ആർഎസ്‌എസിനെ ഒരു പൈശാചിക സംഘടനയെന്നും ബിജെപിയെ അതിന്റെ നിഴലാണെന്നും വിശേഷിപ്പിച്ചുകൊണ്ട് പ്രിയങ്ക് ഖാർഗെ വീണ്ടും ആർഎസ്‌എസിനെയും ബിജെപിയെയും ലക്ഷ്യം വെച്ചു. ന്യൂഡൽഹി: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആർഎസ്‌എസ്) ഒരു “പിശാച്” സംഘടനയാണെന്നും ഭാരതീയ ജനതാ പാർട്ടി (ബിജെപി) അതിന്റെ നിഴലാണെന്നും വിശേഷിപ്പിച്ചു. നമ്മൾ നിലവിൽ ഈ നിഴലിനോട് പോരാടുന്നതിനു പകരം യഥാർത്ഥ പിശാചിനെ നേരിട്ടാൽ രാജ്യം മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഖാർഗെയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ആർഎസ്‌എസിനെ അപകടകരമായ സംഘടനയെന്ന് വിശേഷിപ്പിച്ച പ്രിയങ്ക് ഖാർഗെ, അതില്ലാതെ ബിജെപി ഒന്നുമല്ലെന്നും പറഞ്ഞു. ആർഎസ്‌എസ് ഇല്ലെങ്കിൽ ബിജെപി ജനതാദൾ (സെക്കുലർ) നേക്കാൾ മോശമാകുമെന്നും ഒരു ചെറിയ പ്രാദേശിക പാർട്ടിയായി ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ (സെക്കുലർ) അതിന്റെ പേരിൽ നിന്ന് “മതേതര” എന്ന വാക്ക് നീക്കം ചെയ്യണമെന്ന് അദ്ദേഹം ഉപദേശിച്ചു, കാരണം…
Month: February 2026
‘മഴവില്ല് 26’ ചിത്രരചനാ മത്സരം: മലപ്പുറം ഈസ്റ്റ് ജില്ല വിജയികളെ പ്രഖ്യാപിച്ചു
മഞ്ചേരി : മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മഴവില്ല് ചിത്രരചന മത്സരത്തിന്റെ മലപ്പുറം ഈസ്റ്റ് ജില്ല വിജയികളെ പ്രഖ്യാപിച്ചു. മഞ്ചേരി മുബാറക്ക് ഹാളിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ മലർവാടി സംസ്ഥാന കോഓർഡിനേറ്റർ മുസ്തഫ മങ്കട, മലർവാടി മുൻ ജില്ലാ കോഓർഡിനേറ്റർ അബ്ദുറഹ്മാൻ മമ്പാട്, ജില്ലാ വനിത കോഓർഡിനേറ്റർ തസ്നീം ബാനു എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി. പരിപാടിയിൽ ജില്ലാ കോഓർഡിനേറ്റർ ഷഹീർ വടക്കാങ്ങര സ്വാഗതവും, മഴവില്ല് ചിത്രരചനാ മത്സരം ജനറൽ കൺവീനർ ഉസ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു. മഞ്ചേരി ഏരിയ കോഓർഡിനേറ്റർ സത്താർ മഞ്ചേരി നേതൃത്വം നൽകി. വിജയികളുടെ പേര് വിവരങ്ങൾ താഴെ: കാറ്റഗറി – ബഡ്സ് ഫാത്തിമ തഹ്‌സിബ് പി.പി (ഹിൽടോപ് പബ്ലിക് സ്കൂൾ കുന്നക്കാവ്), ദാനിഷ് വി (ഹിൽടോപ് പബ്ലിക് സ്കൂൾ കുന്നക്കാവ്), സൻഹ ഫാത്തിമ വി (എ.യു.പി.എസ് എറിയാട്). കാറ്റഗറി –…
മുംബൈ തീരത്ത് നിരോധിത മൂന്ന് ഇറാനിയൻ കപ്പലുകൾ പിടിച്ചെടുത്തു
മുംബൈ തീരത്ത് നിന്ന് ഇറാനുമായി ബന്ധമുള്ള മൂന്ന് എണ്ണ ടാങ്കറുകൾ ഇന്ത്യ പിടിച്ചെടുത്തു. നിയമവിരുദ്ധ സമുദ്ര എണ്ണ വ്യാപാരം തടയുന്നതിനായി അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കപ്പലുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ഇറാനിയൻ കമ്പനി പറഞ്ഞു. ഈ മാസം ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ സംശയാസ്പദമായ മൂന്ന് എണ്ണ ടാങ്കറുകൾ ഇന്ത്യ പിടിച്ചെടുത്തു. ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്, പ്രത്യേകിച്ചും ഈ കപ്പലുകൾക്ക് ഇറാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാൽ. സ്റ്റെല്ലാർ റൂബി, ആസ്ഫാൽറ്റ് സ്റ്റാർ, അൽ ജാഫ്‌സിയ എന്നീ കപ്പലുകളാണ് പിടിച്ചെടുത്തത്. ഫെബ്രുവരി 6 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിലെ ഒരു പോസ്റ്റ് വഴി ഇന്ത്യൻ അധികൃതർ സംശയാസ്പദമായ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു, പിന്നീട് അത് നീക്കം ചെയ്തു. സ്രോതസ്സുകൾ പ്രകാരം, മുംബൈ തീരത്തിന് ഏകദേശം 100 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് കപ്പലുകൾ തടഞ്ഞുനിർത്തി കൂടുതൽ അന്വേഷണത്തിനായി…
സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ശശിധരൻ നായരെ തിരഞ്ഞെടുത്തു
