാനവും സേവനവുമാണ് വിദ്യാർഥി ജീവിതത്തെ സമ്പന്നമാക്കേണ്ടതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. കലാ-സാഹിത്യ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ഗവേഷണത്തിനും ഉന്നത വിഭ്യാഭ്യാസത്തിനും പ്രേരിപ്പിക്കുന്നതിനുമായി ഒട്ടേറെ കർമപരിപാടികളാണ് യൂണിയൻ ആവിഷ്കരിച്ചിട്ടുള്ളത്. അശരണരെ ചേർത്തുപിടിക്കുക എന്ന മർകസിന്റെ സന്ദേശമുൾക്കൊണ്ട് വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും പദ്ധതിയിലുണ്ട്. പുനഃസംഘടനാ യോഗത്തിൽ മർകസ് സീനിയർ മുദർരിസ് വിപിഎം ഫൈസി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പുതിയ കമ്മിറ്റിക്ക് ആശംസ നേർന്നു. പി സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, കെ എം ബശീർ സഖാഫി, അബ്ദുസത്താർ കാമിൽ സഖാഫി സംബന്ധിച്ചു. ഭാരവാഹികൾ: സയ്യിദ് മുഅമ്മിൽ ബാഹസൻ (പ്രസിഡന്റ്), അൻസാർ പറവണ്ണ…
സർക്കാർ പ്രൈമറി സ്കൂൾ അദ്ധ്യാപക സ്ഥലം മാറ്റ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് അനീതി : കെ എസ് ടി എം
മലപ്പുറം: സർക്കാർ അദ്ധ്യാപകരുടെ റവന്യൂ ജില്ലാതല ഓൺലൈൻ പൊതു സ്ഥലമാറ്റ ലിസ്റ്റ് മുഴുവനായി പ്രസിദ്ധീകരിക്കാത്തതിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ എസ് ടി എം) മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം മെയ് 20 ന് താത്ക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 21, 22 തിയതികളിൽ ആക്ഷേപത്തിന് അവസരം നൽകുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, പല വിഭാഗങ്ങളുടെയും ലിസ്റ്റ് സമയബന്ധിതമായി സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഏറ്റവും കൂടുതൽ സ്ഥലം മാറ്റം നടക്കുന്ന പ്രൈമറി അദ്ധ്യാപകരുടെ ലിസ്റ്റ് ഇതുവരെ സൈറ്റിൽ ലഭ്യമാക്കിയിട്ടില്ല. ചില സാങ്കേതിക പ്രശ്നമാണെന്ന അധികൃതരുടെ മറുപടി സ്വീകാര്യമല്ല. പല ജില്ലകളിലും ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങൾ ഉന്നയിക്കാനുള്ള അപേക്ഷകരുടെ അവകാശം നിഷേധിക്കുന്ന പ്രവൃത്തി അനീതിയാണെന്നും ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്നും ജീവനക്കാർക്ക് നീതി ലഭ്യമാക്കണമെന്നും…
പെരിയാറിലെ മത്സ്യക്കുരുതി സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം: വെൽഫെയർ പാർട്ടി
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് സർക്കാരിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കെടുകാര്യസ്ഥത മൂലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്. മഴക്കാലം ആരംഭിക്കുമ്പോൾ പെരിയാറിനു സമീപത്തെ കമ്പനികൾ മാലിന്യ കുഴലുകൾ തുറന്നുവിട്ടു മലിനീകരണം ഉണ്ടാക്കുന്നത് തുടരുകയാണ്. നിരവധി തവണ സമാന സംഭവങ്ങൾ ആവർത്തിച്ചിട്ടും കുറ്റക്കാരായ കമ്പനികൾക്കെതിരെ നടപടി എടുക്കുന്നതിന് ബോർഡ് വിമുഖത കാണിച്ചതിൻ്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്ന് ജില്ലാ എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി. പെരിയാറിലെ മലിനമായ വെള്ളം ഉപയോഗിക്കുന്ന ജനങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കാക്കാവുന്നതിലും അപ്പുറമാണ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ബോർഡ് വെള്ളത്തിൽ ഓക്സിജൻ കുറഞ്ഞതുകൊണ്ടാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് എന്ന് മുടന്തൻ ന്യായം പറഞ്ഞ് തടിയൂരുകയാണ് ചെയ്യുന്നത്. ഒരു ഭാഗത്ത് ജനങ്ങളോടൊപ്പം എന്ന് പറഞ്ഞ് വോട്ട് വാങ്ങുകയും മറുവശത്ത് മലിനീകരണം നടത്തുന്ന കമ്പനികൾക്ക് ഒപ്പം നിന്ന് അഴിമതി നടത്തുകയും ചെയ്യുന്ന ഭരണപക്ഷ പാർട്ടികളുടെ ഇരട്ടത്താപ്പ് പുറത്തായെന്നും…
