പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്‌ളാഡിമിർ പുടിനും ഇന്ന് (2025 ഓഗസ്റ്റ് 15 ന്) യുഎസ് സംസ്ഥാനമായ അലാസ്കയിൽ ഒരു ചരിത്രപരമായ കൂടിക്കാഴ്ച നടത്തുകയാണ്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. ഹോട്ടലുകളുടെ അഭാവം മൂലം പ്രതിനിധികൾ യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് താമസിക്കുന്നത്. റഷ്യ-യുഎസ് ബന്ധങ്ങൾക്കും ഉക്രെയ്‌നിന്റെ ഭാവിക്കും ഒരു പുതിയ ദിശ നൽകാൻ ഈ കൂടിക്കാഴ്ചയ്ക്ക് കഴിയും. ലോകത്തിന്റെ കണ്ണുകൾ ഇപ്പോൾ യുഎസ് സംസ്ഥാനമായ അലാസ്കയിലെ ആങ്കറേജ് നഗരത്തിലാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഈ കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് മാത്രമല്ല, ഉക്രെയ്‌നിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾക്കും അതിന്റെ ഭാവിക്കും ഒരു പുതിയ ദിശാബോധം നൽകാൻ ഈ കൂടിക്കാഴ്ചയ്ക്ക് കഴിയും. ആങ്കറേജ് നഗരത്തിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന…
Month: August 2025
രബീന്ദ്രനാഥ് ടാഗോറിനെ പഠിക്കാത്തവർ: കാരൂർ സോമൻ (ചാരുംമൂടൻ)
കൊൽക്കത്തയിലെ പ്രധാന തെരുവായ ചിത്തപുരം റോഡും ജോരശങ്കോയിലെ ടാഗോർ സാംസ്‌കാരിക വസന്ത കുടുംബത്തിൽ നടക്കുന്ന സംഗീത നാടകം കാണാൻ വരുന്നവർ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവർ മാത്രമല്ല വിദേശികളുമുണ്ടായിരുന്നു. ഭാരതീയ കാവ്യസൗന്ദര്യശോഭയെ തൊട്ടുണർത്തിയ 1910-ൽ പ്രസിദ്ധീകരിച്ച ബംഗാളികാവ്യം ‘ഗീതാഞ്ജലി’ എന്ന കൃതിക്ക് 1913-ൽ ഭാരതത്തിന് നോബൽ സമ്മാനം ടാഗോർ നേടിത്തന്നു. നമ്മുടെ ദേശീയ ഗാനമായ ‘ജനഗണമന’ നൽകിയ രാജ്യസ്‌നേഹിയുടെ ആത്മപരിത്യാഗം, പരോപകാരം, സർവ്വസാഹോദര്യം ആരിലും പ്രചോദകമായി ഇന്നും ജീവിക്കുന്നു. ജനസേവനത്തിനായി മിഷനറിമാരേപോലെ സഞ്ചരിക്കയും അന്ധകാരത്തിലുഴലുന്ന മനുഷ്യരെ അജ്ഞതയിൽ നിന്നുണർത്തി അറിവിലേക്ക് നയിച്ചു് സ്‌നേഹത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയ പ്രതിഭാധനനായിരിന്നു മഹാനായ രബീന്ദ്രനാഥ് ടാഗോർ. മഹാത്മാഗാന്ധിക്ക് പുറമേ ലോക ജനത മാനിക്കപ്പെടുന്ന നാടകകൃത്തു്, കവി, നോവലിസ്റ്റ്, കഥാകൃത്തു്, തത്വചിന്തകൻ, ചിത്രകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ, സ്വാതന്ത്ര്യ സമരസേനാനി തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭാശാലി. ഭാരതീയ സംസ്‌കാരത്തിൽ ഉത്തമവും ഉൽകൃഷ്ടവുമായ സാഹിത്യ…
ട്രംപിന്റെ സമ്പദ്‌വ്യവസ്ഥയിൽ പുടിന് താൽപ്പര്യമുണ്ട്; അലാസ്കയിലെ ചരിത്ര ഉച്ചകോടിയ്ക്കായി ഡൊണാൾഡ് ട്രംപ് പുറപ്പെട്ടു
വാഷിംഗ്ടണ്‍: ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് പുടിനുമായി സുപ്രധാന കൂടിക്കാഴ്ചയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അലാസ്കയിലേക്ക് പുറപ്പെട്ടു. യുദ്ധം അവസാനിക്കുന്നതുവരെ വ്യാപാരം സാധ്യമല്ലെന്ന് പറഞ്ഞ ട്രംപ് സമാധാനത്തെയും വ്യാപാരത്തെയും ബന്ധിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആഗോള സമാധാനത്തിനും പ്രാദേശിക സ്ഥിരതയ്ക്കും പ്രധാനമായി കണക്കാക്കപ്പെടുന്ന ഒരു ‘വലിയ പന്തയം’ എന്നാണ് ട്രംപ് കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. അലാസ്കയില്‍ അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ നേരിട്ട് കാണും. വാഷിംഗ്ടണിൽ നിന്ന് ‘എയർഫോഴ്‌സ് വൺ’ വിമാനത്തിൽ യാത്ര ആരംഭിക്കുന്നതിന് മുമ്പ്, മാധ്യമങ്ങളുമായുള്ള സംഭാഷണത്തിൽ ട്രംപ് ഈ കൂടിക്കാഴ്ചയെ സാധ്യതകൾ നിറഞ്ഞതാണെന്ന് വിശേഷിപ്പിച്ചു. ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ട് സാധ്യമായ വെടിനിർത്തൽ കരാറിനെക്കുറിച്ച് ചർച്ച ചെയ്യുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. റഷ്യ ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതുവരെ അമേരിക്കയുമായുള്ള വ്യാപാര ബന്ധം പരിഗണിക്കില്ലെന്ന് പ്രസിഡന്റ്…
ട്രംപ്-പുടിൻ ചർച്ച പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന് യുഎസ് ധനമന്ത്രി സ്കോട്ട് ബസന്റ് ഭീഷണിപ്പെടുത്തി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. വെള്ളിയാഴ്ച അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫലത്തെ ആശ്രയിച്ചിരിക്കും ഈ താരിഫ് എന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ സമാധാനം സ്ഥാപിക്കാനുള്ള അമേരിക്കയുടെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമാണ് ഈ കൂടിക്കാഴ്ച. റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥന്റെ പങ്ക് വഹിക്കാൻ അമേരിക്ക വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചു, മോസ്കോ ഒരു സമാധാന കരാറിന് സമ്മതിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പറഞ്ഞു. ഈ കൂടിക്കാഴ്ചയുടെ ഫലം റഷ്യ-ഉക്രെയ്ൻ ബന്ധത്തെ മാത്രമല്ല, റഷ്യയുമായുള്ള വ്യാപാര, തന്ത്രപരമായ ബന്ധം നിലനിർത്താൻ ശ്രമിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെയും ബാധിച്ചേക്കാം. ഫോക്സ് ന്യൂസിന്…
കുട്ടിക്കാലത്തു കേട്ട കഥകൾ: ഇന്ത്യയുടെ 79ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പൂർവികരുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം: എബി മക്കപ്പുഴ
രാജ്യം 79ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എന്റെ അപ്പാ കുട്ടിക്കാലത്തു എന്നോട് പറഞ്ഞു തന്നിട്ടുള്ള കഥകൾ ഇന്നത്തെ പുത്തൻ തലമുറയോട് പങ്കു വെച്ചാൽ തമാശ എന്ന് തോന്നും. ഞാൻ ജനിച്ചത് കേരളത്തിലെ ഒരു ഒരു കൊച്ചു ഗ്രാമപ്രദേശത്തു ആയിരുന്നു. ആ ഗ്രാമപ്രദേശത്തു 1940 കളിൽ ജന്മിയും അടിയന്മാരും എന്ന വ്യത്യാസം നിലനിന്നിരുന്ന കാലം. ഒരു ജന്മിയെ ആശ്രയിച്ചു കഴിയുന്ന 50ൽ പരം കുടുംബങ്ങൾ. ആ കാലത്തെ പറ്റി എന്റെ അപ്പാ എന്റെ കുട്ടിക്കാലത്തു പറഞ്ഞു കേൾപ്പിച്ചിട്ടുള്ള കഥകൾ. കാടും വനങ്ങളും വെട്ടി നിരപ്പാക്കി പിതാക്കന്മാർ സമ്പാദിച്ച കരയും പാടങ്ങളും. കാടും വനവും വെട്ടി നിരപ്പാക്കിയതിനു ശേഷം അവരൊക്കെ ചൂണ്ടി കാട്ടുന്നത്ര ഭൂമി ആധാരമാക്കി കൊടുക്കുന്നത് അന്നത്തെ തഹസീലമാർ ആയിരുന്നു. അന്നത്തെ ഭൂനികുതി വൻ തുകയായിരുന്നു.സാധാരണക്കർക്കോ പാവപെട്ട കൂലി വേലക്കാർക്കോ താങ്ങാനാവാത്ത ഭൂനികുതി. ഏക്കറുകൾ നേടിയെടുത്തവർ അതിന്റെ കരം കൊടുക്കുവാൻ…
