എടത്വ:തലവടി കുന്തിരിക്കല്‍ സിഎംഎസ്സ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ 26 വരെ റവ.തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് “സ്മാഷ് 2025” ഇന്നലെ തുടക്കമായി..എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 9 മണി വരെയാണ് മത്സരം. ജോർജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെന്റര്‍ ഡയറക്ടര്‍ ജിജി മാത്യൂ ചുടുക്കാട്ടിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകൻ റെജിൽ സാം മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള,ട്രഷറർ എബി മാത്യു ചോളകത്ത് , പബ്ളിസിറ്റി കൺവീനർ ജിബി ഈപ്പൻ, അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാൻ,എസ്ആർജി കൺവീനർ സാറാമ്മ ലൂക്കോസ്,സീനിയർ അസിസ്റ്റൻ്റ് ആൻസി ജോസഫ്,സൂസൻ വി സാനിയേൽ,സുഗു ജോസഫ്,അൻസു അന്നാ തോമസ്,ജീന സൂസൻ കുര്യൻ,രേഷ്മ ഈപ്പൻ,ജെസി ഉമ്മൻ,സംഗീത എം.കെ, കൊച്ചുമോൾ എ എന്നിവർ…
Month: January 2025
കാട്ടാനയാക്രമണം: സരോജിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും മകന് സർക്കാർ ജോലിയും നൽകണം – റസാഖ് പാലേരി
നിലമ്പൂർ: നിലമ്പൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനവും മകന് സർക്കാർ ജോലിയും ഉടൻ നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ആദിവാസി നഗറിലെ സരോജിനിയുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും IDTP ഉദ്യോഗസ്ഥർ സരോജിനിയുടെ വീട് സന്ദർശിക്കാത്തതും തുടർനടപടികൾ നടത്താതിരിക്കുന്നതും കടുത്ത അനാസ്ഥയാണ്. 31 വീടുകൾ മാത്രമുള്ള ഉച്ചക്കുളം സെറ്റിൽമെന്റിൽ നൂറിലധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്നത് ദുരിതപൂർണമാണ്. നിലവിലുള്ള പല വീടുകളും വാസയോഗ്യമല്ലാത്തതും ചോർന്നൊലിക്കുന്നതുമാണ്. ഇവിടത്തെ എല്ലാ ആദിവാസി കുടുംബങ്ങൾക്കും കൃഷിക്കും കൂടി ഉപയോഗിക്കാവുന്നവിധം ഒരേക്കർ ഭൂമി നൽകാനും സൗകര്യപ്രദവും സുരക്ഷിതവുമായ വീടുകൾ നൽകാനും സർക്കാർ തയ്യാറാകണം. തൊഴിൽ ഇല്ലാത്തത് മൂലം പല കുടുംബങ്ങളും കടുത്ത പട്ടിണിയിലാണ്. സർക്കാരിൽ നിന്ന് ലഭിച്ചിരുന്ന റേഷൻ അടക്കമുള്ള മുടങ്ങിയ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം. …
സാധ്യതയുള്ള നിക്ഷേപകരെ കാണാൻ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള സംഘം ദാവോസിൽ
തിരുവനന്തപുരം: നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ (ഡബ്ല്യുഇഎഫ്) വാർഷിക യോഗത്തിൽ കേരള പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്. സുസ്ഥിര വളർച്ചയ്ക്കായി കണ്ടെത്തിയ 22 മുൻഗണനാ മേഖലകളിലെ നിക്ഷേപകരുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിലാണ് വ്യവസായ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിലുള്ള സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “സാധ്യതയുള്ള എല്ലാ നിക്ഷേപകരെയും ഒരൊറ്റ പോയിൻ്റിൽ കണ്ടുമുട്ടാനുള്ള മികച്ച അവസരമാണ് WEF. ഫെബ്രുവരി 