2028 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ജെ.ഡി. വാൻസിനെയും മാർക്കോ റൂബിയോയെയും ട്രംപിന്റെ പിൻഗാമികളായി കാണുന്നു. രണ്ട് സ്ഥാനാർത്ഥികളെക്കുറിച്ചും ട്രംപിന്റെ അഭിപ്രായം എന്തായിരുന്നു? വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിൻഗാമിയെയും 2028 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെയും സംബന്ധിച്ച് അമേരിക്കയിൽ ആഭ്യന്തര രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തമായി. അടുത്ത ദിവസങ്ങളിൽ, വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂം ഈ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള അനൗദ്യോഗിക ഓഡിഷൻ വേദിയായി മാറി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വേദിയിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ, വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇപ്പോൾ മാധ്യമങ്ങളെ നേരിടാൻ മുന്നോട്ട് വന്നിരിക്കുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പ്രസവാവധിയിൽ ആയതിനാൽ, രണ്ട് പ്രധാന നേതാക്കൾക്കും തുടർച്ചയായി പത്രസമ്മേളനങ്ങൾ നടത്തേണ്ട ചുമതല നൽകിയിരിക്കുകയാണ്. 2028 ലെ തിരഞ്ഞെടുപ്പ്…
Year: 2026
ഐ ഒ സി പെൻസിൽവാനിയ ചാപ്റ്ററിന് നവ നേതൃത്വം
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സാബു സ്കറിയ, പ്രെസിഡന്റായി സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രെട്ടറിയായി നൈനാൻ മത്തായി, ട്രെഷറർ ആയി തോമസ്കുട്ടി വറുഗീസ് എന്നിവർ അടുത്ത രണ്ടു വർഷം സംഘടനയെ നയിക്കും. തെരഞ്ഞെടുപ്പ് പമ്പ കമ്മ്യൂണിറ്റി സെന്ററിൽ വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്നു. തിരഞ്ഞെടുപ്പ് നടപടികൾ കുര്യൻ രാജനും സാബു സ്കറിയയും നിയന്ത്രിച്ചപ്പോൾ, നടപടികൾ സുമോദ് നെല്ലിക്കാല രേഖപ്പെടുത്തി. വിവിധ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവർത്തകരും സമൂഹ നേതാക്കളും പങ്കെടുത്ത യോഗം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സാബു സ്കറിയ മലങ്കര ആർച്ച് ഡയോസിസ് കൗൺസിൽ അംഗം, MAP ബോർഡ് ഓഫ് ട്രസ്റ്റി അംഗം, 56 ഇന്റർനാഷണൽ നാഷണൽ കോ-ഓർഡിനേറ്റർ, എം എ കോളേജ് കോതമംഗലം അലുമ്‌നി…
മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്
സൗത്ത് ഫ്ലോറിഡ:അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗത്ത് ഫ്ലോറിഡയിലെ സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. പാം ബീച്ച് കൗണ്ടിയിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അവധി ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ പൂളുകൾ, തടാകങ്ങൾ, കടൽതീരങ്ങൾ എന്നിവയ്ക്ക് സമീപം കുട്ടികളുടെ കാര്യത്തിലടക്കം അതീവ ശ്രദ്ധ പുലർത്തണമെന്ന് ‘ഡ്രൗണിംഗ് പ്രിവൻഷൻ കോയലിഷൻ’, ‘പാം ബീച്ച് കൗണ്ടി ഓഷ്യൻ റെസ്ക്യൂ’ എന്നീ സംഘടനകളുടെ പ്രതിനിധികൾ ഓർമ്മിപ്പിച്ചു. വാരാന്ത്യത്തിലെ അവധിദിനങ്ങളിൽ മുങ്ങിമരണങ്ങൾ ഉൾപ്പെടെയുള്ള അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയാണ് ഈ സുരക്ഷാ മുൻകരുതലുകളിലൂടെ ലക്ഷ്യമിടുന്നത്.
