8 കുടിയേറ്റക്കാരെ നാടുകടത്തിയതിൽ ഡിഎച്ച്എസ് കോടതി ഉത്തരവ് ലംഘിച്ചതായി ജഡ്ജി

ബോസ്റ്റൺ:അക്രമ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 8 കുടിയേറ്റക്കാരെ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയതിൽ ഡിഎച്ച്എസ് കോടതി ഉത്തരവ് ലംഘിച്ചതായി ജഡ്ജി വിധിച്ചു. എട്ട് പുരുഷന്മാരെ ദക്ഷിണ സുഡാനിലേക്ക് നാടുകടത്തിയ ട്രംപ് ഭരണകൂടം “ഈ കോടതി ഉത്തരവിന്റെ സംശയാതീതമായ ലംഘനമാണ്” എന്ന് ബോസ്റ്റണിലെ ഒരു ഫെഡറൽ ജഡ്ജി ബുധനാഴ്ച വിധിച്ചു, കുടിയേറ്റക്കാരുടെ കസ്റ്റഡി നിലനിർത്തണമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് ഈ ആഴ്ച ആദ്യം ഉത്തരവിട്ടതിന് ശേഷമാണ് ഈ ശാസന വന്നത്. എന്നാൽ വാദികൾ ആവശ്യപ്പെട്ടതുപോലെ, നാടുകടത്തപ്പെട്ടവരുമായി വിമാനം അമേരിക്കയിലേക്ക് തിരികെ നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ മസാച്യുസെറ്റ്സ് ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി ബ്രയാൻ മർഫി വിസമ്മതിച്ചു. ഈ സാഹചര്യത്തിൽ, തടവിലാക്കപ്പെട്ട പുരുഷന്മാർക്ക് കൗൺസിലിംഗ് നേടാനും വെല്ലുവിളി ഉയർത്താൻ ആവശ്യമായ വിവരങ്ങൾ നേടാനും കഴിയുന്നത് “നിയമപരവും ലോജിസ്റ്റിക്തുമായ ഒരു പേടിസ്വപ്നമായിരിക്കുമെന്ന്” നാടുകടത്തപ്പെട്ട പുരുഷന്മാരുടെ അഭിഭാഷകൻ പ്രതിഷേധിച്ചു. സമയപരിധിക്കുള്ളിൽ ദക്ഷിണ സുഡാനിലേക്ക് മാറ്റുന്നതിനെ…

അനു സ്കറിയ ഫോമാ ട്രഷററായി (2026 -28) മത്സരിക്കുന്നു

ഫിലാഡൽഫിയ: 2026 -28  കാലത്തേക്ക് ഫോമാ ട്രഷററായി യുവ നേതാവ് അനു  സ്കറിയ മൽസരിക്കുന്നു. ഇതോടെ  യുവതലമുറയിലേക്ക് നേതൃത്വം കൈമാറ്റം ചെയ്യപ്പെടുന്നു എന്ന പ്രതീക്ഷ ഉണർന്നു.  വലിയ പിന്തുണ അനു  സ്കറിയക്കു ലഭിക്കുന്നുണ്ട്. നേരത്തെ ജനറൽ സെക്രട്ടറിയായി മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത്.   എന്നാൽ ഫോമായുടെ മെട്രോ റീജിയൻ യോഗം ചേർന്ന് ജനറൽ സെക്രട്ടറിയായി ഇപ്പോഴത്തെ ജോ. സെക്രട്ടറി പോൾ  ജോസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അനു  സ്കറിയ ട്രഷററായി മത്സരിക്കാൻ  തീരുമാനിച്ചത്. സെക്രട്ടറി സ്ഥാനം പോലെ തന്നെ  സുപ്രധാനമായ ചുമതലയാണ് ട്രഷററുടേത്. സംഘടനയിൽ പ്രവർത്തിക്കുകയും സമൂഹത്തിനു സേവനം അനുഷ്ഠിക്കുകയുമാണ് പ്രധാനം, തസ്തിക ഏതെന്നത് അത്ര പ്രധാനമല്ലെന്നും അനു സ്കറിയ ചൂണ്ടിക്കാട്ടുന്നു സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പോൾ  ജോസും സ്റ്റാൻലി കളത്തിലും തന്നെക്കാൾ വളരെ  സീനിയറാണെന്നും  അതിനാൽ മൂന്നു  പേർ  മത്സരിക്കുന്നതിൽ  താത്പര്യമില്ലെന്നും  അനു സ്കറിയ പറഞ്ഞു. മാത്രവുമല്ല…

