ദോഹ മദ്റസ ഉന്നത വിജയികളെ ആദരിച്ചു

ദോഹ: 2024 – 2025 അധ്യയന വർഷം ദോഹ അൽ മദ്റസ അൽ ഇസ്‌ലാമിയയിൽ നിന്ന് അർധ വാർഷിക – വാർഷിക പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി പ്രിൻസിപ്പൽ ഹോണേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ മദ്റസ മാനേജ്മെൻ്റും അധ്യാപകരും ആദരിച്ചു. പ്രിൻസിപ്പൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകരായ മുഹമ്മദ് സലീം, ഖമറുന്നിസ അബ്ദുല്ല, മുന അബുല്ലൈസ്, സഫീറ ഖാസിം, കെ.ഇബ്റാഹീം, സി.വി അബ്ദുസ്സലാം, അസ്മ, സാജിദ ഫാറൂഖ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹെഡ് ബോയ് ഹംദാൻ സ്വാഗതവും ഹെഡ് ഗേൾ സഫ്ന സുമയ്യ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരും വിവിധ വകുപ്പ് തലവന്മാരായ സി. കെ അബ്ദുൽ കരീം, മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

എസ്.ഐ.ആർ: ഭീതി അകറ്റണമെന്ന് കാന്തപുരം

കോഴിക്കോട്: വോട്ടര്‍പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. നിലവിൽ എസ്.ഐ.ആർ പൂർത്തിയായ ബീഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. വോട്ടര്‍പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ട്. എസ്.ഐ.ആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നു. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻവേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനയ്ക്ക് സമർപ്പികേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിൽപെട്ട മനഷ്യർക്കും പുറം രാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സങ്കീർണതകളിൽതട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും…

ഇടത് സർക്കാരിന്റെ വിദ്യാർത്ഥി-യുവജന ക്ഷേമ പദ്ധതികൾ മാതൃകാപരം: നാഷണൽ യൂത്ത് ലീഗ് കേരള

കോഴിക്കോട്: നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘യുവമുന്നേറ്റം’ സംസ്ഥാന ക്യാമ്പ് കോഴിക്കോട് ചേംബർ ഭവൻ ഹാളിൽ ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉൽഘാടനം ചെയ്തു. പാർട്ടിയുടെ കരുത്താണ് യുവാക്കൾ എന്നും സേട്ട് സാഹിബ് കാണിച്ച ആദർശ ക്ഷേമ രാഷ്ട്രീയം സാമൂഹ്യ രംഗത്തും അധികാരത്തിലും നടപ്പാക്കാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്നും പാർട്ടിയുടെ ചരിത്രത്തിൽ നിർണായക ഘട്ടങ്ങളിൽ എല്ലാം നാഷണൽ യൂത്ത് ലീഗ് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയവരെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡിവൈഎഫ്ഐ നേതാവും കെ.ടിൽ ചെയർമാനുമായ എസ്.കെ സജീഷ് ‘യുവജനരാഷ്ട്രീയം വെല്ലുവിളികൾ’ വിഷയത്തിൽ ക്ലാസ് നയിച്ചു. ഇന്ത്യയിലെ കോർപ്പറേറ്റുകൾക്ക് കോണ്ഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷത്തെയും തീവ്ര വലതുപക്ഷമായ ബിജെപിയെയും അധികാരത്തിൽ എത്തിക്കാനും നിലനിർത്താനുമുള്ള കുതന്ത്രങ്ങൾ ആണ് മെനയുന്നതെന്നും,രാജ്യത്തെ ഇടതുപക്ഷത്തെ ഇല്ലാതാക്കിയാൽ സംഭവിക്കുന്നത് വലിയ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ ദുരന്തങ്ങൾ ആണെന്നും കേരളത്തിൽ ഉൾപ്പെടെ…

ആന്ധ്രാപ്രദേശിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മരിച്ചവരിൽ എട്ട് സ്ത്രീകളും 13 വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. പുതുതായി നിർമ്മിച്ച ക്ഷേത്രത്തിലെ ഇരുമ്പ് റെയിലിംഗ് തകർന്നതാണ് പ്രധാന അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഏകാദശി ആഘോഷത്തിനായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ തടിച്ചുകൂടിയ സമയത്താണ് സംഭവം. ഭക്തരുടെ വൻ തിരക്ക് മൂലം തിക്കിലും തിരക്കിലും പെട്ടാണ് ഒമ്പത് പേർ മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകി. പോലീസ് സ്ഥലത്തെത്തി. രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തിക്കിലും തിരക്കിലും പെട്ട് ഏഴ് ഭക്തർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു, മറ്റ് രണ്ട് പേർ ചികിത്സയ്ക്കിടെയും മരിച്ചു.…

ചികിത്സാ പിഴവുമൂലം 9-വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം: വിമൻ ജസ്റ്റിസ് നേതാക്കൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

