കെ.എച്ച്.എൻ.എ. രജത ജൂബിലി കൺവൻഷന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി

ന്യൂയോര്‍ക്ക്: ന്യൂജേഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലുള്ള എം.ജി.എം. ഇന്റർനാഷണലിൽ വെച്ച് ഓഗസ്റ്റ് 17 മുതൽ 19 വരെ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി കൺവൻഷൻ വളരെ വിപുലമായി സംഘടിപ്പിക്കുവാൻ ഡയറക്ടർ ബോർഡ് അംഗങ്ങളും ട്രസ്റ്റീ ബോർഡ് അംഗങ്ങളും ഒരേ മനസ്സോടെ പ്രവർത്തിച്ചുവരുന്നു. ഈ കണ്‍‌വന്‍ഷന്‍ പൊന്നിൻ ചിങ്ങമാസം 1 മുതൽ 3 വരെയാണ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തൃശ്ശൂർ പൂരത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന ഈ കൺവൻഷനിൽ, കേരള കലാമണ്ഡലം കാഴ്ചവെക്കുന്ന വിവിധ തരം ക്ഷേത്രകലകൾ, മെഗാ തിരുവാതിര, മെഗാ മോഹിനിയാട്ടം, സുപ്രസിദ്ധ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും “അഗം” എന്ന മ്യൂസിക്കൽ ബാൻഡ്, പ്രശസ്ത സംഗീത സംവിധായകനും സംഗീതജ്ഞനുമായ രമേഷ് നാരായണും മകൾ മധുശ്രീ നാരായണും ചേർന്ന് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരി, ന്യൂയോർക്കിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും നേതൃത്വം കൊടുക്കുന്ന…

രാവണൻ ആരാധിച്ചിരുന്ന ഒരേയൊരു അഷ്ടഭുജാകൃതിയിലുള്ള ശിവലിംഗം ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖ് ശിവക്ഷേത്രത്തില്‍

ന്യൂഡൽഹി/നോയിഡ: ശിവപുരാണത്തിൽ പരാമർശിക്കപ്പെടുന്ന ഒരു അതുല്യ ക്ഷേത്രമാണ് ഗ്രേറ്റർ നോയിഡയിലെ ബിസ്രാഖ് ഗ്രാമത്തിലുള്ള ശിവക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ചരിത്രം ലങ്കയിലെ രാജാവായ രാവണനുമായി ബന്ധപ്പെട്ടിരിക്കുന്നു. മതവിശ്വാസമനുസരിച്ച്, രാവണന്റെ പിതാവായ ഋഷി വിശ്രവൺ ബിസ്രാഖ് ഗ്രാമത്തിൽ ഈ ശിവലിംഗം സ്ഥാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുമാത്രമല്ല, രാവണന്റെ ജനനത്തിനായി വിശ്രവ മുനി ഈ ക്ഷേത്രത്തിൽ ശിവലിംഗം സ്ഥാപിക്കുകയും പൂജ നടത്തുകയും ചെയ്തു. ഇതിനു ശേഷമാണ് രാവണൻ ജനിച്ചത്. ഇതിനുശേഷം, രാവണനും ഇവിടെ വർഷങ്ങളോളം തപസ്സനുഷ്ഠിച്ചു. ഈ ശിവലിംഗത്തെക്കുറിച്ച് പറയുന്നത്, ഇതിനെ സ്പർശിച്ചാൽ തന്നെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ്. ഇതൊരു സാധാരണ ശിവലിംഗമല്ല, എട്ട് ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു അഷ്ടഭുജാകൃതിയിലുള്ള ശിവലിംഗമാണ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇത് കാണാൻ വരുന്നു. ഭോലേനാഥിന്റെ വലിയ ഭക്തനായിരുന്ന ലങ്ക രാജാവായ രാവണൻ ഇവിടെ ആരാധന നടത്തി മഹാകാലനെ പ്രീതിപ്പെടുത്തുകയും വരം ലഭിച്ച…

കാനഡയുടെ പുതിയ നീക്കം: കറാച്ചിയിൽ സിവിലിയൻ കോൺസൽ ജനറലിനെ നിയമിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഒട്ടാവ: കനേഡിയൻ നേതാക്കളുടെ പ്രസ്താവനകൾ കാരണം കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങൾ ഈയടുത്ത കാലയളവില്‍ വഷളായിരുന്നു. ഖാലിസ്ഥാനികളെ പിന്തുണച്ചും ചിലപ്പോൾ ഇന്ത്യയെക്കുറിച്ചും വിവാദപരമായ പ്രസ്താവനകളിറക്കി അവര്‍ ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യയുമായുള്ള സംഘർഷത്തിനിടയിൽ കാനഡ ഇപ്പോള്‍ പാക്കിസ്താനുമായുള്ള അടുപ്പം വർദ്ധിപ്പിക്കുകയാണ്. കറാച്ചിയിലെ സിവിൽ കോൺസൽ ജനറലിന്റെ നിയമനത്തിന് കാനഡ ഹൈക്കമ്മീഷൻ ഔദ്യോഗികമായി അപേക്ഷകൾ ക്ഷണിച്ചതാണ് ഏറ്റവും പുതിയ നീക്കം. കാനഡയും പാക്കിസ്താനും തമ്മിലുള്ള അടുപ്പം ഇന്ത്യയ്ക്കും ആശങ്കാജനകമാണ്, കാരണം ഇരു രാജ്യങ്ങളും കാലാകാലങ്ങളിൽ ഖാലിസ്ഥാൻ വിമതരെ പിന്തുണച്ചിട്ടുണ്ട്. കറാച്ചിയിലെ കനേഡിയൻ കോൺസൽ ജനറലിന്റെ നിയമനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു പ്രധാന നയതന്ത്ര സംഭവവികാസമാണ്. ഈ തസ്തികയിലേക്ക് കാനഡ ഒരു പൊതു പരസ്യം പുറത്തിറക്കിയിട്ടുണ്ട്, അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ആണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥിയെ അഞ്ച് വർഷത്തേക്ക് നിയമിക്കുമെന്നും, ഈ കാലയളവിൽ കറാച്ചിയിലും സിന്ധിലും കാനഡയുടെ…

അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവ യുദ്ധം: ഇന്ത്യയെ സഖ്യകക്ഷിയാക്കുന്നു

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ ആക്രമണം ചൈനയ്ക്കു നേരെയാണ്. ആര് ആർക്ക് മേൽ കൂടുതൽ തീരുവ ചുമത്തും എന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോള്‍ മത്സരിക്കുകയാണ്. ഈ തീരുവ യുദ്ധത്തിൽ ഇന്ത്യയുടെ പ്രാധാന്യവും വർദ്ധിച്ചു. ഇന്ത്യയും ചൈനയും ഒരുമിച്ച് താരിഫ് വെല്ലുവിളികളെ മറികടക്കുമെന്ന് ചൈന ഇതിനകം പറഞ്ഞിട്ടുണ്ട്. അതേസമയം, ഇപ്പോൾ അമേരിക്കയും ഈ പോരാട്ടത്തിൽ ഇന്ത്യയുടെ പിന്തുണ ആഗ്രഹിക്കുന്നു. ഇന്ത്യ ഞങ്ങളുടെ പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണെന്ന് യുഎസ് ധനകാര്യ സെക്രട്ടറി സ്കോട്ട് ബസന്റ് പറഞ്ഞതിന്റെ പൊരുള്‍ അതാണ് സൂചിപ്പിക്കുന്നത്. ചൈനയ്ക്ക് 125 ശതമാനം തീരുവ ചുമത്തുന്നതിനെ കുറിച്ച് വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞത്. ഈ പ്രശ്നം രാജ്യത്തെ മാത്രമല്ല, ആഗോള വ്യാപാരത്തിലെ മോശം പങ്കാളികളെയും കുറിച്ചാണ്.…

