പ്രവാസി വെൽഫെയർ കൊല്ലം ജില്ലാക്കമ്മറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി മൻസൂർ എച്ച്.എമ്മിനേയും ജനറൽ സെക്രട്ടറിയായി റഫീക്ക് ബഷീറിനേയും തെരഞ്ഞെടുത്തു. മുബാറക്ക്, ലിജോ കുന്നത്തൂര്‍, സബീർ ഷാജഹാൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ട്രഷറർ ആയി ആസിഫ് നാസറിനെയും അൻവർ, ഖാൻ കൊട്ടിയം, സുധീർ മയ്യനാട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. അജാ ചിതറ, നജീം സലാഹുദീൻ, ഷിബു ഹംസ, അനീഫ്, ഫത്തഹുദീൻ, ഖദീജ, നിസാർ അഞ്ചൽ, നൗഷാദ് കുട്ടി, നിസാം കൊല്ലം, സന്തോഷ് കുമാര്‍ എന്നിവരെ വിവിധ വകുപ്പുകളുടെ കൺവീനർമാരായും തെരഞ്ഞെടുത്തു. ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ വച്ചാണ് പുതിയ ജില്ലാക്കമ്മറ്റിയെ തെരഞ്ഞെടുത്തത്. പ്രവാസി വെൽഫെയർ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സി തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, മൻസൂർ എച്ച്.എം, നജീം സലാഹുദീൻ എന്നിവര്‍ സംസാരിച്ചു.
Month: February 2026
യുഎഇ വർക്ക് വിസ നിയമങ്ങള്‍: പ്രവാസികൾക്ക് വിസ റദ്ദാക്കിയാലും രാജ്യത്ത് തന്നെ തുടരുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി
ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) താമസിക്കുന്ന പ്രവാസികൾക്ക് വിസ റദ്ദാക്കിയാലും രാജ്യത്ത് തന്നെ തുടരുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി. 2026 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഗ്രേസ് പിരീഡിന്റെയും പിഴകളുടെയും വിശദാംശങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ, നിങ്ങളുടെ ജോലി നഷ്ടപ്പെട്ടതിനോ വിസ റദ്ദാക്കിയതിനോ ശേഷം, നിങ്ങളുടെ പ്രൊഫഷണൽ വിഭാഗത്തെ ആശ്രയിച്ച് നിങ്ങൾക്ക് 30 മുതൽ 180 ദിവസം വരെ യുഎഇയിൽ താമസിക്കാം. ജോലി മാറ്റാനോ പുതിയൊരെണ്ണം കണ്ടെത്താനോ സമയം ആവശ്യമുള്ള ഇന്ത്യക്കാർക്ക് ഈ നിയമം ഒരു പ്രധാന ആശ്വാസമാണ്. വ്യത്യസ്ത തൊഴിലുകൾക്ക് സർക്കാർ വ്യത്യസ്ത ഗ്രേസ് പിരീഡുകൾ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങൾ ഒരു ഡോക്ടർ, എഞ്ചിനീയർ അല്ലെങ്കിൽ ഒരു പ്രത്യേക വൈദഗ്ധ്യമുള്ള പ്രൊഫഷനിൽ (ലെവലുകൾ 1 ഉം 2 ഉം) ആണെങ്കിൽ, നിങ്ങളുടെ…
ദുബായിലെ 8 സ്ഥലങ്ങളിൽ ട്രാക്കില്ലാത്ത ട്രാമുകൾ ഓടും; ബസ് പാതകളും വികസിപ്പിക്കും
ദുബായ്: ദുബായിലെ ട്രാക്ക് രഹിത ട്രാം, ബസ് പാതകൾ വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) യാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. ദുബായിലെ ജനസംഖ്യ ലഘൂകരിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഈ പദ്ധതി ഗതാഗതം ലഘൂകരിക്കുകയും തിരക്ക് കുറയ്ക്കുകയും ചെയ്യും. എട്ട് സ്ഥലങ്ങളിൽ ഓട്ടോണമസ് റാപ്പിഡ് ട്രാൻസിറ്റ് (ART) ട്രാമുകൾ പ്രവർത്തിപ്പിക്കാനാണ് ആർടിഎ ആദ്യം നിർദ്ദേശിച്ചത്. ഭൗതിക റെയിലുകളുടെ ആവശ്യമില്ലാതെ “വെർച്വൽ ട്രാക്കുകളിൽ” ഓടുന്നതിനാണ് ഈ ട്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബായ് സൗത്ത്, എക്സ്പോ സിറ്റി, മെയ്ഡാൻ , എംബിആർ സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ് തുടങ്ങിയ ഉയർന്ന സാന്ദ്രതയുള്ള ഇടനാഴികൾ സാധ്യതയുള്ള മേഖലകളിൽ ഉൾപ്പെടുന്നു. ഓരോ ട്രാമിലും 300 യാത്രക്കാർക്ക്…