മദ്യവും മയക്കുമരുന്നും കുത്തിനിറച്ച ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടും: ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍
കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുവെന്നും ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസ്സാരവല്‍ക്കരിക്കരുത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ ഇന്ന് സജീവമാണെന്ന് ദിവസം തോറുമുള്ള സംഭവങ്ങളും കണക്കുകളും സൂചിപ്പിക്കുന്നു. ബുദ്ധിയും പ്രാഗല്‍ഭ്യവുമുള്ളവര്‍ നാടുവിട്ടോടുമ്പോള്‍ കേരളത്തിനെ മാത്രം ആശ്രയിക്കുന്ന യുവത്വത്തെ വെല്ലുവിളിക്കുന്ന അധോലോക ഭീകരവാദ അജണ്ടകള്‍ മയക്കുമരുന്നുകളുടെ രൂപത്തില്‍ ശക്തി പ്രാപിക്കുന്നത് ഞെട്ടിക്കുന്നതും ആശങ്കള്‍ സൃഷ്ടിക്കുന്നതുമാണ്. മയക്കുമരുന്ന് ഉല്പന്നങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നതിന് സർക്കാർ രേഖകളും കണക്കുകളുമുണ്ട്.. ഒരു തലമുറയെ…
തൊഴിലവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം: ജ്യോതിവാസ് പറവൂർ
മലപ്പുറം: ക്ഷേമനിധി ബോർഡുകൾ ലയിപ്പിച്ച് നിലവിലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ് ഐ ടി യു )മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു. കൊണ്ടോട്ടി മർക്കസ് ഹാളിൽ നടന്ന സമ്മേളനത്തിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷനായി . തുടര്‍ന്നു നടന്ന സംഘടനാ സെഷനിൽ ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട് വാര്‍ഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. എഫ് ഐ ടി യു സംസ്ഥാന നേതാക്കളായ തസ്ലീം മമ്പാട്, ഷാനവാസ് കോട്ടയം എന്നിവർ റിപ്പോർട്ടിന്റെ ചർച്ചക്ക് നേതൃത്വം നൽകി. സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര യൂണിയൻ സംവിധാനത്തെക്കുറിച്ച് സദസ്സുമായി സംവദിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ…
ജലസ്രോതസ്സുകകളിലെ എക്കൽ നീക്കണം: എടത്വാ വികസന സമിതി
എടത്വാ : മഴ ശക്തമാകുകയും കിഴക്കൻ വെള്ളത്തിന്റെ വരവും കണക്കിലെടുത്ത് ജലസ്രോതസ്സുകകളിലെ എക്കൽ നീക്കണമെന്ന് എടത്വാ വികസന സമിതി ആവശ്യപ്പെട്ടു.എക്കൽ അടിഞ്ഞ് കിടക്കുന്നതിനാൽ വെള്ളം ഒഴുകി മാറാൻ പറ്റാത്ത അവസ്ഥയാണ്. നീരൊഴുക്ക് കുറയുന്നതിനാൽ രുക്ഷമായ വെള്ളപൊക്കത്തെ നേരിടേണ്ടിവരും. നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജീവനും സ്വത്തിനും ഭീഷണി ആകുകയും ചെയ്യും.ബോട്ടിനു പോലും പോകാൻ കഴിയാത്ത രീതിയിൽ എക്കൽ അടിഞ്ഞുകൂടി അതിനുമുകളിൽ പുല്ലുകൾ കിളിർത്ത കരഭൂമി ആകുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി ജനപ്രതിനിധികൾ പരിഹാരം കണ്ടെത്തണ മെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു. എടത്വ വികസന സമതി 44-ാം വാർഷിക സമ്മേളനം മെയ് 26ന് വൈകിട്ട് 4 മണിക്ക് എടത്വാ സെന്റ് ജോർജ് മിനി ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും. ഖജാൻജി ഗോപകുമാർ തട്ടങ്ങാട്ട് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി…
ട്രാഫിക് നിയമലംഘനം നടത്തിയവരെ പിഴയടയ്ക്കാതെ ഖത്തറില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കുകയില്ല; നിയമം സെപ്തംബർ ഒന്നു മുതൽ പ്രാബല്യത്തിലാകും