സ്വാതന്ത്ര്യദിനം:സ്വപ്നം കണ്ട ഇന്ത്യയും ഇന്നത്തെ വെല്ലുവിളികളും: ബാബു പി സൈമൺ, ഡാളസ്
ഓരോ ഓഗസ്റ്റ് 15-ഉം രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ദിവസമാണ്. 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ആ സുപ്രധാന മുഹൂർത്തം വെറുമൊരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും സാക്ഷാത്കാരമായിരുന്നു. ഇന്ന്, നമ്മൾ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ആ പോരാട്ടങ്ങളുടെ ഓർമ്മകൾ മനസ്സിൽ ഒരു തിരമാല പോലെ ഉയർന്നു വരുന്നു. സ്വാതന്ത്ര്യദിനം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സ്കൂൾ മുറ്റത്ത് അണിനിരന്ന കുട്ടിക്കാലമാണ്. വെളുത്ത യൂണിഫോമിട്ട്, നെഞ്ചിൽ ആവേശത്തിന്റെ ഭാരം പേറി, ദേശീയഗാനം പാടി, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആർത്തുവിളിച്ച ആ ഓർമ്മകൾക്ക് ഇന്നും മധുരമേറെയാണ്. സ്കൂളിലെ പ്രധാനാധ്യാപകൻ ഉയർത്തുന്ന ത്രിവർണ്ണ പതാക, അതിന് ആദരവോടെ സല്യൂട്ട് ചെയ്യുന്ന വിദ്യാർത്ഥികൾ, ഒടുവിൽ മധുര വിതരണം… ഇതെല്ലാം ചേർന്ന് ഒരു സുന്ദരമായ ചിത്രമാണ് മനസ്സിൽ തെളിയുന്നത്. സ്കൂളിൽ…
ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് പാവപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു
ഡാളസ്/കോട്ടയ :ശ്രീ ജോസഫ് ചാണ്ടി മാനേജിംഗ് ട്രസ്റ്റിയായ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് കോട്ടയത്തുള്ള സിഎംഎസ് കോളേജിൽ വെച്ച് വിവിധ ധനസഹായ പദ്ധതികളും സ്കോളർഷിപ്പുകളും ഉദ്ഘാടനം ചെയ്തു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ട്രസ്റ്റിന്റെ അഖിലേന്ത്യ കോർഡിനേറ്ററായ കേണൽ പ്രൊഫസർ ഡോക്ടർ കാവുമ്പായി ജനാർദ്ദനൻ അധ്യക്ഷനേയും മുഖ്യാതിഥിയേയും വിശിഷ്ടാതിഥികളേയും സ്വാഗതം ചെയ്തു. അതിനു ശേഷം അഖിലേന്ത്യാതലത്തിൽ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിവിധ കാരുണ്യസേവാ പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ചു. ദരിദ്രരായ 3,64,100 സ്കൂൾ കുട്ടികൾ ക്കും 29,310 കോളേജ് വിദ്യാർഥികൾക്കും വിദ്യാഭ്യാസ ധനസഹായം, പാവപ്പെട്ടവർക്ക് ഭവന നിർമ്മാണം, സ്വയംതൊഴിൽ പദ്ധതി, സാധു പെൺകുട്ടികളുടെ വിവാഹം തുടങ്ങിയവയ്ക്കുള്ള ധനസഹായം എന്നിവ നൽകിയതുൾപ്പെടെ ₹14,66,30,000 മലയാളി യായ ശ്രീ ജോസഫ് ചാണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിച്ചു എന്നത് അവിശ്വസനീയമായി തോന്നാവുന്ന കാര്യമാണ്. ഇതിനു പുറമേ, പാവപ്പെട്ട വർക്ക് ഭവനനിർമ്മാണം, ഭവന പുനർനിർമാണം,…
രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഒന്നിക്കാം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ
നമ്മുടെ രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എൻ്റെ സ്വാതന്ത്യ ദിന ആശംസകൾ നേരുന്നു. ജാതിമത ഭേദമന്യേയുള്ള പൂർവികരുടെ ത്യാഗത്തിൽ പടുത്തുയർത്തിയ ഈ രാജ്യത്തിന്റെ അടിസ്ഥാനശില നമ്മുടെ ഭരണഘടനയാണ്. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം, സാഹോദര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന ഏത് ശ്രമങ്ങളെയും നാം ജാഗ്രതയോടെ കാണണം. ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് ഓരോ പൗരൻറെയും കടമയാണ്. ഒപ്പം ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ്. അതിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ടു വരണം. അതോടൊപ്പം, അയൽരാജ്യങ്ങളിൽ നിന്നുള്ള കടന്നുകയറ്റ ശ്രമങ്ങളും ഉയരുന്ന യുദ്ധഭീതിയും നാം ഗൗരവത്തോടെ കാണണം. ഭീകരതയിലൂടെ ഇന്ത്യൻ ജനതയിൽ വിഭാഗീയത സൃഷ്ടിച്ച് മുതലെടുക്കാമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണ്. പ്രതിസന്ധികളിൽ കൂടുതൽ കരുത്തോടെ ഒന്നിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം. രാജ്യത്തിന്റെ…
അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
മലപ്പുറം: അങ്ങാടിപ്പുറത്ത് വർഷങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. ഗതാഗതക്കുരുക്കിനെ തുടർന്ന് സ്വതന്ത്ര സഞ്ചാരം, ആവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള അവകാശം എന്നിവ ഗുരുതരമായി ബാധിക്കപ്പെടുന്നു. അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായാൽ അടിയന്തിരമായി ചികിത്സ ലഭ്യമാകാതെ ജീവഹാനിക്ക് കാരണമാകുന്നു എന്നീ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ ഇടപെടൽ. സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നതാണെന്നും അതിനെ തടസ്സപ്പെടുത്തുന്ന സാഹചര്യം ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയിൽ വിശദീകരിച്ചു. കഴിഞ്ഞ മാസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച്ച തിരൂർ പിഡബ്ലുഡി റസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ കമ്മീഷൻ്റെ ക്യാമ്പ് സിറ്റിംഗിൽ ഈ വിഷയം പരിഗണിക്കുകയും പരാതിക്കാരിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ ഓരോടംപാലം–മാനത്തുമംഗലം ബൈപ്പാസിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വർഷങ്ങളായി നിലച്ചിരിക്കുകയാണ്. പദ്ധതി…
നിലമ്പൂർ പാതയിൽ മെമു ട്രെയിൻ അനുവദിച്ചത് ജനകീയ സമരങ്ങളുടെ വിജയം: വെൽഫെയർ പാർട്ടി
മലപ്പുറം: കൂടുതൽ ആളുകൾ യാത്രക്ക് ആശ്രയിക്കുന്ന നിലമ്പൂർ പാതയിൽ മെമു ട്രെയിൻ അനുവദിച്ച നടപടി വെൽഫെയർ പാർട്ടി അടക്കമുള്ളവരുടെ ഇടപെടലുകളുടെ വിജയമാണെന്ന് വെൽഫെയർ പാർട്ടി എക്സിക്യുട്ടിവ് വിലയിരുത്തി. ഇതിനു വേണ്ടി പരിശ്രമിച്ച ജനപ്രതിനിധികളെ വെൽഫെയർ പാർട്ടി എക്സിക്യൂട്ടീവ് അഭിനന്ദിച്ചു. കോവിഡ് കാലത്ത് റദ്ദാക്കിയ കോട്ടയം എക്സ്പ്രസ്സിൻ്റെ സ്‌റ്റോപ്പുകൾ പുനസ്ഥാപിക്കുകയും കൂടുതൽ ട്രെയിനുകൾ സർവ്വീസ് ആരംഭിക്കുകയും ചെയ്താൽ മാത്രമേ പൂർണ്ണ പരിഹാരമാവുകയൊള്ളൂവെന്നും എക്സിക്യുട്ടിവ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡണ്ട് സഫീർഷാ അധ്യക്ഷ്യം വഹിച്ചു വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, കൃഷ്ണൻ കുനിയിൽ, നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് സ്വാഗതവും ട്രഷറർ നസീറ ബാനു നന്ദിയും പറഞ്ഞു.
