‘മെയ്ഡ് ഇൻ ചൈന’ വസ്ത്രത്തെച്ചൊല്ലി വിവാദം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയെ പരിഹസിച്ച് ചൈനീസ് അംബാസഡർ

വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ആഘാതം ഇപ്പോൾ ഓൺലൈനിലും ദൃശ്യമായിത്തുടങ്ങി. ഇത്തവണ വിവാദത്തിന് കാരണം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ്, ചൈനീസ് വസ്ത്രം ധരിച്ച അവരുടെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഇന്തോനേഷ്യയിലെ ഡെൻപസാറിലുള്ള ചൈനയുടെ കോൺസൽ ജനറൽ ഷാങ് ഷിഷെങ് ആണ് ഈ ഫോട്ടോ ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലെവിറ്റിന്റെ വസ്ത്രത്തിലെ ലെയ്സ് ചൈനയിലെ “മാബു” എന്ന സ്ഥലത്തെ ഒരു ഫാക്ടറിയിലാണ് നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “ചൈനയെ വിമർശിക്കുന്നത് അമേരിക്കയുടെ ബിസിനസ്സാണ്, പക്ഷേ ചൈനയിൽ നിന്ന് ഷോപ്പിംഗ് നടത്തുന്നത് അവരുടെ രീതിയാണ്,” അദ്ദേഹം എഴുതി. ഈ പോസ്റ്റിന് ശേഷം സോഷ്യൽ മീഡിയയിൽ വന്‍ ചര്‍ച്ചാ വിഷയമായി. ഒരു വശത്ത് അമേരിക്ക ചൈനയ്‌ക്കെതിരെ കർശന നടപടിയെടുക്കുകയും മറുവശത്ത് ചൈനയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു…

താരിഫ് യുദ്ധത്തിൽ ട്രംപിന് ചൈനയുടെ ഷോക്ക് ട്രീറ്റ്മെന്റ്; ബോയിംഗ് വിമാനങ്ങൾ വാങ്ങുന്നത് ചൈന നിരോധിച്ചു

ബോയിംഗിൽ നിന്നുള്ള ഒരു ഡെലിവറിയും സ്വീകരിക്കരുതെന്ന് ചൈന ചൊവ്വാഴ്ച തങ്ങളുടെ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. നേരത്തെ, ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് 145% തീരുവ ഏർപ്പെടുത്തിയതിന് മറുപടിയായി, വാരാന്ത്യത്തിൽ ചൈന എല്ലാ യുഎസ് ഉൽപ്പന്നങ്ങൾക്കും 125% പ്രതികാര തീരുവ ഏർപ്പെടുത്തിയിരുന്നു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാക്കി. റിപ്പോർട്ട് അനുസരിച്ച്, യുഎസ് കമ്പനികളിൽ നിന്നുള്ള വിമാന യന്ത്രങ്ങളും ഉപകരണങ്ങളുമായി ബന്ധപ്പെട്ട ഏതൊരു വാങ്ങലും ഉടനടി നിർത്തിവയ്ക്കാൻ ബീജിംഗ് ഉത്തരവിട്ടു. ഉയർന്ന താരിഫ് കാരണം വർദ്ധിച്ചുവരുന്ന ചെലവുകൾ നികത്താൻ ബോയിംഗ് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്ന ആഭ്യന്തര വിമാനക്കമ്പനികൾക്ക് ചൈനീസ് സർക്കാർ ആനുകൂല്യങ്ങൾ നൽകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വ്യാപാര യുദ്ധം മൂലം, ബോയിംഗ് ഭാഗങ്ങളുടെയും വിമാനങ്ങളുടെയും വില ചൈനയ്ക്ക് ഇരട്ടിയോളം വർദ്ധിക്കും. ജനുവരിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ പരസ്പരം താരിഫ്…

സണ്ണിവെയ്ൽ ടൗൺ ഹാളിൽ മേയർ സ്ഥാനാർത്ഥി സംവാദം ആവേശകരമായി

സണ്ണിവെയ്ൽ (ഡാളസ്): സണ്ണിവെയ്ൽ ടൗൺ ഹാളിൽ ഏപ്രിൽ 15 നു  വൈകുന്നേരം 7:00 മണിക്ക് സംഘടിപ്പിച്ച  മേയർ  സ്ഥാനാർത്ഥി സംവാദം ആവേശകരമായി  സണ്ണിവെയ്ൽ ടൗൺ  മേയർ സ്ഥാനത്തേക്ക് നിലവിലുള്ള മേയറും  മലയാളിയുമായ സജി ജോർജും,ആദ്യമായി മത്സരരംഗത്തെത്തിയ  പോൾ  കാഷും ഉൾപെട രണ്ട് സ്ഥാനാർത്ഥികൾ സണ്ണിവെയ്ൽ സിറ്റിയുടെ വികസനത്തെക്കുറിച്ചുള്ള  തങ്ങളുടെ കാഴ്ചപാടുകൾ വിശദീകരിച്ചു. സജിയുടെ വാദമുഖങ്ങൾ ഹര്ഷാവാരത്തോടെയാണ്  കാണികൾ സ്വീകരിച്ചത് . സണ്ണിവെയ്ൽ പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥാപികുന്നതിനും,പുതിയ ഫയർ സ്റ്റേഷൻ ഉൾപ്പെടെ  ഫയർ & എമർജൻസി സർവീസുകൾ ശക്തിപ്പെടുത്തുന്നതിനും ജോബ്സൺ പാർക്കിലും വൈൻയാർഡ് പാർക്കിലും പുതിയ കായിക മേഖലകൾക്ക് അംഗീകാരം നൽകുന്നതിനും,പൊതു സുരക്ഷാ,കുടുംബത്തിന്റെ സുരക്ഷയും മനസ്സമാധാനവും ഉറപ്പാക്കാൻ എപ്പോഴും പ്രവർത്തിക്കുമെന്നു സജി പറഞ്ഞു സണ്ണിവെയ്ൽ സിറ്റിയിൽ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ച പരിചയം അവകാശപ്പെട്ട പോൾ  കാഷ്  മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ സിറ്റിയിലേക്ക് കൂടുതൽ വ്യവസായങ്ങൾ കൊണ്ടുവരുന്നതിനും അതിലൂടെ സിറ്റിയുടെ റവന്യൂ…

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന് നവ നേതൃത്വം; ഡോ ഷിബു സാമുവേൽ ചെയർമാൻ, ബ്ലെസൺ മണ്ണിൽ പ്രസിഡന്റ്

ന്യൂജേഴ്സി : ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാനായി ഡാലസ് പ്രൊവിൻസിൽ നിന്നുമുള്ള ഷിബു സാമുവേലിനെയും പ്രസിഡന്റായി ഫ്ലോറിഡ പ്രൊവിൻസിൽ നിന്നുള്ള ബ്ലെസൺ മണ്ണിലിനെയും തെരഞ്ഞെടുത്തു. ശ്രീമതി മഞ്ജു നെല്ലിവീട്ടിൽ (കണക്റ്റിക്കട്ട്) ജനറൽ സെക്രട്ടറി, മോഹൻ കുമാർ (വാഷിംഗ്ടൺ) ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ. അമേരിക്ക് റീജിയനിൽ പത്ത് പ്രോവിൻസുകളാണ് ഉള്ളത്. ഗ്ലോബൽ ഇലക്ഷൻ കമ്മീഷൻ ഡോ സൂസൻ ജോസഫ് ആണ് വിജയികളെ പ്രഖാപിച്ചത് . ഒരു നോമിനേഷൻ മാത്രം ലഭിച്ചതിനാൽ എതിരില്ലാതെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് ഡോ സൂസൻ ജോസഫ് പറഞ്ഞു. രണ്ട് വർഷക്കാലത്തേക്കാണ് പുതിയ ഭാരചാഹികളുടെ കാലാവധി . ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ , സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്…

ഹ്യൂസ്റ്റനിൽ ഓശാന ഞായർ ഭക്തിനിർഭരമായി

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര കർമങ്ങൾക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാർത്ഥന നിർഭരമായി പങ്കു ചേർന്നു. വികാരി ഫാ.എബ്രഹാം മുത്തോലത്ത് , അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുകർമ്മങ്ങൾ ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു . കുരുത്തോല വിതരണവും വിശുദ്ധ കുർബാനയും, മലയാളത്തിലും, യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും നടത്തപ്പെട്ടു. ഓർശലേം തെരുവീഥികളിൽ കഴുത പുറത്തു എഴുന്നള്ളിയ യേശു നാഥന് ഓശാന പാടി എതിരേറ്റതിനെ അനുസ്മരിച്ചുകൊണ്ട് പ്രാര്ഥനാനിര്ഭരമായ കുരുത്തോല പ്രദിക്ഷിണവും ഉണ്ടായിരുന്നു. ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ,എസ് .ജെ .സി .സിസ്റ്റേഴ്സ്, കൈക്കാരൻമ്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ ,അൾത്താര ശുശ്രുഷികൾ,ഗായകസംഘം എന്നിവർ സജീവമായി നേതൃത്വം നൽകി.

