പാലക്കാട് : മൂന്നാംഘട്ട അലോട്മെന്റ് പൂർത്തിയായിട്ടും ജില്ലയിൽ തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിച്ചു. നിലവിൽ ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ച 45893 വിദ്യാർത്ഥികളിൽ, 18830 വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കാതെ പുറത്താണ്. ആയിരകണക്കിന് വിദ്യാർത്ഥികൾ സീറ്റ് ഇല്ലാതെ പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയത് അനീതിയാണ് . പത്താം ക്ലാസ്സ് പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ലഭിക്കുന്ന തരത്തിൽ മതിയായ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്രറ്റേണിറ്റി നേതാക്കൾ ഹൈവേ ഉപരോധിച്ചത്. ടൗൺ സ്റ്റാൻഡിൽ നിന്ന് രാവിലെ 10 ഓടെ ആരംഭിച്ച മാർച്ച് കെ.എസ്. ആർ. ടി.സി സ്റ്റാൻഡിനു മുമ്പിലായി റോഡ് ഉപരോധിക്കുകയും, തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയും…
Day: June 20, 2025
പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ അഞ്ചാമത്തെ സ്മാർട്ട് വില്ലേജ് നിര്‍മ്മാണോദ്ഘാടനം റവന്യൂ മന്ത്രി നിര്‍വ്വഹിച്ചു
എറണാകുളം അശമന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണ് അശമന്നുരിലേത്. ചേലാമറ്റം, രായമംഗലം, അറയ്ക്കപ്പടി, പെരുമ്പാവൂർ തുടങ്ങിയ വില്ലേജ് ഓഫീസുകളാണ് നേരത്തെ സ്മാർട്ട് ആക്കിയത്. നവംബർ ഒന്നുമുതൽ ഡിജിറ്റൽ റീസർവേ കഴിഞ്ഞ വില്ലേജുകളെ കേന്ദ്രീകരിച്ചു ഡിജിറ്റൽ റവന്യൂ കാർഡ് ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.പത്ത് അക്കങ്ങളുള്ള ക്യു ആർ കോഡ് ഘടിപ്പിച്ച റവന്യൂ കാർഡുകളിലൂടെ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാകേണ്ട ഭൂമിയുടെ വിശദാംശങ്ങൾ, കെട്ടിടത്തിന്റെ വിവരങ്ങൾ, ഭൂമി ഏത് തരത്തിൽ പെടുന്നതാണ് തുടങ്ങിയവ അറിയാൻ കഴിയും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കി കൊണ്ടിരിക്കുകയാണ്. പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂമിയുമായി ബന്ധപ്പെട്ട്…
അക്ഷര ദിനത്തിൽ റീഡ്സോൺ തുറന്ന് ടാലന്റ് പബ്ലിക് സ്കൂൾ
വടക്കാങ്ങര : വായന ദിനത്തോടനുബന്ധിച്ച് ടാലന്റ് പബ്ലിക് സ്കൂൾ കുട്ടികൾക്കായി പ്രത്യേക റീഡ്സോൺ തുറന്നു. മാധ്യമം സീനിയർ കറസ്പോണ്ടന്റ് മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷകളിലെ പത്രങ്ങളും മാഗസിനുകളും അടങ്ങുന്ന റീഡ്സോൺ കുട്ടികൾ ഉപയോഹപ്പെടുത്തണമെന്നും വായിച്ചു വളർന്നവരാണ് ലോകത്തെ നിയന്ത്രിക്കാൻ കഴിവുള്ളവരായി വളരുന്നതെന്നും അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. വായന ദിനത്തോടനുബന്ധിച്ച പരിപാടിയിൽ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. നിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കായി എന്റെ കേരളം, എന്റെ ജില്ല വിഷയത്തിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു. പൊതുമൽസര വിഭാഗം തലവൻ നസ്മി, വൈസ് പ്രിൻസിപ്പൽ കെ റാഷിദ്, അക്കാദമിക് കോർഡിനേറ്റർ സൗമ്യ, സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
മികച്ച ഭരണാനുഭവം ജനങ്ങൾക്ക് നൽകാന്‍ സംസ്ഥാനത്ത് ഡിജിറ്റൽ കേരള ആർക്കിടെക്ചർ നടപ്പിലാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങൾക്ക് മികച്ച ഭരണാനുഭവം നൽകുന്നതിനായി സംസ്ഥാനത്ത് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ‘ഡിജിറ്റൽ കേരള ആർക്കിടെക്ചർ’ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് കോവളം ലീല ഹോട്ടലിൽ സംഘടിപ്പിച്ച ഡിജി ഗവേണൻസ് – നോളജ് എക്സ്ചേഞ്ച് ഉച്ചകോടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബർ ഭീഷണികൾ നിയന്ത്രിക്കുന്നതിനുള്ള Centralized Security Operations Center (CSOC), പൊതു ഇടങ്ങളിൽ പൊതു വൈ-ഫൈ സംവിധാനങ്ങളുടെ വിപുലീകരണം, കൃത്രിമബുദ്ധി, മെഷീൻ ലേണിംഗ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭരണം സുഗമവും സുതാര്യവുമാക്കുന്നതിനുള്ള ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നൂതന പദ്ധതികൾ സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിന്റെ തുടർച്ചയെ പ്രാപ്തമാക്കും. സാങ്കേതിക വിദ്യയിലൂടെ സാധ്യമാകുമ്പോൾ മാത്രമേ പൊതുജനങ്ങൾക്ക് പ്രയോജനകരമായ വികസന മാറ്റങ്ങൾ പൂർണ്ണമായും വിജയിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 2023-ൽ, സമ്പൂർണ്ണ ഇ-ഗവേണൻസ് പ്രഖ്യാപനത്തോടെ കേരളം ചരിത്രനേട്ടം കൈവരിക്കുകയായിരുന്നു.…
