ചാലക്കുടി: മാരകമായ എംഡിഎംഎ വിൽക്കാൻ ചാലക്കുടിയിലെത്തിയ രണ്ട് യുവതികളെയും മരുന്ന് വാങ്ങാൻ ശ്രമിച്ച മൂന്ന് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും പിടിച്ചെടുത്തു. ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് യുവതികളും യുവാക്കളും അറസ്റ്റിലായത്. മയക്കുമരുന്ന് കൊണ്ടു വന്ന രണ്ട് യുവതികളും കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ യുവാക്കളുമാണ് തൃശൂർ റൂറൽ പോലീസ് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. കോട്ടയം വൈക്കം നടുവിൽ ഓളത്തറ വീട്ടിൽ വിദ്യ (33), കോട്ടയം വൈക്കം അഞ്ചുപാറ വീട്ടിൽ ശാലിനി (31) എന്നിവരാണ് എംഡിഎംഎയുമായി ചാലക്കുടി ബസ് സ്റ്റാന്റില്‍ എത്തിയത്. കൈപ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് (33), കൈപ്പമംഗലം ആനക്കൂട്ട് വീട്ടില്‍ അജ്മൽ (35), കടവിൽ അജ്മൽ (25) എന്നിവരാണ് ഇത് വാങ്ങാൻ…
Day: November 14, 2025
കിഡ്സ് ഫെസ്റ്റ് 25 മലപ്പുറം റീജിയണിൽ കാറ്റഗറി രണ്ടിൽ ചാമ്പ്യന്മാരായി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ
വടക്കാങ്ങര : ഐ.ഇ.സി.ഐ സംസ്ഥാനത്തുടനീളം മേഖലാതലത്തിൽ നടത്തിയ കിഡ്സ് 2025 ൽ മലപ്പുറം റീജിയണിൽ കാറ്റഗറി രണ്ടിൽ ടാലന്റ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. വണ്ടൂർ ഗ്രേസ് പബ്ലിക് സ്കൂളിൽ നടന്ന ഫെസ്റ്റിൽ 70 പോയിന്റുകൾ നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കാറ്റഗറി 1,2 ൽ മത്സരിച്ച എല്ലാ ഇനങ്ങളിലും തിളക്കമാർന്ന പ്രകടനം സ്കൂളിലെ മോണ്ടിസോറി ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ കാഴ്ചവച്ചു. ഒപ്പന, ആക്ഷൻ സോങ്, കവിത പാരായണം തുടങ്ങി ഒട്ടേറെ ഇനങ്ങളിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയാണ് കാറ്റഗറി 2 വിഭാഗം ഓവറോൾ ചാമ്പ്യന്മാരായത്. വിജയികളെ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി, സ്കൂൾ സെക്രട്ടറി യാസിർ കരുവാട്ടിൽ എന്നിവർ അനുമോദിച്ചു. കലാ മത്സരങ്ങൾക്ക് എൽ.പി വിഭാഗം ഹെഡ് മെറീന ടീച്ചർ, മോണ്ടിസോറി വിഭാഗം ഹെഡ് സാമിയ, റഫീഖ്, സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.
