‘കീം’ പരീക്ഷ ഫീസ്: സർക്കാർ വിദ്യാർത്ഥികളെ കൊള്ളയടിക്കരുത് – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: ‘കീം’ പരീക്ഷയിൽ ഒന്നിലേറെ സ്ട്രീമുകൾക്ക് അപേക്ഷിക്കാനുള്ള ഫീസ് വെവ്വേറെ അടക്കണമെന്ന പുതിയ വ്യവസ്ഥ വിദ്യാർത്ഥികൾക്ക് ഉപദ്രവകരമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വരെ വിവിധ സ്ട്രീമുകളിൽ ഒരുമിച്ച് അപേക്ഷിക്കുന്നവർക്ക് പ്രത്യേക ഫീസ് നിരക്കുണ്ടായിരുന്നു. അതൊഴിവാക്കി ഓരോ സ്ട്രീമിനും അതിൻ്റേതായ ഫീസ് വെവ്വേറെ അടക്കണമെന്നത് ചെലവ് കൂട്ടും. എഞ്ചിനീയറിങ്ങിന് അപേക്ഷിക്കുന്ന കുട്ടികൾ കൂട്ടത്തിൽ ഫാർമസിക്കും ആർക്കിടെക്ച്ചറിനും കൂടി കൊടുക്കുന്നത് കീമിൽ സാധരണയാണ്. മുഴുവൻ സ്ട്രീമുകളിലും അപേക്ഷിക്കണമെങ്കിൽ ഒരു വിദ്യാർത്ഥിക്ക് ഇത്തവണ വെവ്വേറെ ഫീസടക്കാൻ 2450 രൂപ ചെലവ് വരും. എന്നാൽ, കഴിഞ്ഞ തവണ ഇത് 1300 രൂപ മാത്രമായിരുന്നു. എഞ്ചിനീയറിങ്ങിനും ഫാർമസിക്കും കൂടി അപേക്ഷിക്കണമെങ്കിൽ ഒരു വിദ്യാർത്ഥിക്ക് രണ്ടിൻ്റെയും ഫീസായ 925 വെവ്വേറെ അടച്ച് 1850 രൂപ ചെലവ് വരും. കഴിഞ്ഞ തവണ ഇത് 1125 രൂപ മാത്രമായിരുന്നു.…

കാനഡയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മ NFMA CANADA പുതു ചരിത്രത്തിലേക്ക്

കാനഡയിലെ വലുതും ചെറുതുമായ സംഘടനകളെ എല്ലാം ഒരു കുടക്കീഴിൽ കോര്‍ത്തിണക്കി രൂപീകൃതമായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡ (NFMAC) എന്ന സംഘടന അതിന്റെ ചരിത്രപരമായ ചുവടു വെയ്പ്പിലേക്ക് നീങ്ങുന്നു. ചരിത്രത്തിലാദ്യമായി ഒന്‍റാരിയൊ പ്രൊവിന്‍സില്‍ എന്‍‌ എഫ്‌ എം‌ എ റീജിനല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. കിച്ചനറിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചാണ് 2026 ജനുവരി 24 നു സംഘടനയുടെ ആദ്യ റീജിയനല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പ് പത്മശ്രീ ഡോ എം എ യൂസഫലി ഓണ്‍ലൈന്‍ ആയി സംഘടനയുടെ ഉത്ഘാടനം നിര്‍വഹിച്ചെങ്കിലും ഇതാദ്യമായാണ് സംഘടനകള്‍ ഒത്തൊരുമിച്ചു ഒരു കണ്‍വെന്‍ഷനു തയ്യാറാകുന്നത്. ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡ സംഘടനാരംഗത്ത് ഒരു പുതു ശക്തിയായി…

‘സാന്റാസ് ആഫ്റ്റർ പാർട്ടി 2026’: പുതുവത്സര സൗഹൃദ സംഗമവുമായി ലോക മലയാളി കൗൺസിൽ ഫ്ലോറിഡ