പാലക്കാട്‌: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കിടെ സംഭവിച്ച അശ്രദ്ധ മൂലം വലതു കൈ മുട്ടിന് താഴെ മുറിച്ചു മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർചികിത്സയിലുള്ള ഒമ്പതു വയസ്സുകാരിയെ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പട്ടികജാതി കുടുംബം ജോലിയ്ക്ക് പോകാൻ കഴിയാതെ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്ന കുട്ടിയുടെ അടുത്താണ്. രക്ഷിതാക്കളുടെ മൂന്നു മക്കളിൽ ഒരേ ഒരു പെൺകുട്ടിക്കാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നത്. താഴെയുള്ള ആറും നാലും വയസ്സുള്ള ആൺകുട്ടികളെ വീട്ടിലാക്കിയാണ് രക്ഷിതാക്കൾ മകൾക്കൊപ്പമിരിക്കുന്നത്. സഹായത്തിനു വേണ്ടി കലക്ടർക്കും മുഖ്യമന്ത്രിക്കും അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഇതുവരേയും ഉണ്ടായിട്ടില്ല. ചികിത്സാ പിഴവിനെത്തുടർന്ന് രോഗികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഇരയാക്കപ്പെട്ടവർ നീതിക്കു വേണ്ടി ആയുസ്സ് മുഴുവൻ തെരുവിൽ ജീവിക്കേണ്ടി വരുന്നു എന്നത് പതിവായിരിക്കുന്നു. ഒമ്പത് വയസ്സിൽ വലതു കൈ മുറിച്ചു…

ദൗറതുൽ ഖുർആനും ശൈഖ് രിഫാഈ അനുസ്മരണവും ഇന്ന്(ശനി) മർകസിൽ

കോഴിക്കോട്: വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കൽ വിശ്വാസികൾ സംഗമിക്കുന്ന ദൗറതുൽ ഖുർആൻ ആത്മീയ സംഗമവും ശൈഖ് രിഫാഈ അനുസ്മരണവും ഇന്ന്(01.11.25) മർകസിൽ നടക്കും. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ഖുർആൻ പാരായണ ക്യാമ്പയിനാണ്‌ ദൗറത്തുൽ ഖുർആൻ. വിശ്വാസികളായ സാധാരണക്കാരെ ഖുർആനുമായി കൂടുതൽ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനകം ആയിരക്കണക്കിന് പേർ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുർആൻ പാരായണം ചെയ്ത് നാലു മാസത്തിനകം പൂർത്തീകരിച്ച്‌ പ്രാർഥനക്കായി മർകസിൽ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുൽ ഖുർആൻ സംവിധാനിച്ചിട്ടുള്ളത്. വൈകുന്നേരം 6:30 ന് മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്യും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണവും…

ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും കൂടുതൽ പഠനവിധേയമാക്കണം: സി മുഹമ്മദ് ഫൈസി മർകസ് അൽ ഖലം ഖുർആൻ ഫെസ്റ്റ് ശ്രദ്ധേയമായി

കാരന്തൂർ: വിശുദ്ധ ഖുർആന്റെ വൈജ്ഞാനിക സമ്പന്നതയും സാഹിത്യ മികവും പഠനവിധേയമാക്കുന്ന ഗവേഷണങ്ങളും ചർച്ചകളും പുതിയ കാലത്ത് കൂടുതൽ നടക്കേണ്ടതുണ്ടെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നടന്ന  അൽ ഖലം ക്യാമ്പസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം നടക്കുന്ന മർകസ് ഖുർആൻ ഫെസ്റ്റിന് മുന്നോടിയായി നടന്ന ക്യാമ്പസ് തല മത്സരത്തിൽ ഖുർആനും അറബി ഭാഷയും ആസ്പദമായ വിവിധ വൈജ്ഞാനിക-കലാ പരിപാടികളാണ് അരങ്ങേറിയത്. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിളിച്ചോതി അഖ്സ, റഫ, ഗസ എന്നീ മൂന്ന് ടീമുകളായാണ് ഇത്തവണ മത്സരങ്ങൾ നടന്നത്. 104 ഇനങ്ങളിലായി 160 വിദ്യാർഥികൾ മത്സരിച്ച ഫെസ്റ്റിൽ ഇബ്‌റാഹീം സിയാദ് കാസർഗോഡ് കലാപ്രതിഭയായും ⁠മുഹമ്മദ്‌ അദ്നാൻ റിപ്പൺ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ജെ എൻ യു സ്കൂൾ ഓഫ് ലാംഗ്വേജ് പ്രൊഫസർ…

മലയാള ദിനാചരണത്തിന്റെയും ഭരണ ഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍‌വ്വഹിച്ചു

