2025 ലെ അവസാന സൂര്യാസ്തമയം ഇന്ത്യ കണ്ടു; ലോകത്തിന്റെ ചില ഭാഗങ്ങള്‍ ആഘോഷങ്ങളോടെ 2026 നെ സ്വീകരിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു, പുതുവത്സരം ആദ്യമായി വരവേറ്റ രാജ്യങ്ങളിൽ ന്യൂസിലാൻഡും കിരിബതിയും ഉൾപ്പെടുന്നു. സ്പെയിനിൽ മുന്തിരി കഴിക്കുക, ജപ്പാനിൽ 108 തവണ മണി മുഴക്കുക, ബ്രസീലിൽ വെള്ള വസ്ത്രം ധരിച്ച് കടലിൽ പൂക്കൾ അർപ്പിക്കുക തുടങ്ങിയ രാജ്യങ്ങളിൽ ആഘോഷങ്ങൾ വ്യത്യസ്തമാണ്. 2025 ലെ അവസാന സൂര്യാസ്തമയം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതിനകം സംഭവിച്ചു കഴിഞ്ഞു, 2026 നെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ സജീവമാണ്. ജഗന്നാഥ ഭഗവാന് പേരുകേട്ട പുരിയിലും പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലും ജനങ്ങള്‍ 2025 ലെ അവസാന സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിച്ചു. അതേസമയം, പുതുവത്സരത്തെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായ ന്യൂസിലൻഡിൽ, 2026 അർദ്ധരാത്രി 12:00 ന് എത്തി. ന്യൂസിലാന്റിലെ ഓക്ക്‌ലൻഡ് നഗരം സ്കൈ ടവറിൽ നിന്നുള്ള വെടിക്കെട്ടോടെയാണ് പുതുവത്സരം ആഘോഷിച്ചത്. ലോകത്തിലെ അവസാന ദ്വീപുകളായ ഹൗലാൻഡ്, ബേക്കർ…

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 180 കിലോമീറ്റർ വേഗതയിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി

ന്യൂഡല്‍ഹി: കോട്ട-നാഗ്ദ സെക്‌ഷനില്‍ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ജല പരിശോധനയിൽ ട്രെയിനിന്റെ സ്ഥിരതയും നൂതന സാങ്കേതിക വിദ്യയും തെളിഞ്ഞു. റെയിൽവേ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, ഈ സ്ലീപ്പർ ട്രെയിൻ രാത്രിയിലെ ദീർഘദൂര യാത്ര വേഗത്തിലും സുഖകരവും ആധുനിക സൗകര്യങ്ങളാലും സജ്ജീകരിക്കപ്പെടും. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (സിആർഎസ്) മേൽനോട്ടത്തിലാണ് ഈ പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിലെ ഏറ്റവും ശ്രദ്ധേയമായ വശം “ജല പരിശോധന” ആയിരുന്നു. റെയിൽവേ മന്ത്രി പങ്കിട്ട ഒരു വീഡിയോയിൽ ട്രെയിനിനുള്ളിലെ മൊബൈൽ സ്‌ക്രീനുകൾ മണിക്കൂറിൽ 182 കിലോമീറ്റർ വേഗതയിൽ എത്തുന്നതായി കാണിച്ചു, അതേസമയം ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്ന ഗ്ലാസ്സുകളിലെ വെള്ളം തുളുമ്പിപ്പോകാതെ സ്ഥിരതയോടെ തുടർന്നു. ഈ പരീക്ഷണം ട്രെയിനിന്റെ മികച്ച സ്ഥിരത, സന്തുലിതാവസ്ഥ,…

ഉത്തർപ്രദേശിൽ 2.89 കോടി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തു!; കാരണങ്ങൾ വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക തീവ്ര പരിഷ്കരണ (SIR) പ്രക്രിയ പൂർത്തിയായി. ഈ പ്രക്രിയയിലൂടെ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 28.9 ദശലക്ഷം പേരുകൾ നീക്കം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൊത്തം 154.4 ദശലക്ഷം വോട്ടർമാരിൽ ഏകദേശം 18.7 ശതമാനമാണ്. പട്ടിക ശുദ്ധവും കൃത്യവുമാണെന്ന് ഉറപ്പാക്കുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യമെന്ന് പറയുന്നു. പുതിയ പോളിംഗ് സ്റ്റേഷനുകൾ സൃഷ്ടിക്കുന്നതിനും മറ്റ് സാങ്കേതിക പ്രവർത്തനങ്ങൾക്കുമായി സമയപരിധി നീട്ടിയതിനാൽ, കരട് വോട്ടർ പട്ടിക 2026 ജനുവരി 6 ന് പുറത്തിറക്കും. ഇത്രയും പേരുകൾ നീക്കം ചെയ്തതിന് പിന്നിൽ നിരവധി സാധുവായ കാരണങ്ങളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇതിൽ ഏകദേശം 12.6 ദശലക്ഷം ആളുകൾ സ്ഥിരമായി സ്ഥലം മാറി. ഏകദേശം 4.6 ദശലക്ഷം വോട്ടർമാർ മരണപ്പെട്ടു. ഏകദേശം 2.3-2.5 ദശലക്ഷം പേരുകൾ തനിപ്പകർപ്പാണെന്ന് കണ്ടെത്തി, അതായത് ഒന്നിലധികം സ്ഥലങ്ങളിൽ…

വാമോസ് അമിഗോ പുതുവത്സരം യുവജനങ്ങളോടൊപ്പം ആഘോഷിച്ചു; ഈ വർഷം സാമൂഹ്യ സേവനങ്ങൾക്ക് മുൻഗണന

ബ്രിസ്ബെയ്ൻ ഓസ്ട്രേലിയ:വാമോസ് അമിഗോ സംഘടന യുവജനങ്ങളോടൊപ്പം പുതുവത്സരം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി, 2026-ൽ സാമൂഹിക ഉത്തരവാദിത്വം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സംഘടന നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. ഈ വർഷം പ്രായമായവർക്കുള്ള സഹായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, യുവജനങ്ങളെ സമൂഹ സേവനത്തിലേക്ക് ആകർഷിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമായി വാമോസ് അമിഗോ പ്രഖ്യാപിച്ചത്. മുതിർന്നവരുടെ ക്ഷേമത്തിനായി ഭക്ഷണം, ആരോഗ്യ സഹായം, മാനസിക പിന്തുണ എന്നിവ ഉൾപ്പെടുന്ന കാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. യുവജനങ്ങളെ നല്ല മൂല്യങ്ങളിലേക്ക് നയിക്കുകയും അവരുടെ കഴിവുകൾ സമൂഹ നന്മയ്ക്കായി വിനിയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിവിധ ബോധവൽക്കരണ, പ്രചോദന പരിപാടികളും ഈ വർഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാമൂഹിക ഐക്യവും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലൂടെ പുതുവത്സരത്തെ അർത്ഥവത്താക്കുകയാണ് വാമോസ് അമിഗോയുടെ ലക്ഷ്യമെന്ന് സംഘടന നേതൃത്വം അറിയിച്ചു.

മേരി ജോൺ പാലമറ്റം നിര്യാതയായി

കുറിച്ചിത്താനം – പടിഞ്ഞാറേകുറ്റ് എടി ഉലഹന്നാന്റെ ഭാര്യ മേരി ജോൺ പാലമറ്റം (88) നിര്യാതയായി. മക്കൾ: ജൂലിയറ്റ് ജോൺ, അനിൽ ജോൺ മരുമക്കൾ: ബിജു കുരികാട്ടുപാറ, റിയ അനിൽ ( എല്ലാവരും യുഎസ്എ ). സംസ്കാര ശുശ്രൂഷകൾ ജനുവരി 2 വെള്ളിയാഴ്ച 12 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് രണ്ടു മണിക്ക് കുറിച്ചിത്താനം സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ വച്ച് നടക്കുന്നതാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്) ന്റെ സജീവ പ്രവർത്തകനും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു മാപ്പിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ബിജു കുരികാട്ടുപാറയുടെ ഭാര്യ മാതാവാണ് പരേത. മാപ്പ് പ്രസിഡണ്ട് ബെൻസൺ പണിക്കർ സെക്രട്ടറി ലിജോ ജോർജ് മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അനുശോചനമറിയിച്ചു.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു

ഹൂസ്റ്റൺ:  മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസും പുതുവത്സരവും വർണ്ണാഭമായി ആഘോഷിച്ചു. ടെക്സ്സ്സിലെ  സ്റ്റാഫോർഡിലുള്ള സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ ഡിസംബർ 27 ശനിയാഴ്ച 5.30ന് ആഘോഷങ്ങൾ അരങ്ങേറി. തദവസരത്തിൽ 2026 ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. ഫോർട്ട്‌ ബൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്,  ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ,ഫോർട്ട് ബൻഡ് കൗണ്ടി ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ വിവിധ സഭാ വിഭാഗങ്ങളിലെ വൈദികർ തുടങ്ങി പ്രധാന ക്ഷണിതാക്കൾ ആയിരുന്നു. ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന്പ്രസിഡന്റ് ജോസ് കെ ജോൺ അധ്യക്ഷ പ്രസംഗം നടത്തി.  ആയിരത്തോളം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്മസ് ന്യൂ ഇയർ…

വാഷിംഗ്ടൻ ഡിസി ശ്രീനാരായണ മിഷൻ സെന്ററിന് പുതു നേതൃത്വം

വാഷിംഗ്ടൻ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെയായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്ററിന്റെ 2026 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ ഏഴാം തീയതി വാഷിംഗ്ടൻ ഡിസിക്ക് സമീപമുള്ള എൽക്റിഡ്ജ് പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തത്. പ്രസിഡന്റ്‌ – സന്ദീപ് പണിക്കർ, വൈസ് പ്രസിഡന്റ്‌ – പ്രേജിത്ത് ശിവപ്രസാദ്, സെക്രട്ടറി- സജീവ് സദാനന്ദൻ, ജോ. സെക്രട്ടറി – നീതു ഫൽഗുനൻ, ട്രഷറർ -എ. വേണുഗോപാൽ , ജോ. ട്രഷറർ – വിദ്യാ അരുൺ, ബോർഡ് ഓഫ് ഡയറക്ടർസ് – ജയരാജ് ജയദേവൻ, മധുരം ശിവരാജൻ, നന്മ ജയൻ വക്കം, സതി സന്തോഷ് , സജി വേലായുധൻ, ഷീബ സുമേഷ്, അനൂപ് ഗോപി, കിച്ചു ശശിധരൻ, നീവേദിത കാട്ടുപറമ്പിൽ…

പുതുവര്‍ഷത്തില്‍ വീണ്ടുവിചാരമുണ്ടായിരിക്കണം (എബി മക്കപ്പുഴ)

നാമെല്ലാം എല്ലായിപ്പോഴും ഭൗതികമായ നേട്ടങ്ങളെക്കുറി്ച്ച് മാത്രമാണ് നാം ചിന്തിക്കുന്നത്. എങ്ങനെ പണം കൂടുതല്‍ വെട്ടിപ്പിടിക്കാം എന്നതിനെക്കുറിച്ചാണ് ഒരോരുത്തരും ആലോചിക്കുന്നത്. മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും നിരന്തരം കേട്ടിട്ടും പറഞ്ഞിട്ടുമൊന്നും ആ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നില്ല. ഒരുപക്ഷെ, ഉള്‍ക്കൊള്ളുക എന്ന് പറയുന്നതിനപ്പുറം പാഥേയമൊരുക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനിറങ്ങിയ സമ്പന്നമാരുടെ അവസാനം ആറടി മണ്ണിന്റെ അവകാശികളായാണ് ഈ ലോകത്തോട് വിടപറഞ്ഞതെന്ന് നാം ഉറക്കെപ്പറയുന്നുണ്ട്. കുന്നോളം സ്വര്‍ണ്ണം സമ്പാദിച്ചവര്‍ പോലും അതില്‍നിന്ന് ഒരു തരിയും കൂടെക്കൊണ്ടുപോകുന്നില്ലെന്നതിന് നാം സാക്ഷികളാണ്. എന്നി്ട്ടും വെട്ടിപ്പിടിക്കുവാനുള്ള നമ്മുടെ ആര്‍ത്തി നമ്മെ വിട്ട് പോകുന്നില്ല. കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സാണ് വലിയ മനസ്സ്. ആയിരം കിട്ടണം എന്ന ചിന്ത തന്നെ ഉള്ളില്‍ കിടന്ന് പിടയുകയാണെങ്കില്‍ കിട്ടിയ നൂറിന്റെ സന്തോഷം നമുക്ക് അനുഭവിക്കാന്‍ സാധിക്കുകയില്ല. വലിയ മാളികകള്‍ സ്വപ്‌നം കണ്ടിരിക്കുകയാണെങ്കില്‍ കുടിലില്‍ കിടക്കുന്നവന്…

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷം

ന്യൂജേഴ്‌സി: മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷ ചടങ്ങുകൾ ജനുവരി 9,10 (വെള്ളി /ശനി ) തീയതികളിൽ ക്രമീകരിച്ചിരിക്കുന്നു . ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാർഷികാഘോഷവും തിരുനാൾ ചടങ്ങുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട് റവ:ഫാ.മോഹൻ ജോസഫ് (വികാരി, എബനേസർ ഓർത്തഡോൿസ് ദേവാലയം, മാങ്ങാനം), റവ:ഫാ.ഡോ. ബാബു കെ മാത്യു (വികാരി, സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയം, മിഡ് ലാൻഡ്‌ പാർക്ക്‌, ന്യൂജേഴ്‌സി), റവ:ഫാ. ഷിബു ഡാനിയൽ (വികാരി,സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ദേവാലയം, മൗണ്ട് ഒലീവ്, ന്യൂജേഴ്‌സി), റവ:ഫാ. എബി പൗലോസ് (വികാരി,സെന്റ്‌ ജോൺസ് ഓർത്തഡോൿസ്‌ ദേവാലയം, റോക്‌ലാൻഡ് ,ഓറഞ്ച്ബെർഗ്, ന്യൂയോർക് ) എന്നീ വൈദീക സ്രേഷ്ടരുടെ മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷ ചടങ്ങുകളിൽ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ക്ലിഫ്ടൺ ദേവാലയ വികാരി വെരി .റവ:ഫാ. യേശുദാസൻ പാപ്പൻ, സെന്റ്‌…

പുതുവര്‍ഷ ചിന്തകള്‍ (ജോസ് മാളേയ്ക്കല്‍)

പ്രതീക്ഷയും പ്രത്യാശയുമായി നാം 2026 ലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംഭവബഹുലമായ 25 സംവല്‍സരങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഒരു പുതുവര്‍ഷം കൂടി കാണാനുള്ള ഭാഗ്യം ലഭിച്ച നമ്മള്‍ എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്. 2026 ലേക്ക് സ്രഷ്ടാവായ ദൈവം നമ്മെ കൈപിടിച്ചു നടത്തിയിരിക്കുന്നതെന്തിനെന്നല്ലേ? ദാനമായി ലഭിച്ചിരിക്കുന്ന കഴിവുകളും, സമയവും, സമ്പത്തും, ആരോഗ്യവും മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ദൈവമഹത്വത്തിനായി ഉപയോഗിക്കാന്‍. നമ്മുടെ ഹൃസ്വജീവിതത്തിലൂടെ ആല്‍മീയാന്ധകാരത്തില്‍ തപ്പിത്തടയുന്നവര്‍ക്ക് ഒരു ചെറുതിരി വെളിച്ചമാകാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതം ധന്യമായി. കടന്നുപോകുന്നവര്‍ഷം നമ്മില്‍ പലര്‍ക്കും വിവിധ തരത്തിലുള്ള പ്രയാസങ്ങളും, സങ്കടങ്ങളും, ജീവിതനൊമ്പരങ്ങളും, വേണ്ടപ്പെട്ടവരുടെയും, സ്നേഹിതരുടെയും വിയോഗം നല്‍കിയ വ്യഥകളും, പ്രകൃതിക്ഷോഭങ്ങള്‍ വരുത്തിവച്ച വിനകളും നല്‍കിയിട്ടുണ്ടാവാം. അതെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പുതിയ ജീവിതത്തിലേക്ക് പ്രത്യാശയോടെ കാലെടുത്തു വക്കുക. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പലതരത്തിലുള്ള ആഘോഷ പരിപാടികള്‍ നടന്നുവരികയാണല്ലോ. കേരളത്തില്‍ പുതുവല്‍സരാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷാവസാനമായ ഡിസംബര്‍ 31…