ടാമ്പ (ഫ്ലോറിഡ): ലോക മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ അമേരിക്ക മേഖലയും ഫ്ലോറിഡ പ്രൈം പ്രോവിൻസും ചേർന്ന് സംഘടിപ്പിക്കുന്ന പുതുവത്സര സൗഹൃദ–സാംസ്കാരിക സംഗമം ‘സാന്റാസ് ആഫ്റ്റർ പാർട്ടി 2026’ ജനുവരി 17-ന് ടാമ്പയിൽ നടക്കും. ജനുവരി 17 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വാൽറിക്കോയിലുള്ള സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ സമൂഹകേന്ദ്രത്തിലാണ് പരിപാടി. ലോക മലയാളി കൗൺസിൽ ആഗോള പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിന് അമേരിക്ക മേഖല പ്രസിഡന്റ് ബ്ലെസൺ മന്നിൽ, ഫ്ലോറിഡ പ്രൈം പ്രവിശ്യ പ്രസിഡന്റ് കരോളിൻ ബ്ലെസൺ എന്നിവർ നേതൃത്വം നൽകും. ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ അമേരിക്ക റീജിയൻ ചെയർമാൻ ഡോ ഷിബു സാമുവൽ തുടങ്ങിയവർ പങ്കടുക്കും സിനിമാരംഗത്തെ പ്രശസ്ത ആക്ഷൻ താരം ബാബു ആന്റണി മുഖ്യാതിഥിയായിരിക്കും. ഹിൽസ്ബോറോ കൗണ്ടി കമ്മീഷണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോക്ടർ നീൽ മണിമലയും ചടങ്ങിൽ…

കുട്ടിക്ക് നേരെ ക്രൂരത: കൊടും തണുപ്പിൽ നാല് വയസ്സുകാരിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പുറത്തുനിർത്തി

കാൻസസ്: അമേരിക്കയിലെ കാൻസസിൽ നാല് വയസ്സുകാരിയായ പെൺകുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിക്കുന്നു. അബദ്ധത്തിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ വീടിന് പുറത്തുനിർത്തിയതായാണ് പരാതി. ബ്രൂഡി ബർ (26), കാമുകി ആബി ബ്രാഡ്‌സ്ട്രീറ്റ് (36) എന്നിവർക്കെതിരെ ശിശു പീഡനത്തിനും കുട്ടിയുടെ ജീവൻ അപകടപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. ഡിസംബർ 7-ന് കുട്ടികളെ തിരികെ അമ്മയുടെ അടുത്ത് എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. കുട്ടിയുടെ കാലുകൾ ചുവന്നുതടിച്ചിരിക്കുന്നതായും ഐസ് പോലെ തണുത്തിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ട അമ്മ കാര്യം തിരക്കി. പിതാവിന്റെ വീട്ടിൽ ക്രിസ്മസ് മരം അലങ്കരിക്കുമ്പോൾ താൻ എന്തുകൊണ്ട് പങ്കുചേർന്നില്ല എന്ന് ചോദിച്ചപ്പോഴാണ് കുട്ടി നടന്ന കാര്യങ്ങൾ വിവരിച്ചത്. മൂത്രമൊഴിച്ചതിന് ശിക്ഷയായി അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീടിന് പുറത്തെ പോർച്ചിൽ നിർത്തുകയായിരുന്നു. കുടുംബം മുഴുവൻ ഉള്ളിൽ ക്രിസ്മസ് മരം ഒരുക്കുമ്പോൾ തനിക്ക് അതിന്…