തിരുവനന്തപുരം: 2025 ലെ സംസ്ഥാനതല മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ അഭിവൃദ്ധിക്കും സമഗ്ര വികസനത്തിനും വേണ്ടിയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള സംസ്കാരത്തോടും നമ്മുടെ മാതൃഭാഷയോടും, സർക്കാർ ജീവനക്കാർ ഉൾപ്പെടെ, വർദ്ധിച്ചുവരുന്ന സ്നേഹവും താൽപ്പര്യവും ഉണ്ട്. നമ്മുടെ ഭരണസംവിധാനത്തിന്റെ നടത്തിപ്പിൽ വലിയ അളവിൽ പ്രതിഫലിക്കാൻ ഇത്തരം പരിപാടികൾ പ്രചോദനം നൽകും. നിയമങ്ങൾ ഏർപ്പെടുത്തി മലയാളം ഭരണഭാഷയാക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്. ഭാഷാ പഠനത്തിനും ഭരണഭാഷ മാറ്റുന്നതിനുമായി സർക്കാർ സ്വീകരിക്കുന്ന ശക്തമായ നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളം ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ശ്രേഷ്ഠ ഭാഷയാണ്. എന്നാൽ യഥാർത്ഥത്തിൽ അതു ശ്രേഷ്ഠമാകണമെങ്കിൽ വിദ്യാഭ്യാസം, ഭരണം, നീതിനിർവഹണം തുടങ്ങി മലയാളികളുടെ സമസ്ത ജീവിതമണ്ഡലങ്ങളിലും മലയാള ഭാഷയ്ക്ക് മുഖ്യമായ ഇടം…

ഇറാനും അമേരിക്കയും ആണവ ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഒമാന്‍ വിദേശ കാര്യ മന്ത്രി

മനാമ (ബഹ്റൈന്‍): ജൂണിൽ ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് പാളം തെറ്റിയ നിരവധി യുഎസ്-ഇറാൻ ആണവ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഒമാൻ, ശനിയാഴ്ച രാജ്യങ്ങൾ ചർച്ചാ മേശയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. “ഇറാനും യുഎസും തമ്മിലുള്ള ചർച്ചകളിലേക്ക് മടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി ബഹ്‌റൈനിൽ നടന്ന ഐഐഎസ്എസ് മനാമ ഡയലോഗ് കോൺഫറൻസിലെ ഒരു പാനലിൽ പറഞ്ഞു. ഇറാന്റെ പരമ്പരാഗത മധ്യസ്ഥനായ ഒമാൻ ഈ വർഷം അഞ്ച് യുഎസ്-ഇറാൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. എന്നാല്‍, “ആറാമത്തെയും ഒരുപക്ഷേ നിർണായകവുമായ ചർച്ചകൾക്ക് മൂന്ന് ദിവസം മുമ്പ്, ഇസ്രായേൽ നിയമവിരുദ്ധവും മാരകവുമായ അട്ടിമറി നടത്തി ഇറാനില്‍ ബോംബുകളും മിസൈലുകളും വര്‍ഷിച്ചു. തുടര്‍ന്ന് അമേരിക്കയും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു,” അൽബുസൈദി പറഞ്ഞു. ഉപരോധങ്ങൾ ഒഴിവാക്കുന്നതിന് പകരമായി ഇറാന്റെ ആണവ പ്രവർത്തനങ്ങൾ തടയുന്ന ഒരു പുതിയ കരാറാണ് ചർച്ചകൾ ലക്ഷ്യമിട്ടത്.…

5-ാമത് വേൾഡ് സ്കിൽസ് ജിസിസി ദോഹ 2025: സൗദി അറേബ്യന്‍ മത്സരാർത്ഥികൾ ആറ് മെഡലുകൾ നേടി

ദോഹ (ഖത്തര്‍): 5-ാമത് വേൾഡ് സ്കിൽസ് ജിസിസി ദോഹ 2025 ൽ ഏഴ് സാങ്കേതിക, തൊഴിലധിഷ്ഠിത വിഭാഗങ്ങളിലായി രണ്ട് സ്വർണ്ണ മെഡലുകളും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി സൗദി മത്സരാർത്ഥികൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഒക്ടോബർ 26 മുതൽ 30 വരെ ഖത്തർ തലസ്ഥാനത്ത് നടന്ന മത്സരത്തിൽ ആറ് ജിസിസി രാജ്യങ്ങളും (ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ) പ്രതിനിധീകരിച്ചു. ദേശീയ നൈപുണ്യ മത്സരത്തിന്റെ ജനറൽ സെക്രട്ടേറിയറ്റ് പ്രതിനിധീകരിക്കുന്ന സൗദി പ്രതിനിധി സംഘത്തിൽ, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളെയും മേഖലകളെയും പ്രതിനിധീകരിച്ച് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഏകദേശം 20 മത്സരാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് സൗദി പ്രസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. മൊബൈൽ റോബോട്ടിക്സ്, ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകൾ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്, ഗ്രാഫിക് ഡിസൈൻ, വെബ് ഡിസൈൻ, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സിഎഡി,…