ഡാളസ്: വിരമിച്ച ഡാളസ് പോലീസ് ഉദ്യോഗസ്ഥനായ പോൾ ഇൻമാൻ, വിദേശ ജയിലിൽ 12 വർഷത്തെ തടവുശിക്ഷ നേരിടുന്ന തന്റെ മകളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. പാനമയിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ മകൾ സബ്രീന അണ്ടർവുഡ് (34) പിടിയിലായത്. അവധി ആഘോഷിക്കാൻ പാനമയിൽ എത്തിയ സബ്രീനയുടെ ബാഗിൽ നിന്ന് വിമാനത്താവള അധികൃതർ തോക്ക് കണ്ടെടുത്തു. ഇതേത്തുടർന്ന് ആയുധക്കടത്ത് കുറ്റം ചുമത്തി അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് 12 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തോക്ക് തന്റെ മരുമകന്റേതാണെന്നും (സൈനിക ഉദ്യോഗസ്ഥൻ), സബ്രീന ഇത് അറിഞ്ഞിരുന്നില്ലെന്നും പോൾ ഇൻമാൻ പറയുന്നു. തോക്ക് ബാഗിന്റെ പുറത്തെ പോക്കറ്റിലാണ് ഇരുന്നിരുന്നത്. കടത്താൻ ഉദ്ദേശിച്ചുള്ളതാണെങ്കിൽ വസ്ത്രങ്ങൾക്കിടയിലോ മറ്റോ ഒളിപ്പിക്കുമായിരുന്നു എന്ന് അദ്ദേഹം വാദിക്കുന്നു. യുഎസിലെ നാഷ്‌വിൽ, ഹൂസ്റ്റൺ വിമാനത്താവളങ്ങളിലെ പരിശോധനകളിൽ ഈ തോക്ക് കണ്ടെത്താൻ കഴിയാഞ്ഞത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ…
Month: February 2026
നൂറ്റി മുപ്പത്തി ഒന്നാമത് മാരാമൺ മഹാ സംഗമത്തിന് തുടക്കമായി; പമ്പാതീരത്ത് വചനമാരി ഇനിയും എട്ടു നാൾ തുടരും
ഹൂസ്റ്റൺ/മാരാമൺ: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൺവെൻഷൻ മാരാമൺ പമ്പാ തീരത്ത് ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2:30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മാർത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. പ്രൊഫ.ക്ലിയോഫസ് ജെ ലാറു (അമേരിക്ക),റവ.മോളോ വിൽസൺ മെസവാൻഡിലെ(ആഫ്രിക്ക),ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ഡൽഹി) എന്നിവർ ഈ വർഷത്തെ വിവിധ ദിവസങ്ങളിലെ കൺവെൻഷനിൽ മുഖ്യ പ്രസംഗകരായിരിക്കും.ബുധനാഴ്ച നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാത്തോലിക്കാ ബാവാ മുഖ്യസന്ദേശം നൽകും. കുടുംബ വേദി, യുവ വേദി, മിഷനറി സമ്മേളനം, സാമൂഹ്യ തിന്മകൾക്ക് എതിരെയുള്ള യോഗം തുടങ്ങിയവയും തുടർന്നുള്ള ദിവസങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുമായി വരുന്നവർക്ക് ഇരിക്കുവാൻ പ്രത്യേകം സജ്ജമാക്കിയ കുട്ടിപ്പന്തലും ഉണ്ട്. കോഴഞ്ചേരി, മാരാമൺ എന്നീ…
ഹൂസ്റ്റൺ സർവ്വകലാശാല വിദ്യാർത്ഥിക്ക് നേരെ തോക്കുചൂണ്ടി കവർച്ച
ഹൂസ്റ്റൺ: ഹൂസ്റ്റൺ സർവ്വകലാശാലയിലെ (University of Houston) വിദ്യാർത്ഥിക്ക് നേരെ തോക്കുചൂണ്ടി കവർച്ച നടന്നതായി പോലീസ് റിപ്പോർട്ട് ചെയ്തു. സർവ്വകലാശാലയുടെ പ്രധാന കാമ്പസിന് തൊട്ടടുത്തുള്ള ‘ബയൂ ഓക്സ്’ സ്റ്റുഡന്റ് ടൗൺഹോം പാർക്കിംഗ് ഏരിയയിൽ വെച്ചാണ് സംഭവം നടന്നത്. വിദ്യാർത്ഥികൾ താമസിക്കുന്ന സുരക്ഷിത മേഖലയെന്ന് കരുതപ്പെടുന്ന പാർക്കിംഗ് ലോട്ടിൽ വെച്ച് അജ്ഞാതരായ അക്രമികൾ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം അക്രമികൾ അവിടെ നിന്ന് രക്ഷപ്പെട്ടു. സർവ്വകലാശാലാ പോലീസും ഹൂസ്റ്റൺ പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്കിംഗ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ശാരീരികമായ പരിക്കുകൾ പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല. കാമ്പസിനും പരിസരപ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായും, രാത്രികാലങ്ങളിൽ തനിച്ച് നടക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ വിദ്യാർത്ഥികൾക്ക് ജാഗ്രതാ…
കുട്ടികൾക്ക് എച്ച്ഐവി ബാധിത രക്തം നൽകിയ കേസ്; ഹൈക്കോടതി ഉത്തരവനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു
റാഞ്ചി: ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ തലസീമിയ ബാധിച്ച അഞ്ച് നിരപരാധികളായ കുട്ടികൾക്ക് എച്ച്ഐവി ബാധിത രക്തം നൽകിയെന്ന ഗുരുതരമായ കേസിൽ ഝാർഖണ്ഡ് ഹൈക്കോടതിയുടെ കർശന നിലപാടിനെത്തുടർന്ന്, ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന്, സദർ ആശുപത്രിയിലെ രക്തബാങ്കിലെ അന്നത്തെ ലാബ് ടെക്നീഷ്യൻ മനോജ് കുമാറിനും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ ചൈബാസ സദർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തത്. 2025 ഒക്ടോബറിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. ചൈബാസ സദർ ആശുപത്രിയിലെ 5 മുതൽ 7 വയസ്സ് വരെ പ്രായമുള്ള അഞ്ച് കുട്ടികൾക്ക് പതിവ് രക്തപ്പകർച്ചയ്ക്കിടെ എച്ച്ഐവി ബാധിത രക്തം നൽകി. തുടർന്നുള്ള പരിശോധനകളിൽ എല്ലാ കുട്ടികളും എച്ച്ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു, ഇത് ജില്ലയിലുടനീളം വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചു. രക്തബാങ്കിലെ രക്തപരിശോധനയിലും സ്ക്രീനിംഗ് പ്രക്രിയയിലും ഗുരുതരമായ അനാസ്ഥ കാണിച്ചതായി കുട്ടികളുടെ കുടുംബങ്ങൾ ആരോപിച്ചു. വാദം…
കടുവയുടേതു പോലുള്ള കണ്ണുകളുള്ള പപ്പു ദേവിയുടെ ചിത്രം 20 വർഷങ്ങൾക്ക് ശേഷം വീണ്ടും വൈറലാകുന്നു
ജയ്പൂര്‍: രാജസ്ഥാനിലെ പപ്പു ദേവി വീണ്ടും വാർത്തകളിൽ ഇടം നേടി. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് കടുവയുടേതുപോലുള്ള കണ്ണുകളുള്ള ഒരു യുവതിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുഷ്കർ ഒട്ടക മേളയിൽ എടുത്ത ഈ ഫോട്ടോ പിന്നീട് പോസ്റ്റ്കാർഡുകളിൽ പ്രസിദ്ധീകരിച്ചു. ഇത് ദേശീയ, അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ അവരെ പ്രശസ്തയാക്കി. കണ്ണുകളുടെ പ്രത്യേകത പപ്പു ദേവിയെന്ന ആ യുവതിയെ വളരെയധികം പ്രശസ്തയാക്കി, പുഷ്കർ മേളയിലെ ആളുകൾ അവരുടെ പേര് ചോദിക്കാതെ തന്നെ അവരെ തിരിച്ചറിയാൻ തുടങ്ങി. വൈറലായ ഫോട്ടോകൾ ഉണ്ടായിരുന്നിട്ടും, പപ്പു ദേവിയുടെ ജീവിതം ലളിതമായി തുടര്‍ന്നു. അവർ ഇപ്പോഴും പുഷ്കറിൽ താമസിക്കുന്നു, കൈകൊണ്ട് നിർമ്മിച്ച ബാഗുകളും സുവനീറുകളും വിൽക്കുന്ന ഒരു ചെറിയ സ്റ്റാൾ നടത്തുന്നു. അവരുടെ സ്റ്റാൾ സന്ദർശിക്കുമ്പോൾ അവരുടെ കണ്ണുകളുടെ പ്രത്യേകത കണ്ട് നിരവധി വിനോദ സഞ്ചാരികൾ അത്ഭുതപ്പെടുന്നു. മാത്രമല്ല, പപ്പു ദേവിയുടെ മകൾ അമ്മയേക്കാൾ…
