ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക; പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ‘മുന്നൊരുക്കം’

തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ്‌ വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ് പറഞ്ഞു. ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂർമായ വിഭവ വിതരണം അധികാര പങ്കാളിത്തം, യുവജന – വിദ്യാർത്ഥി സൗഹൃദ വാർഡുകള്‍ എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കും. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മുന്നൊരുക്കം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഖാസിം എം.കെ, കൊയിലാണ്ടി മണ്ഢലം വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പുറക്കാട്, ഫ്രറ്റേണിറ്റി പേരാമ്പ്ര മണ്ഢലം മുന്‍ കണ്‍വീനര്‍ മുഹമ്മദലി വി.കെ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ്…

എൽഡിഎഫ് പ്രതിസന്ധി: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാൻ സിപിഐ മന്ത്രിമാർ, മുഖ്യമന്ത്രിയുടെ അനുരഞ്ജന ശ്രമം തള്ളിക്കളഞ്ഞു

തിരുവനന്തപുരം: വിവാദമായ പ്രധാനമന്ത്രി ശ്രീ വിദ്യാഭ്യാസ പദ്ധതിയെച്ചൊല്ലി കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ (എൽഡിഎഫ്) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല, ഇത് സിപിഐയുടെ ഒരു പ്രധാന രാഷ്ട്രീയ തീരുമാനത്തിലേക്ക് നയിച്ചു. ശക്തമായ പ്രതിഷേധ പ്രകടനമായി, സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചു. സഖ്യത്തിലെ പ്രബല പങ്കാളിയായ മുഖ്യമന്ത്രിയും സിപിഐ(എം) ഉം നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളെ ഈ തീരുമാനം ഫലപ്രദമായി തള്ളിക്കളയുന്നു. മുഖ്യമന്ത്രി വിജയനും ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച ആലപ്പുഴയിൽ വെച്ചാണ് നടന്നത്. ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സിപിഐ മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും ശ്രീ വിശ്വം കൂടുതൽ കൂടിയാലോചനകൾ നടത്തി, വരാനിരിക്കുന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനത്തിൽ കലാശിച്ചു. പിഎം…

ആന്ധ്രാപ്രദേശിൽ മോന്ത ചുഴലിക്കാറ്റ് നാശം വിതച്ചു; 65 ട്രെയിനുകൾ റദ്ദാക്കി, നിരവധി വിമാന സർവീസുകൾ തടസ്സപ്പെട്ടു

തിങ്കളാഴ്ച രാത്രിയോടെ കാക്കിനടയ്ക്കടുത്തുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കരയിൽ തൊടുന്നതിനുമുമ്പ്, കൊടുങ്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് ഒരു തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലയിൽ മോന്ത ചുഴലിക്കാറ്റ് ഭീഷണി ഉയർത്തി. ഒക്ടോബർ 28 വൈകുന്നേരത്തോടെ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള തീരത്ത് കൊടുങ്കാറ്റ് കര തൊടുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഒക്ടോബർ 28 നും 29 നും ആന്ധ്രാപ്രദേശിനും ഒഡീഷയ്ക്കും ഇടയിലുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. വിജയവാഡ, രാജമുണ്ട്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന 65 ലധികം ട്രെയിനുകളെ ഇത് ബാധിച്ചു. കാലാവസ്ഥ സാധാരണ നിലയിലായതിനു ശേഷവും ട്രാക്കുകളുടെ സുരക്ഷാ പരിശോധനകൾക്കും ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതർ…

സൗത്ത് കരോളിനയിലെ സ്പ്രിന്റ് സ്റ്റോറിൽ വെടിവയ്പ്; രണ്ട് പേർ മരിച്ചു, പ്രതിയെ പോലീസ് വെടിവെച്ചു

നോർത്ത് ഓഗസ്റ്റ (സൗത്ത് കരോളിന): എഡ്ജ്‌ഫീൽഡ് റോഡിലുള്ള സ്പ്രിന്റ് കൺവീനിയൻസ് സ്റ്റോറിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ മരിച്ചു. ആയുധധാരിയായ പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേൽപ്പിച്ചു. നോർത്ത് ഓഗസ്റ്റ പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ വിവരമനുസരിച്ച്, പോലീസ് സ്ഥലത്തെത്തി പ്രതിയെ പാർക്കിംഗ് പ്രദേശത്ത് നേരിട്ടു. പിന്നീട് ഒരധികാരി വെടിവെച്ച് പ്രതിയെ നിയന്ത്രണവിധേയനാക്കി. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച രണ്ടുപേരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചതിന് ശേഷം പുറത്തുവിടുമെന്ന് എൈകിൻ കൗണ്ടി കൊറോണർ ഡാരിൽ എബ്ല്‌സ് അറിയിച്ചു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ടതിനാൽ അന്വേഷണം സൗത്ത് കരോളിന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ ഏറ്റെടുത്തിട്ടുണ്ട്.