വിദ്യാർത്ഥികൾ പീസ് വില്ലേജ് സന്ദർശിച്ചു

മലപ്പുറം: വിദ്യാനഗർ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ വയനാട്ടിലെ പീസ് വില്ലേജ് സന്ദർശിച്ചു. വിദ്യാലയത്തിൽ സംഘടിപ്പിച്ച“Yummy Fest” എന്ന ഫുഡ് ഫെസ്റ്റിൽ നിന്നു സമാഹരിച്ച തുകയും സ്കൂൾ മാനേജ്‍മെന്റ് നൽകിയ സംഭാവനയും ചേർത്ത് ഒരു ലക്ഷം രൂപ (₹1,00,000) പീസ് വില്ലേജ് ജനറൽ മാനേജർ ഷാക്കിറിന് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് കൈമാറി. വിദ്യാർഥികളിൽ സാമൂഹിക ബോധവും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പ്രവർത്തനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഫുഡ് ഫെസ്റ്റിന്റെ നടത്തിപ്പിലും തുക സമാഹരണത്തിലും വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. സന്ദർശനത്തിൽ ക്ലാസ് ലീഡർമാരും അദ്ധ്യാപകരും പ്രിൻസിപ്പലും പങ്കെടുത്തു. സാമൂഹിക സേവന രംഗത്തെ പീസ് വില്ലേജിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിദ്യാർഥികൾക്ക് നേരിട്ട് അറിയാൻ ഈ സന്ദർശനം സഹായകമായി. വിദ്യാലയത്തിന്റെ ഈ ശ്രമം വിദ്യാഭ്യാസത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിന് ഒരു മികച്ച മാതൃകയായി.

കലുങ്ക് തകർന്ന് വീണിട്ടു മാസങ്ങൾ; കലുങ്കിനായി മനുഷ്യ ചങ്ങല

തലവടി : പാരേത്തോട് വട്ടടി റോഡിൽ തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചീരംക്കുന്നേൽ പടിക്ക് സമീപം ഉള്ള കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിട്ട് മാസങ്ങളായി.വാർത്ത യായതിനെ തുടർന്ന് അധികൃതർ വീപ്പ വെച്ച് റിബൺ കെട്ടി ‘ സുരക്ഷ ‘ ഒരുക്കി. പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തലവടി തെക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല തീർത്ത് പ്രതിഷേധിച്ചു.ചൂട്ട്മാലി പാടശേഖര ത്തേക്ക് വെള്ളം കയറ്റുന്നതിനുള്ള പ്രധാന കലുങ്കാണ് ഇത്. കലുങ്കിന് സമീപം നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ജോയി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ്‌മാരായ എ. ഒ. ചാക്കോ,സിബി തോമസ്, അജിതൻ കുന്നത്ത്പറമ്പിൽ, പി. വി തോമസ്കുട്ടി മുൻ ഗ്രാമ പഞ്ചായത്ത് അംഗം ജോസിയമ്മ മാത്യു , ജയിംസ്…

യുഎഇയിൽ സീന വയലറ്റ് പുറത്തിറങ്ങി: വിദേശത്തെ ചെലവുകൾക്ക് ഇനി ഫീസ് ഇല്ല, പ്രതിമാസം 850 ദിർഹം വരെ ലാഭിക്കാം

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) താമസിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. രാജ്യത്തെ മുൻനിര ആഭ്യന്തര ഉപഭോക്തൃ, ബിസിനസ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ സിയാന, “സിയാന വയലറ്റ്” എന്ന പുതിയ സേവനം ആരംഭിച്ചു. ഇത് വെറുമൊരു പേയ്‌മെന്റ് രീതി മാത്രമല്ല, നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ ജീവിതശൈലി അംഗത്വമാണ്. ലോകമെമ്പാടും ഷോപ്പിംഗ് നടത്തുമ്പോഴോ വിദേശ യാത്ര ചെയ്യുമ്പോൾ ചെലവഴിക്കുമ്പോഴോ ഇനി കറൻസി ഫീസ് പൂജ്യമായിരിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ നീക്കം സെയ്‌നയെ ഒരു പേയ്‌മെന്റ് ആപ്പിനപ്പുറം യുഎഇയുടെ ഡിജിറ്റൽ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പങ്കാളിയാക്കി മാറ്റുന്നു. യുഎഇ നിവാസികളുടെ ജീവിതശൈലിയും ശീലങ്ങളും കൈകാര്യം ചെയ്യുന്നതിനാണ് സെയ്‌ന വയലറ്റ് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഭക്ഷണം ഓർഡർ ചെയ്യുക, ഷോപ്പിംഗ് നടത്തുക, ഓഫീസിലേക്കുള്ള യാത്ര, അല്ലെങ്കിൽ ജിമ്മിൽ പോകുക എന്നിവയായാലും…