ഏതൊക്കെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കാണ് ഇന്ത്യയിൽ താരിഫ് ബാധകമല്ലാത്ത അമേരിക്കന്‍ ഉല്പന്നങ്ങളുടെ പട്ടിക പുറത്തിറക്കി
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രതിവർഷം 500 ബില്യൺ ഡോളറായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ, 2025 ഫെബ്രുവരിയിൽ ആരംഭിച്ച ചർച്ചകളുടെ ഫലമാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ. ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂട് ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ചു. കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്നും ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഈടാക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് വിപണിയിൽ മത്സരം വർദ്ധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള സാധനങ്ങൾ നൽകുകയും സമ്പദ്‌വ്യവസ്ഥയിലെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. ഇന്ത്യയിൽ നികുതി ചുമത്താത്ത ഉൽപ്പന്നങ്ങളുടെ പട്ടിക ഗോയൽ പുറത്തിറക്കി. വൈൻ, സ്പിരിറ്റ്, മറ്റ് ലഹരിപാനീയങ്ങൾ തുടങ്ങിയ മദ്യം, ചില സൗന്ദര്യവർദ്ധക വസ്തുക്കൾ, മൈക്രോസ്കോപ്പുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് ചില മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.…
കുവൈറ്റിൽ പേപ്പർ വർക്കുകൾക്കായി ക്യൂ നിൽക്കേണ്ടതില്ല; സഹേൽ ആപ്പിൽ PACI നാല് പുതിയ സവിശേഷതകൾ അവതരിപ്പിച്ചു
കുവൈറ്റ്: കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്കും പൗരന്മാർക്കും ഒരു സന്തോഷവാർത്ത. ഇനി സർക്കാർ ഓഫീസുകളിൽ പേപ്പർവർക്കുകൾക്കായി ക്യൂ നിൽക്കേണ്ടതില്ല. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അതിന്റെ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു. ‘സഹേൽ’ ആപ്പ് ഉപയോഗിച്ച് വീട്ടിലിരുന്നുകൊണ്ടുതന്നെ ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഏകീകൃത സർക്കാർ ആപ്പായ ‘സഹേൽ’ വഴി പിഎസിഐ നാല് പുതിയ സേവനങ്ങൾ ആരംഭിച്ചു. ജനങ്ങള്‍ക്ക് ഇപ്പോൾ അവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് നേരിട്ട് ഇനിപ്പറയുന്ന രേഖകൾ ആക്‌സസ് ചെയ്യാൻ കഴിയും: മുൻ പൗരത്വ വിവരങ്ങള്‍ മുൻ പേര് വിവരങ്ങള്‍ മുൻ വിലാസത്തിന്റെ വിവരങ്ങള്‍ ഇംഗ്ലീഷിൽ “To Whom it May Concern” സർട്ടിഫിക്കറ്റ് ഈ പുതിയ സൗകര്യത്തിന്റെ ഏറ്റവും വലിയ നേട്ടം, ഈ രേഖകൾ ലഭിക്കാൻ ഇനി PACI ആസ്ഥാനമോ ബ്രാഞ്ചോ സന്ദർശിക്കേണ്ടതില്ല എന്നതാണ്. മുമ്പ്, ചെറിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനോ സർട്ടിഫിക്കറ്റുകൾ നേടുന്നതിനോ…