ഡാളസ് വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ വെടിവെപ്പ് ,മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു, നാലാമൻ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ

ഡാളസ് ഐഎസ്ഡിയിലെ വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ  ചൊവ്വാഴ്ച നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നാലാമൻ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ  പറഞ്ഞത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് തെക്കുകിഴക്കൻ ഡാളസിലെ ഇന്റർസ്റ്റേറ്റ് 20 ന് പുറത്തുള്ള ലാംഗ്ഡൺ റോഡിൽ സ്ഥിതി ചെയ്യുന്ന വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ ഉച്ചയ്ക്ക് 1 മണിക്ക് ശേഷം വെടിവയ്പ്പ് ആരംഭിച്ചതായി ഡാളസ് ഫയർ-റെസ്ക്യൂ സ്രോതസ്സ് പറഞ്ഞു. ഉച്ചയ്ക്ക് 1:06 ന് സംഭവസ്ഥലത്തേക്ക് ക്രൂവിനെ അയച്ചതായി ഡാളസ് ഫയർ-റെസ്ക്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. ഡാളസ് ഐഎസ്ഡിയിലെ വിൽമർ-ഹച്ചിൻസ് ഹൈസ്കൂൾ ക്യാമ്പസ് സുരക്ഷിതമാണെന്ന് വൃത്തങ്ങൾ പറയുന്നു:വെടിവയ്പ്പിന് കാരണമായത് എന്താണെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ആരെങ്കിലും കസ്റ്റഡിയിലുണ്ടോ എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. വെടിവച്ചയാൾ ആരാണെന്ന് പോലീസിന് അറിയാമെന്നും എന്നാൽ ആ വ്യക്തി കസ്റ്റഡിയിലായിരുന്നോ എന്ന് വ്യക്തമല്ലെന്നും ഡാളസ് സിറ്റി കൗൺസിൽമാൻ ടെന്നൽ ആറ്റ്കിൻസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പറഞ്ഞു. കഴിഞ്ഞ വർഷം…

വംശീയതയെ സാഹോദര്യം കൊണ്ട് നേരിടും: വെൽഫെയർ പാർട്ടി

വേങ്ങര: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തച്ചുതകർത്തുകൊണ്ട് വംശീയവാഴ്ച്ച നടത്തുന്ന ദുശ്ശക്തികളെ ഭരണഘടന വിഭാവനം ചെയ്യുന്ന സഹോദര്യമെന്ന ആശയം കൊണ്ട് പൊതുസമൂഹം പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. വംശീയതക്കെതിരെ സാഹോദര്യം എന്നീ ശീർഷകത്തിൽ വേങ്ങരയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച അംബേദ്കർ ദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വംശീയ ദുശ്ശക്തികൾ, നമ്മുടെ രാജ്യം പരമ്പരാഗതമായി സ്വാംശീകരിച്ച സാഹോദര്യവും സമത്വവുമെന്ന മൂല്യങ്ങളെ തച്ചുതകർത്ത് ഇരുട്ട് പരത്താൻ ശ്രമിച്ചു എന്നുള്ളത് യാഥാർത്ഥ്യമാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ അംബേദ്കർ ഇതേക്കുറിച്ച് ശക്തമായ നിലപാട് എടുക്കുകയും പരമ്പരാഗതമായ മൂല്യങ്ങൾ സന്നിവേശിപ്പിച്ച് ലോകത്തിനുതന്നെ മാതൃകയായിട്ടുള്ള ഒരു ഭരണഘടന രൂപപ്പെടുത്തുന്നതിൽ അതിയായ പങ്കാളിത്തം വഹിക്കുകയും ചെയ്തു. സമകാലിക ഇന്ത്യ അകപ്പെട്ട ഗ്രഹണത്തെ മറികടക്കാൻ അംബേദ്കർ മുന്നോട്ടുവെച്ച ആശയ അടിത്തറയിൽ നിന്നുകൊണ്ട് സാഹോദര്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്…