ഷാര്‍ജ ഇന്റര്‍നാഷണല്‍ ഹെറിറ്റേജ് അവാര്‍ഡ് മലൈബാര്‍ ഫൗണ്ടേഷന്‍ സ്വീകരിച്ചു

ഷാര്‍ജ : ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ മേല്‍നോട്ടത്തിലുള്ള ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിന്റെ ഈ വര്‍ഷത്തെ ഹെറിറ്റേജ് അവര്‍ഡ് മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷന്‍ സ്വീകരിച്ചു. പൈതൃക സംരക്ഷണത്തിന് മികച്ച മാതൃകകള്‍ ഉണ്ടാക്കിയതാണ് മലൈബാറിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. വിപുലമായ പദ്ധതികളോടെ പൗരണികമായ കൈയ്യെഴുത്ത് കൃതികളെ സംരക്ഷിക്കുക, വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുകയും അവ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന മലൈബാറിന്റെ പദ്ധതി പരിഗണിച്ചത് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മലൈബാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊരു ആഗോള അംഗീകാരം കൂടിയാണ്. ഷാര്‍ജയിലെ സെന്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ കള്‍ച്ചറല്‍ ഹെറിറ്റേജില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍-ഖാസിമിയില്‍ നിന്ന് മലൈബാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.…

എതിരാളിയെ ഭീഷണിപ്പെടുത്തിയ മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് 3 വർഷം തടവ്

ടാമ്പ, ഫ്ലോറിഡ: പ്രൈമറി തിരെഞ്ഞെടുപ്പിൽ  എതിരാളിയെ ഒരു വിദേശ ഹിറ്റ് സ്ക്വാഡ് പിന്തുടരുകയും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ച് ഫ്ലോറിഡയിലെ മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ബുധനാഴ്ച മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്നുള്ള വില്യം റോബർട്ട് ബ്രാഡോക്ക് മൂന്നാമനെയാണ് (41) ടാമ്പ ഫെഡറൽ കോടതി മൂന്ന് വർഷത്തെ ശിക്ഷ വിധിച്ചത്.ഫെബ്രുവരിയിൽ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു 2021-ൽ, യു.എസ്. പ്രതിനിധി സഭയിലെ ഫ്ലോറിഡയിലെ 13-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നതിനുള്ള പ്രൈമറി തിരഞ്ഞെടുപ്പിൽ ബ്രാഡോക്കും യു.എസ്. പ്രതിനിധി അന്ന പൗളിന ലൂണയും സ്ഥാനാർത്ഥികളായിരുന്നു. ഒടുവിൽ ലൂണ പ്രൈമറിയിലും പിന്നീട് പൊതുതെരഞ്ഞെടുപ്പിലും വിജയിച്ചു. കഴിഞ്ഞ വർഷം അവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലൂണയെ അവഹേളിക്കുകയും അവളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുവാൻ   ശ്രമിക്കുന്നതിന്  ബ്രാഡോക്ക് മാസങ്ങൾ ചെലവഴിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 2021 ജൂണിൽ ലൂണയുടെ…

ഷാൻ റഹ്മാനും സംഘവും ഒരുക്കുന്ന മാസ്മരിക സംഗീത സായാഹ്നം മെയ്‌ 25 ഞായറാഴ്ച ഡാളസിൽ

ഡാളസ് : പ്രമുഖ സംഗീത സംവിധായകനും, ഗായകനുമായ ഷാൻ റഹ്മാനും സംഘവും ഒരുക്കുന്ന മാസ്മരിക സംഗീത സായാഹ്നം മെയ്‌ 25 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ ഡാളസിലെ മാർത്തോമ്മ ഇവന്റ്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx 75234) വെച്ച് ഡാളസ് കരോൾട്ടൻ മാർത്തോമ്മ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഷാൻ റഹ്മാനോടൊപ്പം ഗായകരായ കെ.എസ് ഹരിശങ്കർ, സയനോര ഫിലിപ്പ് , നിത്യാ മാമ്മൻ, മിഥുൻ ജയരാജ്‌, നിരഞ് സുരേഷ് എന്നിവരും വാദ്യ കലാകാരന്മാരായ ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ ടി. ജോസ്, നവീബ് റെസിൽ, ജോർജ്, ജെറി ബെൻസിയർ എന്നിവരാണ് ഡാളസിൽ മാസ്മരിക സംഗീത സായാഹ്നം ഒരുക്കുന്നത്. ജെസിഎസ് പ്രൊഡക്ഷന്റെ നേതൃത്വത്തിൽ അമേരിക്കയുടെ വിവിധ പ്രദേശങ്ങളിലെ വിജയകരമായ പര്യടനത്തിന് സമാപ്തി കുറിച്ചുകൊണ്ട് ഡാളസിലെ സംഗീതാസ്വാദകരെ സംഗീത വിസ്മയത്തിന്റെ നെറുകയിൽ എത്തിക്കുവാൻ…