“കാദീശ്” ആൽബം വൻ വിജയം

ന്യൂജേഴ്‌സി :  മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ്  സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ വികാരി ബഹു: റവ ഫാ ഡോ ബാബു കെ മാത്യു അച്ചൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ തിരുമനസിന്റെ  അനുഗ്രഹാശംസകളോടുകൂടി “സഹോദരൻ” പദ്ധതിയുടെ ഭാഗമായി 2023 ‘ഇൽ  തുടക്കം കുറിച്ച “കാദീശ്” ഭക്തി ഗാന ആൽബം വൻ വിജയമായി 2024  ഒക്ടോബർ മാസം പരിശുദ്ധ ബാവാതിരുമേനിയുടെ മഹനീയ കാർമീകത്വത്തിൽ സൈന്റ്റ്  സ്റ്റീഫൻസ്  ദേവാലയത്തിന്റെ നാല്പതാം വാർഷീകാഘോഷത്തോടനുബന്ധിച്ചാണ് “കാദീശ്”ആൽബം  പ്രകാശനം ചെയ്തത് സഹോദരൻ പദ്ധതിയുടെ ഭാഗമായി കാദീശ് ആൽബത്തിൽ നിന്നുള്ള  എല്ലാ വരുമാനവും പരുമല കാൻസർ സെൻട്രലിലെ രോഗികൾക്കായുള്ള   സാമ്പത്തിക സഹായം എന്ന  ലക്ഷ്യത്തിലാണ് ശേഖരിച്ചത് കഴിഞ്ഞ ഒരു വർഷമായി കാദീശ്  ആൽബത്തിന്റെ വിതരണവും സഹോദരൻ പദ്ധതിക്കായുള്ള ധനശേഖരണവും നടത്തി വരികയായിരുന്നു . ദൈവത്തിന്റെ അളവറ്റകൃപയാൽ ഏകദേശം പന്ത്രണ്ടു ലക്ഷത്തിൽ പരം രൂപ…

പെൻസിൽവാനിയയിലെ ലിൻകൺ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്:ഒരു മരണം, 6 പേർക്ക് പരുക്ക്

പെന്നസിൽവാനിയ: ലിൻകൺ യൂണിവേഴ്സിറ്റിയിലെ ഹോംകമിംഗ് ആഘോഷങ്ങളിൽ വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു മരിച്ച് ആറു പേർക്ക് പരുക്ക്.ശനിയാഴ്ച രാത്രി, ഫുട്ബോൾ മത്സരത്തിന് ശേഷമാണ്  അന്തർദേശീയ സാംസ്കാരിക കേന്ദ്രത്തിന് പുറത്ത് വെടിവയ്പ്പ് നടന്നത് . പ്രതിയെ പിടികൂടിയിട്ടുണ്ട്, എന്നാൽ കൂടുതൽ പ്രതികൾ ഉണ്ടാകാമെന്ന് പരിശോധിക്കുന്നതോടൊപ്പം, ക്യാമ്പസിൽ നിലവിലുള്ള ഭീഷണിയെക്കുറിച്ച് അറ്റോർണി ക്രിസ്റോഫർ ഡി ബാരേന-സാരോബ് പറഞ്ഞതായി അധികൃതർ അറിയിച്ചു. ജോൺ ഷാപ്പിറോ, പെന്നസിൽവാനിയ ഗവർണർ, സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചതായി അറിയിച്ചു, ലിൻകൺ യൂണിവേഴ്സിറ്റി സമൂഹത്തിനായി പ്രാർത്ഥനയിൽ പങ്കാളികളാകണമെന്ന് ജനതയെ അഭ്യർഥിച്ചു. പോലീസും എഫ് ബി ഐയും ചേർന്ന് അന്വേഷണം നടത്തിവരികയാണ്.

ഡോ. പി.ജി. നായരുടെ ദേഹവിയോഗത്തിൽ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി അനുശോചനം രേഖപ്പെടുത്തി