ക്രിസ്മസ് പരീക്ഷ ഡിസംബർ 15 മുതല്‍ 23 വരെ; അർദ്ധവാർഷിക പരീക്ഷകൾ ഒറ്റ സെഷനിൽ നടത്തും
തിരുവനന്തപുരം: സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ ഒറ്റ ഘട്ടത്തിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നു. ഡിസംബർ 15 ന് പരീക്ഷകൾ ആരംഭിച്ച് 23 ന് പൂർത്തിയാക്കാനാണ് ധാരണ. ഡിസംബര്‍ 23-ന് സ്കൂളുകള്‍ അടയ്ക്കും. ജനുവരി 5 ന് വീണ്ടും തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്കൂൾ തുറന്നതിനുശേഷം ജനുവരി 7 ന് നടക്കും. ക്രിസ്മസ് അവധിക്കാലം പുനഃക്രമീകരിക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. വിദ്യാഭ്യാസ നിലവാര (ക്യുഐപി) യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, രണ്ട് ഘട്ടങ്ങളായി പരീക്ഷ നടത്താൻ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, അവധിക്കാലത്തിന് മുമ്പും ശേഷവുമുള്ള പരീക്ഷകൾ വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന്, ഒറ്റ ഘട്ടത്തിൽ പരീക്ഷ നടത്താൻ തീരുമാനിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) വ്യാഴാഴ്ച പ്രഖ്യാപിച്ചു. 31 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ സിപിഐ (എം) 22 സീറ്റുകളിലും സിപിഐ അഞ്ച് സീറ്റുകളിലും ജനതാദൾ (എസ്) രണ്ട് സീറ്റുകളിലും എൻസിപിയും കേരള കോൺഗ്രസ് (എം) ഓരോ സീറ്റിലും മത്സരിക്കുമെന്ന് സിപിഐ (എം) ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍: സുദർശൻ മാസ്റ്റർ (അലനല്ലൂർ), പ്രിയ വിജയകുമാർ (തെങ്കര), വി.എം.ലത്തീഫ് (അട്ടപ്പാടി), പ്രമീള സി.രാജഗോപാൽ (കടമ്പഴിപ്പുറം), പി.ആർ.ശോഭന (കോങ്ങാട്), ഷഹാന ടീച്ചർ (പറളി), ശോഭന (പുതുപ്പരിയാരം), എസ്.ബി. രാജു (മലമ്പുഴ), സിന്ധു അജീഷ് (പി.ടി. അജീഷ്), സി. (മീനാക്ഷിപുരം), എം.വി.ധന്യ (പൊൽപ്പുള്ളി), എം.സലീം (കൊടുവായൂർ), കെ.എൻ.മോഹനൻ (നെന്മാറ), എൻ.സരിത (കൊല്ലങ്കോട്), ടി.എം.ശശി (പല്ലശ്ശന), ആർ.കാർത്തിക് (കിഴക്കഞ്ചേരി), രത്‌നകുമാരി സുരേഷ് (തരൂർ), വൈ.കെ. ഷിബികൃഷ്ണ (ആലത്തൂർ), ആർ.കുഴൽ അഭിലാഷ്…
രാശിഫലം (14-11-2025 വെള്ളി)
ചിങ്ങം : ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഗുണാനുഭവങ്ങളുണ്ടാകും. ഏറ്റെടുത്ത ജോലികളും പദ്ധതികളും പൂർത്തിയാക്കും. സ്വന്തം കഴിവുകളിൽ വിശ്വാസം ഉണ്ടായിരിക്കണം. എങ്കിൽ മാത്രമെ ഉദ്ദേശിച്ച കാര്യങ്ങൾ സാധ്യമാകൂ. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസമായി വരും. ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകൾ മികച്ച പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാന്‍ അനുവദിക്കരുത്. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും ഇന്ന് വര്‍ധിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർക്ക് നിങ്ങളുടെ ജോലിയിൽ തൃപ്‌തി തോന്നും.. അതിനാൽ ജോലിസ്ഥലത്തെ കാര്യങ്ങളെല്ലാം നന്നായി പോവും. സാമൂഹിക അംഗീകാരവും ഉയര്‍ച്ചയും ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കുറച്ച് നല്ല…
ഡൽഹി ഭീകരാക്രമണം: ഡോ. ഉമറിന്റെ വീട് സുരക്ഷാ സേന ഐഇഡി സ്ഫോടനത്തിലൂടെ തകർത്തു
