മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അനൗൺസ് ചെയ്ത ‘കൂടോത്രം’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യറും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ചന്ദ്രൻ എന്നിവരും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മിഡിയയിലൂടെ ഡിജിറ്റൽ പുറത്തിറക്കി. ഹൊറർ, മിസ്റ്ററി, ഫാമിലി ഡ്രാമ എന്നീ മൂന്ന് ജോണറുകളെ കൂട്ടിയിണക്കി എത്തുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇടുക്കിയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ ഇടുക്കിയുടെ ഭംഗിക്കൊപ്പം ഭയത്തിൻ്റെയും കൗതുകത്തിൻ്റെയും നിഴൽ വീഴ്ത്തുന്നതാകും ചിത്രത്തിൻ്റെ പ്രമേയം എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. നടൻ ബൈജു ഏഴുപുന്ന സംവിധായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഇടുക്കി ആണ്. സാൻജോ പ്രൊഡക്ഷൻസിൻ്റെ…
Day: January 27, 2026
വ്ലോഗര്‍ ഷിംജിത മുസ്തഫയുടെ ജാമ്യ ഹര്‍ജിയില്‍ നിര്‍ണ്ണായക വിധി ഇന്ന്
കോഴിക്കോട്: വ്ലോഗര്‍ ഷിംജിത മുസ്തഫയെ ബസില്‍ വെച്ച് പീഡിപ്പിച്ചെന്ന് വരുത്തിത്തീര്‍ത്ത് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായ ഷിംജിതയുടെ ജാമ്യ ഹര്‍ജിയില്‍ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫ (35) ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. ബസിൽ നിന്ന് ഒരു വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഷിംജിത, ബസ്സില്‍ വെച്ച് ഒരാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് വീഡിയോ പ്രചരിപ്പിച്ചത്, ആ വ്യക്തി ദീപക് എന്ന യുവാവാണെന്ന് തിരിച്ചറിഞ്ഞു. വീഡിയോ വൈറലായതോടെ കടുത്ത മനോവിഷമത്തിലായ ദീപക് തന്റെ സുഹൃത്തുക്കളോട് നിരപരാധിത്വം പ്രഖ്യാപിക്കുകയും അപമാനം മൂലം ആത്മഹത്യ ചെയ്യുകയും ചെയ്തു. ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ…
ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു
കോഴിക്കോട്: മർകസ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് മർകസ് സെൻ്റർ ഓഫ് എക്സലൻസായ മദീനത്തുന്നൂറിൻ്റെ അഡ്വാൻസ്ഡ് കാമ്പസായ ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പിൻ്റെ പ്രൊജക്ട് ലോഞ്ചിംഗ് കോഴിക്കോട് നോളജ് ഗാർഡനിൽ നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ ലോഞ്ചിങ്ങിന് നേതൃത്വം നൽകി. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാർഥന നടത്തി. സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷനറി ടോക്ക് നടത്തി. അബൂബക്കർ സഖാഫി വെണ്ണക്കോട് സ്കോളർലി ടോക്കും, ഡോ. ഷാഹുൽ ഹമീദ് നൂറാനി അച്ചീവ്മെൻറ് മാപ്പിങ്ങും നിർവഹിച്ചു. സയ്യിദ് മുഹമ്മദ് മെഹ്ദി മിയ ചിശ്തി അജ്മീർ സമാപന പ്രാർഥന നടത്തി.…
ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്‌ളിക് ദിനം ആവശ്യപ്പെടുന്നത്
ദോഹ: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടനയാണെന്നും ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപബ്‌ളിക് ദിനം ആവശ്യപ്പെടുന്നതെന്നും റിപബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും അല്‍ സുവൈദ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും സമത്വവും അവകാശങ്ങളും ഉറപ്പാക്കുന്ന ഭരണഘടനയാണ് രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് നയിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണസംവിധാനം ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നു. ജനാധിപത്യം എന്നത് വോട്ടുചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്റെ മുന്നില്‍ സമത്വം, മാധ്യമസ്വാതന്ത്ര്യം, സാമൂഹിക നീതി എന്നിവയെല്ലാം ചേര്‍ന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം. ഈ മൂല്യങ്ങള്‍ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്.അതിനാല്‍, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് ഒരു വിശേഷണം മാത്രമല്ല; അത് നമ്മള്‍ കാത്തുസൂക്ഷിക്കേണ്ട ഒരു മഹത്തായ പൈതൃകമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ജീവിതത്തില്‍…
രാശിഫലം (27-01-2026 ചൊവ്വ)
ചിങ്ങം: കാഴ്ച്ചപ്പാടിൽ മാറ്റംവരുത്തുന്നത് മുന്നേറാൻ സാധിക്കുന്നതുകൊണ്ട് ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്. കന്നി: ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുംതോറും വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും. തുലാം: പ്രഭാപൂരിതമായ ഒരു പ്രഭാതത്തിലേക്കാണ് കണ്ണുതുറക്കുക. ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുമ്പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിയിക്കും. എതിരാളികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനല്‍ ശ്രദ്ധപുലര്‍ത്തുക. അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രക്കും സാധ്യത കാണുന്നു. വൃശ്ചികം: ബൗദ്ധിക ചര്‍ച്ചകളുടേയും സാമൂഹികമായ ആശയവിനിമയങ്ങളുടേയും ദിവസമായിരിക്കും. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ്. ഭാഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്‌ടമായ…
അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാം മറന്നുപോകുന്ന ചില വലിയ സത്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കിൽ ഒന്നുകിൽ ജീവിതത്തിന്റെ സായാഹ്നത്തിലെത്തണം, അല്ലെങ്കിൽ ആ തീരത്ത് നിൽക്കുന്ന ഒരാളെ സാകൂതം വീക്ഷിക്കണം. ഈയിടെ, ജ്യേഷ്ഠതുല്യനായ, സ്നേഹനിധിയായ ഒരു പിതാവിനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവം അത്തരത്തിലൊന്നായിരുന്നു. ഐ.സി.യുവിന്റെ നിശബ്ദതയിൽ, യന്ത്രങ്ങൾ താളം പിടിക്കുന്ന ശ്വാസഗതിയുമായി, പ്രിയപ്പെട്ടവരുടെ വലയത്തിൽ അദ്ദേഹം കിടക്കുകയായിരുന്നു. വിശ്വാസാചാരങ്ങളുടെ ഭാഗമായി പുരോഹിതൻ എത്തി തൈലലേപന ശുശ്രൂഷകൾ ആരംഭിച്ചു. മരണത്തിന്റെ പടിവാതിൽക്കൽ, ബോധമനസ്സിനും അപ്പുറത്തെ ഏതോ ലോകത്തിനും മധ്യേ ശാന്തനായി കിടക്കുന്ന ആ പിതാവിനെ ഇമവെട്ടാതെ നോക്കി നിന്നപ്പോൾ, എന്റെ ഉള്ളിൽ ഉരുത്തിരിഞ്ഞ ചിന്തകൾ ഇവയാണ്: മരണം എന്നത് ഒരു അവസാനമല്ല, മറിച്ച് ജീവിതം അതിന്റെ സകല വേഷപ്പകർച്ചകളും അഴിച്ചുവെച്ച് നഗ്നമായ സത്യമായി വെളിപ്പെടുന്ന നിമിഷമാണ്. ജീവിതകാലം മുഴുവൻ നാം ഓടിപ്പിടിക്കാൻ ശ്രമിച്ച പദവികളും ബാങ്ക് ബാലൻസുകളും മരണക്കിടക്കയിൽ വെറും നിഴലുകൾ…