ദോഹ (ഖത്തര്‍): ഗതാഗത നിയമലംഘനം നടത്തുന്ന വ്യക്തികൾ കര, വിമാന, കടൽ മാർഗം രാജ്യത്തിന് പുറത്തേക്ക് പോകുന്നത് തടഞ്ഞ് ഖത്തർ നിയമം കൊണ്ടുവരുന്നു. എല്ലാ പിഴകളും പേയ്‌മെൻ്റുകളും അടയ്ക്കുന്നത് വരെ അവര്‍ക്ക് ഖത്തറിന് പുറത്തേക്ക് പോകാന്‍ കഴിയില്ല. നിയമം സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിനെ പ്രതിനിധീകരിച്ച് മെയ് 22 ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) പ്രഖ്യാപിച്ച ട്രാഫിക് നിയന്ത്രണങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമാണ് ഈ തീരുമാനം അറിയിച്ചത്. മന്ത്രാലയം പറയുന്നതനുസരിച്ച്, Metrash2 ആപ്ലിക്കേഷൻ, MOI വെബ്സൈറ്റ്, ട്രാഫിക് സെക്ഷനുകൾ, അല്ലെങ്കിൽ ഏകീകൃത സേവന കേന്ദ്രങ്ങൾ എന്നിവ വഴി പിഴ അടയ്ക്കാം. പിഴ തീർപ്പാക്കൽ പ്രോത്സാഹിപ്പിക്കുന്നതിന്, 2024 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ഗതാഗത നിയമലംഘനങ്ങൾക്ക് മന്ത്രാലയം 50 ശതമാനം ഇളവ് വാഗ്ദാനം…
ഡല്‍ഹി വിമാനത്താവളത്തില്‍ ബഹ്റൈനില്‍ നിന്നു വന്ന യാത്രക്കാരനില്‍ നിന്ന് 54 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി
ന്യൂഡൽഹി : ബഹ്റൈനില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 54 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഇന്ന് ( മെയ് 23 വ്യാഴാഴ്ച) രാവിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ (IGIA) എത്തിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയതോടൊപ്പം അറസ്റ്റു ചെയ്യുകയും ചെയ്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരനെ പിടികൂടിയതെന്നും 853 ഗ്രാം തൂക്കം വരുന്ന സ്വർണം കടത്തുന്നതിനിടെയാണ് പിടികൂടിയതെന്നും ഡൽഹി കസ്റ്റംസ് പറഞ്ഞു. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് വെളിപ്പെടുത്താത്ത സ്വർണം കണ്ടുകെട്ടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യൻ കസ്റ്റംസ് നിയമമനുസരിച്ച്, പുരുഷ യാത്രക്കാർക്ക് 50,000 രൂപ വരെ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായി 20 ഗ്രാം ഡ്യൂട്ടി ഫ്രീ സ്വർണം ആഭരണങ്ങളായോ ബാറുകളായോ കൊണ്ടുവരാം. സ്ത്രീ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ സ്വർണ്ണ പരിധി 40…
സ്ത്രീകളെ രണ്ടാംതരം പൗരന്മാരായാണ് ബിജെപി പരിഗണിക്കുന്നത്: രാഹുൽ ഗാന്ധി
ന്യൂഡൽഹി: സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി പരിഗണിക്കണമെന്നാണ് ബിജെപി വിശ്വസിക്കുന്നതെന്നും, അതിൻ്റെ പ്രത്യയശാസ്ത്രപരമായ രക്ഷിതാവായ ആർഎസ്എസ് സ്ത്രീകളെ തങ്ങളുടെ ശാഖകളിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് (മെയ് 23) കോൺഗ്രസിൻ്റെ നോർത്ത് വെസ്റ്റ് ഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഉദിത് രാജിനെ പിന്തുണച്ച് മംഗോൾപുരിയിൽ നടന്ന സർവ വനിതാ വോട്ടെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “ബിജെപി വനിതാ സംവരണ ബിൽ പാർലമെൻ്റിൽ പാസാക്കിയെങ്കിലും പിന്നീട് അത് ചെയ്യുമെന്ന് പറഞ്ഞ് 10 വർഷത്തിനു ശേഷമാന് നടപ്പിലാക്കിയത്.” ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വീട്ടിലെത്തിയ ശേഷം രണ്ടാമത്തെ ഷിഫ്റ്റ് ജോലികൾ ചെയ്യേണ്ടിവരുന്നു എന്നും, അവരുടെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതായും തിരഞ്ഞെടുപ്പ് യോഗത്തിൽ ഗാന്ധി പറഞ്ഞു. “ഇന്ത്യയിൽ, ഞങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കുറിച്ച് സംസാരിക്കുന്നു. എന്നാൽ, ജോലി ചെയ്യുന്ന സ്ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലികൾ അപൂർവ്വമായി…