ജിഎം വിളകൾ, കാലിത്തീറ്റ: യുഎസ് വ്യാപാര കരാർ ഇന്ത്യന്‍ കർഷകരോടുള്ള വഞ്ചനയാണെന്ന് രാഹുൽ ഗാന്ധി
അമേരിക്കയുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ഈ കരാർ ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങളെ വഞ്ചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനോട് ചില പ്രധാന ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ വരാനിരിക്കുന്ന കാർഷിക വ്യാപാര കരാർ രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ നിരവധി ചോദ്യങ്ങളുയര്‍ത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ നിർദ്ദിഷ്ട കരാറുമായി ബന്ധപ്പെട്ട മോദി സർക്കാരിന്റെ നയത്തെ നിശിതമായി വിമർശിച്ചു. ഈ കരാർ ഇന്ത്യൻ കൃഷിയുടെ സ്വാശ്രയത്വത്തെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ ഉപജീവനമാർഗ്ഗവും എംഎസ്പി സംരക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ട അഞ്ച് പ്രധാന ചോദ്യങ്ങളാണ് ഞായറാഴ്ച അദ്ദേഹം പ്രധാനമന്ത്രി മോദിയോട് ചോദിച്ചത്. ഡിഡിജി ഇറക്കുമതിയുടെ സാങ്കേതിക വശങ്ങളെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. ഇനി ഇന്ത്യൻ കന്നുകാലികൾക്ക് അമേരിക്കയിൽ…
റേ പദ്ധതി : കോർപ്പറേഷൻ്റേത് കുറ്റകരമായ അനാസ്ഥ – വെൽഫെയർ പാർട്ടി
കൊച്ചി: റേ ഫ്ലാറ്റ് പദ്ധതി നിർമ്മാണം പൂർത്തീകരിച്ചിട്ടും ഗുണഭോക്താക്കൾക്ക് ഫ്ലാറ്റുകൾ കൈമാറാൻ കഴിയാത്തത് കോർപ്പറേഷൻ്റെ കുറ്റകരമായ അനാസ്ഥമൂലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്. സീവേജ് പ്ലാൻറ് നിർമ്മിക്കുന്നതിന് ഫണ്ട് ലഭിച്ചിട്ടും പൂർത്തീകരിക്കാൻ കഴിയാത്തത് നഗരസഭയുടെ പിടിപ്പുകേടാണ്. കേന്ദ്ര-സംസ്ഥാന വിഹിതമായി 14.5 കോടി രൂപയും നഗരസഭ വിഹിതമായി 23 കോടിയോളം രൂപയും ലഭിച്ചിട്ടും ഫ്ലാറ്റ് നിർമ്മാണം പൂർത്തീകരിക്കാതെ ഇഴയുന്നത് ഉദ്യോഗസ്ഥതല വീഴ്ച കൊണ്ടാണോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഗുണഭോക്തൃ വിഹിതത്തിന്റെ പേരിൽ ഫ്ലാറ്റുകൾ കൈമാറാൻ വൈകുന്നത് ചേരി നിവാസികളോടുള്ള കടുത്ത വഞ്ചനയാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി കുറ്റപ്പെടുത്തി. കോർപ്പറേഷന്റെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ചേരി നിവാസികളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് രൂപം കാണുവാൻ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
കർണാടകയിൽ കെമിക്കല്‍ പ്ലാന്റില്‍ രാസവസ്തു ചോർച്ച; രണ്ട് പേർ മരിച്ചു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ
കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു കെമിക്കൽ പ്ലാന്റിൽ ഉണ്ടായ ചോർച്ചയും സ്ഫോടനവും മൂലം രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാവുകയും ചെയ്തു. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഞായറാഴ്ച ഒരു കെമിക്കല്‍ പ്ലാന്റിലുണ്ടായ ചോർച്ചയും സ്ഫോടനവും മൂലം രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേരുടെ നില ഗുരുതരമാവുകയും ചെയ്തു. ബസറലുവിലെ കരേകട്ടെ ഗ്രാമത്തിനടുത്തുള്ള കീർത്തി കെമിക്കൽ ഇൻഡസ്ട്രിയിൽ യന്ത്രങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഭവം. പ്ലാന്റിൽ നിന്നുള്ള രാസവസ്തു ചോർച്ച തങ്ങളുടെ വിളകൾക്ക് കേടുപാടുകൾ വരുത്തിയെന്ന് ആരോപിച്ച് കർഷകർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് പ്ലാന്റ് ആദ്യം അടച്ചുപൂട്ടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെത്തുടർന്ന് പ്ലാന്റിലെ യന്ത്രങ്ങൾ പൊളിച്ചുമാറ്റി നന്നാക്കാനുള്ള ജോലികൾ നടന്നുവരികയായിരുന്നു. പെട്ടെന്നാണ് ഒരു കെമിക്കൽ ടാങ്ക് പൊട്ടിത്തെറിക്കുകയും അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് അപകടം സംഭവിക്കുകയും ചെയ്തത്. അപകടത്തിൽ മരിച്ച രണ്ട് തൊഴിലാളികളും ബീഹാറില്‍ നിന്നുള്ള ആകാശ്, കല്ലു…
കാഴ്ച പരിമിതരായ സ്‌കൂൾ കുട്ടികളുടെ കായിക മത്സരങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി യു എസ് ടി
ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള സംഘടിപ്പിച്ച മത്സരങ്ങൾക്ക് പിന്തുണയായി യു എസ് ടി നൽകിയത് 4 ലക്ഷത്തിലധികം രൂപ തിരുവനന്തപുരം: കാഴ്ച പരിമിതിയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരള (സിഎബികെ) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെയും ഇൻക്ലൂസീവ് സ്പോർട്സ് അത്‌ലറ്റിക്സ് മത്സരങ്ങളുടെയും സുഗമമായ നടത്തിപ്പിനായി പ്രമുഖ എ ഐ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സാമ്പത്തിക സഹായം നൽകി. കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമാണ് ഈ സാമ്പത്തിക സഹായം കൈമാറിയത്. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ കേരളയുടെ ഈ കായിക സംരംഭങ്ങൾക്കായി യു എസ് ടി 4 ലക്ഷത്തിലധികം രൂപയാണ് കൈമാറിയത്. കാഴ്ച പരിമിതരായ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്രിക്കറ്റ് ടൂർണമെന്റും മൾട്ടി-ഡിസിപ്ലിനറി സ്പോർട്സ് മത്സരങ്ങളും…
തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു. 2026 തൃശൂർ പൂരം മെയ് 9ന് ഹൂസ്റ്റനിൽ അതിഗംഭീരമായി നടത്തുന്നതിന് ഫെബ്രുവരി 6ന് സ്റ്റാഫോർഡിൽ വച്ചു ചേർന്ന യോഗം തീരുമാനിച്ചു. ചെണ്ടമേളവും, കുടകളും, വെടി കെട്ടും, മെഗാ തിരുവാതിരയും, കാവടിയും, ഗാനമേളയും, ഫാഷൻ ഷോ മറ്റു കലാപരിപാടികളുമായി കഴിഞ്ഞ വർഷത്തേക്കാൾ അതിഗംഭീരമായാണ് നടത്തുന്നത്. പൂരം എക്സിബിഷനാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത. പ്രമുഖ സംഗീത ബാൻഡിന്റെ മ്യൂസിക്കൽ പെർഫോമൻസും ഉണ്ടാകും. പൂരത്തിനോട് അനുഭന്തിച്ചു US മുഴുവനുമായി ഓൺലൈൻ കലാ സാഹിത്യ മത്സരങ്ങളും നടത്തുന്നുണ്ട്. ഈ വർഷം ഡാലസ്, ഓസ്റ്റീൻ, സാൻ അന്റോണിയോ മുതലായ സ്ഥാലങ്ങളിൽ നിന്നും പൂരം പ്രേമികളെ പ്രതീക്ഷിക്കുന്നുണ്ട്. പൂരം വിളംബര സമ്മേളനത്തിൽ പല പ്രമുഖ സങ്കടനകളുടെ നേതാക്കൾ തങ്ങളുടെ സപ്പോർട്ട് വാഗ്ദാനം ചെയ്തു പ്രസംഗിച്ചു. പ്രസിഡണ്ട് ധനിഷ സാം, സെക്രട്ടറി…
രഞ്ജിത് എസ് പിള്ള കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റു
കണക്ടിക്കട്ട്: Malayalee Association of North American Hindus (മന്ത്ര – MANTRA) കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ശ്രീ രഞ്ജിത് എസ് പിള്ള ചുമതലയേറ്റതായി സംഘടന ഔദ്യോഗികമായി അറിയിച്ചു. സംഘടനയുടെ സ്ഥാപകകാലം മുതൽ മന്ത്രയോടൊപ്പം പ്രവർത്തിച്ചു വരുന്ന രഞ്ജിത്, മുൻപ് കണക്ടിക്കട്ട് മേഖലയിൽ വിവിധ റീജിയണൽ ഉത്തരവാദിത്വങ്ങൾ വിജയകരമായി ഏറ്റെടുത്തു നിറവേറ്റിയിട്ടുള്ള വ്യക്തിയാണ്. സംഘടനാപരമായ ദീർഘകാല അനുഭവവും സമൂഹസേവനത്തിലെ സജീവ പങ്കാളിത്തവും അദ്ദേഹത്തിന്റെ ശക്തികളാണ്. പ്രാദേശിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രഞ്ജിത്, കണക്ടിക്കട്ടിലെ പ്രമുഖ മലയാളി സംഘടനയായ MASCONN-ന്റെ നിലവിലെ ട്രഷററായും സേവനം ചെയ്യുന്നു. കൂടാതെ Fairfield County മേഖലയിലെ മലയാളി ഹിന്ദു സമൂഹ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്രത്യേകിച്ച് Stratford Hindu Temple-ൽ നടക്കുന്ന ആത്മീയ-സാംസ്കാരിക പരിപാടികൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു. ഇരുപത് വർഷത്തിലധികം ഐ.ടി. മേഖലയിലെ അനുഭവസമ്പത്തുള്ള ആലപ്പുഴ സ്വദേശിയായ രഞ്ജിത്, ഭാര്യ സബിതയും…
പിടിയും കോഴിയും: പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളുടെ ‘പേതൃത്താ’ ആഘോഷം: ജോസ് മാളേയ്ക്കല്‍
2026 ഫെബ്രുവരി മാസം ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് (അന്‍പതു നോമ്പ്) പ്രവേശിക്കുകയാണ്. ഫെബ്രുവരിയില്‍ എന്നു മുതലാണു നോമ്പാചരണം തുടങ്ങുന്നത് എന്ന കാര്യത്തില്‍ പാശ്ചാത്യ ക്രൈസ്തവ സഭകളുടെയും, പൗരസ്ത്യ സഭകളുടെയും പാരമ്പര്യങ്ങളില്‍ വ്യത്യാസം ഉണ്ടെന്നുമാത്രം. പേതൃത്താ ഞായറാഴ്ച്ച (ഈ വര്‍ഷം ഫെബ്രുവരി 15) അര്‍ദ്ധരാത്രി മുതല്‍ നോണ്‍ സ്റ്റോപ്പായി ഈസ്റ്റര്‍ വരെ എല്ലാ ഞായറാഴ്ച്ചകളും ഉള്‍പ്പെടെ പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികള്‍ (സെ. തോമസ് ക്രിസ്റ്റ്യന്‍സ്) അമ്പതു ദിവസത്തെ നോമ്പാചരിക്കുമ്പോള്‍ റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ക്രൈസ്തവര്‍ വിഭൂതി ബുധന്‍ മുതല്‍ പെസഹാവ്യാഴം വരെ ഇടക്കു വരുന്ന ഞായറാഴ്ച്ചകള്‍ ഒഴിവാക്കി 40 ദിവസത്തെ നോമ്പാചരിക്കുന്നു. പേതൃത്താ ആഘോഷത്തിന്‍റെ ഏറ്റവും പ്രധാന ഹൈലൈറ്റ് അരിപ്പൊടി, തേങ്ങാപാല്‍ മുതലായ സാധനങ്ങള്‍ ചേര്‍ത്ത് പ്രത്യേകമായി തയാറാക്കുന്ന പിടിയും (rice balls in thick sauce), തേങ്ങാ വറുത്തരച്ചു വച്ച കോഴിക്കറിയും കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യയാണു.…