21, 22 തീയതികളിൽ കേരള സംസ്ഥാനം കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിക്കാൻ പോകുന്നതിനാൽ, ഞങ്ങൾ ഇവിടെ നിരവധി തയ്യാറെടുപ്പ് പരിപാടികളും റോഡ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിൻ്റെ കരുത്ത് പ്രകടിപ്പിക്കുന്ന ഒരു കേരള പവലിയനും ഞങ്ങൾക്കുണ്ട്. ഇൻവെസ്റ്റ് ഇന്ത്യയും സിഐഐയും ഈ പരിപാടികൾ സുഗമമാക്കുന്നു,” രാജീവ് ദാവോസിൽ നിന്ന് മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖം, പാലക്കാട് വ്യാവസായിക നഗരം, ഇൻഫർമേഷൻ ടെക്‌നോളജി, മാനുഫാക്ചറിംഗ്, ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ്,…
പത്തു ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണ്ണം/രത്നം എന്നിവയുടെ ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബ്ബന്ധമാക്കി
തിരുവനന്തപുരം: 2025 ജനുവരി 20 മുതൽ സ്വർണ്ണത്തിന്റെയും വിലയേറിയ രത്‌നങ്ങളുടെയും (എച്ച്.എസ്.എൻ. ചാപ്റ്റർ 71), 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബിൽ ബാധകമാക്കി. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിനായുള്ള അഡീഷണൽ ഓപ്ഷൻ ഇ-വേ ബിൽ പോർട്ടലിൽ ലഭ്യമാണ്. കമ്മീഷണറുടെ നോട്ടിഫിക്കേഷൻ 10/2024 – സ്റ്റേറ്റ് ടാക്‌സ് തീയതി 27/12/2024 പ്രകാരം ജനുവരി 1, 2025 മുതൽ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്‌നങ്ങളുടെയും രജിസ്‌ട്രേഷൻ ഉള്ള വ്യക്തി / സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇ-വേ ബിൽ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഇത്…
നക്ഷത്ര ഫലം (21-01-2025 ചൊവ്വ)
ചിങ്ങം : നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങളിന്ന് താത്‌പര്യം കണിക്കുമെങ്കിലും അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളും കുടുംബാംഗങ്ങളും തമ്മില്‍ മനസ് തുറന്ന് പെരുമാറും. ഇന്ന് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പക്ഷേ ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വേണം. സഹോദരന്‍മാരില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം. കന്നി : ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഭാവനാസമ്പന്നവും, ഫലപ്രദവുമായ ഒരു ദിവസമാണ് കാണുന്നത്. നിങ്ങളുടെ ഒദ്യോഗിക ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. നിങ്ങളുടെ പ്രൗഢികൊണ്ട് നിങ്ങള്‍ സ്വന്തം ആശയങ്ങള്‍ അവതരിപ്പിക്കുകയും, മേലുദ്യോഗസ്ഥന്‍റെ അംഗീകാരം നേടുകയും ചെയ്യും. ഇന്ന് വൈകുന്നേരം പങ്കാളിയോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. തുലാം : കോപം നിയന്ത്രിക്കണം. വാക്കുകൾ നിയന്ത്രിക്കുന്നതുകൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍…
മറിയാമ്മ തോമസ് (കൊച്ചുമറിയാമ്മ) അന്തരിച്ചു