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി മുതിർന്ന ബിസിനസ് ലീഡറും ഫൊമയുടെ സ്ഥാപക പ്രസിഡന്റുമായ ശശിധരൻ നായരെ തിരഞ്ഞെടുത്തു. 1990-കളുടെ തുടക്കത്തിൽ തന്നെ ഹൂസ്റ്റണിൽ ബിസിനസ് സംരംഭങ്ങൾ വിജയകരമായി വിപുലീകരിച്ച ആദ്യകാല മലയാളികളിൽ ഒരാളാണ് ശശിധരൻ നായർ. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ അങ്ങേയറ്റം ആദരിക്കപ്പെടുന്ന അദ്ദേഹം, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (MAGH) പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ബിൽഡിംഗ് കമ്മിറ്റി ചെയർ തുടങ്ങിയ വിവിധ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ-അമേരിക്കൻ സമൂഹവും മുഖ്യധാരാ അമേരിക്കൻ സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അമേരിക്കയിൽ ബിസിനസ് രംഗത്തേക്ക് കടന്നുവരാനും തൊഴിൽപരമായും വ്യക്തിപരമായും വിജയം കൈവരിക്കാനും നിരവധി പേർക്ക് അദ്ദേഹം മാർഗദർശിയായിട്ടുണ്ട്. ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായ ശശിധരൻ നായർ, കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമായി…
മുസ്ലീം വിരുദ്ധ പരാമർശം: അമേരിക്കൻ ജനപ്രതിനിധിക്കെതിരെ പ്രതിഷേധം ശക്തം
ഫ്ലോറിഡ:ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി എം.പി റാൻഡി ഫൈൻ നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം അമേരിക്കയിൽ വലിയ വിവാദമാകുന്നു. “നായ്ക്കളും മുസ്ലീങ്ങളും തമ്മിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് പ്രയാസമുള്ള കാര്യമല്ല” എന്ന് അദ്ദേഹം ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) കുറിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. റാൻഡി ഫൈൻ രാജി വെക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസും ആവശ്യപ്പെട്ടു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം അദ്ദേഹത്തെ “വംശീയവാദി” എന്ന് വിളിക്കുകയും ഉടനടി രാജി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേൽ അനുകൂലിയായ ഫൈൻ മുൻപും ഗാസയിലെ ജനങ്ങൾക്കെതിരെയും മുസ്ലീം സഹപ്രവർത്തകർക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
തോമസ് തോമസ് നിര്യാതനായി
ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ് 101) നിര്യാതനായി. സംസ്‍കാരം ഫെബ്രുവരി 21 ശനിയാഴ്ച 12.30 നു കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ. അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്.ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ. മക്കൾ : തോമസ് പി.തോമസ് (തമ്പി, ഹൂസ്റ്റൺ) മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്) , ലീലാമ്മ (ഡാളസ്) ,മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റൺ) മരുമക്കൾ: വത്സമ്മ (ഹൂസ്റ്റൺ) സിസിലി (കണ്ടൻപേരൂർ), തമ്പികുഞ്ഞു (ഓച്ചിറ), ബീന (ഡാളസ്), ബേബി (ഡാളസ്), മോനിച്ചൻ (ഡാളസ്), പരേതനായ സാബു കൂടുതൽ വിവരങ്ങൾക്ക് : തമ്പി, ഹൂസ്റ്റൺ 281 253 1014 (വാട്സ്ആപ് )
റോഡ് ഐലൻഡിൽ ഹോക്കി മത്സരത്തിനിടെ വെടിവെപ്പ്: അക്രമി ഉൾപ്പെടെ മൂന്ന് മരണം
