അന്താരാഷ്ട്ര വനിതാ ദിനത്തിൽ NAMMAL കൂട്ടായ്മ കാൽഗറിയിലെ രണ്ട് വനിതകളെ ആദരിച്ചു

കാൽഗറി: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് കാൽഗറിയിലെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയരായ രണ്ട് വനിതകളെ ആദരിച്ച് നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് & ലിറ്ററേച്ചർ ( NAMMAL). വ്യത്യസ്തമായ രചനാശൈലി കൊണ്ട് കാനഡയിലെ മലയാളികൾക്കിടയിൽ ശ്രദ്ധേയയായ എഴുത്തുകാരി ഷാഹിത റഫീക്, കുറഞ്ഞ പ്രായത്തിൽത്തന്നെ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ കൊച്ചു മിടുക്കിയും കാനഡ മലയാളികളുടെ അഭിമാനവുമായ ഗോഡ്‍ലി മേബിൾ എന്നിവരെയാണ് ഈ വനിതാ ദിനത്തിൽ നമ്മൾ കൂട്ടായ്മ ആദരിച്ചത്.

കാനഡയിലെ മലയാളി എഴുത്തുകാർക്കിടയിൽ വളരെ ശ്രദ്ധേയയാണ് കാൽഗരിയിൽ നിന്നുമുള്ള ഷാഹിത റഫീക്. ഏകാന്തതയും വിഷാദവും ബന്ധങ്ങളുടെ തീവ്രതയും പിൻവിളികളുടെ തേങ്ങലുകളുമൊക്കെ കഥാ തന്തുക്കളായ 40-ഓളം ചെറു കഥകളുടെ സമാഹാരമായ ‘ഓർമ്മകളുടെ ഒറ്റത്തുരുത്ത്’ എന്ന ഷാഹിതയുടെ പുസ്തകം ഇതിനോടകം തന്നെ വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായി മാറിയിട്ടുണ്ട്.

തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഒരു ഇന്ത്യൻ വനിതയും നേടാത്ത വളരെ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ കാൽഗരിയിൽ സ്ഥിര താമസമാക്കിയിട്ടുള്ള പ്രവാസി മലയാളിയാണ് ഗോഡ്‍ലി മേബിൾ എന്ന കൊച്ചു മിടുക്കി. അടിയുറച്ച ആത്മവിശ്വസത്തിന്റെയും തന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള അഭിനിവേശത്തിന്റെയും ഫലമായിട്ടാണ് ഈ ചെറു പ്രായത്തിൽ മറ്റൊരു മലയാളിയ്ക്കും ഇതു വരെ നേടാൻ കഴിയാത്ത തിളക്കമാർന്ന നേട്ടം ഗോഡ്‍ലി മേബിളിന് കൈവരിക്കാൻ സാധിച്ചത്. ജീവിതത്തിന്റെ വിവിധ തുറകളിൽ വിജയം നേടുവാൻ പ്രയത്നിക്കുന്ന ഏവർക്കും മേബിൾ എന്ന കൊച്ചു മിടുക്കിയുടെ ഈ നേട്ടം ഒരു പ്രചോദനം തന്നെയാണ്.

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വന്ന് ജീവിതത്തിൻറെ എല്ലാ മേഘലകളിലും വിജയക്കൊടി പാറിക്കാൻ ഷാഹിതയെയും , മേബിളിനെയും പോലെയുള്ള വ്യക്തിത്വങ്ങൾ മലയാളി വനിതകൾക്ക് ഒരു പ്രജോദനമായിതീരട്ടെ എന്ന് ആശസിച്ചു കൊണ്ട് നമ്മൾ കൂട്ടായ്മ അവർക്കു ഭാവുകങ്ങളും നേരുന്നു.

Print Friendly, PDF & Email

Leave a Comment

More News