ഡാളസ്/ എടത്വ :വടശ്ശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്റെ ഭാര്യ ശ്രീമതി മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ)(95) അന്തരിച്ചു. എടത്വയിലെ മണപ്പറമ്പിൽ കുടുംബാംഗമാണ് പരേതനായ കോശി വർക്കിയുടെയും പരേതയായ അന്നമ്മ വർക്കിയുടെയും മകളാണ്.ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലെയും തുടർന്ന് അമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു ഡാളസിലെ പ്രമുഖ അഭിഭാഷകനും ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച അംഗവുമായ ലാൽ വര്ഗീസിന്റെ ഭാര്യാ മാതാവാണ് പരേത. ചിറ്റാർ ഗവൺമെന്റ് സ്‌കൂളിൽ 25 വർഷത്തിലധികം സേവനമനുഷ്ഠിച്ചതുൾപ്പെടെ 1985 ൽ വിരമിക്കുന്നതിനുമുമ്പ്വി വിധ സ്‌കൂളുകളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. മക്കൾ : മേരി ലാൽ വർഗീസ് (കൊച്ചുമോൾ, ഡാളസ്, യുഎസ്എ), മോളി ഈപ്പൻ (മഞ്ചാടി, തിരുവല്ല), സൂസൻ മാമ്മൻ (ജോളി, തിരുവനന്തപുരം), ഷെർലി വർഗീസ് (ഡാളസ്, യുഎസ്എ). മരുമക്കൾ: അഭിഭാഷകനായ ലാൽ വർഗീസ് (ഡാളസ്, യു.എസ്.എ.), പരേതനായ സി. ഇ. ഈപ്പൻ…
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക റീജണല്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 22 ശനിയാഴ്ച
റ്റാമ്പാ: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ റീജിയണൽ കൺവെൻഷനും ശുഭാരംഭവും ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഫ്ലോറിഡ റ്റാമ്പായിലെ സീറോ മലബാർ ഹാളിൽ വച്ച് നടക്കും. ഫ്ലോറിഡയിലും അറ്റ്ലാന്റയിലുമുള്ള ഉള്ള എല്ലാ സംഘടനകളുടെയും സഹകരണത്തോടു കൂടിയുള്ള അതിവിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. കലാപരിപാടികളിൽ ഫ്‌ലോറിഡയിൽ നിന്നുള്ള 150 പരം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള നൃത്താവിഷ്കരണങ്ങളും കുട്ടികൾക്ക് വേണ്ടിയുള്ള ഡിബേറ്റുകളും എടുത്തുപറയേണ്ട പരിപാടികളാണ് 2014 ലാണ് ഫ്ലോറിഡയിലെ ആദ്യത്തെ റീജിയണൽ കൺവെൻഷൻ റ്റാമ്പായിൽ സംഘടിപ്പിക്കുന്നത്, അതിനു ശേഷം ഇപ്പോളാണ് വീണ്ടും റ്റാമ്പായിലേക്ക് മറ്റൊരു റീജിയണൽ കൺവെൻഷൻ നടക്കുന്നത് . പരിപാടിയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. എല്ലാവരും ഫാമിലിയായി പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാവരും പരസ്പരം പരിചയപ്പെടുവാനുള്ള അവസരങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തുന്നതാണ്. കലാപരിപാടികൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ നോട്ടീസിൽ കാണുന്ന ഭാരവാഹികളെ ജനുവരി 31…
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനിയാഴ്ച എൽമോണ്ടിൽ
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ പ്രവർത്തനോദ്ഘാടനം മാർച്ച് 1 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ആഡിറ്റോറിയത്തിൽ (St. Vincent DePaul Malankara Catholic Cathedral, 1500 DePaul Street, Elmont, NY 11003) നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. മെട്രോ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) മാത്യു