സേവനത്തിനും സമര്‍പ്പണത്തിനും ആദരം; ഹോളി ഫാമിലി ഹോസ്പിറ്റല്‍ (HFH) റീയൂണിയനില്‍ അംഗങ്ങള്‍ക്ക് അംഗീകാരം
ഹോളി ഫാമിലി ആശുപത്രി (HFH) ‘അലുംനി റീയൂണിയന്‍ 2026’ ജമൈക്കയില്‍ നടന്നു. മേയ് 1 മുതല്‍ 5 വരെയായി നാലു ദിവസം നീണ്ടുനിന്ന റീയൂണിയനില്‍ നഴ്സിംഗ്, റേഡിയോളജി, ലബോറട്ടറി വിഭാഗങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജമൈക്കയിലെ Grand Palladium Jamaica Reosrt & Spa, Grand Palladium Lady Hamilton Reosrt & Spa റിസോര്‍ട്ടുകളിലാണ് റീയൂണിയന്‍ നടന്നത്. റീയൂണിയനിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗങ്ങളിലൊന്നായിരുന്നു പ്രത്യേക ആദര സമ്മാനങ്ങള്‍. ഹോളി ഫാമിലി ആശുപത്രിയുടെ വളര്‍ച്ചക്കും അലുംനി കൂട്ടായ്മയുടെ ശക്തിക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ചടങ്ങില്‍ ആദരിച്ചത്. മേരിക്കുട്ടി കുര്യാക്കോസ് ഹോളി ഫാമിലി ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി അലുംനി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായ മേരിക്കുട്ടി കുര്യാക്കോസിനെ ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു. അലുംനി സംഘടനയ്ക്ക് ശക്തമായ അടിത്തറ പാകാന്‍ അവര്‍ നല്‍കിയ നേതൃത്വവും സമര്‍പ്പണവും എല്ലാവരും നന്ദിയോടെ ഓര്‍മ്മിച്ചു. നോര്‍ത്ത് പാര്‍ക്ക്…
യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം
വാഷിംഗ്‌ടൺ ഡി സി :ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള സർക്കാർ ആനുകൂല്യം കൈപ്പറ്റി കോടിക്കണക്കിന് രൂപയുടെ നികുതി ഇളവ് നേടിയതായി റിപ്പോർട്ട്. ന്യൂജേഴ്‌സിയിലെ തന്റെ ആഡംബര എസ്റ്റേറ്റിൽ കോഴികളെ വളർത്തുന്നതിലൂടെയാണ് സഫിയർ ഈ നികുതി ആനുകൂല്യത്തിന് അർഹയായത്. ന്യൂജേഴ്‌സിയിലെ കർഷകരെ സഹായിക്കാനുള്ള നിയമപ്രകാരം അഞ്ച് ഏക്കറിലധികം ഭൂമിയുള്ളവർക്ക് കാർഷിക ആവശ്യങ്ങൾക്കായി നികുതിയിളവ് നൽകുന്നുണ്ട്. ഈ നിയമം ദുരുപയോഗം ചെയ്ത് കോടീശ്വരന്മാർ തങ്ങളുടെ എസ്റ്റേറ്റുകളിൽ നാമമാത്രമായി കൃഷി ചെയ്ത് വലിയ തുക നികുതി വെട്ടിക്കുന്നതായി ആക്ഷേപമുണ്ട്. 5.8 ദശലക്ഷം ഡോളർ വിലമതിക്കുന്ന സഫിയറുടെ ആഡംബര ബംഗ്ലാവ് ഉൾപ്പെടുന്ന എസ്റ്റേറ്റിലെ 10 ഏക്കറിലധികം ഭൂമിക്ക് ഇനി വെറും 40 ഡോളർ മാത്രം നികുതി അടച്ചാൽ മതിയാകും. ഇത് നിയമത്തിന്റെ ലഗ്നനമാണെന്ന് കർഷക സമിതി അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. സഫിയർ തന്നെ സോഷ്യൽ മീഡിയയിൽ താനൊരു…
അന്താരാഷ്ട്ര വിദ്യാർഥികളുടെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് പൂർണമായി നിർത്തി വെയ്ക്കുന്നു; കൃത്യമായ കാലാവധി വിസയിൽ രേഖപ്പെടുത്തും!!!