നെസ്‌ലെ ഉൽപ്പന്നങ്ങളിൽ വിഷാംശം; ബേബി മിൽക്ക് പൗഡർ തിരിച്ചുവിളിച്ചു

ദുബായ്: കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നെസ്‌ലെയുടെ ചില ‘ബേബി ഫോർമുല’ അതായത് ശിശു പാൽപ്പൊടി വിപണിയിൽ നിന്ന് പിൻവലിക്കുന്നതായി മരുന്ന് നിയന്ത്രണ ഏജൻസി പ്രഖ്യാപിച്ചു. ഈ ഉൽപ്പന്നങ്ങളിൽ വിഷാംശം ഉണ്ടാകാൻ സാധ്യതയുള്ള ഘടകങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചത്. നെസ്‌ലെയുമായി ഏകോപിപ്പിച്ചാണ് ഈ തീരുമാനം എടുത്തതെന്നും കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ‘പരിമിതമായ അളവിൽ’ അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ സ്വമേധയാ തിരിച്ചുവിളിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിൽ പ്രധാനമായും NAN Comfort 1, NAN OPTIPRO 1, NAN Supreme Pro 1, 2, 3, S-26 Ultima 1, 2, 3, Alfamino എന്നിവ ഉൾപ്പെടുന്നു. ഈ പ്രത്യേക ബാച്ചുകളെല്ലാം കമ്പനി വിപണിയിൽ നിന്ന് നീക്കം ചെയ്യുകയാണ്. ഇത് വെറുമൊരു മുൻകരുതൽ നടപടി മാത്രമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ…

അബുദാബിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട നാല് സഹോദരന്മാരെ ദുബായില്‍ ഖബറടക്കി; രക്ഷപ്പെട്ട ഏക സഹോദരി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു

ദുബായ്: ഞായറാഴ്ച രാവിലെ അബുദാബിയിൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ നാല് സഹോദരന്മാരെ നഷ്ടപ്പെട്ട 10 വയസ്സുകാരിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ലിവ ഫെസ്റ്റിവലിൽ അവധിക്കാലം ആഘോഷിച്ച ശേഷം കുടുംബം ദുബായിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ അപകടം ഉണ്ടായത്. കുടുംബത്തിലെ നാല് ആൺമക്കളും അവരുടെ വീട്ടുജോലിക്കാരിയും അപകടത്തിൽ മരിച്ചു, മാതാപിതാക്കളും 10 വയസ്സുള്ള മകളും രക്ഷപ്പെട്ടു. കോഴിക്കോട് കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും, വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയുടെയും നാല് മക്കളും ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരണപ്പെട്ടത്. ഇസ ലത്തീഫ് (10) എന്ന പെൺകുട്ടിയാണ് അപകടത്തിൽ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടത്. മാതാപിതാക്കളായ അബ്ദുൾ ലത്തീഫും റുക്‌സാനയും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍, അപകടം കുടുംബത്തെ തകർത്തു. കുടുംബത്തിലെ വീട്ടുജോലിക്കാരിയായ മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്‌റയുടെ (48) മൃതദേഹം കേരളത്തിലേക്ക് അയച്ചു. ദുബായിലെ സോനാപൂരിലായിരുന്നു ഖബറടക്ക…

ആരോഗ്യ വകുപ്പിൻ്റെ ഗുരുതര വീഴ്ച; മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ മന്ത്രി വീണാ ജോർജ് തയ്യാറാകണം: വി. എ ഫായിസ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെത്തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒമ്പതു വയസ്സുകാരിക്ക് വലതുകൈ നഷ്ടപ്പെട്ട സംഭവം ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ. കുട്ടിക്ക് അടിയന്തരമായും മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. വിമൻ ജസ്റ്റിസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കുടുംബം നിരന്തരം മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് ദുരിതാശ്വാസ നിധിയിൽ നിന്നും കേവലം രണ്ട് ലക്ഷം രൂപ നൽകാൻ സർക്കാർ തയ്യാറായത്. എന്നാൽ പകരം വെക്കാനാവാത്ത ഈ നഷ്ടത്തിന് ഈ തുക ഒന്നിനും തികയില്ല. ഷീറ്റ് മറച്ചുകെട്ടിയ വാടകവീട്ടിൽ കഴിയുന്ന ഈ ദളിത് കുടുംബത്തോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഫായിസ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് കുട്ടിയുടെ…