മന്ത്ര 2025 കൺവൻഷൻ ശുഭാരംഭവും, വാഷിംഗ്‌ടൺ ഡിസി ചാപ്റ്റർ ഉദഘാടനവും ഗംഭീരമായി സംഘടിപ്പിച്ചു

ഏപ്രിൽ 6 നു ബെഥേസ്ട എലിമെന്ററി സ്കൂളിൽ സംഘടിപ്പിച്ച മന്ത്ര കൺവൻഷൻ ശുഭാരംഭവും, വാഷിംഗ്‌ടൺ ഡിസി ചാപ്റ്റർ ഉദഘാടനവും വാഷിംഗ്‌ടൺ ഡിസി മെട്രോ റീജിയണിലെ മലയാളീ കമ്മ്യൂണിറ്റിയിൽ ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു. ശ്രീമതി അഞ്ജലി വാരിയരുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ ആയിരുന്നു മുഖ്യ അതിഥി. വസുദൈവ കുടുംബകം എന്ന ആശയത്തിൽ ഊന്ആണ് മന്ത്ര പ്രവർത്തിക്കുന്നത് എന്ന് വാഷിംഗ്‌ടൺ ഡിസി ചാപ്റ്റർ പ്രസിഡന്റ് ശ്രീമതി സരൂപാ അനില്‍ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചപ്പോൾ,മന്ത്രയുടെ ലക്ഷ്യങ്ങളെ പ്പറ്റി ശ്രീ ശ്യാം ശങ്കർ അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശദമായി പ്രതിപാദിച്ചു. സനാതന ധർമം പരിപാലിക്കുന്നതിലൂടെ ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാൻ മന്ത്ര കുടുംബത്തിന് സാധിക്കും എന്ന് മന്ത്ര ജനറൽ സെക്രട്ടറി ശ്രീ ഷിബു ദിവാകരൻ പ്രത്യാശ പ്രകടിപ്പിച്ചു. കേരള കൾചറൽ സൊസൈറ്റി ഓഫ്…

ചില ജന്മദിന ചിന്തകള്‍ (ലേഖനം): രാജു മൈലപ്ര

അങ്ങിനെ ആയുസ്സിന്റെ കലണ്ടറിലെ ഒരു താളുകൂടി മറിയുന്നു. ജീവിതത്തിന്റെ ‘Grace period’ല്‍ കൂടി കടന്നുപോകുന്ന ഒരു കാലം. ഊണിലും ഉറക്കത്തിലും നാമറിയാതെ തന്നെ ജീവിത രഥചക്രം മുന്നോട്ടുരുളുകയാണ്. യാത്രയുടെ അന്തിമ ലക്ഷ്യം സുനിശ്ചിതമാണ്. എന്നാല്‍ എപ്പോള്‍, എങ്ങിനെ, എവിടെ….? ‘Age is a Just Number’ എന്നത് വയോധികരെ സന്തോഷിപ്പിക്കാനുള്ള വെറും ഒരു ഭംഗിവാക്കാണ്. എത്ര ചിട്ടയോടുകൂടി ജീവിച്ചാലും അറുപതു കഴിയുമ്പോള്‍ ശരീരം അതിന്റെ അവശ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. “പാണ്ടന്‍ നായയുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല” എന്ന തിരിച്ചറിവ് ഉണ്ടാകും. “ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം” എന്ന പഴഞ്ചൊല്ലിന്റെ പൊരുള്‍ ശരിക്കും മനസ്സിലാകും. പ്രാഥമിക ആവശ്യങ്ങള്‍ (Activities of daily living) നിറവേറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതുപോലെ മറ്റൊരു ഗതികേട് ഇല്ല. വാര്‍ദ്ധക്യത്തിലേക്ക് കടന്നവര്‍ ‘എനിക്കുശേഷം പ്രളയം’ എന്ന ധാരണ ഒഴിവാക്കണം. ‘താനൊരു സംഭവമാണെന്നും, താനില്ലാതെ…