വാഷിംഗ്‌ടൺ: അമേരിക്കയിൽ പഠനം നടത്തുവാൻ വരുന്ന വിദ്യാർഥികൾ വിസയുടെ കാലാവധി കഴിഞ്ഞും അനധികൃതമായി താമസിക്കുന്നവർക്ക് വേണ്ടി കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു. വിദ്യാർഥികളുടെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് പൂർണമായും നീക്കം ചെയ്യുകയും പകരം കൃത്യമായ കാലാവധി വിസയിൽ രേഖപെടുത്തുവാനും തീരുമാനിക്കുന്നതായി യു എസ് സർക്കാർ റിപ്പോർട്ടു ചെയ്യുന്നു. ഒരു അന്തരാഷ്ട്ര വിദ്യാർത്ഥി തന്റെ പഠനം നടത്തിക്കൊണ്ടിരിക്കുന്ന കാലം വിസയുടെ കാലാവധി പ്രത്യേകമായി പുതുക്കാതെ തന്നെ അവർക്ക് യുഎസിൽ താമസിക്കാൻ അനുവദിക്കുന്ന ഒന്നാണ് ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടു കൂടി , നിശ്ചിത തീയതി വരെയുള്ള കാലാവധി മാത്രമേ വിദ്യാർത്ഥികൾക്ക് ലാഭിക്കുകയുള്ളൂ. യുഎസ്. നിലവിൽ യുഎസിൽ ഉള്ള എഫ് , ജെ , ഐ എന്നീ നോൺ ഇമിഗ്രന്റ് വിസ വിഭാഗങ്ങളിൽ വരുന്നവർക്ക് ഈ നിയമം ബാധകമാകും. പുതിയ നിയമം വഴി വിദ്യാർത്ഥിക്ക് വിസ…
മാമ്മൻ എം. കാരകം പൊയ്കയിൽ (ബാബു) ഡാളസില്‍ അന്തരിച്ചു
പ്ലാനോ/ഡാളസ് : പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകന്‍ കാരകം പൊയ്കയിൽ മാമ്മൻ എം (ബാബു -65) ടെക്സാസിലെ പ്ലാനോയിൽ മെയ് 20-ന് അന്തരിച്ചു . ഭാര്യ: അൽവീന. പൊതുദർശനവും ശുശ്രൂഷകളും: മെയ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകീട്ട് 4:00 മണി വരെ സ്ഥലം: Pilar Funeral Home, 650 W Avenue D, Garland, TX 75040 തുടർന്ന് ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) സംസ്കരിക്കും.