റോഡ് ഐലൻഡ് :അമേരിക്കയിലെ റോഡ് ഐലൻഡിൽ സ്‌കൂൾ ഹോക്കി മത്സരത്തിനിടെ നടന്ന വെടിവെപ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പവ്ടക്കറ്റിലെ ഡെനിസ് എം. ലിഞ്ച് അരീനയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവിധ സ്‌കൂളുകൾ തമ്മിലുള്ള ഹോക്കി മത്സരം നടന്നുകൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമാണ് ലക്ഷ്യം വെച്ചത്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. റോബർട്ട് ഡോർഗൻ (56) എന്നയാളാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ റോബർട്ട, എസ്പോസിറ്റോ എന്നീ പേരുകളും ഉപയോഗിച്ചിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാളുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഒരാൾ ധീരമായി ഇടപെട്ടത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് പോലീസ് ചീഫ് ടീന ഗോൺകാൽവസ് പറഞ്ഞു. വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കളിക്കളത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കും താരങ്ങൾക്കും പരിക്കേറ്റിട്ടില്ലെങ്കിലും എല്ലാവരും വലിയ ഞെട്ടലിലാണ്. സംഭവത്തെത്തുടർന്ന്…
ചിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു
ചിക്കാഗോ: സിറോ മലബാർ സഭയിലെ അമ്പതു നോയമ്പിന്റെ തുടക്കമായ വിഭൂതി തിരുനാൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തി നിർഭരം ആചരിച്ചു. ഫെബ്രുവരി 16, തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ മുഖ്യ കാർമികത്വം വഹിച്ചു. വൈകുന്നേരം 7 മണിക്ക് നടന്ന വിഭൂതി ചടങ്ങുകൾക്ക് വികാരി ഫാ. സിജോ മുടക്കോടിൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ വചന സന്ദേശം നൽകി. ഈ നോയമ്പ് കാലം ഏവർക്കും അനുതാപത്തിന്റെയും ഹൃദയ വിശുദ്ധീകരണത്തിന്റെയും ഉപവി പ്രവർത്തങ്ങളുടെയും അവസരമായി മാറട്ടെ എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ആശംസിച്ചു. തുടർന്ന് “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ” എന്ന ഗാനം ആലപിച്ചപ്പോൾ കാർമ്മികൻ പങ്കെടുത്ത എല്ലാവരുടെയും നെറ്റിയിൽ ചാരം കൊണ്ട്…
2026 ലും ചരിത്ര നേട്ടവുമായി മഹിമ
ഹൂസ്റ്റൺ: 2012 മുതൽ തുടർച്ചയായി മിസോറി സിറ്റി ക്ലീൻ റെസ്റ്റോറൻറ് അവാർഡ് 2026 ലും കരസ്ഥമാക്കി മഹിമ ഇന്ത്യൻ ബിസ്ട്രോ (FM 1092 Murphy Road) ഉടമ സബി പൗലോസ്. സിറ്റി ഹാളിൽ കൂടിയ പൊതുയോഗത്തിൽ ഫുഡ് ഇൻസ്പെക്ടർ ക്രിസ് ജൊലിവെറ്റിൻറെയും മറ്റ് കൗൺസിലര്‍മാരുടേയും സാന്നിധ്യത്തിൽ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിൽ നിന്ന് സബി അവാർഡ് സ്വീകരിച്ചു. പതിനഞ്ചാം തവണയും ക്ലീൻ റസ്റ്റോറൻറ് അവാർഡ് സ്വീകരിക്കുന്ന സബി പൗലോസിനെ മേയർ ഇലക്കാട്ട് അഭിനന്ദിച്ചു. 118 ഓളം റസ്റ്റോറന്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 100 സ്കോറും നേടിയ 5 പേരിൽ ഏക ഇന്ത്യക്കാരനും, മലയാളിയും ആണ് സബി. കാലത്തിനൊത്ത് രുചി വർണ്ണങ്ങളുടെ നിറക്കൂട്ടുകൾ മാറ്റിപ്പിടിച്ചു കൊണ്ടും, സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കിയും ആണ് വകഭേദങ്ങൾ ഒരുക്കുന്നത്. ചിക്കൻ നാണം കുണുങ്ങി, മണവാട്ടി ചിക്കൻ, ചിക്കൻ ഡിസ്ക്കോ പോർക്ക്,…
നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 1 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു
ന്യൂയോർക്: നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു.മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായർ. ലോകത്തിൻ്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ചവരെ നന്ദിയോടെ സ്മരിക്കാം. നമ്മുടെ വൈദികരെയും അല്മായരെയും ഭദ്രാസനത്തിലെ എല്ലാ സംഘടനകളെയും മിഷൻ സംരംഭങ്ങളെയും പ്രാർത്ഥനാപൂർവ്വം ഉയർത്തിപ്പിടിക്കാം. നമുക്ക് ഒരുമിച്ച് ധാരാളം ഫലം കായ്ക്കാനും ദൈവത്തിന് മഹത്വം നൽകാനും പ്രാർത്ഥിക്കാം.ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് നൽകിയ സന്ദേശത്തിൽ പറയുന്നു അന്നേ ദിവസം ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ വിവിധ…