ജോഷ്വയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി വിവിധ കലാപരിപാടികളോടെ അതിവിപുലമായി പ്രവർത്തനോദ്ഘാടനം നടത്തുന്നതിനാണ് പദ്ധതിയിടുന്നത്. മെട്രോ റീജിയണിൽ ഉൾപ്പെടുന്ന പത്ത് അംഗ സംഘടനകളുടെയും ഒത്തൊരുമിച്ചുള്ള സഹകരണത്തോടെ ഓരോ സംഘടനയിൽ നിന്നുമുള്ളവരുടെ കലാപരിപാടികളും ഡാൻസ് സ്കൂളുകൾ പോലുള്ള മറ്റു പ്രൊഫെഷണൽ കലാകാരന്മാരുടെ കലാപരിപാടികളും ഉൾപ്പെടുത്തി ഉദ്ഘാടനം ഒരു ആഘോഷമാക്കി തീർക്കുന്നതിനായി വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും കാനഡയിലുമായി വ്യാപാരിച്ചു…
നയാഗ്രയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള മലയാളം പാഠ്യപദ്ധതി പാന്തേഴ്സ് നന്മ മലയാളം ജനുവരി 24 വ്യാഴാഴ്ച തുടക്കമാകും
നയാഗ്ര പാന്തേഴ്സിന്റെ ‘പാന്തേഴ്സ് നന്മ മലയാളം’ എന്ന പ്രോജക്ടിന്റെ ഭാഗമായി, കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ മലയാളം പാഠ്യപദ്ധതിയുടെ ക്ലാസുകൾ 2025 ജനുവരി 24 വ്യാഴാഴ്ച ആരംഭിക്കും. മലയാളം മിഷന്റെ പരിശീലനം ലഭിക്കുന്ന അധ്യാപകർ ആയിരിക്കും പാന്തേഴ്സ് നന്മ മലയാളം പഠനത്തിന് നേതൃത്വം വഹിക്കുന്നത്, കൂടാതെ കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് കേരള സർക്കാരിന്റെ മലയാളം മിഷന്റെ സർട്ടിഫിക്കറ്റും കൊടുക്കുന്നതായിരിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 6 മണി മുതൽ 8 മണി വരെ ആയിരിക്കും ക്ലാസുകൾ നടത്തപ്പെടുന്നത്. ഇതിനു മുന്നോടിയായി 2025 ജനുവരി 3 വെള്ളിയാഴ്ച നടന്ന മെമ്പേഴ്സ് ഫാമിലി മീറ്റ് എന്ന പരിപാടിയിൽ കേരള സർക്കാരിന്റെ അംഗീകാരമുള്ള നയാഗ്ര പാന്തേഴ്സ് നന്മ മലയാളം പ്രൗഢഗംഭീര സദസ്സിൽ വച്ച് കേരള സർക്കാരിന്റെ സംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ ഡയറക്ടർ ആയ മുരുകൻ…
പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് 400,000 ഡോളർ വാര്‍ഷിക ശമ്പളവും 169,000 ഡോളർ പ്രത്യേക അലവന്‍സും ലഭിക്കും
അമേരിക്കൻ പ്രസിഡൻ്റായ ശേഷം ഡൊണാൾഡ് ട്രംപിന് വാര്‍ഷിക ശമ്പളമായ 400,000 ഡോളര്‍ മാത്രമല്ല, യാത്രയ്ക്കും വിനോദത്തിനും മറ്റ് അലവൻസുകൾക്കുമായി 169,000 ഡോളര്‍ കൂടി ലഭിക്കും! ഇതിന് പുറമെ എയർഫോഴ്‌സ് വൺ, മറൈൻ വൺ തുടങ്ങിയ ആഡംബര സൗകര്യങ്ങളും വൈറ്റ് ഹൗസിൽ ഉണ്ടായിരിക്കും. വാഷിംഗ്ടണ്‍: ജനുവരി 20 ന് യുഎസ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണാൾഡ് ട്രംപ് ഇപ്പോൾ അമേരിക്കയിലെ ഏറ്റവും ശക്തനായ നേതാവായി മാറി. ഈ പദവിയിൽ കയറിയാൽ അമേരിക്കയുടെ പരമോന്നത ശക്തിയുടെ അധികാരം മാത്രമല്ല, ലക്ഷക്കണക്കിന് ഡോളര്‍ ശമ്പളവും അലവൻസുകളും ലഭിക്കും. പ്രസിഡൻ്റായ ശേഷം അദ്ദേഹത്തിൻ്റെ വാർഷിക ശമ്പളം 400,000 ഡോളർ ആയിരിക്കും. കൂടാതെ, 169,000 ഡോളർ പ്രത്യേക അലവൻസും ലഭിക്കും. ഈ അലവൻസുകളുടെ പാക്കേജ് ഉൾപ്പെടെ, ട്രംപിന് പ്രതിവർഷം ഏകദേശം 750,000 ഡോളര്‍ ലഭിക്കും. ട്രംപിന് ലഭിക്കുന്ന അലവൻസ് വെറും ശമ്പളത്തിൽ ഒതുങ്ങുന്നില്ല. നിരവധി…