സിദ്ദീഖ് കാപ്പന് നേരെ നടക്കുന്നത് അസൂത്രിത ഭരണകൂട വേട്ട: ഫ്രറ്റേണിറ്റി

മലപ്പുറം: യു.പിയിലെ യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഭരണകൂടം അന്യായമായി യു.എ.പി.എ, ഇ.ഡി കേസുകൾ ചാർത്തി രണ്ട് വർഷത്തിലേറെ ജയിലിലടച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായ പത്രപ്രവർത്തകനായിരുന്ന സിദ്ദീഖ് കാപ്പനെ ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ നേതാക്കൾ സന്ദർശിച്ചു. ശക്തമായ പ്രതിഷേധങ്ങളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും ഫലമായി സുപ്രിം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സിദ്ദീഖ് കാപ്പനെ വേട്ടയാടുന്നതിനു വേണ്ടിയുള്ള ആസൂത്രിത നീക്കം വീണ്ടും നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ സിദ്ദീഖ് കാപ്പൻ്റെ വീട്ടിൽ റെയ്ഡ് നടത്തുമെന്ന് പറഞ്ഞ പോലീസ് നടപടി സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന അസൂത്രിത ഭരണകൂട വേട്ടയാണെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അമീൻ യാസിർ, ഹാദി ഹസ്സൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് അബ്ദുല്ല ഹനീഫ്…

അംബേദ്ക്കർ ജയന്തിയാഘോഷം

അട്ടപ്പാടി: ‘വംശീയത നിയമമാവുമ്പോൾ അംബേദ്ക്കറും ഭരണഘടനയും പ്രതിരോധ വഴിയാക്കുക’ എന്ന തലക്കെട്ടിൽ അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം അട്ടപ്പാടി കുലുക്കൂരിൽ സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവഹിച്ചു. രാജ്യം ഭരിക്കുന്നവരുടെ നേതൃത്വത്തിൽ വംശീയതയും ന്യൂനപക്ഷ വേട്ടയും നടമാടുമ്പോൾ അംബേദ്ക്കറിയൻ ചിന്തകൾക്കും മാതൃകകൾക്കും പ്രസക്തിയേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കൂട്ടി. പ്രവർത്തകർ പ്രസിഡൻ്റിനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. വൈസ് പ്രസിഡൻ്റുമാരായ അമീൻ റിയാസ്, കെ.എം.സാബിർ അഹ്സൻ എന്നിവരും സഹ് ല ഇ.പി, ആബിദ് വല്ലപ്പുഴ, റസീന ആലത്തൂർ, ഊര് മൂപ്പൻ രംഗസ്വാമി, മൂപ്പത്തി പുഷ്പ എന്നിവരും സംസാരിച്ചു. വിദ്യാർത്ഥികളുടെ കല – കായിക പരിപാടികൾ നടന്നു. മധുരം വിതരണം ചെയ്തു. അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് സാഹോദര്യ സംഗമങ്ങൾ, ചർച്ച സംഗമങ്ങൾ, വിവിധ മത്സരങ്ങൾ അടക്കമുള്ള വ്യത്യസ്ത പരിപാടികൾ ഫ്രറ്റേണിറ്റി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.

വഖഫ് നിയമത്തിന്റെ പേരില്‍ മുനമ്പത്ത് നടന്നത് നിര്‍ഭാഗ്യകരം; നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്ന് കേന്ദ്ര മന്ത്രി

കൊച്ചി: വഖഫ് നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങൾക്കെതിരായ നീക്കമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും വർഷങ്ങളായി ചെയ്ത തെറ്റ് സർക്കാർ തിരുത്തുകയായിരുന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പത്ത് നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും, രാജ്യത്ത് ഒരിടത്തും അത് ആവർത്തിക്കില്ലെന്നും, മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് നീതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ഭേദഗതി ചെയ്തിരുന്നില്ലെങ്കിൽ, ഏതൊരു ഭൂമിയും വഖഫ് ഭൂമിയായി മാറുമായിരുന്നു. മുനമ്പത്ത് നടന്ന സംഭവം രാജ്യത്ത് ഒരിടത്തും ആവർത്തിക്കില്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമപ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കണം.…