ശാന്തിനികേതൻ മദ്രസ – വക്‌റ, സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദോഹ: അല്‍ മദ്രസ അല്‍ ഇസ്ലാമിയ ശാന്തിനികേതൻ, വക്‌റ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 92 ശതമാനം മാർക്കോടെ ആയിഷ മെഹ്‌റിൻ സിവി ഒന്നാം റാങ്കും, 87 ശതമാനം മാർക്ക് നേടി ഈമാൻ ഷമീം രണ്ടാം റാങ്കും, 84 ശതമാനം മാർക്കോടെ അസ മുഹമ്മദ് സാലിം മൂന്നാം റാങ്കും കരസ്ഥമാക്കി. ഏപ്രില്‍ മാസത്തിൽ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം.

ഒന്നാം റാങ്കു നേടിയ ആയിഷ മെഹ്‌റിൻ കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറ സ്വദേശിയും ഖത്തർ അലൂമിനിയം എക്സ്ട്രഷൻ കമ്പനിയിൽ ജീവനക്കാരനുമായ മഖ്‌ബൂലിന്റെയും ശാന്തിനികേതൻ അല്‍ മദ്രസ അല്‍ ഇസ്ലാമിയ അദ്ധ്യാപികയായ ശബാന മഖ്‌ബൂലിന്റെയും മകളാണ്.

രണ്ടാം റാങ്ക് നേടിയ ഈമാൻ ഷമീം പാലക്കാട് ജില്ലയിലെ മുടപ്പല്ലൂർ സ്വദേശിയും ഖത്തർ കെമിക്കൽ കമ്പനി ജീവനക്കാരനുമായ മുഹമ്മദ് ശമീമിന്റെയും ജംഷീദയുടെയും മകളാണ്. മൂന്നാം റാങ്ക് നേടിയ അസ മുഹമ്മദ് സാലിം കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയും വാട്ടർ ട്രേഡിംഗ് കമ്പനി ജീവനക്കാരനുമായ മുഹമ്മദ് സാലിമിന്റെയും സജ്‌നയുടെയും മകളാണ്.

40 വിദ്യാർത്ഥികളാണ് ഈ വർഷം സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഉന്നത വിജയം നേടുകയും സെക്കന്ററി തല മദ്രസ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്ത മുഴുവൻ വിദ്യാർഥികളെയും സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് ടി കെ കാസിം, വിദ്യാഭ്യാസ വിഭാഗം മേധാവി അർഷദ് ഇ, വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ മുഈനുദീൻ, പി ടി എ പ്രസിഡന്റ് അസ്ഹർ അലി, പ്രിൻസിപ്പാൾ എം.ടി. ആദം എന്നിവർ അഭിനന്ദിച്ചു.

വിജയികൾക്കുള്ള അവാർഡ് ദാനവും കോൺവക്കേഷൻ സെറിമണിയും അടുത്ത മാസം നടക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു .

സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ മേല്‍നോട്ടത്തിൽ ബര്‍വ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലാണ് മദ്രസ പ്രവർത്തിക്കുന്നത് .

കൂടുതല്‍ വിവരങ്ങള്‍ക്ക്: 55703766 , 70215152

Print Friendly, PDF & Email

Leave a Comment

More News