ബംഗാളിലെ ഒബിസി ക്വാട്ട വെട്ടിക്കുറച്ചു; നിരവധി മുസ്ലീം വിഭാഗങ്ങളെ ഒഴിവാക്കി; സംവരണം 17% ൽ നിന്ന് 7% ആയി കുറച്ചു
പശ്ചിമ ബംഗാളിൽ ഒബിസി സംവരണങ്ങളിൽ മമത ബാനർജിയുടെ ഭരണകാലത്ത് ഉൾപ്പെടുത്തിയിരുന്ന നിരവധി മുസ്ലീം സമുദായങ്ങളെ ബിജെപി സർക്കാർ പട്ടികയിൽ നിന്ന് ഒഴിവാക്കി, സംസ്ഥാനത്തെ ഒബിസി ക്വാട്ട 17% ൽ നിന്ന് 7% ആയി കുറച്ചു. ഈ തീരുമാനം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നു. കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ഒബിസി സംവരണത്തെച്ചൊല്ലി വലിയ രാഷ്ട്രീയ സാമൂഹിക വിവാദം പൊട്ടിപ്പുറപ്പെട്ടു. മമത ബാനർജിയുടെ ഭരണകാലത്ത് ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന നിരവധി മുസ്ലീം സമുദായങ്ങളെ ഒഴിവാക്കി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ സംസ്ഥാനത്തെ പഴയ സംവരണ സമ്പ്രദായം പുനഃസ്ഥാപിച്ചു. തൽഫലമായി, സംസ്ഥാനത്തെ ഒബിസി സംവരണം 17% ൽ നിന്ന് 7% ആയി കുറച്ചു. 2010 ന് മുമ്പ് വിജ്ഞാപനം ചെയ്ത 66 ഒബിസി ഗ്രൂപ്പുകളെ ബിജെപി സർക്കാർ വീണ്ടും അംഗീകരിക്കുകയും കാറ്റഗറി എ, ബി സമ്പ്രദായം നിർത്തലാക്കുകയും ചെയ്തു.…
കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് നിരോധിച്ചു; ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രസ്താവന വിവാദത്തിന് തിരി കൊളുത്തി
രാജ്യത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയതോടെയാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ രൂപീകരണം ശ്രദ്ധയിൽപ്പെട്ടത്. ഈ പ്രസ്താവന രാഷ്ട്രീയ അന്തരീക്ഷത്തെ ഇളക്കി മറിച്ചു. , പ്രതിഷേധങ്ങൾക്കിടയിൽ ഈ പുതിയ പാർട്ടിയുടെ പ്രവേശനം വ്യാപകമായ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശം മൂലമുണ്ടായ വിവാദം ഇപ്പോൾ ഒരു പ്രധാന സോഷ്യൽ മീഡിയ ചർച്ചയായി മാറിയിരിക്കുന്നു. യുവാക്കളുടെ പ്രതിഷേധത്തിനിടയിൽ സൃഷ്ടിക്കപ്പെട്ട കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു. അക്കൗണ്ട് അടച്ചുപൂട്ടൽ സോഷ്യൽ മീഡിയയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തെയും പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനങ്ങളെയും കുറിച്ച് വീണ്ടും ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു. സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശം വൈറലായതോടെയാണ് വിവാദം ആരംഭിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾക്ക് കാരണമായി, തുടർന്ന് കോക്രോച്ച് ജനതാ…
ഈദുൽ അദ്ഹ – വിപുലമായ ആഘോഷപരിപാടികളൊരുക്കി ഷാർജ
ഷാർജ: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കാൻ വിപുലമായ ആഘോഷപരിപാടികളൊരുക്കി ഷാർജ. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴിലുള്ള വിനോദകേന്ദ്രങ്ങളിൽ പെരുന്നാൾ അവധിക്ക്, മെയ് 27 മുതൽ 31 വരെ, പ്രത്യേക പരിപാടികളും പ്രദർശനങ്ങളും അരങ്ങേറും. സാംസ്കാരിക പ്രദർശനങ്ങളും ദേശീയതയുടെയും ഒരുമയുടെയും സന്ദേശം പങ്കുവയ്ക്കുന്ന ക്യാംപയിനുകളും ഇത്തവണ പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, മെലീഹ നാഷണൽ പാർക്ക്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിലായി കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പുസ്തകങ്ങളും സാംസ്കാരികപ്രകടനങ്ങളും സജീവമാക്കുന്ന അൽ ഹീറ ബീച്ച് ഷാർജ അൽ ഹീറ ബീച്ചിൽ, ‘ബുക്ക് എൻഡ്‌സു’മായി സഹകരിച്ച് നടത്തുന്ന “ബുക്സ് ബൈ അൽ ഹീറ ബീച്ച്” (Books by Al Heera Beach) എന്ന ചെറിയ പുസ്തകമേള ഈദ് അവധി ദിനങ്ങളിൽ നടക്കും. കടൽത്തീരത്തിന്റെ ശാന്തത ആസ്വദിച്ച് കൊണ്ട്, ചെറിയ വിലയിൽ (അഞ്ച്…