ഇറാൻ ഇസ്രായേൽ യുദ്ധം: ഇറാൻ ഇസ്രായേലില്‍ മാരകവും അപകടകരവുമായ ക്ലസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചു
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ദിനംപ്രതി രൂക്ഷമാവുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നത്. അതേസമയം, ജൂൺ 19 ന് ഇസ്രയേലിന്റെ പല പ്രദേശങ്ങളിലും ഇറാൻ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. സിവിലിയന്മാർക്ക് വളരെ അപകടകരമാണെന്ന് കരുതപ്പെടുന്നതിനാൽ ഈ ബോംബുകളുടെ ഉപയോഗം ലോകമെമ്പാടും ആശങ്ക ഉയർത്തിയിട്ടുണ്ട്. ആക്രമണങ്ങളിൽ കുറഞ്ഞത് ഒരു പ്രൊജക്റ്റിലെങ്കിലും ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇരു രാജ്യങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലാണ് ഈ ബോംബുകൾ ആദ്യമായി ഉപയോഗിച്ചത്. എന്താണ് ക്ലസ്റ്റർ ബോംബ്? നിരവധി ചെറിയ സ്ഫോടകവസ്തുക്കൾ (സബ്‌മോണിഷനുകൾ) പൊട്ടിത്തെറിച്ചുകഴിഞ്ഞാൽ ഒരു വലിയ പ്രദേശത്ത് ചിതറിക്കാൻ സഹായിക്കുന്ന ആയുധങ്ങളാണ് ക്ലസ്റ്റർ ബോംബുകൾ. ഈ മിസൈലിന്റെ വാർഹെഡ് ഒരു ക്ലസ്റ്റർ ബോംബാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു, നിലവിലെ സംഘർഷത്തിൽ ഇത്തരത്തിലുള്ള ആയുധം…
തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റി; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി ദൃശ്യങ്ങൾ ഇനി 45 ദിവസത്തേക്ക് മാത്രമേ സുരക്ഷിതമായി സൂക്ഷിക്കൂ
സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണങ്ങളും റെക്കോർഡിംഗുകളുടെ ദുരുപയോഗവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സിസിടിവി ദൃശ്യങ്ങളുടെ സംഭരണ കാലയളവ് 45 ദിവസമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കുന്നതിനും വ്യാജ പ്രചാരണങ്ങളുടെ വർദ്ധിച്ചുവരുന്ന സംഭവങ്ങൾ തടയുന്നതിനുമായി, തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) തിരഞ്ഞെടുപ്പ് റെക്കോർഡിംഗുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി. വോട്ടെടുപ്പ്, വോട്ടെണ്ണൽ, തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്കിടെ എടുക്കുന്ന സിസിടിവി റെക്കോർഡിംഗുകളും ഫോട്ടോഗ്രാഫുകളും ഇനി പരമാവധി 45 ദിവസത്തേക്ക് മാത്രമേ സുരക്ഷിതമായി സൂക്ഷിക്കൂ. രാജ്യത്തുടനീളം അടുത്തിടെയുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സോഷ്യൽ മീഡിയയിൽ വീഡിയോകളും ചിത്രങ്ങളും കൃത്രിമമായി സൃഷ്ടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പ്രചരിച്ചതിനെ തുടർന്നാണിത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് (സിഇഒ) തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം 45 ദിവസത്തേക്ക് മാത്രമേ…
ഇറാൻ-ഇസ്രായേൽ സംഘർഷം: ഇസ്രായേലിലെ ഹൈഫ നഗരം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നടുങ്ങി
ഇസ്രായേലിന് നേരെ ഇറാൻ 40 ബാലിസ്റ്റിക് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി തൊടുത്തുവിട്ടുവെന്നും, അവയുടെ സ്ഫോടന ശബ്ദം തെക്കൻ ബീർഷെബ മേഖല, ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിൽ വരെ കേട്ടുവെന്നും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച, ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. റിപ്പോർട്ടനുസരിച്ച്, തെക്കൻ ബീർഷെബ മേഖല, ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിൽ വലിയ സ്ഫോടനങ്ങൾ കേട്ടു. ഇസ്രായേലി പോലീസ് അപകട സ്ഥലങ്ങൾ സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ നൽകിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഹൈഫയിൽ ഉണ്ടായ ഒരു ഷ്രാപ്പ്നെൽ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും അതിൽ ഗുരുതരാവസ്ഥയിലുള്ള ഒരു കൗമാരക്കാരനും ഉൾപ്പെട്ടിട്ടുണ്ടെന്നും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള എട്ടാം ദിവസമായി തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമാണ് ഈ സംഭവം. ഇറാന്റെ “ആണവായുധ ഗവേഷണ വികസന കേന്ദ്രം” ഉൾപ്പെടെ ടെഹ്‌റാനിലെ ഡസൻ കണക്കിന്…
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
മോങ്ങം: മോങ്ങത്തും പരിസര പ്രദേശങ്ങളിലും ഉള്ള SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വെൽഫെയർ പാര്‍ട്ടി മോങ്ങം യൂണിറ്റ് ക്യാഷ് അവർഡും മെമെൻ്റായും നൽകി ആദരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷണൻ കുനിയിൽ അനുമോദന സമ്മേളനം ഉത്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല പ്രസിഡണ്ട് VTS ഉമ്മർ തങ്ങൾ അനുമോദന പ്രഭോഷണം നടത്തി. അൽ ഐൻ ഓയാസിസ് ഇൻ്റർനാഷണൽ സകുൾ പ്രിൻസിപ്പൾ അബ്ദുൽ അസീസ് വിദ്യാർത്ഥികൾക്ക് ഗൈഡൻസ് ക്ലാസെടുത്തു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, മൊറയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുലൈഖ മറ്റത്തൂർ, ചന്ദ്രൻ ബാബു. പ്രഫസർ കെ മുഹമ്മദ് എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. CK സൈദ് മാഷ്, സുലൈമാൻ മoത്തിൽ, ടി പി ആലിക്കുട്ടി, CK നജ്മുദ്ദീൻ, ഉമ്മർ…
ഇസ്രായേൽ-ഇറാൻ യുദ്ധം: അമേരിക്കയുടെ നിലപാടിനെക്കുറിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി പറയുമെന്ന് ട്രംപ്
വാഷിംഗ്ടന്‍: ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് എട്ടു ദിവസമായി. ഇരു രാജ്യങ്ങളും പിന്മാറാൻ തയ്യാറല്ല. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈ വിഷയത്തിൽ ഇടയ്ക്കിടെ ഇറാനെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇസ്രായേൽ അമേരിക്കയോട് ഈ യുദ്ധത്തിൽ പങ്കുചേരാൻ പോലും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അമേരിക്ക അത് നിരസിച്ചു. തന്നെയുമല്ല, അമേരിക്കയിലെ ബഹുഭൂരിഭാഗം ജനങ്ങളും തങ്ങളുടെ രാജ്യം മറ്റൊരാളുടെ യുദ്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല. അപ്പോഴും ഈ യുദ്ധത്തിൽ അമേരിക്കയുടെ നിലപാട് എന്താണെന്നാണ് ചോദ്യമുയരുന്നത് സ്വാഭാവികമാണ്. ഇറാനെ അമേരിക്ക ആക്രമിക്കുമോ ഇല്ലയോ എന്ന് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ യുഎസ് പ്രസിഡന്റ് തീരുമാനിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. ഇറാനുമായി ഭാവിയിൽ ചർച്ചകൾ സാധ്യമാണോ അല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ട്രംപിന്റെ തീരുമാനം എന്ന് കരോലിൻ പറഞ്ഞു. ഈ സാധ്യത പരിഗണിച്ചായിരിക്കും ട്രംപ് തന്റെ തീരുമാനം…
ഫ്രഞ്ച് അംബാസഡർ തിയെറി മതൗ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന്
തിരുവനന്തപുരം: ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്‌സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കും. ഈ വിഷയത്തിൽ സെപ്റ്റംബറിൽ നടക്കുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ ഫ്രഞ്ച് സഹകരണത്തോടെ പ്രവർത്തിക്കുന്ന മാനെ കാൻകോർ പോലുള്ള സംരഭങ്ങളുണ്ട്. അതുപോലെ ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രി പി. രാജീവുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയുമായി ഫ്രാൻസിന് ശക്തമായ ബന്ധമുണ്ടെന്ന് പറഞ്ഞ തിയെറി മതൗ ഡിഫൻസ്, എയ്‌റോ സ്‌പെയ്‌സ് മേഖലകളിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള താത്പര്യം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലയിലും സംയോജന സാധ്യതകൾ പരിശോധിക്കും. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി…