സക്കരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ; സോളിഡാരിറ്റി പ്രതിഷേധ സംഗമം
മഞ്ചേരി: ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന സക്കരിയയുടെ നീതി നിഷേധത്തിന് 17 വർഷം തികയുന്ന സാഹചര്യത്തിൽ, ‘അനീതിയുടെ തടവറക്കെതിരെ’ എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മഞ്ചേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സംഗമം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. സക്കരിയയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ 17 വർഷങ്ങളാണ് വിചാരണ പോലും പൂർത്തിയാകാതെ ഇരുമ്പഴികൾക്കുള്ളിൽ ഹോമിക്കപ്പെട്ടതെന്നും, ഇത്തരം നീതിനിഷേധങ്ങൾക്കെതിരെ തെരുവിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും സംഗമം ആവശ്യപ്പെട്ടു വുമൺ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ഫായിസ വി.എ, സാമൂഹിക പ്രവർത്തകൻ അഡ്വ. പി.എ പൗരൻ, മറുവാക്ക് എഡിറ്റർ അംബികാ മറുവാക്ക്, സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അജ്മൽ കെ.പി, ജനറൽ സെക്രട്ടറി അൻഫൽ ജാൻ തുടങ്ങിയവർ സംസാരിച്ചു.
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന് വര്‍ണ്ണാഭമായ തുടക്കം
ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന് ആസ്പയര്‍ സോണ്‍ വാം അപ്പ് ട്രാക്ക് ആന്റ് ഫീല്‍ഡില്‍ വര്‍ണ്ണാഭമായ തുടക്കം. ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ (ക്യു.എസ്.എഫ്.എ) അംഗീകാരത്തോടെ സംഘടിപ്പിച്ച മീറ്റില്‍ അത്‌ലറ്റിക്സ്, ഗെയിംസ് എന്നിവയിലായി എഴുനൂറ്റി അമ്പതോളം താരങ്ങളാണ് മാറ്റുരക്കാനെത്തിയത്. മേളയുടെ ഭാഗമായി മീറ്റില്‍ പങ്കെടുക്കുന്ന കായിക താരങ്ങളും ടീമുകളെ പിന്തുണയ്ക്കുന്ന കൂട്ടായ്മകളും അണി നിരന്ന മാര്‍ച്ച് പാസ്റ്റില്‍ ഒപ്പന, കോല്‍ക്കളി, ചെണ്ട മേളം, ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ ആയോധന കലകള്‍ എന്നിവ അരങ്ങേറി. ഇന്ത്യന്‍ എമ്പസി ഫസ്റ്റ് സെക്രറ്ററി ഹരീഷ് പാണ്ഡേ സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യക്കായി വിവിധ അന്താരാഷ്ട്രാ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കി ഖത്തറില്‍ പ്രവാസം ജീവിതം നയിക്കുന്ന കായിക താരങ്ങളെ ചടങ്ങില്‍ ആദരിച്ചു.…
റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു
വടക്കാങ്ങര :ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും ‘അഹ് ലൻ റമദാൻ’ പ്രഭാഷണം സംഘടിപ്പിച്ചു. ആയാത്ത് ദർസെ ഖുർആൻ ഡയറക്ടർ ഇ.എം മുഹമ്മദ് അമീൻ റമദാൻ പ്രഭാഷണം നിർവഹിച്ചു. ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് അനസ് കരുവാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഹനീന പട്ടാക്കൽ ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സെൻട്രൽ ഹൽഖ നാസിം സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ടി ശഹീർ നന്ദിയും പറഞ്ഞു.