ഷിക്കാഗോ സ്കൂളുകളിൽ നിർബന്ധിത ഹിന്ദു ധ്യാനം നടത്തിയെന്ന കേസിൽ 2.6 മില്യൺ ഡോളർ സെറ്റിൽമെന്റിന് അംഗീകാരം

ചിക്കാഗോ(ഇല്ലിനോയ്):  ഷിക്കാഗോ പബ്ലിക് സ്കൂളുകളും (CPS) ഡേവിഡ് ലിഞ്ച് ഫൗണ്ടേഷൻ ഫോർ കോൺഷ്യസ്നെസ്-ബേസ്ഡ് എഡ്യൂക്കേഷൻ ആൻഡ് വേൾഡ് പീസും ചേർന്ന് 2.6 മില്യൺ ഡോളർ സെറ്റിൽമെന്റിന് സമ്മതിച്ചു, മാതാപിതാക്കളുടെ സമ്മതമോ പൂർണ്ണ സുതാര്യതയോ ഇല്ലാതെ ഹൈസ്കൂൾ വിദ്യാർത്ഥികളെ ഹിന്ദു-വേരൂന്നിയ ട്രാൻസെൻഡന്റൽ മെഡിറ്റേഷൻ (TM) പരിശീലനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിതരാക്കി എന്നാരോപിച്ച് ഒരു ക്ലാസ്-ആക്ഷൻ കേസിലാണ് ധാരണയായത് ട്വിൻ പീക്സ്, ബ്ലൂ വെൽവെറ്റ് തുടങ്ങിയ സർറിയൽ, മനസ്സിനെ വളച്ചൊടിക്കുന്ന കൃതികൾക്ക് പേരുകേട്ട പ്രശസ്ത അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവാണ് പരേതനായ ഡേവിഡ് ലിഞ്ച്. സിനിമയ്ക്കപ്പുറം, അദ്ദേഹം ട്രാൻസെൻഡന്റൽ മെഡിറ്റേഷന്റെ വക്താവായിരുന്നു, അത് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ആഗോള ഫൗണ്ടേഷൻ സ്ഥാപിച്ചു. 2015 നും 2019 നും ഇടയിൽ നിരവധി സിപിഎസ് ഹൈസ്കൂളുകളിൽ അവതരിപ്പിച്ച “ക്വയറ്റ് ടൈം” പ്രോഗ്രാം നടപ്പിലാക്കുന്നതിൽ നിന്നാണ് ഈ കേസ് ഉടലെടുത്തത്. ദിവസേന രണ്ടുതവണ ധ്യാന സെഷനുകളിലൂടെ സമ്മർദ്ദം കുറയ്ക്കുന്നതിനാണ്…

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) വാർഷിക ആരോഗ്യമേളയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

ടെക്സസ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) മെയ് 17 ശനിയാഴ്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ വാർഷിക ആരോഗ്യമേളയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അമേരിക്കയിലെ ആതുരസേവന മേഖലയിലെ പ്രമുഖരായ പത്തോളം ഡോക്ടർമാർ നേതൃത്വം നൽകിയ പരിപാടി, സമൂഹത്തിന് മാതൃകയായി. വിവിധ രോഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ നയിച്ചു. രോഗനിർണയത്തിനായി സൗജന്യ മെഡിക്കൽ പരിശോധനകൾ, ഇസിജി, രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ ഗ്ലൂക്കോസ് നിർണയം, കണ്ണ് പരിശോധന, സ്തനാർബുദ സാധ്യതാ പരിശോധന എന്നിവ ലഭ്യമാക്കി. ലോകോത്തര കാൻസർ ചികിത്സാ കേന്ദ്രമായ എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ്, കാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി. കാർഡിയോളജി, എൻഡോക്രൈനോളജി, ഓങ്കോളജി, ജനറൽ മെഡിസിൻ, പൾമനോളജി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ സേവനം നൽകി. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച പരിപാടി,…

പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ തുടക്കം

ദോഹ : ‘നാടിന്റെ നന്മക്ക് നമ്മളൊന്നാവണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായുള്ള സാഹോദര്യ യാത്രയ്ക്ക് നാളെ തുടക്കമാവും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും. നാളെ നാല് കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടി നടക്കുക. തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യയാത്ര സ്വീകരണ സംഗമം സി ഐ സി റയ്യാൻ ഹാളിലാണ് നടക്കുക. ടീം വെൽഫെയർ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടി പ്രവാസി വെൽഫെയർ ഹാൾ, നാദാപുരം മണ്ഡലം കമ്മിറ്റി നൽകുന്ന സ്വീകരണം സി ഐ സി തുമാമഹാൾ എന്നിവിടങ്ങളിൽ നടക്കും. ആലത്തൂര്‍ മണ്ഢലം കമ്മറ്റി നൽകുന്ന സ്വീകരണം നാളെ രാത്രി 7 മണിക്ക് പ്രവാസി വെൽഫെയർ ഹാളിലാണ് നടക്കുക. വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി പ്രവാസി വെല്‍ഫെയര്‍…

നിങ്ങളും ഉടൻ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ രീതികൾ സ്വീകരിക്കുക: ഡോ. ചഞ്ചൽ ശർമ്മ

വിവാഹശേഷം, ഒരു മകൻ ഉണ്ടാകുമ്പോൾ മാത്രമേ ദമ്പതികളുടെ ജീവിതം പൂർണ്ണമായി കണക്കാക്കപ്പെടുകയുള്ളൂ. എന്നാൽ വന്ധ്യതയുടെ വർദ്ധിച്ചുവരുന്ന പ്രശ്നം കാരണം ആളുകൾക്ക് അവരുടെ കുടുംബം പൂർത്തിയാക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. പ്രധാന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, സമ്മർദ്ദം മുതലായ നിരവധി ഘടകങ്ങൾ വന്ധ്യതയ്ക്ക് കാരണമാകാം. ഗർഭം ധരിക്കുന്നതിനുമുമ്പ് നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നു. ആവർത്തിച്ച് ശ്രമിച്ചിട്ടും നിങ്ങൾക്ക് ഗർഭം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ ശീലങ്ങൾ മാറ്റേണ്ടി വന്നേക്കാം. നേരത്തെ ഗർഭം ധരിക്കാൻ കഴിയുന്ന രീതികൾ ഇവിടെ ചർച്ച ചെയ്യുംഃ ഉചിതമായ പ്രായത്തിൽ ഗർഭം ധരിക്കാൻ ശ്രമിക്കുക. പൊതുവേ, 18 നും 28 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ഏറ്റവും ഫലഭൂയിഷ്ഠർ, അതിനാൽ അവർ ഈ സമയത്ത് ഗർഭം ധരിക്കാൻ ശ്രമിക്കുന്നു. ഇതിനുശേഷം, നിങ്ങളുടെ പ്രത്യുൽപാദനക്ഷമത ക്രമേണ കുറയാൻ…

ശാന്തിനികേതൻ മദ്രസ – വക്‌റ, സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദോഹ: അല്‍ മദ്രസ അല്‍ ഇസ്ലാമിയ ശാന്തിനികേതൻ, വക്‌റ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 92 ശതമാനം മാർക്കോടെ ആയിഷ മെഹ്‌റിൻ സിവി ഒന്നാം റാങ്കും, 87 ശതമാനം മാർക്ക് നേടി ഈമാൻ ഷമീം രണ്ടാം റാങ്കും, 84 ശതമാനം മാർക്കോടെ അസ മുഹമ്മദ് സാലിം മൂന്നാം റാങ്കും കരസ്ഥമാക്കി. ഏപ്രില്‍ മാസത്തിൽ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം. ഒന്നാം റാങ്കു നേടിയ ആയിഷ മെഹ്‌റിൻ കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറ സ്വദേശിയും ഖത്തർ അലൂമിനിയം എക്സ്ട്രഷൻ കമ്പനിയിൽ ജീവനക്കാരനുമായ മഖ്‌ബൂലിന്റെയും ശാന്തിനികേതൻ അല്‍ മദ്രസ അല്‍ ഇസ്ലാമിയ അദ്ധ്യാപികയായ ശബാന മഖ്‌ബൂലിന്റെയും മകളാണ്. രണ്ടാം റാങ്ക് നേടിയ ഈമാൻ ഷമീം പാലക്കാട് ജില്ലയിലെ മുടപ്പല്ലൂർ സ്വദേശിയും ഖത്തർ കെമിക്കൽ കമ്പനി ജീവനക്കാരനുമായ മുഹമ്മദ് ശമീമിന്റെയും ജംഷീദയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ അസ മുഹമ്മദ് സാലിം…