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ എടിഎഫ് ആക്ടിംഗ് ചീഫ് സ്ഥാനത്ത് നിന്ന് നീക്കി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് പകരമായി, എടിഎഫിന്റെ ആക്ടിംഗ് ഡയറക്ടറായി ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളിനെ നിയമിച്ചു. ഈ അപ്രതീക്ഷിത നീക്കം സൈനിക, സിവിലിയൻ നിയമ നിർവ്വഹണ വിഭാഗങ്ങൾ തമ്മിലുള്ള അതിരുകൾ മങ്ങിക്കുകയും ഫെഡറൽ ഏജൻസി നേതൃത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. വാഷിംഗ്ടണ്‍: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ മാറ്റി പകരം ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എടിഎഫ്) ആക്ടിംഗ് ഡയറക്ടറായി ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ നിയമിതനായി. എടിഎഫിന്റെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പെന്റഗൺ ഉദ്യോഗസ്ഥൻ നിയമ നിർവ്വഹണ ഏജൻസിയുടെ തലപ്പത്ത് എത്തുന്നത്. ഡ്രിസ്കോളിന്റെ പുതിയ റോൾ ഒരു ഉയർന്ന സൈനിക ഉദ്യോഗസ്ഥനെ ഒരു സിവിലിയൻ നിയമ നിർവ്വഹണ സ്ഥാപനത്തിന്റെ ചുമതലയിൽ നിർത്തുന്നു – ഫെഡറൽ ഏജൻസികളിലെ സൈനിക, സിവിലിയൻ നേതൃത്വങ്ങൾ തമ്മിലുള്ള വേർതിരിവിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന ഉത്തരവാദിത്തങ്ങളുടെ…

ഫോമാ സതേൺ റീജിയന്റെ ആദരവ് ലീഗ് സിറ്റി മലയാളി സമാജത്തിന്

ഡാളസ് : ഫോമാ സതേൺ റീജിയന്റെ 2025-26 കമ്മിറ്റിയുടെ ആദരവ് ഡാളസിൽ വച്ച് ലീഗ് സിറ്റി മലയാളി സമാജത്തിനു നൽകപ്പെട്ടു. സംഘടനക്കുവേണ്ടി പ്രസിഡന്റ് ബിനീഷ് ജോസഫിനെയാണ് ഫോമയുടെ റീജിയണൽ കമ്മിറ്റി അംഗങ്ങളും നാഷണൽ കമ്മിറ്റി അംഗങ്ങളും ചേർന്ന് ആദരിച്ചത്. ബിനീഷ് ജോസഫിനെ കൂടാതെ ലീഗ് സിറ്റി മലയാളി സമാജം വൈസ് പ്രസിഡണ്ട് സോജൻ ജോർജ്, ജോയിന്റ് ട്രെഷറാർ മാത്യു പോൾ, സംഘടനയുടെ സ്പോൺസറും ഒട്ടേറെ ആശുപത്രികളുടെ സ്ഥാപകനുമായ ഡോ. സച്ചിൻ തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ഫോമയുടെ 2025-26 കമ്മിറ്റയുടെ റീജിയനിൽ നിന്നുള്ള ആദ്യ മെമ്പർ കൂടിയാണ് ലീഗ് സിറ്റി മലയാളി സമാജം. ഇവരുടെ നിരന്തരമായ സാമൂഹിക പ്രവർത്തനങ്ങൾ സമൂഹത്തിനുതന്നെ ഒരു മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അഭിപ്രായപ്പെട്ടു. ചടങ്ങിന് റീജിയണൽ വൈസ് പ്രസിഡന്റ് ബിജു ലൗസോൺ നേതൃത്വം നൽകി. ഫോമാ…

മിസ് കാനഡ നൊവാകോസ്മോ 2025 കിരീടം ചൂടി മലയാളി യുവതി ലിനോർ സൈനബ്

മിസ് കാനഡ നൊവാകോസ്മോ 2025 കിരീടം ചൂടി 20 വയസ്സുകാരി മലയാളി യുവതി ലിനോർ സൈനബ്. മിസ് ഒട്ടാവ 2024 ആയി കിരീടമണിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഈ ശ്രദ്ധേയമായ നേട്ടം ലിനോർ സൈനബ് നേടിയത്. ലിനോറിന്റെ ഡെഡിക്കേഷൻ, കരിസ്മ, പാഷൻ എന്നിവയാണ് അവരെ ദേശീയ അംഗീകാരത്തിന് അർഹയാക്കിയത്. 2025 ഒക്ടോബറിൽ, നോവകോസ്മോ വേൾഡ്‌വൈഡ് മത്സരത്തിൽ അന്താരാഷ്ട്ര വേദിയിൽ ലിനോർ കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കും. ലോകതലത്തിൽ, കാനഡയെ പ്രതിനിധീകരിക്കാൻ ഏറ്റവും മികച്ചതെന്ന് അവർ വിശ്വസിക്കുന്ന ഗുണങ്ങൾ ലിനോറിൽ ഉള്ളതായി നോവാകോസ്മോ ഓർഗനൈസേഷൻ ലെനോറിനെ പ്രശംസിച്ചു. കാൽഗറി ഫുട് ഹിൽസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോ. മുഹമ്മദ് ലിബാബിന്റെയും ഫാത്തിമാ റഹ്‌മാന്റേയും മൂത്ത മകളാണ് ലിനോർ. മുഹമ്മദ് ഇമ്രാൻ, ഡന്നിയാൽ എന്നിവർ സഹോദരങ്ങള്‍. ആലുവ സ്വദേശിയായ ഡോ. മുഹമ്മദ് ലിബാബ് കറുപ്പംവീട്ടിൽ കുടുംബാഗമാണ്. ഭാര്യ ഫാത്തിമ റഹ്മാൻ ഏറ്റുമാനൂർ…

ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് വികാരിക്കു യാത്രയപ്പ് നൽകി

മെസ്‌ക്വിറ്റ് (ഡാലസ്): ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ചിലെ മൂന്നു വർഷത്തെ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന വികാരി ഷൈജു സി ജോയി അച്ചന് ഇടവക സേവികാ സംഘം ഊഷ്മള യാത്രയപ്പ് നൽകി. സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9 ബുധനാഴ്ച വൈകീട്ട് ദേവാലയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സംഘം സെക്രട്ടറി രേഷ്മ ജോഹാഷ്‌ സ്വാഗതം ആശംസിച്ചു. ധനീഷ വര്ഗീസ് യാത്ര മംഗള ഗാനമാലപിച്ചു സംഘത്തിൻറെ ഉപഹാരം ഖജാൻജി സാലി എബ്രഹാം നൽകി.മൂന്ന് വര്ഷം ഇടവകയിൽ നിന്നും ലഭിച്ച സഹകരണത്തിനും സ്നേഹത്തിനും വികാരിയും സുഭി കൊച്ചമ്മയും നന്ദി പറഞ്ഞു. ബുധനാഴ്ച നോബിനോടനുബന്ധിച്ച് നടന്ന സന്ധ്യ നമസ്കാരത്തിൽ ഡോ: റെയ്ന തോമസ് “ആരാധനയും അർപ്പണവും” എന്ന വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷ നിർവ്വഹിച്ചു.വികാരി ഷൈജു സി ജോയി ആനി വർഗീസ് സൂസമ്മ എബ്രഹാം മോളി ഉമ്മൻ കോശി തുടങ്ങിയവർ…