ന്യൂയോര്‍ക്ക്: നായർ ബനവലന്റ് അസോസിയേഷന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളും, മുൻ പ്രസിഡന്റും, എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലിയുടെ സഹയാത്രികനും ഉപദേഷ്ടാവും രക്ഷാധികാരിയുമായിരുന്ന ഡോ. പി.ജി. നായരുടെ ദേഹവിയോഗത്തില്‍ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി അനുശോചനം രേഖപ്പെടുത്തി. ഒരു തികഞ്ഞ ജീവകാരുണ്യ പ്രവർത്തകൻ, സാമൂഹ്യ പരിഷ്കർത്താവ് എന്നീ നിലകളിൽ സമാരാദ്ധ്യനുമായിരുന്നു ഡോ. പി.ജി. നായര്‍ എന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഡോ. പി.ജി. നായർ ന്യൂജേഴ്സിയിലെ സ്വവസതിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം ഒക്ടോബർ 20-നാണ് അന്തരിച്ചത്. ശയ്യാവലംബി ആയിരുന്നപ്പോൾ തന്നെ അദ്ദേഹത്തെ ബന്ധുമിത്രാദികളും സുഹൃത്തുക്കളുമായി നാനാ തുറകളിൽപെട്ടവരെത്തി പ്രാർത്ഥനാ സൗഹൃദം പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ എൻ.എസ്.എസ്. ഓഫ് ഹഡ്സൺവാലി ഒക്ടോബർ 24 വെള്ളിയാഴ്ച വൈകിട്ട് പ്രാർത്ഥനായോഗവും അനുശോചന സമ്മേളനവും നടത്തി. ജയപ്രകാശ് നായരുടെ പ്രാർത്ഥനാ ഗാനത്തിനുശേഷം ആളുകൾ രാമായണത്തിലെയും ഭാഗവതത്തിലെയും സ്തുതികൾ പാരായണം ചെയ്ത് പരേതാത്മാവിന് നിത്യശാന്തി നേർന്നു. തുടർന്ന് എൻ.എസ്.എസ്.…

കേരളത്തിൽ ശക്തമായ മഴ തുടരും; ഒക്ടോബർ 28 വരെ തീരദേശ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മത്സ്യബന്ധനം നിരോധിച്ചു. ഇന്ന് മുതൽ ഒക്ടോബർ 28 വരെ കേരള തീരത്തും, ഒക്ടോബർ 29 വരെ കർണാടക-ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം നടത്തരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും സമീപ സമുദ്ര പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്…

“എന്റെ ജോലി ഇതുവരെ പൂർത്തിയായിട്ടില്ല…”: വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കമലാ ഹാരിസ്

വാഷിംഗ്ടൺ: മുൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് വീണ്ടും തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഒരു പ്രധാന സൂചന നൽകി. തന്റെ രാഷ്ട്രീയ യാത്ര ഇതുവരെ അവസാനിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് മത്സരത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, ഭാവിയിലെ പ്രസിഡന്റായി താൻ സ്വയം കാണുന്നുവെന്നും രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹാരിസ് പറഞ്ഞു. “എന്റെ ജോലി ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ ജീവിതം മുഴുവൻ പൊതുസേവനത്തിലാണ് ഞാൻ ചെലവഴിച്ചത്, പൊതുജീവിതം എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്” എന്ന് ഹാരിസ് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു. അമേരിക്ക ഒരു ദിവസം ഒരു വനിതയെ പ്രസിഡന്റായി കാണുമെന്നും, തന്റെ കൊച്ചുമക്കൾ അവരുടെ ജീവിതകാലത്ത് ആ മാറ്റം കാണുമെന്നും അവർ വിശ്വസിക്കുന്നു. ഭാവിയിൽ പ്രസിഡന്റാകുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അവർ പുഞ്ചിരിച്ചുകൊണ്ട് “ഒരുപക്ഷേ” എന്ന് മറുപടി നൽകി. 2028-ൽ…

രാശിഫലം (26-10-2025 ഞായര്‍)

ചിങ്ങം: നിങ്ങൾ കലാപരമായി അനുഗ്രഹീതനാണ്. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്‌ടികള്‍ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങളുടെ ആവേശവും ഊർജ്ജവും കൊണ്ട് നിങ്ങളുടെ കലാ സൃഷ്‌ടികളിൽ കൈയ്യടി നേടും. കാര്യങ്ങള്‍ വളരെ ശാന്തമായി ചെയ്യുക. കന്നി: പ്രഭാതത്തിൽ നിങ്ങള്‍ ക്ഷീണിതനായി തോന്നിയാലും സായാഹ്നത്തോട് അടുക്കുമ്പോള്‍ ഊർജസ്വലനായി തീരും. എന്നിരുന്നാലും വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് ചില തടസങ്ങൾ നേരിടേണ്ടിവരും. ചില സമ്മർദങ്ങളും സഹിക്കേണ്ടിവന്നേക്കാം. എന്തായാലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സനിധ്യം സമ്മർദങ്ങൾ ഇല്ലാതാകും. തുലാം: ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെടും‍. ക്ഷീണം, ഉല്‍ക്കണ്‌ഠ, പ്രതികൂലചിന്തകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാം. യോഗ ശീലിക്കുന്നത് ആശ്വാസമാകും. നിങ്ങളുടെ കര്‍ക്കശസ്വഭാവം വീട്ടിലും ഓഫിസിലും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യം കാണിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഒരു…