കല്ലമ്പലം: കുടുംബ വഴക്കു മൂലം ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് തീ കൊളുത്തിയ സംഭവത്തില്‍ നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലത്തുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കല്ലമ്പലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശിയായ ബിനു എന്നയാളാണ് ഭാര്യയെ ആക്രമിച്ച് തീകൊളുത്തിയ ശേഷം ഒളിവിൽ പോയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ മുനീശ്വരിയുടെ കൈകൾക്കും കാലുകൾക്കും ഒടിവുകളും പൊള്ളലേറ്റു. അവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം 13 ന് രാവിലെ 7.30 ഓടെയാണ് സംഭവം. ബിനു ചുറ്റികയും മരക്കമ്പും ഉപയോഗിച്ച് മുനീശ്വരിയെ ക്രൂരമായി മർദ്ദിച്ചുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം അയാൾ വാതിൽ പൂട്ടി, വാതിലിനടിയിലെ വിടവിലൂടെ ഇന്ധനം ഒഴിച്ച്…
Day: January 16, 2026
കേരള കോൺഗ്രസിന്റെ (എം) മുന്നണി മാറ്റ ചര്‍ച്ച ഇന്ന് കോട്ടയത്ത്
കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, പാർട്ടിയുടെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് നടക്കും. ഇന്ന് രാവിലെ 11 മണിക്ക് കോട്ടയം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം. മുന്നണി മാറ്റത്തിന് മുഖ്യമന്ത്രി തടസ്സം സൃഷ്ടിച്ചുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ യോഗം നടക്കുന്നതിനാൽ, രാഷ്ട്രീയ വൃത്തങ്ങളിൽ ഈ യോഗം വലിയ ശ്രദ്ധ നേടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം എന്ന പ്രത്യേകതയും ഇതിനുണ്ട്. മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകളായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ടയെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുന്നണി മാറ്റ ചർച്ചകൾ ജോസ് കെ മാണി നിഷേധിച്ചിരുന്നെങ്കിലും പാർട്ടി അണികളിലും നേതാക്കളിലും ആശയക്കുഴപ്പം തുടരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും മുന്നണി ബന്ധങ്ങളുടെ ഭാവിയെക്കുറിച്ചും നേതാക്കൾക്കിടയിൽ തുറന്ന ചർച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യോഗത്തിൽ ആരൊക്കെ പങ്കെടുക്കുമെന്നതും കൗതുകകരമായ ഒരു…
ശബരിമല സ്വര്‍ണ്ണ മോഷണ കേസ്: അറസ്റ്റിലായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശങ്കര ദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണ കേസില്‍ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ശങ്കരദാസിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ശങ്കരദാസ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രി ജയില്‍ ഡോക്ടര്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയ ശേഷമായിരിക്കും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണോ അതോ ജയിലിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഇന്നലെ വൈകുന്നേരമാണ് ആശുപത്രി സന്ദര്‍ശിച്ച് ശങ്കരദാസിനെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. അതേസമയം, ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന വിജയകുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ…