പുൽവാമ (ജമ്മു കശ്മീർ): ഡൽഹി ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ ഡോ. ഉമർ ഉൻ നബിയുടെ ജമ്മു കശ്മീർ പുൽവാമയിലെ വസതി സുരക്ഷാ ഏജൻസികൾ ഐഇഡി സ്ഫോടനത്തിലൂടെ തകർത്തു. രാജ്യത്ത് ഭീകരാക്രമണങ്ങളോട് മോദി സർക്കാർ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത നയമാണ് സ്വീകരിക്കുന്നതെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 2025 നവംബർ 10 തിങ്കളാഴ്ച, ചെങ്കോട്ട സമുച്ചയത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നവംബർ 10 ന് പുലർച്ചെ ഹരിയാനയിലെ നുഹ് ജില്ലയിലെ ഫിറോസ്പൂർ ജിർക്കയിലെ മേവാത്ത് ടോളിൽ ഡോ. ഉമർ ഉൻ നബിയുടെ സാന്നിധ്യം പുതിയ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. ഡൽഹി പോലീസ് മുതിർന്ന ഉദ്യോഗസ്ഥനായ ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് മിലിന്ദ് ഡംബ്രെ സിസിടിവി ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചു. നേരത്തെ, ഡോ. ഉമർ ഉൻ നബി ബദർപൂർ അതിർത്തി…
പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തടവുകാർക്ക് അവകാശമുണ്ട്; കൈയെഴുത്തുപ്രതിയുടെ കാര്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തടവുകാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട്, ജയിലിൽ കഴിയുന്നവർക്ക് അവരുടെ സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. എന്നിരുന്നാലും, ഇത് സംസ്ഥാന സർക്കാരിന്റെ യുക്തിസഹമായ പരിശോധനയ്ക്ക് വിധേയമാകുമെന്ന് കോടതി പറഞ്ഞു. തടവുകാരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഈ സുപ്രധാന വിധി 2025 W.P. (C) നമ്പർ 29891 (രൂപേഷ് ടി.ആർ. v. സ്റ്റേറ്റ് ഓഫ് കേരള & മറ്റുള്ളവർ. (2025 ലൈവ് ലോ (Ker) 732) ൽ പുറപ്പെടുവിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ നിരോധിത വസ്തുക്കളോ ഇല്ലാത്ത പക്ഷം തടവുകാർക്ക് അവരുടെ രചനകൾ പ്രസിദ്ധീകരിക്കാൻ അവകാശമുണ്ടെന്ന് മഹാരാഷ്ട്ര സംസ്ഥാനം v. പ്രഭാകർ പാണ്ഡുരംഗ് സംസ്ഗിരി (AIR 1966 SC 424) എന്ന കേസിൽ സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ച്ഹ ർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. പ്രസിദ്ധീകരണത്തെ എതിർക്കുന്നില്ലെങ്കിലും, കൈയെഴുത്തുപ്രതിയിൽ അപകീർത്തികരമോ, കുറ്റകരമോ, സെൻസിറ്റീവോ ആയ ഉള്ളടക്കമില്ലെന്ന് ഉറപ്പാക്കാൻ വിശദമായ പരിശോധന നടത്താൻ…
കാണപ്പെടാത്ത ദൈവം കാട്ടിക്കൊടുത്ത കള്ളന്മാര്‍ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
മലയാളികൾ പൊതുവെ പറയുന്ന ഒരു ചൊല്ലാണ് എല്ലാം കണ്ടുകൊണ്ട് മുകളിലൊരാളിരിപ്പുണ്ടെന്ന് പറയുന്നത്. ആരും കാണാതെ എല്ലാ വൃത്തികേടുകളും മോഷണവും സകല കുറ്റകൃത്യങ്ങളും അഴിമതിയും എന്ന് വേണ്ട എല്ലാം ചെയ്യുമ്പോൾ നാം വിശ്വാസത്തോടെയോ അല്ലാതെയോ അറിയാതെ പറയുന്നതാണ് മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ടെന്ന്. ഈ ചൊല്ല് അന്വർത്ഥമാക്കിയിരിക്കുകയാണ് ശബരിമല സ്വർണ്ണ കടത്തിൽ. കണ്ണും ചെവിയുമുണ്ടെങ്കിലും കൽപ്രതിമകളിൽ തീർത്ത വിഗ്രഹങ്ങൾക്ക് കാണാനും കേൾക്കാനും കഴിയില്ലല്ലോ. തങ്ങൾ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായാ പ്രത്യേയ ശാസ്ത്രത്തിൽ എന്നും ആ ആശയമായിരുന്നല്ലോ. ആ വിശ്വാസത്തിലാണ് കട്ടതും സകലതും കൊണ്ടുപോയതും. എന്നാൽ ശാസ്ത്രത്തിനുമപ്പുറം ഒരു സത്യമുണ്ടെന്ന് കട്ടവരും കാക്കാൻ കൂട്ടുനിന്നവരും ചിന്തിച്ചില്ല. ഒരു പക്ഷെ ആ ചിന്തയാകാം മൂടോടെ കക്കാൻ അവരെ പ്രേരിപ്പിച്ചത്. മറന്നിരുന്നു തന്റെ മുതൽ കട്ടവനെ മാലോകരുടെ മുൻപിൽ കാണിച്ചു കൊടുക്കാൻ ശക്തിയുള്ളവനാണ് ശാസ്താവെന്ന് സംശയമില്ലാതെ പറയാം. കേട്ടറിവിനേക്കാൾ ഭയാനകമാണ് ശബരിമലയിലെ സ്വർണ്ണ കവർച്ച.…
ദൈവം നമ്മെ നിയോഗിക്കുന്നത് വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരുന്നതിന്: പാസ്റ്റര്‍ ബാബു ചെറിയാൻ
സണ്ണിവേൽ(ഡാളസ്):വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരുന്നതിനും അവരെ ഉദ്ധരിക്കുന്നതിനും , സംരക്ഷിക്കാനും, ദൈവം നമ്മെ നിയോഗിക്കുന്നതായി പാസ്റ്റർ :ബാബു ചെറിയാൻ പറഞ്ഞു സണ്ണിവേൽ അഗാപ്പെ ചർച്ചിൽ സംഘടിപിച്ച വിശേഷ സുവിശേഷ യോഗത്തിൽ യോഹന്നാന്റെ സുവിശേഷം 21 ആദ്ധ്യായത്തെ ആസ്പദമാക്കി വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു പാസ്റ്റർ 13 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഗാന ശുശ്രുഷയോടെ കൺവെന്ഷൻ ആരംഭിച്ചു ഡോ :ഷാജി കെ ഡാനിയേൽ സ്വാഗതം ആശംസിച്ചു മധ്യസ്ഥ പ്രാർത്ഥനക്കു പാസ്റ്റർ സി വി അബ്രഹാം നേത്രത്വം നൽകി പാസ്റ്റർ ആഷിർ മാത്യുവിന്റെ സ്തോത്ര പ്രാർത്ഥനക്കു ശേഷം പാസ്റ്റർ :ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിച്ചു ജീവിതത്തിൽ നമ്മൾ നേരിടുന്ന പല സംഭവങ്ങളും നമുക്ക് മനസ്സിലാകാറില്ല. പക്ഷേ ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല. നമ്മോടു ചോദിക്കാത്തതുപോലെ തോന്നിയാലും, ഓരോ സംഭവത്തിനും ദൈവത്തിന് ഒരു ഉദ്ദേശമുണ്ട്. നമ്മുടെ മനസ്സിൽ നിരാശയും ആശങ്കയും ഉണ്ടാകുമ്പോൾ പോലും, ദൈവത്തിന്റെ…
ദരിദ്രരായ യുവാക്കള്‍ക്ക് സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന ‘ഭാവിയെ വളർത്തുക’ പദ്ധതിയിൽ ട്രംപ് ഒപ്പുവച്ചു
വാഷിംഗ്ടൺ: പിന്നോക്കാവസ്ഥയിലുള്ള യുവാക്കളെ ജീവിതത്തിൽ വിജയിപ്പിക്കുന്നതിനും, പരിചരണ സംവിധാനം നവീകരിക്കുന്നതിനും, സ്വാതന്ത്ര്യവും വിജയവും കൈവരിക്കുന്നതിന് അവരെ ശാക്തീകരിക്കുന്നതിനുമായി ഭാര്യ മെലാനിയ ട്രംപ് മുൻകൈയ്യെടുത്ത് നിർമ്മിച്ച “ഫോസ്റ്ററിംഗ് ദി ഫ്യൂച്ചർ” പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. “ഏതൊരു സമൂഹത്തിന്റെയും മാനദണ്ഡങ്ങളിലൊന്ന് ദുർബലരായ കുട്ടികളെയും അനാഥരെയും എങ്ങനെ പരിപാലിക്കുന്നു എന്നതാണ് എന്ന് ബൈബിൾ നമ്മോട് പറയുന്നു. അതിനാൽ അമേരിക്കയെ വീണ്ടും മഹത്തരമാക്കുമ്പോൾ, ഫോസ്റ്റർ കെയറിൽ അമേരിക്കൻ കുട്ടികളെ സംരക്ഷിക്കാൻ പോകുകയാണ്,” വൈറ്റ് ഹൗസിൽ നടന്ന ഒപ്പു വെക്കല്‍ ചടങ്ങില്‍ ട്രംപ് പറഞ്ഞു. എല്ലാ കുട്ടികൾക്കും സുരക്ഷിതമായ ഒരു വീട് നൽകുക എന്നതാണ് ഈ ഉത്തരവിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “ട്രംപ് ഭരണകൂടത്തിന് കീഴിൽ, ഓരോ അമേരിക്കൻ കുട്ടിക്കും സുരക്ഷിതവും സ്നേഹനിർഭരവുമായ ഒരു വീട് അർഹിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അത് സാധ്യമാക്കാൻ സഹായിക്കുന്ന അത്ഭുതകരമായ കുടുംബങ്ങളെ…
